SUBSCRIBE

ഏപ്രിൽ26,2024 | ലക്കം 208


COLUMNS




INTERVIEW

കാട് പറയുന്ന കഥകൾ



സന്തോഷ് ഇലന്തൂർ

"വീണ്ടും ഞാൻ തുമ്പിയുയർത്തി നനഞ്ഞൊട്ടിയ ഇടത്തേ ചെന്നിയോട് ചേർത്തു. അവിടമാകെ പറ്റിപ്പിടിച്ച ചെളിയിൽ ചാലിട്ടൊഴുകാൻ വീർപ്പുമുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളിൽ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോൾ നെഞ്ചിനുള്ളിൽ ഉൽക്കണ്ഠയുടെയും അപകർഷതയുടെയും പുഴുക്കൾ...

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഇന്ന് ട്രോളർമാരുണ്ട്



സന്തോഷ് ഇലന്തൂർ

തിരുവിതാംകൂർ രാജകുടുംബം ഇന്നും മാധ്യമങ്ങളിൽ സജീവമാണ്. ജനാധിപത്യകാലത്തും രാജഭരണമായിരുന്നു മഹത്തരം എന്ന് വീമ്പിളക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടാണ് ഒരു പൗരനെ രാജാവായി ചിലരെങ്കിലും ഇന്നും എഴുന്നള്ളിക്കുന്നത്. ട്രോളർമാർ ആ എഴുന്നള്ളിപ്പിനെ സോഷ്യൽ മീഡിയയിൽ അലക്കുന്നതും നമ്മൾ...



OPINION

ക്യാമറക്കണ്ണുകളിലെ സങ്കടക്കടലുകൾ

അനിൽകുമാർ എ.വി.


1944 നവംബർ മൂന്ന്‌. ഔഷ്‌വിറ്റ്‌സ്‌ ബിർകൗനൗവിൽ നിന്നുള്ള തീവണ്ടി ജർമനിയിലെ ബെർഗനിന്‌ സമീപത്തെത്തി. ലൂൺബർഗർ ഹെയ്‌ഡ്‌  ബെർഗൻ-ബെൽസണിലെ തടങ്കൽപ്പാളയത്തിൽ എത്തുന്നംമുമ്പ് കാടുകളിലൂടെയും ഹീത്ത്‌ലാൻഡിലൂടെയും ആറ് കിലോമീറ്റർ മാർച്ച് തടവുകാരെ കാത്തിരുന്നു. അവിടെ എത്തിയപ്പോൾ വസ്ത്രത്തിൽ കുത്തിവെക്കാൻ പുതിയ ക്യാമ്പ് നമ്പർ രേഖപ്പെടുത്തിയ  തുണി കൈമാറി. ഓരോ ക്യാമ്പിനും...

യുറാനസ്

ഉണ്ണികൃഷ്ണൻ കളീക്കൽ

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമായ യുറാനസ്, സൂര്യനിൽ നിന്നുള്ള ഏഴാമത്തെ ഗ്രഹമാണ്. വളരെ തണുത്തതും കാറ്റുള്ളതുമായ ഈ ഗ്രഹത്തിന്റെ വ്യാസം ഏകദേശം 51,120 കിലോമീറ്ററാണ്. ഭ്രമണപഥത്തിന്റെ തലത്തിൽ നിന്ന് ഏകദേശം 90 ഡിഗ്രി കോണിൽ കറങ്ങുന്ന യുറാനസ് മങ്ങിയ വളയങ്ങളാലും രണ്ട് ഡസനിലധികം ചെറിയ ഉപഗ്രഹങ്ങളാലും...

ജനറേഷൻ ആൽഫ

ജെ.സി. തോമസ്

"എന്താ മോളേ ഈ അയ് ?" ഫേസ്ബുക്കും മെറ്റായും ഇൻസ്റ്റഗ്രാമും ത്രെഡും മെസഞ്ചറും പണിമുടക്കിയതിൽ ദുഖിച്ചിരുന്ന പേരക്കുട്ടിയോട് ഞാൻ ചോദിച്ചു. അല്പം ഈർഷ്യയോടെ തന്നെ പന്ത്രണ്ടു വയസ്സുകാരി അവളുടെ അമേരിക്കൻ മലയാളത്തിൽ പറഞ്ഞു. " അയ്യേ! ദാറ്റ് ഈസ് നോട്ട് അയ്. ബട്ട് എ ഐ. അക്രോനിം ഓഫ് ആർട്ടിഫിഷ്യൽ...

ആഘോഷിക്കപ്പെടേണ്ടതുണ്ടോ മിശ്രഭോജനവും ക്ഷേത്രപ്രവേശനങ്ങളും?

ഷിത്തോർ പി.ആർ

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കടന്നുപോകുകയാണ്. പൊതുവിടങ്ങളിൽ അവർണ്ണർക്ക് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിലക്കുകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈക്കം സത്യാഗ്രഹം. പൊതുവഴിയിൽ അവർണ്ണർക്ക്  നടക്കാനുള്ള സ്വാതന്ത്ര്യസമരമായിരുന്നു അത്. അതുപോലെയല്ല...

റെനെ ഓട്ടോ കാസ്റ്റിലോ: അരാഷ്ട്രീയ ബുദ്ധിജീവികൾ അറിയേണ്ടത്

പി.എസ് പൂഴനാട്

വൈയക്തികമായ സുഖഭോഗാസക്തികളെ കവിതയുടെ ആടയാഭരണങ്ങളിലൂടെ താലോലിച്ച ഒരു അരാഷ്ട്രീയ ബുദ്ധിജീവിയായിരുന്നില്ല റെനെ ഓട്ടോ കാസ്റ്റിലോ. ഫ്യൂഡൽ ഗൃഹാതുരത്വത്തിന്റെ അയവിറക്കലോ മുതലാളിത്ത ഉപഭോഗപരതയുടെ ആലസ്യങ്ങളോ ആയിരുന്നില്ല കാസ്റ്റിലോയുടെ കവിതകളെ നിർണയിച്ചിരുന്ന ഭാവുകത്വപരിസരം....

കുറിപ്പുകൾ

മേലുദ്യോഗസ്ഥരുടെ സമ്മർദ്ദങ്ങൾ

സുരേഷ് പേരിശ്ശേരി

കേരളത്തിൽ രാഷ്ട്രീയ നേതാക്കളുടെ ബാങ്കുകളിലുള്ള ഇടപെടലുകൾ പൊതുവെ കുറവാണ്, പ്രത്യേകിച്ചും സർക്കാർ ബാങ്കുകളിൽ. ജില്ലാ, സംസ്ഥാന ലീഡ് ബാങ്ക്‌ മീറ്റിങ്ങുകളിലല്ലാതെ വ്യക്തിപരമായ ലോൺ കാര്യങ്ങളിൽ അവർ തലയിടാറില്ല. അതിനൊരു കാരണം പൊതുമേഖലാ ബാങ്കുകൾ സംസ്ഥാന സർക്കാരുകളുടെ കീഴിലല്ല...



GENDER

പെൺ ഘടികാരം: സോഷ്യൽ മീഡിയാ കാലത്തെ വിദൂഷക കഥകൾ


ജൂലി ഡി.എം.

സോഷ്യൽ മീഡിയാ കാലം രൂപപ്പെടുത്തിയ എഴുത്തും വായനയും അതിനുമുമ്പ് ഉണ്ടായിരുന്ന കാലത്ത് നിന്നും തുലോം വ്യത്യസ്തമാണല്ലോ. എഴുത്തുകാർക്ക് തന്റെ എഴുത്തിന്റെ ഫീഡ്ബാക്ക് തൽസമയം ലഭിക്കുന്നു എന്നതും നിരന്തര പ്രതികരണങ്ങളിൽ നിന്ന് വായനാ ലോകത്തിന്റെ അഭിരുചികളും ആവശ്യങ്ങളും കണ്ടെത്തി സ്വന്തം എഴുത്തിനെ പുതുക്കി പണിയാനുള്ള വിശാല സാധ്യതയൊരുക്കുന്നു എന്നതും സോഷ്യൽ  മീഡിയയെ എഴുത്തിന്റെയും വായനയുടെയും അവിഭാജ്യ ഘടകമായി നിലനിർത്തുന്നു. വായനക്കാരുടെ അഭിരുചികളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് എഴുതുമ്പോഴും എഴുത്തിൽ സ്വന്തമായി നിലപാടും ബോധ്യങ്ങളും...

CASTE

അദ്വൈതത്തിലൂന്നിയ ദൈവശാസ്ത്രം


സത്യൻ മാടാക്കര

എൺപതുകളിലാണ് വിമോചന ദൈവശാസ്ത്രം എന്ന ക്രിസ്തീയൻ പഠനധാര കേരളത്തിൽ എത്തുന്നത്. അതിൽ സ്വർണ്ണ കുരിശും മരക്കുരിശും തമ്മിലുള്ള വൈരുദ്ധ്യവും വൈവിധ്യവും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അനുഭാവവും ഉണ്ടായിരുന്നു. അതാകട്ടെ ക്രിസ്തീയ പൊതു മണ്ഡലത്തിൽ ചർച്ചയ്ക്കിടയാക്കി. ഇതിൽ പഠന വിധേയമായ കാര്യം മതത്തിലെ മേൽത്തട്ടും കീഴ്ത്തട്ടുമായിരുന്നു. ആ വിഷയത്തോടു ബന്ധപ്പെടുത്തി ഗുരുവിനെ പഠിക്കുമ്പോൾ അദ്വൈതത്തിലൂന്നി ദൈവശാസ്ത്രം എങ്ങനെ ഗുരു കേരളത്തിലെ സാമാന്യ ജനതയെ പഠിപ്പിച്ചു എന്നതാണ് ചർച്ചയാകേണ്ടത്. മതത്തിലും ജാതിയിലും ഊന്നിയുള്ള ചർച്ചയ്ക്കൊപ്പം തന്നെ...