കെ എസ് ആർ ടി സി, ബജറ്റ് ടൂറിസം എന്ന പദ്ധതി ആരംഭിച്ച കാലത്ത് ഇല്ലിക്കൽ...
എസ്. സുനിലിന്റെ 'വിശുദ്ധ രാത്രികള്‍' എന്ന സിനിമ നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്. സമീപകാലത്തു പ്രചുരപ്രചാരം നേടിയ കുലസ്ത്രീ, പാരമ്പര്യം, ആചാരം തുടങ്ങിയ പദങ്ങളെപ്പോലെത്തന്നെ വിശുദ്ധരാത്രികളിലെ വിശുദ്ധിയും അതിന്റെ പരിഹാസ്യത കൊണ്ടു ശ്രദ്ധേയമാകുന്നു.
ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി വന്നെത്തുന്നതോടെയാണ് കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഒടിയനും മറുതയുമൊക്കെ അപ്രത്യക്ഷമായതെന്നു പറയാറുണ്ട്. നിഗൂഢപദ്ധതികള്‍ക്ക് അവശ്യം വേണ്ടിയിരുന്ന സ്വകാര്യതകള്‍ വൈദ്യുതവിളക്കുകളുടെ വരവോടെ ഇല്ലാതായി. അദൃശ്യശക്തികളില്‍ത്തന്നെ അവര്‍ണസ്വത്വങ്ങളായിരുന്ന അവയുടെ ഒളിയിടങ്ങളെ ഈ സാങ്കേതികതയുടെ വെളിച്ചം അപനിര്‍മ്മിച്ചു എന്നു പറയാം. അരവിന്ദന്റെ അവസാന സിനിമകളിലൊന്നായ 'ഒരിടത്ത്' കറന്റ് വന്നെത്തുന്ന കാലത്തെ കേരളീയഗ്രാമത്തിന്റെ വ്യഥയും വേവലാതികളും വരച്ചെടുക്കുന്നതിന്റെ കൃത്യമായ ചിത്രീകരണമാണ്.
ഇങ്ങനെയൊക്കെ ഇരുട്ടിന്റെ 'പ്രതി'ച്‌ഛായയെ പൊളിച്ചെഴുതുമ്പോഴും നമ്മുടെ രാത്രികള്‍ നഗരഗ്രാമവ്യത്യാസമില്ലാതെ ജനാധിപത്യവിരുദ്ധമായി മാറുകയായിരുന്നു. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊന്നുമില്ലാത്ത വിലക്കുകള്‍ വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ ജീവിതത്തിലേക്ക് മടിയേതുമില്ലാതെ കടന്നുവന്നു. രാത്രിയിലെ അലംകൃതമായ വെളിച്ചം അബലരായ മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാനുള്ള മറയായി മാറി എന്നുള്ളതാണ് വലിയ വൈരുദ്ധ്യം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അഭംഗുരം അതു തുടര്‍ന്നുപോരുന്നു.
സംവിധായകൻ എസ്. സുനിൽ
എസ്. സുനിലിന്റെ 'വിശുദ്ധ രാത്രികള്‍' എന്ന സിനിമ നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്. സമീപകാലത്തു പ്രചുരപ്രചാരം നേടിയ കുലസ്ത്രീ, പാരമ്പര്യം, ആചാരം തുടങ്ങിയ പദങ്ങളെപ്പോലെത്തന്നെ വിശുദ്ധരാത്രികളിലെ വിശുദ്ധിയും അതിന്റെ പരിഹാസ്യത കൊണ്ടു ശ്രദ്ധേയമാകുന്നു. ആരുടെയൊക്കെയോ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ പോലെ മനുഷ്യര്‍, അവരുടെ ചലനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിവച്ചിരിക്കുന്ന നിയമങ്ങള്‍, അവയ്ക്കിടയില്‍ അറ്റുപോകുന്ന മനുഷ്യബന്ധങ്ങള്‍: Moral Nights എന്നുള്ളത് മനുഷ്യത്വത്തിന്റെ അളവുകോലുകള്‍ ഉപയോഗിച്ചു പരിശോധിക്കുമ്പോള്‍ എങ്ങനെ Immoral ആയി മാറുന്നു എന്നതിന്റെ വിശദീകരണങ്ങളാണ് ഈ ചലച്ചിത്രത്തിലെ വ്യത്യസ്തമായ അഞ്ചു ഖണ്ഡങ്ങള്‍.
സാമാന്യമായ അര്‍ത്ഥത്തില്‍ ഇതൊരു യാത്രാസിനിമ travel movie) കൂടിയാണ്. മലമുകളിലുള്ള ഒരു റിസോര്‍ട്ടില്‍ ഒഴിവുദിവസങ്ങള്‍ ചെലവിടാനായി പോകുന്ന മൂന്ന് സുഹൃത്തുക്കള്‍ പറയുന്ന കഥകളാണ് ഇവയില്‍ ആദ്യത്തെ നാലെണ്ണം. ഒടുവില്‍ അവര്‍ തന്നെ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണ് അവസാനത്തേത്. എല്ലാ കഥകളിലും രാത്രി ഒരു വലിയ രൂപകമായി വരുന്നു. സമൂഹത്തില്‍ ധനം കൊണ്ടും ജാതി കൊണ്ടും ഉന്നതശ്രേണികളിലെ സ്വാധീനം കൊണ്ടുമൊക്കെ നിര്‍മ്മിക്കപ്പെട്ട തങ്ങളുടെ അധീശത്വം സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളിലേക്ക് ക്യാമറ എത്തിനോക്കുകയാണ്. ഇവിടെ ചലച്ചിത്രകാരന് ഒരു നിരീക്ഷകന്റെ റോളാണ്, വിചാരകന്‍റേതല്ല. അതേസമയം, എല്ലാ സന്ദര്‍ഭങ്ങളിലും സന്നിഹിതമാവുന്ന അദൃശ്യമായ അധികാരഘടനയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും പ്രേക്ഷകനിലേക്കെത്തുന്നുണ്ട്.
നിയമപാലകര്‍ പോലും തങ്ങളുടെ ഗുരു എന്ന നിലയില്‍ ബഹുമാനിക്കുന്ന ഒരധ്യാപകനും ഒരു രാത്രിയിലെ ലൈംഗികസഹവാസത്തിനായി അയാള്‍ കൂടെക്കൂട്ടുന്ന ഒരു ട്രാന്‍സ്ജെന്‍ഡറും ആണ് ആദ്യകഥയിലെ കഥാപാത്രങ്ങള്‍. തന്റെ ലൈംഗിക ആവശ്യം കഴിയുന്ന മാത്രയില്‍ അയാളുടെ അതുവരെയുള്ള പെരുമാറ്റരീതികളില്‍ വലിയ മാറ്റം സംഭവിക്കുന്നതു കാണാം. പുരുഷന്‍ എന്നും സമൂഹത്തിലെ ഉന്നതന്‍ എന്നുമുള്ള അധികാരം ഉപയോഗിച്ച് അയാള്‍ പരസ്പരവിശ്വാസപ്രകാരം ഉണ്ടായ ഒരു ഉടമ്പടിയില്‍ നിന്നും സ്വന്തം പങ്ക് ഒഴിവാക്കിയെടുത്തു രക്ഷപ്പെടുന്നത് എത്ര എളുപ്പത്തിലാണ്! അടുത്ത ഭാഗത്തില്‍, ഈ റോളുകള്‍ മാറുന്നതു കാണാം. പാരമ്പര്യം കൊണ്ട് ഒരു കുലീനസ്ഥാനമുള്ള ഒരു കുടുംബത്തിലെ സ്ത്രീ സ്വന്തം ലൈംഗികചോദനകളുടെ ശമനത്തിനായി ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇവിടെ ഇര. മദ്യപിച്ചു ലക്കുകെട്ട് വണ്ടിയോടിച്ച് ഈ സ്ത്രീ ഉണ്ടാക്കുന്ന അപകടം കഥയുടെ പ്രമേയമാകുന്നു. പിന്നീട് അവരും സ്വന്തക്കാരും ചേര്‍ന്ന് അവരേക്കാള്‍ കുറഞ്ഞ സാമൂഹികസ്ഥാനമുള്ള ദളിതനായ ആ ചെറുപ്പക്കാരനോട് കാണിക്കുന്നത് പണവും സ്വാധീനവും ജാതിയും ഒത്തുചേര്‍ന്നു സൃഷ്ടിക്കുന്ന അദൃശ്യമായ അധികാരമാണ്. കൊല്‍ക്കത്തയിലെ ഒരു വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതമാണ് മൂന്നാമത്തെ കഥയില്‍ പറയുന്നത്. നിശ്ചിതമാതൃകകളിലുള്ള വേശ്യാലയമല്ല ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ലൈംഗികത്തൊഴിലാളികളുടെ ഒരു സാധാരണ ദിവസം, കുടുംബം, അവര്‍ക്കിടയിലുള്ള മാനുഷികബന്ധങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന ജീവിതത്തിന്റെ മോടികളേതുമില്ലാത്ത പതിവുകള്‍ ചിത്രീകരിക്കപ്പെടുന്നു. സാധാരണതയില്‍ തുളുമ്പിയൊഴുകുന്ന അസാധാരണതയാണ് ഇവിടെ സാക്ഷാല്‍ക്കരിക്കുന്നത്. ഗവേഷകരായ ഒരു മലയാളി യുവാവും ബംഗാളിയുവതിയും കേരളത്തിലെ അവരുടെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഒരു രാത്രി ചെലവഴിക്കുന്നതിനിടെ അവിടെ എത്തിച്ചേരുന്ന കുറേ മനുഷ്യര്‍ സദാചാരസംരക്ഷകരായി സ്വയം വേഷംമാറി കാണിച്ചുകൂട്ടുന്ന ആഭാസകരമായ ഇടപെടല്‍ നാലാമത്തെ ഖണ്ഡത്തിനു വിഷയമാകുന്നു. ഇവര്‍ ജെ.എന്‍.യുവിലെ ഗവേഷകരാണ് എന്നു വരുന്നത് ആകസ്മികമല്ല. ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുമ്പില്‍ അധികാരത്തോടു കലഹിച്ചു നില്ക്കുന്നതു കൊണ്ടാണല്ലോ പലപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയും അവിടത്തെ പ്രക്ഷോഭങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. എതിര്‍ക്കുന്ന മനുഷ്യരെയെല്ലാം ദേശവിരുദ്ധര്‍ എന്ന മുദ്രകുത്തി നവീനമായൊരു ജാതിശ്രേണിയുടെ താഴ്ത്തട്ടിലേക്കു വലിച്ചെറിയാന്‍ ഭരണകൂടം സമീപകാലത്ത് കൂടുതല്‍ ഉത്സാഹിക്കുന്നതു കാണാം. സിനിമയുടെ അവസാനഭാഗം, മലമുകളിലേക്കു പോകുന്നതിനിടയില്‍ കഥ പറയുന്ന ഈ മൂന്നുസുഹൃത്തുക്കള്‍ക്കുമുണ്ടാവുന്ന, അവരുടെ കഥകളോടു സമാനമായ അനുഭവമാണ്. നാമോരുരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയൊരു അധികാരഘടനയുടെ നുകത്തിനു കീഴില്‍ എത്രമേല്‍ നിസ്സാരരായി മനുഷ്യര്‍ ഒതുങ്ങിത്തീരുന്നു എന്ന് എല്ലാ കഥകളും വിശദീകരിക്കുന്നു. അങ്ങനെ വിശുദ്ധരാത്രികള്‍ക്കുമേല്‍ അണിയിച്ചൊരുക്കിയ വിശുദ്ധമായ ചമയങ്ങള്‍ അഴിഞ്ഞുവീഴുന്നു.
സുനിലിന്റെ സിനിമകളും നാടകങ്ങളും സമകാലിക ജീവിതത്തെക്കുറിച്ചുള്ള ഗൗരവമേറിയ പഠനങ്ങളാണ്. മുമ്പ് സംസ്ഥാനതലത്തില്‍ പുരസ്ക്കാരം നേടിയ 'കളിയൊരുക്കം' എന്ന ചിത്രം തന്നെ ഉദാഹരണമായിട്ടെടുക്കാം. കുട്ടികളുടെ സിനിമ എന്ന പേരിലാണ് കളിയൊരുക്കം നിര്‍മ്മിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍, കുട്ടികള്‍ പന്തു കളിക്കാനായി കഷ്ടപ്പെട്ടു വൃത്തിയാക്കിയെടുക്കുന്ന ഒരു കളിസ്ഥലത്തിന്റെ കഥയാണത്. എല്ലാം ഒരുങ്ങിവന്നപ്പോള്‍ അതു വലിയ ആളുകള്‍ കൈയ്യേറുന്നു. കൊളോണിയലിസം മുതല്‍ക്കുള്ള ബഹുലമായ അധികാരപ്രയോഗങ്ങളുടെ ആവിഷ്ക്കാരമായി അതു മാറുന്നത് സൂക്ഷ്മമായ രാഷ്ട്രീയം പ്രമേയത്തില്‍ സന്നിവേശിക്കപ്പെടുന്നതു കൊണ്ടാണ്. വിശുദ്ധരാത്രികളും അത്തരമൊരു സാക്ഷാല്‍ക്കാരമാണ്.
കഥ, തിരക്കഥ, സംവിധാനം: എസ്. സുനില്‍
ഛായാഗ്രഹണം സണ്ണി ജോസഫ്
ശബ്ദസംയോജനം ടി. കൃഷ്ണനുണ്ണി
എഡിറ്റിംഗ്: വിജി എബ്രഹാം
വരികള്‍: അന്‍വര്‍ അലി
സംഗീതസംവിധാനം: സച്ചിന്‍ ബാലു
അഭിനേതാക്കള്‍: അലന്‍ സിയര്‍, കെ.ബി. വേണു, ശ്രീജയ നായര്‍, പ്രിയങ്ക പഥക്, കൊല്‍ക്കത്ര ജാത്ര സംഘത്തിലെ അഭിനേതാക്കള്‍, ട്രാന്‍സ് ജെന്ററായ ശീതള്‍ ശ്യാം അടങ്ങുന്ന അഞ്ച് ട്രാന്‍സ് ജെന്‍റേഴ്സ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍...
സ്ട്രീമിംഗ്: SainaPlay
കെ എസ് ആർ ടി സി, ബജറ്റ് ടൂറിസം എന്ന പദ്ധതി ആരംഭിച്ച കാലത്ത് ഇല്ലിക്കൽ...
"Higher than love of one’s neighbor stands love of the most distant man and of the man of the future: higher still than love of man I account love of causes and of phantoms. " -
തലമുറകളുടെ വിടവിന്റെ വ്യാസം എല്ലാക്കാലത്തും ഒരേതരത്തിലല്ലായിരുന്നു....
ഡോ. എം.ബി. മനോജ്
തമ്പുരാൻ എന്ന അർത്ഥം പങ്കുവയ്ക്കുന്ന വാക്കാണ് എമ്പുരാൻ. ഒരു കൊമേഴ്സൽ സിനിമയുടെ ചേരുവകൾ എല്ലാം ഒത്തുചേർത്ത സിനിമ എന്ന നിലയിൽ ബോളിവുഡ് പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യിക്കുവാൻ സാധിച്ച...
പി.ആർ രഘുനാഥ്
“നമ്മളെന്തിനാ പഴയ കാര്യങ്ങളൊക്കെയോർത്ത് ഇന്നത്തെക്കാലത്ത് ജീവിക്കുന്നത്?” ഭാസ്കരൻ/സുരാജ് വെഞ്ഞാറംമൂട് (നാരായണീന്റെ മൂന്നാൺമക്കൾ)
“മൂന്ന് ആൺമക്കളുടെ അമ്മ” എന്ന ശീർഷകത്തിൽ...
ഡോ. എം.ബി. മനോജ്
മുമ്പ് ഇതുപോലെ രണ്ടുസിനിമകളെ അടിസ്ഥാനപ്പെടുത്തി ഒരു താരതമ്യപഠനം നടത്തിയിരുന്നു. കുറുപ്പ്, ജയ് ഭീം എന്നീ സിനിമകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത പഠനം. ഈ പരിശോധന പ്രശാന്ത്...
നിധിൻ രാജു
മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്കും അധികാര ചലനാത്മകതയിലേക്കും ഉടൽരാഷ്‌ട്രീയത്തിലേക്കും ആഴ്‌ന്നിറങ്ങുന്ന ചലച്ചിത്രോപന്യാസമാണ് കൊറാലി ഫോർജ്യ (Coralie Fargeat) സംവിധാനം ചെയ്‌ത 'ദി...
ബദരി നാരായണൻ
സിദ്ദിഖ് - ലാൽ സിനിമകളുടെ വരവോടെയാണ് മലയാള സിനിമയുടെ ശബ്ദരേഖകൾ വ്യാപകതരംഗമായി മാറിയത്. സിനിമ കാണുകയും ടേപ്പ് റെക്കോഡറിൽ ശബ്ദരേഖയിട്ട് തമാശകൾ വീണ്ടും വീണ്ടും കേട്ടു ചിരിക്കുകയും...
നാസിം വേങ്ങര
ആലപ്പുഴയുടെ നാഗരികതയും സംസ്‌കാരവും, ജില്ലയിലെ വിശാലമായ നെൽവയലുകളിലും കവലകളിലും മാത്രം ഒതുക്കുന്നതിന് പകരം , ജില്ലയിലെ തെരുവുകളിലേക്കും ചരിത്രപരമായ...
ബാലചന്ദ്രൻ ചിറമ്മൽ
1960കളിലാണ് യൂറോപ്യൻ സിനിമയിലെ വിപ്ലവകരമായ നവതരംഗം എന്ന പുതുപ്രസ്ഥാനം ആരംഭിച്ചത്. അതുവരെ നിലനിന്നിരുന്ന സിനിമാ സങ്കല്പങ്ങളെ അപ്പാടെ നിരാകരിക്കുകയും സിനിമയെ തെരുവിലേക്ക്...
ഫൈസൽ ബാവ
ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാംതന്നെ വളരെ വ്യത്യസ്തമായ വിഷയത്തിലൂടെയുള്ള...
സാന്ദ്രലക്ഷ്മി ആർ
എസ് ഹരീഷ് തിരക്കഥയെഴുതി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിലൂടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചലച്ചിത്രം പുറത്തുവന്നിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ഏതാനും മാസങ്ങൾക്ക്...
മാത്യു സണ്ണി കെ
"The General who became a slave . The slave who became a gladiator.The gladiator who defied an Emperor " - Emperor Commodus
ഭാര്യയുടെയും മകന്റെയും ആരുംകൊല പൊറുക്കാൻ ആർക്കാണ് കഴിയുക?
പ്രതികാരം ചെയ്യും വരെ ആ ഹൃദയങ്ങൾ അശാന്തമായി...
സംഗീത്
മനുഷ്യജീവിതത്തോടും അതിന്റെ കാലിക സമസ്യകളോടും സംവദിക്കുവാൻ ഒരു കലയ്ക്ക് എപ്പോൾമുതൽ കഴിയാതെവരുന്നോ, അപ്പോൾമുതൽ അതിന്റെ നിലനിൽപ്പ് വെല്ലുവിളിയിലാകുന്നുണ്ട്. ജീവിതത്തോടുള്ള...
മാത്യു സണ്ണി കെ
ജീവിത ആയോധനത്തിനായി മക്കളെല്ലാം പറന്നകന്നതോടെ വാർദ്ധ്യക്യത്തിൽ നമ്മുടെ മാതാപിതാക്കൾ തനിച്ചാകുകയാണ്. ഒന്നു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരോഗ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരു...
ജിതേഷ് ആസാദ്
വരാലിന് ഒരു ആമുഖം.
വരാൽ എന്ന് പൊതുവെ അറിയപ്പെടുന്ന മീനിന് ഞങ്ങടെ നാട്ടിൽ കണ്ണൻ എന്നും ബ്രാൽ എന്നുമൊക്കെയാണ് പറയാറ്. കോട്ടയം ജില്ലക്കാർ നെയ്മീൻ എന്ന്...
മാത്യു സണ്ണി കെ
മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത സിക്സ്ത് സെൻസ് എന്ന ഹോളിവുഡ് ചിത്രം സൈക്കോളജിക്കൽ ഹൊറർ ഴാനറിൽ ഒരു ക്ലാസിക്കാണ്. മരിച്ചവരെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ബാലനായ...
മുസമ്മിൽ എംസീ
ബോളിവുഡിൽ റീമേക്ക് സിനിമകൾ പുതിയ വാർത്തയൊന്നുമല്ല. പക്ഷേ, ഒരു ബോളിവുഡ് ചിത്രം ഹോളിവുഡിൽ റിമേക്കിനൊരുങ്ങുന്നു എന്നത് തീർച്ചയായും പുതിയ വാർത്തയായിരിക്കും. അത് ചെയ്യുന്നതോ, ആക്ഷൻ...
മാത്യു സണ്ണി കെ
"A man doesnt spend time with his family can never be a real man " - Don Vito Corleone
ഫ്രാൻസീസ് ഫോർഡ് കപ്പോളയുടെ വിശ്വവിഖ്യാതമായ സിനിമയാണ് ഗോഡ്ഫാദർ (1972). ന്യൂയോർക്കിലെ മാഫിയകുടുംബങ്ങൾ അധീനതക്കും സമ്പത്തിനും...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.