SUBSCRIBE


പരിസ്ഥിതി

or
Author


6th October | Issue 127

ഒടയാർ വള്ളി


ബാലകൃഷ്ണൻ. വി.സി

ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാൻഡ്, മ്യാന്മർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചിരസ്ഥായിയായ ഈ സസ്യം കാണപ്പെടുന്നു. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ഇത് വളരുന്നുണ്ട്.


കാട്ടിൽ മാത്രമല്ല,നാട്ടിലുമുള്ള പല മരങ്ങളുടേയും തടിയിൽ പറ്റിപ്പിടിച്ചുവളരുന്ന ചില സസ്യങ്ങൾ കാണാം - ആനപ്പരുവ, കാട്ടുകുരുമുളക്, ഇത്തിക്കണ്ണികൾ, ഓർക്കിഡുകൾ, മരച്ചേമ്പ്, സീതത്താലി, തുടിമ്പാളക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങൾ - എന്നിവ. ഇതരസസ്യങ്ങളിൽ പറ്റി വളരുന്ന സസ്യങ്ങളെല്ലാം തന്നെ പരാദസസ്യങ്ങളാ‍ണെന്ന് പലരും കരുതാറുണ്ട്. എന്നാൽ ഇത്തിക്കണ്ണി ഒഴികെയുള്ള സസ്യങ്ങളെല്ലാം തന്നെ നിൽക്കാനും വളരാനുമുള്ള ഒരു ഇടം എന്ന നിലയിലാണ് ഇത്തരം മരങ്ങളെ കാണുന്നത്. ഇത്തരം ‘പറ്റുസസ്യങ്ങൾ’ അധിജീവി സസ്യങ്ങൾ (Epiphytes)  എന്നാണറിയപ്പെടുന്നത്. അത്തരം ഒരു അധിജീവിസസ്യമാണ് ഒടയാർവള്ളി.

മരങ്ങളിൽ കയറിപ്പറ്റി മേലോട്ട് മേലോ‍ട്ട് ‘ഒടയോരു’ടെ അടുത്തേക്കെന്നപോലെ വളരുന്ന വള്ളിയായതിനാലാണ് ഈ പേര് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാൻഡ്, മ്യാന്മർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും  ചിരസ്ഥായിയായ ഈ സസ്യം കാണപ്പെടുന്നു. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും ഇത് വളരുന്നുണ്ട്. മരങ്ങളിൽ മാത്രമല്ല പാറക്കെട്ടുകളിലും ഇവ പറ്റിപ്പിടിച്ച് വളരാറുണ്ട്.

കാണ്ഡത്തിൽ നിന്നുണ്ടാകുന്ന പാർശ്വവേരുകൾ മരത്തടികളിൽ ഉറപ്പിച്ച്  പടർന്നു വളരുകയാണ് ചെയ്യുന്നത്. വേരുകൾ പതിനഞ്ച് സെന്റീമീറ്ററോളം വണ്ണമുള്ളതും ഉരുണ്ടതും കെട്ടുകളോടുകൂടിയതുമാണ്. രസഭരമായ ഇത്തരം വേരുകൾക്ക് വിളറിയ വെള്ളനിറമാണ്. വേരുകൾ പലപ്പോഴും ചെറിയ പാമ്പുകളെപ്പോലെ ചുറ്റിപ്പിണഞ്ഞിരിക്കുന്നതും കാണാം. കാണ്ഡത്തിന് കടും പച്ചനിറമാണ്. ഇരുണ്ട പച്ചനിറമുള്ള, കട്ടിയുള്ള, മാംസളമായ ഇലകൾക്ക് 25 – 35 സെന്റീമീറ്റർ നീളവും 25 -30 മീറ്റർ വീതിയും കാണും. ഇലഞെട്ടിന് 20-35 സെന്റീമീറ്റർ നീളമുണ്ടാകും. ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. പുതിയതായി ഉണ്ടാകുന്ന ചെറിയ ഇലകളിൽ ‘വിള്ളലുകൾ‘ കാണാറില്ല. വലിയ ഇലകളാണെകിൽ  അവയുടെ മധ്യസിരകൾക്കിരുവശത്തുമായി വലിയ വിള്ളലുകളോ കീറുകളോ കാണപ്പെടുന്നു.

ആഗസ്ത്-സപ്തംബർ മാസങ്ങളിലാണ് പൂക്കുന്നത്. പുഷ്പമഞ്ജരി ഇളം മഞ്ഞനിറമോ ക്രീം നിറമോ ഉള്ള  പോളകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കും.15-20 സെന്റീമീറ്റർ നീളമുള്ള പുഷ്പമഞ്ജരിയുടെ അടിഭാഗത്ത് പെൺപൂക്കളും അഗ്രഭാഗത്ത് ആൺപൂക്കളുമായിരിക്കും. 4-6 കേസരങ്ങൾ കാണും. ഫലങ്ങൾ ഒന്നിച്ചുതന്നെ സ്തൂപാകാരത്തിലുള്ള കുലയിൽ പാകപ്പെടുന്നു.

അടിവള്ളി, അത്തിത്തിപ്പലി, ആനചുരുക്കി, ആനത്തിപ്പലി, ആനമകുടം, എലിത്തടിഒടിവള്ളി, മണ്ഡരിവള്ളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Rhaphidophora pertusa എന്നാണ്. raphis(needle-സൂചി),  phoros (carrying-വഹിക്കുന്ന) എന്നീ ഗ്രീക്കുപദങ്ങൾ ചേർത്താണ് ജനുസ്സ് നാമം നൽകിയിരിക്കുന്നത് (ഫലത്തിലുള്ള ചെറിയ മുനകൾ പോലുള്ള ഭാഗത്തെ സൂചിപ്പിക്കുന്നു). ചെറു ദ്വാരങ്ങളുള്ളത് എന്നാണ് Pertusa എന്ന സ്പീഷീസ് പേരിനർഥം.  

ചേമ്പും ചേനയും മണിപ്ലാന്റും ഉൾപ്പെടുന്ന അരേസിയേ (Araceae)സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Cheese plant എന്നാണ് ഇംഗ്ലീഷിലുള്ള പേര്. സംസ്കൃതത്തിൽ സ്ഫോട്യാഭുജംഗം എന്നറിയപ്പെടുന്നു.

ഒടയാർ വള്ളിയുടെ കാണ്ഡമാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. അൾസർ, ഉദരരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.

1693 ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ഗ്രന്ഥത്തിന്റെ പന്ത്രണ്ടാം വാല്യത്തിൽ എലിത്തടി എന്ന പേരിൽ ഈ സസ്യത്തെക്കുറിച്ചുള്ള സചിത്രവിവരണമുണ്ട്.

വന്യമായി വളരുന്ന ഈ സസ്യത്തെ അലങ്കാര സസ്യമായി വളർത്താവുന്നതാണ്. ഇതിനോട് ഏറെ രൂപസാദൃശ്യമുള്ള അമർഫലം ( Monstera deliciosa ) എന്ന സസ്യവും അലങ്കാരസസ്യമായി നട്ടുപിടിപ്പിക്കുന്ന ഒന്നാണ്.



സമാധാനത്തിനായി വെള്ളം (മാർച്ച് 22 - അന്താരാഷ്ട്ര ജലദിനം)


ഫൈസൽ ബാവ

ജലത്തിന് സമാധാനം സൃഷ്ടിക്കാനോ, സംഘർഷം സൃഷ്ടിക്കാനോ കഴിയുമോ ? നിങ്ങൾ വെള്ളം പാഴാക്കി കളയുന്നവരാണെങ്കിൽ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ദാഹം അകറ്റുക എന്നത് മാത്രമല്ല ഇന്ന് ലോകത്തിനു...

+


വന്യമൃഗ- മനുഷ്യ സംഘർഷം: എന്താണ് യാഥാർഥ്യം ?


ഇ.പി. അനിൽ

മൂന്നാറിൽ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവർ മണിയും ഈയിടെ വയനാട്ടിൽ ജീവൻ പൊലിഞ്ഞ മറ്റുരണ്ടുപേരും കേരളത്തിലെ വന്യജീവി കടന്നാക്രമണങ്ങളുടെ ഏറ്റവും പുതിയ...

+


ആഗോളതാപനത്തിന്റെ പ്രാദേശികദൃഷ്ടാന്തങ്ങൾ


ഇ. ഉണ്ണികൃഷ്ണൻ

"ഒരു ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യമോ ആണ്. കാലവർഷം എപ്പോഴുണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കാനിടയായി. അളന്നു മുറിച്ചതു പോലെ മറുപടി കിട്ടി. മാർച്ച് 22 ന് ഉച്ച...

+


മാനവികതയും പ്രകൃതിയും


സത്യൻ മാടാക്കര

"ഇരുണ്ട വനാന്തരങ്ങളിലൂടെയാണ് നാം നീങ്ങുന്നത്. അവിടെ എന്തും സംഭവിക്കാം. കാരണം നമ്മുടെ ഭാവനയിലുള്ള ചെകുത്താന്മാരാണ് അവിടെ വസിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ, ആരും സഹായിക്കാൻ...

+


'നിശബ്ദ വസന്ത'ത്തിലെ നിശബ്ദതകളും ഇക്കോക്രിട്ടിസിസവും


ഷൂബ കെ.എസ്.

'നിശബ്ദ വസന്തം' എന്ന പുസ്തകം ഇക്കോ ക്രിട്ടിസിസത്തിൻ്റെ വ്യവഹാരസ്ഥലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മനുഷ്യ കേന്ദ്രിതവാദത്തിനെതിരായും ജൈവ കേന്ദ്രിതവാദത്തിന് അനുകൂലമായുമാണ്...

+


രണ്ടു ഭിഷഗ്വരന്മാർ: ഇടതുകാലും വലതുകാലും


എസ്.വി. ഷൈൻലാൽ

നിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനം വരെ അല്ലെങ്കിൽ പുതിയ ശിലായുഗം വരെ മനുഷ്യർക്ക് അറിയാവുന്ന ഒരേയൊരു ഗതാഗത മാർഗ്ഗം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള നടത്തമായിരുന്നു....

+


നടത്തത്തെ സങ്കീർത്തനമാക്കിയ നഴ്സ്


എസ്.വി. ഷൈൻലാൽ

ജീവിതം യാത്രയാണെങ്കിൽ നമ്മിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ ശക്തമായ യാത്രാവിവരണങ്ങളാണ്. സ്വന്തം സൗഖ്യം അന്യരുടെ ദുരിതം കാണുമ്പോഴാണ് ബോധ്യമാകുന്നത്. രോഗവും വാർദ്ധക്യവും ശാപമായി...

+


മോണലിസ മുതൽ ഗ്ലാസ് പിരമിഡ് വരെ നടന്ന് കാണാം


എസ്.വി. ഷൈൻലാൽ

"നാം വായിക്കാൻ പഠിക്കുന്ന പുസ്തകമാണ് ലൂവ്രെ. എന്നിരുന്നാലും, നമ്മുടെ മുൻഗാമികളുടെ മനോഹരമായ സൂത്രവാക്യങ്ങൾ നിലനിർത്തുന്നതിൽ നാം സംതൃപ്തരാകരുത്. മനോഹരമായ പ്രകൃതിയെ പഠിക്കാൻ നമുക്ക്...

+


നടന്നു നടന്ന് പഠിപ്പിക്കുന്ന അധ്യാപിക


എസ്.വി. ഷൈൻലാൽ

ലോകചരിത്രത്തിന്റെ പ്രാരംഭത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അദ്ധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൗരോഹിത്യവും...

+


ഉത്രാട നടത്തം


എസ്.വി. ഷൈൻലാൽ

21-ാം നൂറ്റാണ്ടിൽ നാം ആഘോഷിക്കേണ്ട വലിയ നേട്ടങ്ങളിലൊന്ന് മനുഷ്യന്റെ അസ്തിത്വത്തിന്റെ തുടക്കം മുതലേ നടന്നു വരുന്ന ശാരീരികക്ഷമതയ്‌ക്കുവേണ്ടിയുള്ള തുടർച്ചയായ പരിശ്രമമാണ്....

+


നടന്ന് നടന്ന് ആകാശത്തെ തൊടാം


എസ്.വി. ഷൈൻലാൽ

"19,710 അടി ഉയരമുള്ള മഞ്ഞുമൂടിയ പർവതമാണ് കിളിമഞ്ചാരോ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണിത്. അതിന്റെ പടിഞ്ഞാറൻ കൊടുമുടിയെ ദൈവത്തിന്റെ ഭവനം എന്ന് വിളിക്കുന്നു. പടിഞ്ഞാറൻ...

+


നൃത്തത്തിൽ നിന്ന് നടത്തത്തിലേക്ക്


എസ്.വി. ഷൈൻലാൽ

ധാതു വിഭവങ്ങളുടെ വലിയ തോതിലുള്ള ചൂഷണം, തോട്ടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ആധിക്യം, വമ്പിച്ച അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ കോർപറേറ്റ് പദ്ധതികൾ 3...

+


അഗസ്ത്യമലയിലേക്ക് ഒരു യാത്ര


ദീപിക വി.പി

അഗസ്ത്യ മലയിലെ ജൈവവൈവിധ്യം നിരീക്ഷിക്കാനും അടുത്തറിയാനും വേണ്ടിയാണ് വോക് വിത് വീസീ (Walk with VC ) കുടുബം 2023 ജനുവരിയിലെ അഗസ്ത്യാർകൂടം യാത്ര ആസൂത്രണം ചെയ്തത്. ഞാന്‍ ഉള്‍പ്പടെ എട്ടു പേർക്കാണ്...

+


മഴ ഭൂമിയുടെ കവിതയാണ്


എസ്.വി. ഷൈൻലാൽ

എന്റെ കണ്ണുനീർ ആരും കാണാതിരിക്കാൻ   എനിക്ക് മഴയത്ത് നടക്കാൻ ഇഷ്ടമാണ്ചാർളി ചാപ്ലിൻ

 

1

"മിഥുനം–കർക്കിടകം കാലത്തെ മഴ...

+


നടത്തത്തിന്റെ ചന്ദ്രകാന്തം


എസ്.വി. ഷൈൻലാൽ

ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത നമുക്കുള്ളിലെ യാത്രയാണ്.ജീവിതം ഒരു തീവണ്ടി യാത്ര പോലെയാണ്. തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് തങ്ങൾക്ക് ഒരിക്കലും ഉറപ്പാക്കാൻ കഴിയില്ല,...

+


ലോകം നടന്നു തീർത്ത ഒരു നായ


എസ്.വി. ഷൈൻലാൽ

"സ്വർഗത്തിലേക്കുള്ള നമ്മുടെ കണ്ണിയാണ് നായ്ക്കൾ. അവർക്ക് തിന്മയോ അസൂയയോ അതൃപ്തിയോ അറിയില്ല. മഹത്തായ ഒരു സായാഹ്നത്തിൽ ഒരു മലഞ്ചെരുവിൽ ഒരു നായയോടൊപ്പം ഇരിക്കുക എന്നത് ഏദനിലേക്ക്...

+