ജീവിതത്തിൻ്റെ വിവിധ തലങ്ങൾ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലമാണിത്....
ചുള്ളിക്കാട് എന്ന കവിയുടെയും അദ്ദേഹത്തിന്റെ കവിതയുടെയും ശക്തി ദൗർബല്യങ്ങളെ മനസാ സ്നേഹിച്ചവരാണ് മലയാളി വായനക്കാർ. ഭാഷയെ കവിതയ്ക്ക് വേണ്ടി മറ്റാർക്കുമാകാത്ത രാസപാകത്തിൽ നവീകരിച്ചതിന്റെ പേരിലാണ് ചുള്ളിക്കാട് സ്മരണീയനാകുന്നത്. എന്നാൽ മാതൃഭൂമി ബുക്സ് കോഴിക്കോട് നടത്തിയ പുസ്തകോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകൾ സ്വതവേ സ്ത്രീ വിരുദ്ധമായ സമൂഹത്തിന്റെ നിലപാടുകൾക്കും പൊതുബോധത്തിനും നൽകുന്ന പിന്തുണ ആശങ്കാജനകമാണ്. ഒരു സ്ത്രീ കാലിന്മേൽ കാൽ വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അസഹിഷ്ണുതയും അമര്‍ഷവും മൂത്ത് ചൊറിച്ചിലുണ്ടാകുന്ന ഒരു സമൂഹത്തിന് നേർക്ക് നോക്കി നിന്നുകൊണ്ടാണ് മലയാളത്തിലെ പ്രിയപ്പെട്ട കവി സ്വാനുഭവസാക്ഷ്യം പറഞ്ഞ് അതിനെ സാമാന്യവൽക്കരിച്ച് കാണിക്കുന്നത്.
വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് അലയടിച്ചാര്‍ക്കുന്ന കടലാണ് കവിത. കണ്ട് നില്‍ക്കുന്നവരെ തിരനുരക്കൈകളാലത് മാടി വിളിക്കും. ചെന്നിറങ്ങുന്നവര്ക്ക് പിന്നെ തിരികെ കയറാനാവില്ല. കവിത കടലെങ്കില്‍ കടലോളം സ്നേഹം കവിയോടുമുണ്ടാകും. കവി പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയോ സത്യസന്ധതയോ ഇല്ലെങ്കിലും അതിന് ആധികാരികതയുള്ളതായി വായനക്കാരെ മനസിലാക്കിക്കാനായി ഇന്നേവരെയുള്ള സാഹിത്യാനുശീലനങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്. കവിവാക്യങ്ങൾ പലതും ചൊല്ലുകളോ ആപ്തവാക്യങ്ങളോ ആയി പരിണമിക്കാറുമുണ്ട്. കവിത നിലവിലെ പൊതുബോധത്തെ ഊട്ടി ഉറപ്പിക്കുകയോ അട്ടിമറിക്കുകയോ ചെയ്യാം. മഹത്തായ കവിതകൾ അതുണ്ടായ കാലത്തെ പ്രതിഫലിപ്പിക്കുകയും കാലാതിവര്‍ത്തിയായി നിലകൊള്ളുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ കവിയും കവിതയും സാഹിത്യ മണ്ഡലത്തിൽ മാത്രമല്ല സാമൂഹ്യ മണ്ഡലത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സാഹിത്യ ബാഹ്യമായി കവി പറയുന്ന കാര്യങ്ങൾ പൊതുസമൂഹം ശരിയെന്ന് ധരിക്കുകയും വിലകല്പ്പിക്കുകയും ചെയ്തുപോരുന്നുണ്ട്. പൊതുജനാംഗീകാരം നേടിയ എഴുത്തുകാർ നിലവിലെ പാട്രിയാര്‍ക്കല്‍ പൊതുബോധത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ സ്വാനുഭവങ്ങളെ സാമാന്യ വൽക്കരിച്ച് അവതരിപ്പിക്കുന്നത് നിരാശാജനകവും പ്രതിഷേധാർഹവുമാണ് .
മാതൃഭൂമി ബുക്സ് കോഴിക്കോട് നടത്തിയ പുസ്തകോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകൾ സ്വതവേ സ്ത്രീ വിരുദ്ധമായ സമൂഹത്തിന്റെ നിലപാടുകൾക്കും പൊതുബോധത്തിനും നൽകുന്ന പിന്തുണ ആശങ്കാജനകമാണ്. ഒരു സ്ത്രീ കാലിന്മേൽ കാൽ വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അസഹിഷ്ണുതയും അമര്‍ഷവും മൂത്ത് ചൊറിച്ചിലുണ്ടാകുന്ന ഒരു സമൂഹത്തിന് നേർക്ക് നോക്കി നിന്നുകൊണ്ടാണ് മലയാളത്തിലെ പ്രിയപ്പെട്ട കവി സ്വാനുഭവസാക്ഷ്യം പറഞ്ഞ് അതിനെ സാമാന്യവൽക്കരിച്ച് കാണിക്കുന്നത്. " തന്നെ ശാരീരികമായും മാനസികമായും ദ്രോഹിച്ചു പീഡിപ്പിച്ചത് അമ്മയും അമ്മുമ്മയും ചെറിയമ്മയും ആയിരുന്നുവെന്നും അതുകൊണ്ട് സ്ത്രീകളെ പേടിയാണെന്നും അവർ ഏതറ്റംവരെയും ദ്രോഹിക്കും " എന്ന സ്ത്രീവിരുദ്ധ പ്രസ്താവന പൊതുവേദിയിൽ വച്ച് വിളിച്ചു കൂവിയതിന് പിന്നീട് കവി ക്ഷമാപണമൊക്കെ നടത്തിയിട്ടുണ്ട്. പക്ഷെ ക്ഷമാപണം ചെരിപ്പിട്ടപ്പോഴേക്കും സ്ത്രീവിരുദ്ധ പ്രസ്താവന ഒരായിരം വട്ടം ഉലകം ചുറ്റി വന്നിട്ടുണ്ട്.

ചുള്ളിക്കാട് എന്ന കവിയുടെയും അദ്ദേഹത്തിന്റെ കവിതയുടെയും ശക്തി ദൗർബല്യങ്ങളെ മനസാ സ്നേഹിച്ചവരാണ് മലയാളി വായനക്കാർ. ഭാഷയെ കവിതയ്ക്ക് വേണ്ടി മറ്റാർക്കുമാകാത്ത രാസപാകത്തിൽ നവീകരിച്ചതിന്റെ പേരിലാണ് ചുള്ളിക്കാട് സ്മരണീയനാകുന്നത്. കവിതയുടെ പുറമ്പോക്കിലുപേക്ഷിച്ച വാക്കുകളെ കവി തന്റെ മാന്ത്രിക വിരലുകളാലെടുത്തു വിളക്കിച്ചേർത്തുണ്ടാക്കിയ പദസംയുക്തങ്ങളുടെ സൗന്ദര്യം മലയാളകവിതയ്ക്കും വായനക്കാർക്കും നവ്യാനുഭവമായിരുന്നു. ആധുനികതയിൽ പദമൂന്നി നിൽക്കുമ്പോഴും കാല്പനികതയോട് തന്നെയായിരുന്നു ആ കവിതകൾക്ക് ആഭിമുഖ്യം.പുതു പദ സംയുക്തങ്ങളുടെ നിര്‍മ്മിതിയും വാക്കുകളുടെ തീക്ഷ്ണതയുമാണ് ആ കവിതകൾക്ക് ആധുനികതയുടെ മുഖമേകിയത്.ബിംബ നിർമ്മിതിയിൽ ചുള്ളിക്കാട് തീർത്ത ഇന്ദ്രജാലം കണ്ടാണ് വായനക്കാർക്ക് ആ കവിതകളോട് അത്ഭുതവും ആരാധനയു മുണ്ടായത്. ഭാഷാപരമായ സൗന്ദര്യത്തിന് അപ്പുറം കവിതയിൽ പുലർത്തേണ്ട സത്യസന്ധതയോ ആശയ ഗാംഭീര്യമോ ചങ്ങമ്പുഴക്കവിതകൾക്കെന്ന പോലെ ചുള്ളിക്കാടിന്റെ കവിതകൾക്കും ഇല്ലായിരുന്നു . ബധിരരും മൂകരുമായ നായികമാരാല്‍ സമൃദ്ധമാണ് കവി തന്നെ നിറഞ്ഞു നില്ക്കുന്ന ആ കവിതകൾ എന്ന കാര്യവും പ്രസിദ്ധമാണ് .ചില സ്മരണകളിലും പ്രണയ കവിതകളിലുമൊഴിച്ച് അന്യനെക്കുറിച്ച് എഴുതുന്നതെന്തും നിന്ദയാണെന്ന കാര്യവും ഓർക്കേണ്ടതുണ്ട് . തൊഴിലാളി വർഗ്ഗത്തോട് കൂറ് പുലർത്തുകയും തീവ്ര വിപ്ലവ പ്രസ്ഥാനങ്ങളുമായി
അടുത്ത ബന്ധം പുലർത്തുകയും ചെയ്ത ഒരു കവിയുടെ കവിതകൾ മുഴുവൻ സവർണ്ണ പാരമ്പര്യ ജീര്‍ണ ബിംബങ്ങളാണെന്ന വൈരുദ്ധ്യവും നിലനിൽക്കുന്നു.
മാതൃസ്നേഹവും മാതൃ മഹത്വവുമെല്ലാം എഴുത്തുകാർ ഊതി വീർപ്പിച്ചു വച്ചിരിക്കുന്ന ബലൂൺ ആണെന്നും അതൊരു പാട്രിയാർക്കൽ തന്ത്രമാണെന്നുമുള്ളത് വാസ്തവമാണ്. സുഭാഷ് ചന്ദ്രന്റെ സമുദ്രശില യിലെ അമ്മയെക്കുറിച്ച് പരാമർശിക്കവെ "മാതൃസ്നേഹത്തെക്കുറിച്ച് കവികൾ വാഴ്ത്തുന്ന കാലത്താണ് "തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളൂ " എന്ന് പറഞ്ഞു കൊണ്ട് കുഞ്ചൻനമ്പ്യാർ ആ വലിയ ബലൂണിനെ ഒരു സൂചി കൊണ്ട് കുത്തിപ്പൊട്ടിക്കുന്നതു പോലെ കുത്തിപ്പൊട്ടിച്ചത്.അത്രേയുള്ളു മാതൃസ്നേഹം. ഒരു വലിയ എഴുത്തുകാരന് അത് പറയാതിരിക്കാൻ നിർവാഹമില്ല" എന്ന് പറഞ്ഞ് നമ്പ്യാരെ പോലെ മഹാനാണ് സുഭാഷ് ചന്ദ്രനും എന്ന് സ്ഥാപിക്കുന്നുണ്ട് .തള്ളയ്ക്കിട്ടൊരു തല്ല് വരുമ്പോൾ പിള്ളെയെടുത്ത് തടുക്കേയുള്ളൂ എന്ന വരികളിൽനിന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് മനസ്സിലാക്കിയത് അതാണ്. എന്തായാലും നമ്പ്യാർ മഹാനായ കവി ആകുന്നത് ചുള്ളിക്കാട് വ്യാഖ്യാനിക്കുന്ന വിധത്തിലല്ല. കവികൾ മഹത്വവത്കരിച്ചു വച്ചിരിക്കുന്ന അമ്മ എന്ന കഥാപാത്രം ഒരു മനുഷ്യജീവി കൂടിയാണെന്നും അവർക്കും മനുഷ്യസഹജമായ പ്രതികരണങ്ങൾ ഉണ്ടാവുമെന്നും വെറുതെ മഹത്വവത്ക്കരിക്കുകയോ അലൗകികവത്കരിക്കുകയോ ചെയ്യേണ്ടതില്ലെന്നുമുള്ള വ്യാഖ്യാനവും സാധ്യമാണ്. അത് മനസ്സിലാക്കാൻ ചുള്ളിക്കാടിന് ഇനിയും കാലങ്ങളെടുക്കുമായിരിക്കും. സഹോദര സ്നേഹത്തെപ്പറ്റി, കൂടപ്പിറപ്പുകളെപ്പറ്റി, എല്ലാം കവികൾ, ധർമ്മ ചാരികൾ ഒക്കെ പുകഴ്ത്തുന്ന സമയത്താണ് വാത്മീകി രാവണനെയും വിഭീഷണനേയും സൃഷ്ടിക്കുന്നത്. വ്യാസൻ നളനേയും പുഷ്കരനേയും സൃഷ്ടിക്കുന്നത്. എന്നിങ്ങനെ സ്വന്തം സഹോദരങ്ങളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഉണ്ടായ തിക്താനുഭവങ്ങള്‍ വിവരിക്കാനൊരുങ്ങുന്നു. ചുള്ളിക്കാടിന്റെ വ്യാഖ്യാനങ്ങളൊന്നും വസ്തുതകൾക്ക് നിരക്കുന്നതല്ല. ശത്രുപക്ഷത്ത് ചേർന്ന വിഭീഷണനെ ഭര്‍ത്സിച്ച് സമയം കളയുകയായിരുന്നില്ലല്ലോ രാവണൻ. യുദ്ധത്തിൽ ബ്രഹ്മാസ്ത്രമേറ്റു വീണ രാവണനെ കണ്ട് വിഭീഷണൻ ദുഃഖിക്കുന്നു. വീരസ്വർഗ്ഗം പ്രാപിച്ച രാവണന് ഉചിതമായ സംസ്കാര ക്രിയകൾ ചെയ്യണം എന്ന് പറഞ്ഞ ശേഷം രാമൻ പറയുന്നത് "വൈരം മരണത്തോടെ തീർന്നു "എന്നാണ്. പക്ഷേ ബന്ധു മരണശേഷവും അവരോടുള്ള വൈരം അങ്ങേയ്ക്ക് തീരുന്നില്ലല്ലോ കവിയേ. നളന്റെയും പുഷ്കരന്റെ യും കാര്യമെടുത്താൽ അവരൊരിക്കലും ആജന്മ വൈരികൾ ആയിരുന്നില്ലെന്ന് കാണാം. കലിയുടെ പ്രേരണയാലും സഹായത്താലുമാണ് പുഷ്കരൻ നളനെ ചൂതില്‍ തോൽപ്പിച്ച് രാജ്യഭ്രഷ്ടനാക്കി രാജാവാകുന്നത്. കലിയുടെ ബാധയൊഴിഞ്ഞ നളൻ തിരികെ വന്ന് പുഷ്കരനെ തോല്പിച്ച ശേഷം പറയുന്നത് "വല്ലവനും ചെയ്ത തെറ്റിന് നിന്നെ ഞാൻ ശിക്ഷിക്കില്ല. നിന്റെ പ്രാണൻ ഞാൻ വിട്ടു തരുന്നു. നീ സന്തുഷ്ടനായി വാഴുക." എന്നാണ്. കാലവും ജീവിതാനുഭവങ്ങളും പകർന്ന പക്വത ഈ കഥാപാത്രങ്ങൾക്കെല്ലാമുണ്ട്. വീടുവിട്ടിറങ്ങിയത് മുതൽ അമ്മയോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിന്റെ കാര്യത്തിൽ താൻ പിന്നോക്കമാണെന്ന് കണ്ട് സ്വയം ന്യായീകരിക്കാനായി വാല്മീകി മുതൽ വ്യാസന് വരെയുള്ളവരെ ഉദ്ധരിക്കുന്നതൊക്കെ വളരെ പരിഹാസ്യമായിപ്പോയി. ചുള്ളിക്കാടുകൾ വളർന്ന് വലിയ പൊന്തക്കാടുകൾ ആകുമ്പോഴും പക്വത എത്തുന്നില്ല എന്നത് മറ്റാരുടെയും കുറ്റമല്ലല്ലോ.

ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ അദ്ദേഹത്തിന്റെ കൃതികളെ മുൻനിർത്തി അവ സത്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയല്ലാതെ കവി പറഞ്ഞ കാര്യങ്ങളിലെ സത്യസന്ധത അളക്കാൻ നമുക്കാവില്ല .കവി പ്രതിസ്ഥാനത്തു നിർത്തുന്ന ആളുകൾ ആരുംതന്നെ ആത്മകഥയെഴുതിയിട്ടില്ലാത്തതു കൊണ്ടും അവര്‍ക്കാര്‍ക്കും ഇനി ഒരു വേദികളിലുമെത്തി കവിയുടെ പരാമർശങ്ങളെ തള്ളിപ്പറയാന്‍ കഴിയില്ല എന്നതുകൊണ്ടും അത്തരമൊരു പരിശോധന അനിവാര്യമാണ് .തന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് അമ്മ ,അമ്മൂമ്മ ,ചെറിയമ്മ തുടങ്ങി വീട്ടിലുള്ള സ്ത്രീകളാണെന്നാണ് കവി പറഞ്ഞു തുടങ്ങുന്നത്. ശാരീരികമായും മാനസികമായും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ് .തന്റെ അനുഭവം അതാണ്. തനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവർ ഏതറ്റംവരെയും ദ്രോഹിക്കും എന്നത് തന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ് .അടിച്ചു കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ .അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും താൻ അനുഭവിച്ചിട്ടുണ്ട്. ഏത് സ്ത്രീയെ കാണുമ്പോഴും തന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓർമവരും. അവരുടെ കണ്ണുകളിലെ നിധന തൃഷ്ണ (കൊല്ലാനുള്ള ആഗ്രഹം )തനിക്ക് ഓർമ്മവരും. തനിക്ക് അമ്മയെയും സ്ത്രീകളെയുമൊന്നും അങ്ങനെ പുകഴ്ത്തേണ്ട കാര്യമില്ല .ഇങ്ങനെ പോകുന്നു സ്വന്തം കുടുംബത്തിലെയും മറ്റുള്ള സ്ത്രീകളെയും കുറിച്ചുള്ള കവിയുടെ അഭിപ്രായങ്ങൾ .കവി പറഞ്ഞ കാര്യങ്ങളെ കവിയുടെ കൃതികൾ (ആത്മകഥാപരമായ ചിദംബരസ്മരണ ഉൾപ്പെടെ) സാധൂകരിക്കുന്നുണ്ടോ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഓർമ്മകളുടെ ഓണം എന്ന കവിതയിൽ കവി പറഞ്ഞ കാര്യങ്ങളൊക്കെ കടന്നുവരുന്നുണ്ട്.
"ജന്മനാട്ടിൽ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോർമ്മകൾ
വായ മുലയിൽ നിന്നെന്നേക്കുമായ് ചെന്നി നായകം തേച്ചു വിടർത്തിയോരമ്മയെ വാശി പിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെൻ കൊച്ചുതുടയിലമർത്തിയ ചിറ്റമ്മയെ
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ " എന്നിങ്ങനെയുള്ള സ്വാനുഭവ വിവരണം "അന്നു ത്രിസന്ധ്യയ്ക്കു തൻ നടയിൽ നിന്നു വിങ്ങിക്കരഞ്ഞുകൊ"ണ്ടെ
ന്നെ രക്ഷിക്കണേ" യെന്ന് തൊഴു കയ്യുമായിരന്നെങ്കിലും കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ "എന്ന് പറഞ്ഞ് കാളിയെ പോലും വെറുതെ വിടുന്നില്ല.

സൗന്ദര്യാത്മകമായി കള്ളം പറയുന്നതാണ് കവിത എന്ന സത്യം ഈ കവിത വായിച്ചാൽ ആർക്കും ബോധ്യമാകും .അമ്മയെ ഓർക്കാൻ ഒന്നുകിൽ മുലപ്പാലിന്റെ മാധുര്യം അല്ലെങ്കിൽ ചെന്നിനായകം എന്നതാണ് മിക്ക മലയാള കവികളുടെയും അവസ്ഥ. അമ്മയ്ക്ക് അവരുടെ ഇളയ കുട്ടികൾക്കും മുല കൊടുക്കണമല്ലോ. അമ്മയുടെ അമ്മിഞ്ഞ തനിക്കുതന്നെ കുടിക്കണമെന്ന ആര്‍ത്തി കുഞ്ഞിലെ തോന്നിയിരുന്നാലും മുതിർന്ന ശേഷവും അതും പറഞ്ഞ് പരാതിയും പരിഭവവും കവിതയുമായി നടക്കുന്നത് കലാപരമായി ന്യായീകരിക്കപ്പെടുമെന്നതു കൊണ്ട് കുഴപ്പമില്ല !കൊച്ചു കുട്ടിയോട് അമ്മുമ്മയും ചെറിയമ്മയുമൊക്കെ ഇമ്മാതിരി ദ്രോഹം ചെയ്യണമെങ്കില്‍ അവര്‍ക്ക് വല്ല മാനസിക പ്രശ്നവും ഉണ്ടായിരുന്നുവോ എന്ന സംശയവും തോന്നാവുന്നതാണ്. പിശാചി അമ്മായിയെക്കുറിച്ച് പറഞ്ഞത് അർദ്ധ സത്യമാവാനാണിട. പന്ത് ചോദിച്ചപ്പോഴാണ് അമ്മായി കയ്യിലിരുന്ന മൊന്തയെടുത്ത് കവിയുടെ നെഞ്ചത്തെറിഞ്ഞത്. ഒരുപക്ഷേ കവി ആയിരിക്കും ആദ്യം പന്തെടുത്ത് അമ്മായിയുടെ നെഞ്ചത്തെറിഞ്ഞിട്ടുണ്ടാവുക. അതിന്റെ സ്വാഭാവിക പ്രതികരണമായാവും അവർ കയ്യിലിരുന്ന മൊന്ത എടുത്ത് തിരിച്ചെറിഞ്ഞത്. എന്തായാലും അമ്മായിക്ക് നല്ല ഉന്നമായിരുന്നു എന്നകാര്യത്തിൽ തർക്കമില്ല .
അമ്മയെക്കുറിച്ച് കവി പറയുന്നത് മുക്കാലും കളവാണെന്ന് അദ്ദേഹത്തിന്റെ സ്മരണകളുടെ സമാഹാരമായ ചിദംബരസ്മരണയും യാത്രാമൊഴി എന്ന കവിതയും തെളിവ് തരും. ചിദംബരസ്മരണയിലെ കാൽപ്പാടുകൾ എന്ന അധ്യായത്തിൽ വേളാങ്കണ്ണിക്ക് പോകാൻ വ്രതം എടുത്തുവെന്ന് പറഞ്ഞു നേർച്ച ചോദിച്ചു വരുന്ന വൃദ്ധയുടെ ദുരിത ഭൂതകാലം കേട്ടുകൊണ്ടിരിക്കെ കവി പറയുന്നത് നോക്കുക "ഞാൻ എന്റെ അമ്മയെക്കുറിച്ചോർത്തു .അവരെ കാണാൻ ഞാൻ പോകാറേയില്ല. മാസാമാസം ഒരു ചെറിയ തുക അയച്ചുകൊടുക്കാറുണ്ടെന്ന് മാത്രം. എന്തെല്ലാം സങ്കടങ്ങളാവും അമ്മയ്ക്ക് എന്നെക്കുറിച്ച് പറയാനുണ്ടാവുക? അവഗണനയുടെ നന്ദികേടിന്റെ.. കുറ്റബോധം കൊണ്ട് എനിക്ക് ശ്വാസം മുട്ടി." കുറ്റബോധം കൊണ്ട് ശ്വാസംമുട്ടണമെങ്കിൽ ആ അമ്മ അത്ര നിധന തൃഷ്ണയുള്ള അമ്മയെന്നും ആയിരിക്കില്ലല്ലോ. മറ്റൊരിടത്ത് സിദ്ധാർത്ഥ രാജകുമാരന്റെ കഥ പറഞ്ഞു കൊടുത്ത അമ്മയെ കവി സ്നേഹാർദ്രനായി ഓർക്കുന്നു. "അമ്മ പറഞ്ഞു തന്ന കഥയാണ് .അമ്മയെ കണ്ടിട്ട് എത്രയോ കാലമായി.അകലെ ഗ്രാമത്തിൽ , കൊച്ചുവീട്ടിൽ, കുടുസുമുറിയിൽ, കൂരിരുട്ടിൽ, വാർദ്ധക്യത്തിൽ, രോഗത്തിൽ , ദാരിദ്ര്യത്തിൽ, ഉറങ്ങി ക്കാണുമോ ?ഉറക്കം വരാതെ കിടക്കുകയാകുമോ ?എന്നെ ഓർക്കുന്നുണ്ടാവുമോ ?" മിന്നാമിനുങ്ങ് എന്ന അധ്യായത്തിൽ വലിയമ്മാവന്റെ പുരയിടത്തിലെ കുടികിടപ്പുകാരി നാണി പ്പണിക്കത്തിയുടെ ദീനക്കാരൻ മകൻ കുഞ്ഞാപ്പുവിനെ കണ്ട് അശ്രീകരം എന്ന് പറയുന്ന ചെറിയമ്മയെ രൂക്ഷമായി നോക്കുന്ന അമ്മയെക്കുറിച്ച് കവി പറയുന്നുണ്ട്. ദീനക്കാരനായ മകൻ തനിക്ക് മുമ്പേ മരിച്ചു പോകട്ടെ എന്നും തന്റെ കണ്ണടഞ്ഞാ അവനാരുണ്ട് എന്നും വിലപിക്കുന്ന നാണിപ്പണിക്കത്തിയെ അമ്മ ആശ്വസിപ്പിക്കുന്ന രംഗവും കവി എഴുതുന്നു. "അമ്മയുടെ മടിയിൽ തല വച്ച് കിടക്കുമ്പോൾ ഞാൻ ചോദിച്ചു "കുഞ്ഞാപ്പുവിന്റെ ദീനം എന്താ മാറാത്തത്?" അമ്മ വാത്സല്യത്തോടെ എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു "നീ പഠിച്ച് വലിയ ഡോക്ടറാവ് അപ്പോ കുഞ്ഞാപ്പുവിന്റെ ദീനം മാറ്റാം" എന്ന്.
വിജയലക്ഷ്മിക്കൊപ്പംമറ്റുള്ളവരുടെ ദുഃഖത്തിൽ അലിവോലുന്ന അമ്മയെ മാത്രമേ ഈ വരികളിൽ വായനക്കാർക്ക് കാണാനാവൂ. സർക്കാർവിരുദ്ധ സംഘടനകളുമായി മകന് ബന്ധം ഉണ്ടെന്നറിഞ്ഞ് പിതാവ് മകനെ വിചാരണ ചെയ്യുകയും വീടുവിട്ടിറങ്ങേണ്ട ഘട്ടമെത്തുകയും ചെയ്യുമ്പോൾ നിസ്സഹായതയുടെ പാരമ്യത്തിൽ നിർവികാരയായി പോയ അമ്മയോട് കവി പണം ആവശ്യപ്പെടുന്നു. അമ്മകൊടുത്ത പണം വാങ്ങി പോക്കറ്റിലിട്ടാണ് കവി വീടുവിട്ടിറങ്ങിപ്പോകുന്നത്. അച്ഛന്റെ ശേഷക്രിയകൾ ചെയ്ത മകനോട് "അമ്മയ്ക്ക് തൃപ്തിയായി മോനേ. നിന്നെ പ്രസവിച്ചത് വെറുതെയായില്ല" എന്ന് പറയുന്ന അമ്മയെക്കുറിച്ചാണ് കവി 'ഭീകര പീഡന' കഥകൾ മെനഞ്ഞുണ്ടാക്കി അവതരിപ്പിക്കുന്നത്. കരയുമ്പോൾ വായിൽ ചാണകം ഉരുട്ടിത്തിരുകുമെന്ന് കവി പറഞ്ഞ അമ്മുമ്മയെക്കുറിച്ച് ചിദംബരസ്മരണയില്‍ കുറിയ്ക്കുന്നതിങ്ങനെയാണ്. കവിക്കു വേണ്ടി "അമ്മുമ്മ ശങ്കര ക്കണിയാനെ വിളിപ്പിച്ച് കവടി നിരത്തുകയും മാണിസ്വാമി എന്ന താന്ത്രികനെ വിളിച്ച് ദോഷങ്ങൾ തീരാൻ പൂജകൾ നടത്തുകയും ചെയ്തു . പല ക്ഷേത്രങ്ങളിലും എന്റെ പേരിൽ ആ സാധു സ്ത്രീ വഴിപാടുകളും നടത്തി" തരം പോലെ പറയാനുള്ള കവിയുടെ കഴിവ് അപാരം തന്നെ!
ചിദംബരസ്മരണയിലെ ശിഷ്യ എന്ന അധ്യായം മുഴുവൻ സ്ത്രീ വിരുദ്ധതയുടെയും സവർണ്ണ ജാതി വെറിയുടെയും ബോഡി ഷെയ്മിങ്ങിന്റെയും ആഘോഷമാണ്. ശിഷ്യയുടെ പിറന്നാളിന് സമ്പന്ന ഈഴവ കുടുംബത്തിൽ സദ്യയുണ്ണാനെത്തുന്ന , ഓണമെന്നോ പിറന്നാളെന്നോ നോക്കാതെ വെള്ളമടിക്കുന്ന കവിക്ക് പിറന്നാൾ സദ്യയോടൊപ്പം ഇറച്ചിയും മീനും കണ്ടും വിലകൂടിയ ചില്ല് ഗ്ലാസില്‍ തങ്ങിനിന്ന മീൻമണമടിച്ചും വിഷമം തോന്നിയത്രേ. ഇവിടെ കവി സ്വന്തം കുട്ടിക്കാലത്തെ പിറന്നാൾ സദ്യ ഓർത്തെടുക്കുന്നത് മാന്യവായനക്കാർ ക്ഷമയോടെ വായിക്കണം. "നിലവിളക്കിന് മുന്നിൽ കൊച്ചു തൂശനിലയിൽ വിഭവങ്ങൾ വിളമ്പും. അത് ഗണപതിക്കാണ്. അതിനടുത്ത് ഏറ്റവും നല്ല തൂശനിലക്ക് പിന്നിൽ അലക്കിയ കൊച്ചു മുണ്ടുടുത്ത് കണ്ണിൽ കരിമഷി എഴുതി നെറ്റിയിൽ ചന്ദനക്കുറിയുമായി ഞാനിരിക്കും. അമ്മ ദീർഘായുസ്സ് നേർന്ന് എന്റെ മൂർധാവിൽ അരിയും പൂവും ഇടും.കുത്തരിച്ചോറും കുറുക്ക് കാളനും എരിശ്ശേരിയും ഓലനും അവിയലും ഇഞ്ചിക്കറിയും ഒക്കെയുള്ള പിറന്നാൾ സദ്യ ." സവർണ്ണ സദ്യയുടെ നിറവും മണവും മനം നിറഞ്ഞുനിൽക്കുമ്പോഴാണ് ശ്രീനാരായണീയന്റെ വീട്ടിലെ ഇറച്ചിയും മീനും എന്ന് പറയാൻ വേണ്ടി അല്ല ഇതെടുത്തെഴുതിയത്. പകരം നിധനതൃഷ്ണയുണ്ടെന്ന് കവി വിളിച്ചു പറഞ്ഞു നടക്കുന്ന അമ്മ മകന് ദീർഘായുസ്സ് നേർന്ന കാര്യം കവി തന്നെ ഓർത്തെഴുതിയത് ഓർമ്മിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ( ഓരോ പിറന്നാളിനും ഇത്ര വിഭവ സമൃദ്ധമായ സദ്യയുണ്ടാക്കാനായി അമ്മ മാത്രമല്ല അമ്മുമ്മയും ചെറിയമ്മയുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടു കാണണം) ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ആത്മകഥാപരമായ കൃതിയിൽ നിശബ്ദരാ ക്കപ്പെട്ട കവിയുടെ തന്നെ കുടുംബത്തിലെ സ്ത്രീകളുടെ കൂടി ശബ്ദമായി അത് മാറുന്ന കാഴ്ചയാണിത്. ഇതൊക്കെ എഴുതിയ കവി തന്നെ ചിദംബരസ്മരണ യിലെ ദൈവത്തിന്റെ ദിനാന്ത്യ കുറിപ്പിൽ നിന്ന് ഒരു നിമിഷം എന്ന അധ്യായത്തിൽ ഇങ്ങനെ കുറിക്കുന്നു "സ്നേഹം വാത്സല്യം തുടങ്ങിയ വാക്കുകളുടെ അർത്ഥം അറിയാത്ത ക്രൂര സ്വാഭാവികളായിരുന്നു എന്റെ തറവാട്ടിലെ സ്ത്രീകൾ .ആ ദുഷ്ടശക്തികൾ എന്റെ ബാല്യകൗമാരങ്ങൾ മഹാനരകമാക്കി." എന്തൊരു വിരോധാഭാസമാണിത്!

വർക്കലയുള്ള ഒരു പാരലൽ കോളേജിൽ പഠിപ്പിക്കുമ്പോൾ ഒരു സിനിമ വാരികയിൽ വന്ന അരവിന്ദന്റെ പോക്കുവെയിലിലെ ഷർട്ടിടാത്ത നെഞ്ചുംകൂടും കാണിച്ചു നിൽക്കുന്ന കവിയുടെ വികൃത ചിത്രമെടുത്ത് കാണിച്ച് " സാറിന്റെ ഷർട്ട് ഇടാത്ത പടം ദേ ഈ നാനയിലുണ്ട് "എന്ന് പറഞ്ഞ ശിഷ്യയോട് "എന്റെ മുണ്ടുടുക്കാത്ത പടം നീ കണ്ടിട്ടുണ്ടോ ?" എന്ന് പ്രകോപിതനായി "അതല്ലേ കാണേണ്ടത് .
ഒരു ദിവസം നിനക്ക് ഞാനത് കാണിച്ചു തരാം" എന്ന് അറുവഷളത്തരം പറയുകയും ചെയ്ത കവിയോട് വരെ ക്ഷമിച്ച വരാണല്ലോ മലയാളിവായനക്കാര്‍.എന്നിട്ടും പണ്ടെങ്ങാണ്ട് ഒന്ന് തല്ലിയ അമ്മയോട് ക്ഷമിക്കാൻ കവിക്കാവുന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്ന നിധന തൃഷ്ണ യുള്ള സ്ത്രീകളെയൊന്നും അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയിൽ കണ്ടെത്താനാവില്ല. ആകപ്പാടെ അൽപമെങ്കിലും നിധനതൃഷ്ണയുണ്ടെന്ന് തോന്നാവുന്ന ഏക സ്ത്രീ അച്ചാറും പുട്ടു പൊടിയും മറ്റും വിൽക്കാനായി കവിയുടെ വീട്ടിലെത്തിയ ശ്രീദേവിയാണ്.കുനിഞ്ഞ്നിന്ന് കുപ്പികളും പാക്കറ്റുകളും ബാഗില്‍ നിന്ന് പുറത്തെടുക്കുന്ന അവളുടെ സാരിയ്ക്കിടയിലൂടെ കണ്ട വയറിന്റെ പാളിയിലേക്ക് കൈകടത്തിയ കവിയെ " എന്തു വിചാരിച്ചെടാ പട്ടീ " എന്നാട്ടുന്ന അവളില്‍ മാത്രമാണ് കൊല്ലാനുള്ള തൃഷ്ണ കുറച്ച് നേരത്തെങ്കിലും കാണാനാവുന്നത് . സ്ത്രീകളുടെ സാന്നിധ്യം കവിയെ മൃഗമാക്കി മാറ്റാറുണ്ട് എന്ന് കവി തന്നെ കുറ്റസമ്മതം നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മധുരമുള്ള വിഷമാണ് സ്ത്രീ എന്നും കണ്ടാൽ എടുത്തു കുടിച്ചു പോകുമെന്നും കുടിച്ചാൽ മരണം ഉറപ്പാണെന്നും കവി പ്രസ്താവിക്കുന്നുണ്ട്. ഇതൊക്കെ എഴുതുന്ന സമയത്ത് ചുള്ളിക്കാടില്‍ ചങ്ങമ്പുഴ ആവേശിച്ചിരുന്നിരിക്കണം!സ്വയം വെളിപ്പെടുത്തുകയും കുറ്റസമ്മതം നടത്തുകയും ചെയ്തത് കൊണ്ടുകൂടിയാണ് കവി വായനക്കാർക്ക് സ്നേഹ ഭാജനമായി തുടരുന്നത്. അല്ലെങ്കിലും സ്ത്രീവിരുദ്ധത മനസ്സിൽ പേറി നടക്കുകയും തരം കിട്ടുമ്പോഴൊക്കെ എഴുത്തിലും വേദികളിലുമൊക്കെ വിളിച്ചു കൂവുകയും ചെയ്യുന്നവരെ ആരാധിക്കാനുള്ള ത്വര മലയാളിക്ക് സഹജവു മാണല്ലോ . പുരുഷാധിപത്യത്തിന്റെ കോട്ടവാതിലിൽ ഇരുന്ന് സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന ശരാശരി മലയാളി പുരുഷനിൽ നിന്ന് ഒരടി മുന്നോട്ടു വയ്ക്കാൻ കഴിയാത്ത ആളാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്."ഈ ലോകത്തിലെ എല്ലാസ്ത്രീകളെയും കഷണം കഷണമാക്കി വെട്ടിനുറുക്കണം " എന്ന നിധനതൃഷ്ണ തന്നിലുണ്ടായിരുന്നതായി കവി തന്നെ വെളിപ്പെടുത്തുന്നുണ്ട്.

"ചലച്ചിത്രങ്ങളിലെ ബലാത്സംഗ രംഗങ്ങള്‍ കാണുമ്പോഴൂം സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന പത്രവാര്‍ത്ത വായിക്കുമ്പോഴും എനിക്ക് ഭയം കലര്‍ന്ന ആനന്ദത്തിന്റെ ഉന്മാദമൂര്‍ച്ഛ അനുഭവപ്പെട്ടിരുന്നത് ഇപ്പോഴും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു." ഇങ്ങനെ കുമ്പസാരിക്കുന്ന ഒരാളാണ് സ്ത്രീകളുടെ നിധനതൃഷ്ണയെക്കുറിച്ച് പറഞ്ഞു നടക്കുന്നത്.സ്ത്രീകളുടെ നിധനതൃഷ്ണയെക്കുറിച്ച് പറയുന്ന കവിയുടെ പ്രണയ കവിതകള്‍ നോക്കുക .
"അന്ധമാം സംവത്സരങ്ങൾക്കുമക്കരെ അന്തമെഴാത്തതാമോർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരൽക്കാല സന്ധ്യയാണിന്നുമെനിക്കു നീയോമനേ
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിദ്ധ്യം പകരുന്ന വേദന " - ആനന്ദധാര
"കനകമൈലാഞ്ചി നീരിൽ തുടുത്ത നിൻ വിരൽ തൊടുമ്പോൾ കിനാവു ചുരന്നതും നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും " - സന്ദര്‍ശനം.
എല്ലാ സ്ത്രീകളെയും ഭയത്തോടെ നോക്കി ക്കാണുന്ന കവിക്ക് എഴുതാവതാണോ ഈ വരികൾ?! സ്ത്രീ വിരുദ്ധതയ്ക്ക് വലിയ സ്വീകാര്യതയുള്ള, അത് ആഘോഷമാക്കുന്ന, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഏത് അതിക്രമവും ന്യായീകരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ചുള്ളിക്കാടിനെ പോലെയുള്ള എഴുത്തുകാർ കൂടി ഛർദ്ദിച്ചു വയ്ക്കുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അമ്മയോട് പോലും ക്ഷമിക്കാനും പൊറുക്കാനുമാവാത്ത കവി എന്ത് കവിയാണ് ! നിങ്ങൾ വിളിച്ചു കൂവുന്ന കളവുകളെ നിങ്ങളുടെ തന്നെ കൃതികൾ പൊളിച്ചു കാട്ടും .ഇനി ഒരിക്കലും വന്നു തങ്ങളുടെ ഭാഗം പറയാൻ കഴിയാത്തവരുടെ ശബ്ദമായി അത് മാറുമെന്ന് അല്ലയോ കവീ, അങ്ങ് മനസ്സിലാക്കണം. സ്വന്തം കുടുംബത്തിൽ സംരക്ഷണം നല്കേണ്ടവരാല് ക്രൂരമായ മർദ്ദനങ്ങൾക്കിരയായി ഹൃദയത്തിലും തലച്ചോറിലും വരെ ചതവ് പറ്റി പിഞ്ചുകുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് പണ്ടെങ്ങാണ്ടോ അമ്മ തല്ലിയ' ഭീകര കഥകൾ 'പൊതു വേദികളിൽ നിന്ന് വിളിച്ചു കൂവുന്നത് അത്യന്തം പരിഹാസ്യമാണ്. ഇക്കാര്യം കവി മനസ്സിലാക്കിയി ല്ലെങ്കിലും അതിന് പ്രചാരം കൊടുക്കുന്നവരെങ്കിലും മനസ്സിലാക്കണം. കവി പറയുന്ന പോലെ കുടുംബത്തിനകത്ത് സ്ത്രീകൾ ഇമ്മാതിരി നിധനതൃഷ്ണയുള്ളവർ ആയിരുന്നെങ്കിൽ കുടുംബമെന്ന പാട്രിയാർക്കൽ സ്ഥാപനമെന്നേ പൊളിഞ്ഞു പാളീസായേനെ.
ജൂലിയുടെ ലേഖനം വളരെ നന്നായി. കൊണ്ടാടപ്പെടുന്ന എഴുത്തുകാരുടെ യാഥാസ്ഥിതികത്വത്തെയും സ്ത്രീവിരുദ്ധതയേയും ഇങ്ങനെ തന്നെ പൊളിച്ചു കാണിക്കേണ്ടതുണ്ട്.
വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരണത്തിലേക്ക് തള്ളി വിടുകയും കർഷകർക്കും സാധാരണ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് താങ്ങാവുന്നതിലേറെയാക്കുകയും ചെയ്യും. വൈദ്യുതി വിതരണത്തിലും നിരക്ക് നിർണ്ണയത്തിലും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഈ...
ഏതു നിമിഷവും വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടേക്കാമെന്ന ബോധ്യത്തോടെയെങ്കിലും ഇനിയൊരു പലായനത്തിന് ഇടവരില്ലെന്ന വിശ്വാസത്തോടെ ഗാസയിലെ മനുഷ്യർ സ്വന്തം മണ്ണിലേക്ക് മടങ്ങി വരുന്നു, ഉറ്റവരൊപ്പമില്ലാതെ, തകർന്ന അവശിഷ്ടങ്ങളിലേക്ക്, നിലം പൊത്താറായ വീടുകളിലേക്ക്. ഇക്കാലമത്രയും...
ഒരിക്കൽ നൊബേൽ സമാധാന പുരസ്കാരം മനുഷ്യരാശിയുടെ മനസ്സാക്ഷിയായിരുന്നു. ഇന്ന് അത് സാമ്രാജ്യത്വത്തിൻ്റെ മുഖമൂടിയാണ്. 2025ലെ സമാധാന നൊബൽ വെനിസ്വലൻ പ്രതിപക്ഷ നേതാവായ മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചപ്പോൾ ലോകം രണ്ടായി പിരിഞ്ഞുഒരുവിഭാഗം അവളെ ജനാധിപത്യത്തിൻ്റെ പ്രതീകമെന്നും...
ലോർഡ് ആക്ടൺ എന്ന ചുരുക്കപ്പേരിൽ വിഖ്യാതനായ ജോൺ എമെറിച്ച് എഡ്വേർഡ് ഡാൽബർഗ്- ആക്ടൺ ഇംഗ്ലീഷ് കത്തോലിക്കാ ചരിത്രകാരനും ലിബറൽ രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനായി അടിയുറച്ച് നിലകൊണ്ട അദ്ദേഹം കേന്ദ്രീകൃത അധികാരത്തിന്റെ അപായ സാധ്യതകൾ...
Intensified inequality, crass commodification and commerce, ever-growing corporate influence in government, economic havoc and instability — certainly, all of these are consequences of neoliberal policy, and all are material for loathing or popular protest, as indeed, occupy Wall Street, the southern European protests against austerity policies, and, earlier, the “antiglobalization” movement loathed and protested them…I join Michel Foucault and others in conceiving neoliberalism as an order of normative reason that, when it becomes ascendant, takes shape as a governing rationality extending a specific formulation of economic values, practices, and metrics to every dimension of human life.
ഭൂമിയുടെ ഭൂപടത്തിൽ അവർക്ക് ഒരു ദേശമില്ല, പക്ഷേ കടലാണ് അവരുടെ ദേശവും വീടും ലോകവുമെന്ന പോലെ. തിരമാലകൾ അവരുടെ lullaby, കടലിന്റെ അടിത്തട്ടിലെ ഇരുട്ടും വെളിച്ചവുമാണ് അവരുടെ കളിസ്ഥലം. ഞാൻ ആദ്യമായി ബജാവ് ജനതയെ കണ്ടത് മലേഷ്യയുടെ തീരത്തേക്ക് ഉള്ള ഒരു പുലർച്ചെയായിരുന്നു. സൂര്യോദയം...
2024 ഓസ്കാറിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ പലസ്തീൻ സിനിമയായ 'നോ അദർ ലാൻഡി'ന്റെ (No Other Land) സംവിധായകരിൽ ഒരാളായ ബാസൽ അദ്രയുടെ വീട് ഇക്കഴിഞ്ഞ ദിവസം (2025 സപ്തംബർ 13 ന്) ഇസ്രായേലി കുടിയേറ്റക്കാർ വളയുകയും അദ്രയുടെ രണ്ട് സഹോദരന്മാരെയും ഒരടുത്ത ബന്ധുവിനെയും ആക്രമിക്കുകയും...
നേപ്പാളിന്റെ മലകളിൽ മഴത്തുള്ളികൾ പതിക്കുമ്പോൾ, അതിന്റെ ശബ്ദത്തിൽ ഒരു ജനതയുടെ വേദന കേൾക്കാം. അത് വെറും കാലാവസ്ഥയല്ല, ഒരു തലമുറയുടെ കരച്ചലാണ്. വർഷങ്ങളോളം അടിച്ചമർത്തിക്കിടന്നിരുന്ന കോപം ഒടുവിൽ തെരുവിലേക്ക് പൊട്ടിത്തെറിച്ചു. കൊട്ടാരങ്ങൾ കത്തി, മിനുക്കിയ ഗ്ലാസ് ജനലുകൾ...
ഗാസയിലെ രാത്രികൾക്കിപ്പോൾ പൂർണ്ണമായ ഇരുട്ട് അപൂർവമാണ്. ആകാശത്ത് തീപ്പൊരികൾ ചിതറുന്നു, ഡ്രോണുകളുടെ വിറയുന്ന ശബ്ദം, ഇടിമുഴക്കത്തെ പോലെ മുഴങ്ങുന്ന മിസൈലുകൾ - അതാണ് ഇന്നത്തെ ഗാസയുടെ സംഗീതം. ഈ വിറയുന്ന പശ്ചാത്തലത്തിൽ, മാധ്യമപ്രവർത്തകർ ക്യാമറ നെഞ്ചോട് ചേർത്ത് നടക്കുന്നു,...
കേരളത്തിനകത്ത് ജാതി വിവേചനമുണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരം, പറയുന്ന ആളിന്റെ ജാതിക്കും ജാതിയോടും സംവരണത്തോടും ഉള്ള മനോഭാവത്തിനും അനുസരിച്ച് വ്യത്യാസപ്പെടും. സംവരണത്തെ എതിർക്കുന്ന ഒരു സവർണ്ണ ജാതിക്കാരനോട് കേരളത്തിൽ ജാതിയുണ്ടോ എന്ന് ചോദിച്ചാൽ, കേരളത്തിൽ...
പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പാവാം. കവിത സത്യസന്ധമാവണം എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്