വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
ആഗോള സംഘടനകളുടെ കണക്കുപ്രകാരം 80 മില്യൺ അഭയാർത്ഥികൾ നിർബന്ധിത പലായനത്തിന് വിധേയരായി. യു എൻ എച് സി ആറിന്റെ റിപ്പോർട്ട് പ്രകാരം 11 മില്യൺ ജനങ്ങൾക്ക് സ്വന്തം വീടുവിട്ട് പലായനം നടത്തേണ്ടിവന്നു. കഴിഞ്ഞ ദശകത്തിൽ ഉള്ള അഭയാർഥി പ്രവാഹവുമായി തട്ടിച്ചു നോക്കുമ്പോൾ ഇരട്ടിയിലധികം വരുമിത്.
“Being refugee is not a choice, but could be anyone's fate”
ലോകമഹായുദ്ധങ്ങൾക്ക് ശേഷം മനുഷ്യൻ ഇത്രമേൽ വിറങ്ങലിച്ചു നിന്ന സന്ദർഭം ഉണ്ടോ എന്ന് സംശയമാണ്. രണ്ടു മഹായുദ്ധങ്ങളും അന്നു നിലനിന്നിരുന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി. അതിനുശേഷം വന്ന ഈ കൊറോണ വൈറസ്സ് ലോകക്രമത്തെ മൊത്തം പുതുക്കി പണിയുകയാണ് . ആധുനികതയുടെയും ആഗോളീകരണത്തിന്റെയും ഭാഗമായി നാം നേടിയ സുഖസൗകര്യങ്ങളെ റദ്ദ് ചെയ്യാൻ ഈ വൈറസിന് സാധിച്ചു എന്നത് വിസ്മരിക്കാനാവാത്ത വസ്തുതയാണ്. കോവിഡ് 19 എന്ന രോഗം കാരണം സാമൂഹ്യ ജീവിയായ മനുഷ്യൻ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ്. നാമുപയോഗിക്കുന്ന 'വികസനം' എന്ന വാക്ക് എന്തു തരത്തിലുള്ള വികസനം ആണെന്നും ആർക്കു വേണ്ടിയുള്ള വികസനമാണ് എന്നുമുള്ള ചിന്തയിലേക്ക് ഈ വൈറസ് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. വൈറസ് വ്യാപനം തടയാൻ ആയി ലോകാരോഗ്യസംഘടന അടക്കം നമ്മോട് പറയുന്നത് സാമൂഹിക അകലം പാലിച്ച് ജീവിക്കാൻ ആണ്.
എന്നാൽ തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു കൂട്ടം മനുഷ്യരെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? ആരുടെയും ആശ്രയവും തുണയും ഇല്ലാതെ കോടിക്കണക്കിന് മനുഷ്യർ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള അഭയാർത്ഥിക്യാമ്പുകളിൽ ജീവിതം തള്ളിനീക്കുകയാണ്. മനുഷ്യത്വരഹിതമായ യുദ്ധങ്ങൾ,ആഭ്യന്തര കലാപങ്ങൾ,സാമ്പത്തികപ്രതിസന്ധി,രാഷ്ട്രീയ അനൈക്യങ്ങൾ എന്നിവ ഇത്തരത്തിലുള്ള മനുഷ്യരുടെ രൂപീകരണത്തിന് കാരണമായി.

വര: രാജേഷ് ചിറപ്പാട്
ആഗോള സംഘടനകളുടെ കണക്കുപ്രകാരം 80 മില്യൺ അഭയാർത്ഥികൾ നിർബന്ധിത പലായനത്തിന് വിധേയരായി. യു എൻ എച് സി ആറിന്റെ റിപ്പോർട്ട് പ്രകാരം 11 മില്യൺ ജനങ്ങൾക്ക് സ്വന്തം വീടുവിട്ട് പലായനം നടത്തേണ്ടിവന്നു. കഴിഞ്ഞ ദശകത്തിൽ ഉള്ള അഭയാർഥി പ്രവാഹവുമായി തട്ടിച്ചു നോക്കുമ്പോൾ ഇരട്ടിയിലധികം വരുമിത്. വെനിസ്വേല യും കരീബിയൻ ദ്വീപുകളും അടക്കം പുതുതായി ഒരുപാട് രാജ്യങ്ങൾ ഈ പട്ടികയിൽ ഇടംപിടിച്ചു എന്നത് നമ്മുടെ ആശങ്ക ഏറ്റുന്ന കാര്യമാണ്. പട്ടിക പ്രകാരം സിറിയ വെനിസ്വേല അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, മ്യാൻമാർ എന്നീ രാജ്യങ്ങളിൽ നിന്നാണ് മൂന്നിൽ രണ്ട് അഭയാർത്ഥികളും വരുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിക്കുന്ന രാജ്യമായി തുർക്കി മാറി. അഭയാർത്ഥി പ്രശ്നത്തെപ്പറ്റി റിപ്പോർട്ട് ചെയ്യാനെത്തിയ അൽജസീറയുടെ ലേഖകനോട് ഒരാൾ പറഞ്ഞത് ശ്രദ്ധേയമാണ്: 'being refugee is not a choice, but could be anyone's fate'
ആഫ്രിക്കൻ മുനമ്പിലെ (Horn of Africa) അഭയാർത്ഥി പ്രശ്നങ്ങൾ
കറുത്ത ഭൂഖണ്ഡം എന്ന് നാം വിളിക്കുന്ന ആഫ്രിക്ക വര്ഷങ്ങളായി കോളനിവൽക്കരണത്തിന്റെ യും ആഗോളീകരണത്തിന്റെയും ഇരയാണ്. വംശീയവും ജാതീയവുമായ സംഘർഷങ്ങളും വിഘടനവാദ ശ്രമങ്ങളും കലാപങ്ങളും ആഫ്രിക്കൻ മണ്ണിന് പുത്തരിയല്ല. "ജനാധിപത്യപരമായി"തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ നോക്കുകുത്തിയാക്കി കൊണ്ട് തീവ്രവാദ സ്വഭാവമുള്ള അൽ ഷബാബ് പോലുള്ള സംഘടനകൾ അടക്കി വാഴുന്ന മേഖലയാണ് ആഫ്രിക്കൻ മുനമ്പ്.. ലോകത്തിലെ പ്രശ്‌നബാധിതമേഖലകളുടെ പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതിൽ ഏറ്റുവും മുന്നിൽ വരും കെനിയയും സോമലിയയും എത്യോപ്യയും ബുറുണ്ടിയും അടങ്ങുന്ന ഈ പ്രദേശം.ഇസ്ലാമിക നിയമമായ ‘ശരീയത്ത് ‘ പിൻപറ്റിക്കൊണ്ടുള്ള ഇത്തരക്കാരുടെ ഭരണം കാലങ്ങളായി ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. 'സിറ്റി ഓഫ് തോൺസ്' എന്ന ബെൻ റോളൻസിന്റെ പുസ്തകം ഈ മേഖലയിലെ അഭയാർത്ഥികളുടെ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
1960കളുടെ ആരംഭം മുതൽ വ്യക്തമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കാത്തത് കൊണ്ട് സുഡാനിൽ വിഘടനവാദി ശ്രമങ്ങൾ ആരംഭിക്കുന്നത്. 1983ലെ ആഭ്യന്തരകലാപം കാരണം ലക്ഷക്കണക്കിന് മനുഷ്യർക്കു രാജ്യത്ത് നിന്ന് പാലായനം ചെയ്യേണ്ടി വന്നു.
എത്യോപ്യയിൽ എരിത്രിയ എന്ന രാജ്യത്തിനുവേണ്ടി വാദമുയർന്നതും തുടർച്ചയായി വന്ന ഗവൺമെന്റ് കളുടെ പക്ഷപാതപരമായ നടപടികളും ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടി. 1960-കൾ മുതൽ തന്നെ എരിത്രിയയിൽനിന്ന് അഭയാർഥി പ്രവാഹം ആരംഭിച്ചു. 1991ലെ ഗവൺമെന്റിന്റെ അട്ടിമറിയിലൂടെ സോമാലിയയിൽ നിലനിന്നിരുന്ന ക്രമസമാധാനവും നഷ്ടപ്പെട്ടു. അതിലൂടെ ഭരണം സ്റ്റേറ്റ് ന്റെ കയ്യിൽ നിന്ന് തീവ്ര സ്വഭാവമുള്ള സംഘടനകളുടെ കയ്യിലെത്തി. തോമസ് ഹോബ്സ് വിഭാവനം ചെയ്ത സ്റ്റേറ്റ് ഓഫ് വാർ എന്ന അവസ്ഥയിലേക്ക് ജനങ്ങൾ എത്തി. ഇത്തരത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ പരസ്പരം നടത്തുന്ന യുദ്ധങ്ങളുടേയും അഭയാർത്ഥികളും ആയി ബന്ധപ്പെട്ട പ്രശ്നങ്ളുടേതും മാത്രമായി വിദേശനയം രൂപീകരിക്കേണ്ട അവസ്ഥയിലെത്തുന്നു.
കൊറോണ വൈറസും ആഫ്രിക്കൻ മുനമ്പും
കൊറോണ വൈറസ് ആരംഭം മുന്നേ തന്നെ സാമ്പത്തികപരമായും സാമൂഹികപരമായും തകർന്നു കിടന്ന ഭൂഖണ്ഡം ആയിരുന്നു ആഫ്രിക്ക.ഏപ്രിൽ 23ന് യുഎൻ എച് സി ആർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ മുനമ്പിൽ 2500 ഓളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആശ്വാസം പകരുന്ന കാര്യം എന്താണെന്നാൽ ക്യാമ്പുകളിൽ വൈറസ് ബാധ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് . കൊറോണ വൈറസ് മൂലം ദിനംപ്രതി ജോലിക്ക് പോയിക്കൊണ്ടിരുന്ന അഭയാർഥികളുടെ വരുമാനമാർഗം നഷ്ടപ്പെട്ടു. സ്വതവേ സഞ്ചാരസ്വാതന്ത്ര്യം കുറവായിരുന്ന അഭയാർഥികൾക്ക് അത് പൂർണമായി നഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള കുറഞ്ഞ സഞ്ചാരസ്വാതന്ത്ര്യം ലൈംഗിക പരമായി ട്ടുള്ള അക്രമണങ്ങൾ കൂടാൻ കാരണമായിട്ടുണ്ട് എന്ന് കെനിയൻ മനുഷ്യാവകാശ സംഘടനകൾ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. വൈറസ് ബാധ മൂലം പത്തു ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാലയം എന്നത് കേവലം സ്വപ്നമായി മാറി. അടിസ്ഥാന സൗകര്യങ്ങൾ തുലോം കുറവായ അഭയാർത്ഥിക്യാമ്പുകളിൽ ഇന്റർനെറ്റും മറ്റു സൗകര്യങ്ങൾക്കും വേണ്ടി ചിന്തിക്കുന്നത് ആർഭാടം തന്നെ. വെള്ളത്തിനും ഭക്ഷണത്തിനുമുള്ള ദൗർലഭ്യം ക്യാമ്പുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇന്ന് ലോകം സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ സ്വന്തമായി വീട് പോലും ഇല്ലാത്ത അഭയാർഥികൾക്ക് എന്ത് ചെയ്യാനാവും?
സംഗ്രഹം
കൊറോണ വൈറസ് ബാധയെ തുടർന്ന് വികസിത രാജ്യങ്ങളെല്ലാം സാമ്പത്തിക ഞെരുക്കത്തിൽ പെട്ടിരിക്കുകയാണ്. ഇതുകാരണം അശരണരായ അഭയാർത്ഥികൾക്ക് സേവനം നൽകാൻ മനുഷ്യാവകാശ സംഘടനകൾക്ക് മറ്റു വഴികൾ തേടേണ്ടി വന്നിരിക്കുന്നു. അഭയാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ വേണ്ടി യു എൻ 620 കോടി രൂപയാണ് അംഗരാജ്യങ്ങളോട് നൽകുവാൻ അപേക്ഷിച്ചിരിക്കുന്നത്. നിലനിൽക്കുന്ന അഭയാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ആഗോളതലത്തിൽ തന്നെ ചർച്ചകൾ വേണ്ടതുണ്ട്. അഭയാർഥികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഒരു രാജ്യവും ചർച്ച ചെയ്യുന്നില്ല എന്നത് വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്. ലോകരാഷ്ട്രങ്ങൾ എല്ലാംതന്നെ ദേശീയതയിലേക്കോ പ്രൊട്ടെക്ഷനിസത്തിലേക്കോ മാറിക്കൊണ്ടിരിക്കുന്നു. വൈറസ്വ്യാപനത്തിന്റെഈഘട്ടത്തിലും 60000 അധികംഅഭയാർത്ഥികൾസ്വന്തംവീടും സാമഗ്രികളായുംഉപേക്ഷിച്ചുഅന്യനാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നു.ഇത്തരത്തിൽ മറ്റെല്ലാവരേക്കാളും ദുരിതം പേറി ജീവിക്കുന്ന ജനങ്ങളെ കൈപിടിച്ചുയർത്താൻവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അനിൽകുമാർ എ.വി.
ഞാൻ എന്റെ കുഞ്ഞിനെ എടുത്തു
ഒരു ശനിയാഴ്ച സഹവാസം
ആൺകുട്ടി ആ പെൺകുട്ടി +
അനിൽകുമാർ എ.വി.
നൊബേൽ പീസ് പ്രൈസ് സമാധാന സംരക്ഷണത്തിനുള്ള ലോകത്തിലെ ഏറെ അഭിമാനകരമായ...
അനിൽകുമാർ എ.വി.
ആഫ്രിക്കൻ ഭൂഖണ്ഡത്തെയും ജനങ്ങളെയും മുൻനിർത്തിയുള്ള വാർപ്പുമാതൃകകൾ(...
അനിൽകുമാർ എ.വി.
സാഹിത്യത്തിനുള്ള 2025 ലെ നൊബേൽ പുരസ്‌കാരത്താൽ ബഹുമാനിതനായ ഹംഗേറിയൻ...
സത്യൻ മാടാക്കര
കത്തെഴുത്തിന്റെ കാലത്താണ് കുഞ്ഞീക്ക നാടുവിട്ടത്. മാടാക്കര കടപ്പുറത്ത്...
മിനി മോഹൻ
ലഡാക്ക്…
മഞ്ഞിന്റെ രാജ്യവും മലകളുടെ ഗർവ്വവും. സന്യാസിമാരുടെ മണിരവിൽ...
സത്യൻ മാടാക്കര
ലക്ഷം വീട്ടിൽ താമസിക്കും പട്ടാളം ഇബ്രായിയായിരുന്നു പൊറാട്ടയടിക്കാൻ...
മിനി മോഹൻ
ഡൊണാൾഡ് ട്രംപ് ഭരണകൂടം വീണ്ടും തെളിയിച്ചിരിക്കുന്നു – അമേരിക്കയിലെ...
അനിൽകുമാർ എ.വി.
തീപ്പിടിപ്പിക്കാൻ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീർന്നാലും തീ...
മിനി മോഹൻ
ഗസ്സ നഗരത്തിന്റെ തെരുവുകളിൽ പൊടിയും പുകയുമാണ് ഇന്നത്തെ സത്യങ്ങൾ....
അനിൽകുമാർ എ.വി.
കറുത്ത വർഗക്കാരനായ സാമൂഹ്യചിന്തകനും പോരാളിയുമായിരുന്ന ഫ്രാൻസ് ഫാനൻ,...
സത്യൻ മാടാക്കര
മാടാക്കര അമ്പലത്തോട് പടിഞ്ഞാറ് ഭാഗത്ത് ചേർന്നു നില്കുന്ന ഒരു അരയാൽ...
അനിൽകുമാർ എ.വി.
ചൈനീസ് പ്രസിദ്ധീകരണം റെഡ് ഫ്ലാഗ് (ഹോങ്‌കി) 1960 ഏപ്രിൽ 16 ന്റെ എട്ടാം...
സത്യൻ മാടാക്കര
" പാണ്ഡിത്യം തുളുമ്പി നില്ക്കുന്ന മാസികകളിൽ നിന്നും വേർതിരിച്ചു...
അനിൽകുമാർ എ.വി.
ഇടതുകൈയിൽ കഠാരപിടിച്ച് വിപ്ലവത്തിന്റെ രക്തത്തിൽ മുക്കി വലതുകൈകൊണ്ട്...
അനിൽകുമാർ എ.വി.
ചില ചരിത്രകാരന്മാർ ഗുപ്‌ത ഭരണത്തെ'സുവർണ കാലഘട്ടം' എന്ന്...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.