പുരുഷലൈംഗികാഭിവാഞ്ഛകളെ മുൻനിർത്തി, സ്ത്രീശരീരപ്രദർശനത്തിന്റെ വിപണിസാധ്യതകളെ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് വാണിജ്യചലച്ചിത്ര രംഗം. ഈ സാധ്യതകളെ പ്രൊഫഷണലായി സിനിമയ്ക്ക് പുറത്തും ഉപയോഗപ്പെടുത്തുന്ന അഭിനേതാക്കൾ മലയാളത്തിൽ പൊതുവെയില്ല എന്നുതന്നെ...
കരിക്കോട്ടക്കാവിലെ ഉത്സവത്തിന് ചെറിയമ്മയെ കാണാൻ വന്ന ചെറുക്കന് പ്രേമകൊതിയുടെ വേലിയേറ്റമാണെന്ന് ആ നാരായണൻ ബ്രോക്കറ് അപ്പായിയോട് പറയണത് അവിചാരിതമായാണ് ഞാൻ കേട്ടത്. ഞങ്ങള് പിള്ളേര് അന്നേരം സാറ്റ് കളിക്കായിരുന്നല്ലോ. ഞാനും സൈനയും അക്കുവും മാതുവും. സുധിയാണ് ആ റൗണ്ടിലെ കള്ളൻ. അവന്റെ തപ്പി...
"വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' ഡോ. ബി ആർ അംബേദ്കറുടെ വാക്കുകളിലൂടെയാണ് റിഹാൻ റഷീദിന്റെ കാകപുരം എന്ന നോവൽ തുടങ്ങുന്നത്. വേദനാജനകവും...
പത്രപ്രവർത്തകൻ, കവി, കേട്ടെഴുത്തുകാരൻ, നോവലിസ്റ്റ് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ഷംസുദ്ദീൻ കുട്ടോത്ത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കുട്ടോത്ത് സ്വദേശിയായ ഷംസുദ്ദീൻ ഡിസി ബുക്സ് സുവർണജൂബിലി നോവൽ മത്സരത്തിലെ പുരസ്കാര ജേതാവ് കൂടിയാണ്. പുരസ്കാരം...
മലയാള സാഹിത്യത്തിൽ വടക്കേ മലബാറിൽ നിന്നുള്ള വേറിട്ട ശബ്ദമാണ് അംബികാസുതൻ മാങ്ങാട്. അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലും കേരളീയ സാംസ്കാരിക ജീവിതത്തിൽ സ്വന്തമായ മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ പ്രകൃതി സംരക്ഷണത്തിന്റെ രാഷ്ട്രീയം പറയുന്ന രചനകൾ പ്രസിദ്ധങ്ങളാണ്. പ്രാദേശികമായ ജീവൽ...
സെക്കുലർ ജനാധിപത്യ മതേതര നാനാത്വ സവിശേഷതകളാൽ നിർണയിക്കപ്പെട്ട സാംസ്കാരിക സമന്വയ വ്യവസ്ഥ ഒരു പരിധിവരെ കഴിഞ്ഞ ദശകം വരെ നമുക്ക് മാത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിധം സമ്പന്നമായിരുന്നു. ഇന്ത്യയെ പോലെ ഇത്രയധികം ഭാഷകളും വംശങ്ങളും ആചാരങ്ങളും വേഷങ്ങളും എല്ലാം നിറഞ്ഞു കവിഞ്ഞ ഒരു ജീവനസംസ്കൃതി ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷെ ഉണ്ടാവില്ല...
തലമുറകളുടെ വിടവിന്റെ വ്യാസം എല്ലാക്കാലത്തും ഒരേതരത്തിലല്ലായിരുന്നു. അങ്ങനെ അല്ലാതാവാൻ നാനാവിധ പോഷകഘടകങ്ങൾ അതിനുണ്ട്. ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങൾ മുൻപില്ലാത്ത തരത്തിലുള്ള ഔന്നത്യത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് നിലവിലെ യുവത്വം താരതമ്യത്തിൽ മുൻതലമുറകളുമായി എങ്ങനെ...
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി തിയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന എമ്പുരാൻ എന്ന സിനിമ മുൻപോട്ട് വെയ്ക്കുന്ന വിവിധങ്ങളായ രാഷ്ട്രീയങ്ങളിൽലൊന്ന് അധികാരത്തിന്റെ മക്കത്തായ വ്യവസ്ഥിതിയെപ്പറ്റിയാണ്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ ഇന്നും...
"ദുരയും ഡംഭുമേറും വാഹനത്തിനു നീങ്ങാൻ കരിങ്കൽക്കുപ്പിച്ചില്ലു നിറച്ചൂ വഴി നീളെ'' (ഗാന്ധിഗ്രാമം, അതെവിടെ - 1944) എന്ന് കേരളത്തിലെ റോഡുകളെ പറ്റി കുഞ്ഞിരാമൻ നായർ എഴുതിയിട്ടുണ്ട്. 'അത്യാഗ്രഹവും അഹങ്കാരവും' പേറുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാനായി കരിങ്കൽ 'കുപ്പിച്ചില്ലിൽ' തീർത്ത റോഡുകളാണ് കവിക്ക്...
സൗരയൂഥത്തിന് പുറത്തുള്ള ഏതൊരു ഗ്രഹത്തെയും എക്സോപ്ലാനറ്റ് (അന്യഗ്രഹം) എന്ന് വിളിക്കുന്നു. അവയിൽ മിക്കതും ഏതെങ്കിലും നക്ഷത്രങ്ങളെ ചുറ്റുന്നുണ്ട്. എന്നാൽ ഒരു നക്ഷത്രവുമായും ബന്ധമില്ലാതെ സ്വതന്ത്രമായി ഒഴുകുന്ന ചില എക്സോപ്ലാനറ്റുകളുമുണ്ട് (റോഗ് പ്ലാനറ്റുകൾ). കോടിക്കണക്കിന്...
മാടാക്കര ഒരു കടൽത്തീര ഗ്രാമം. കോഴിക്കോട് ജില്ലയിൽ വടകരയിലെ ഒഞ്ചിയം പഞ്ചായത്ത് അരയസമുദായ ഗ്രാമം. ഇവർക്ക് അവരുടേതായ ജീവിതചര്യകളുണ്ട്, കൂട്ടുകുടുംബചിട്ടകളുണ്ട്, ദൈവമുണ്ട്, പ്രണയമുണ്ട്, ലഹളകളുണ്ട്, ഉത്സവമുണ്ട്. അതിനിടയിലൂടെ കടന്നുവന്ന അവരുടെ പെരുമാറ്റത്തിലും ജീവിതത്തിലും ആകർഷിക്കപ്പെട്ട...