SUBSCRIBE


പരിസ്ഥിതി

or
Author


16th November | Issue 29

ശരറാന്തൽപ്പൂവ്


ബാലകൃഷ്ണൻ. വി.സി

വർഗ്ഗീകരണശാസ്ത്രത്തിന്റെ പിതാവായിരുന്ന കാൾ ലിനേയസിന്റെ ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമയിരുന്ന Carl Peter Thunberg നോടുള്ള ആദരസൂചകമായിട്ടാണു ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. മൈസൂരിൽ നിന്നുള്ളത് എന്നാണു സ്പീഷീസ് പദത്തിനർത്ഥം. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ നാശം ശരറാന്തൽപ്പൂ‍വുൾപ്പെടെ ഈ മേഖലയിലെ ഒട്ടേറെ സ്ഥാനികസസ്യജാലങ്ങൾക്ക് കടുത്ത ഭീഷണിയാണ്.


കേരളത്തിന്റെ ഹരിതഗുരുവായ പ്രൊഫസർ ജോൺസിയോടൊപ്പം തലക്കാവേരിയിലേക്കുള്ള ട്രക്കിങ്ങിനിടയിലാണു ശരറാന്തൽ പൂവ് ആദ്യമായി കാണുന്നത്. 1989 ഡിസംബർ മാസത്തിൽ നടത്തിയ ഈ ട്രക്കിങ്ങിനിടയിൽ രാത്രി തങ്ങിയത് കോട്ടഞ്ചേരി വനത്തിൽ ആയിരുന്നു. പശ്ചിമഘട്ടത്തിലെ ഏറെ പാരിസ്ഥിതികപ്രാധാന്യമുള്ള വനമേഖലയായ കോട്ടഞ്ചേരി വനങ്ങൾ ഇന്ന് ഖനന ഭീഷണിയിലാണ്.    

കാസർഗോഡ് ജില്ലയിലെ ചിറ്റാരിപ്പറമ്പിൽ നിന്ന് കൊന്നക്കാട് ബസിൽ കൊന്നക്കാട് ഇറങ്ങി കോട്ടഞ്ചേരിയിലേക്ക് നടക്കുകയായിരുന്നു. കോട്ടഞ്ചേരി വനത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം കഴിഞ്ഞുള്ള ഒരു വളവിൽ, വള്ളികൾക്കിടയിൽ അനേകം തിരികളുള്ള റാന്തൽ പോലുള്ള പൂക്കൾ ചൂണ്ടിക്കാട്ടി സുഹൃത്ത് പറഞ്ഞു: “തൻബർജിയ മൈസൂറെൻസിസ്.”

 

 

പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനികസസ്യം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും വളരുന്നു. മറ്റു സസ്യങ്ങളിലേക്ക് പടർന്നുകയറുന്ന ചിരസ്ഥായിയായ ഒരു ആരോഹിസസ്യം. ഇലകൾക്ക് 10-14 സെ. മീറ്റർ നീളവും 4-8 സെ. മീറ്റർ വീതിയുമുണ്ടാകും. സമ്മുഖവിന്യാസം. ഇലഞെട്ടിനു 15 സെ. മീറ്റർ നീളം കാണും. ഡിസംബർ-മാർച്ച് മാസങ്ങളിലാണ്  പൂക്കുന്നത്. പത്രകക്ഷങ്ങളിൽ നിന്ന് താഴോട്ടു തൂങ്ങിനിൽക്കുന്ന പൂങ്കുലയ്ക്ക് 50 സെ. മീറ്റർ വരെ നീളമുണ്ടാകും. ഒരു കുലയിൽ തന്നെ ധാരാളം പൂക്കളുണ്ടാകും. മധ്യഭാഗം സ്വർണ്ണമഞ്ഞനിറവും മറ്റുഭാഗങ്ങൾ കടും ചുകപ്പു നിറത്തിലുമാണ്. 15-20 സെ. മീറ്റർ നീളവും 5-12 സെ. മീറ്റർ വീതിയുമുള്ള  പർണങ്ങൾക്ക് തവിട്ടുകലർന്ന ചുകപ്പുനിറവുമാണ്. ഫലത്തിന് 3 സെ. മീറ്റർ നീളമുണ്ടാകും.

 

 

ഇതിനു ശരറാന്തൽ പൂവെന്ന്  പേരു കൊടുത്തത് അടുത്തകാലത്തുമാത്രമാണു. Thunbergia mysorensis എന്നാണു ശാസ്ത്രീയനാമം. പാർവതിപ്പൂവും ആടലോടകവും കുറിഞ്ഞിയും ഉൾപ്പെടുന്ന അക്കാന്തേസിയേ(Acanthaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിനു Clock Vine,Mysore Trumpet Vine എന്നീ ഇംഗ്ലീഷ് പേരുകളുമുണ്ട്.

വർഗ്ഗീകരണശാസ്ത്രത്തിന്റെ പിതാവായിരുന്ന കാൾ ലിനേയസിന്റെ ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമയിരുന്ന Carl Peter Thunberg നോടുള്ള ആദരസൂചകമായിട്ടാണു ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. മൈസൂരിൽ നിന്നുള്ളത് എന്നാണു സ്പീഷീസ് പദത്തിനർത്ഥം. കുടക് ജില്ലയിലെ പല വീടുകളിലും ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. ഇന്ത്യയിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും അലങ്കാരസസ്യമായി വളർത്താറുണ്ട്.

Erebidae കുടുംബത്തിൽപ്പെടുന്ന അമ്പിളിത്തെയ്യം (Tinolius eburneigutta) എന്ന നിശാശലഭത്തിന്റെ ലാർവാഭക്ഷണസസ്യമാണിത്.

 

 

ഇതേ ജനുസ്സിൽപ്പെടുന്ന Thunbergia coccinea  എന്ന സസ്യവും വയനാട്ടിലും ഇടുക്കിയിലും കുടകിലും അലങ്കാരസസ്യമായി  വളർത്തുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ നാശം ശരറാന്തൽപ്പൂ‍വുൾപ്പെടെ ഈ മേഖലയിലെ ഒട്ടേറെ സ്ഥാനികസസ്യജാലങ്ങൾക്ക് കടുത്ത ഭീഷണിയാണ്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 5

  • Niya

    22/Nov/2020 [02:56-pm]

    Thank you so much sir for sharing this infos... Can you pls share the identity of parvathipoo? It will be helpful

  • രവീന്ദ്രൻ

    17/Nov/2020 [12:19-pm]

    ആദ്യമായി ഈ വള്ളി ചെടിയുടെ പേര് പറഞ്ഞ് തന്നതിന് ഒരായിരം നന്ദി. വയനാട്ടിൽ ജോലി ചെയ്തിരുന്നപ്പോൾ ഇതിന്റെ കമ്പ് കൊണ്ട് വന്ന് നട്ടിരുന്നു. നാലുവർഷത്തിൽ അധികമായി പൂക്കാൻ തുടങ്ങിയിട്ട്. നവംബർ ആദ്യ വാരത്തിലാണ് പൂത്തു കാണുന്നത്. Spider hunter പക്ഷിയുടെ ഇഷ്ടപ്പെട്ട പൂവാണ്. ഒരുമാസക്കാലം പൂക്കൾ ഒരോന്നായ് അടിമുതൽ മുകൾവരെ ഊഴം കാത്ത് വിരിയും. ഒന്നും തിന്നാൻ കിട്ടാതിരിക്കുമ്പോൾ ചില പക്ഷികൾ ഈ പൂവിന്റെ ഇതൾ കൊത്തി ത്തിന്നുന്നത് കണ്ടിട്ടുണ്ട്...



സമാധാനത്തിനായി വെള്ളം (മാർച്ച് 22 - അന്താരാഷ്ട്ര ജലദിനം)


ഫൈസൽ ബാവ

ജലത്തിന് സമാധാനം സൃഷ്ടിക്കാനോ, സംഘർഷം സൃഷ്ടിക്കാനോ കഴിയുമോ ? നിങ്ങൾ വെള്ളം പാഴാക്കി കളയുന്നവരാണെങ്കിൽ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ദാഹം അകറ്റുക എന്നത് മാത്രമല്ല ഇന്ന് ലോകത്തിനു...

+


വന്യമൃഗ- മനുഷ്യ സംഘർഷം: എന്താണ് യാഥാർഥ്യം ?


ഇ.പി. അനിൽ

മൂന്നാറിൽ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവർ മണിയും ഈയിടെ വയനാട്ടിൽ ജീവൻ പൊലിഞ്ഞ മറ്റുരണ്ടുപേരും കേരളത്തിലെ വന്യജീവി കടന്നാക്രമണങ്ങളുടെ ഏറ്റവും പുതിയ...

+


ആഗോളതാപനത്തിന്റെ പ്രാദേശികദൃഷ്ടാന്തങ്ങൾ


ഇ. ഉണ്ണികൃഷ്ണൻ

"ഒരു ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യമോ ആണ്. കാലവർഷം എപ്പോഴുണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കാനിടയായി. അളന്നു മുറിച്ചതു പോലെ മറുപടി കിട്ടി. മാർച്ച് 22 ന് ഉച്ച...

+


മാനവികതയും പ്രകൃതിയും


സത്യൻ മാടാക്കര

"ഇരുണ്ട വനാന്തരങ്ങളിലൂടെയാണ് നാം നീങ്ങുന്നത്. അവിടെ എന്തും സംഭവിക്കാം. കാരണം നമ്മുടെ ഭാവനയിലുള്ള ചെകുത്താന്മാരാണ് അവിടെ വസിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തിൽ, ആരും സഹായിക്കാൻ...

+


'നിശബ്ദ വസന്ത'ത്തിലെ നിശബ്ദതകളും ഇക്കോക്രിട്ടിസിസവും


ഷൂബ കെ.എസ്.

'നിശബ്ദ വസന്തം' എന്ന പുസ്തകം ഇക്കോ ക്രിട്ടിസിസത്തിൻ്റെ വ്യവഹാരസ്ഥലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മനുഷ്യ കേന്ദ്രിതവാദത്തിനെതിരായും ജൈവ കേന്ദ്രിതവാദത്തിന് അനുകൂലമായുമാണ്...

+


രണ്ടു ഭിഷഗ്വരന്മാർ: ഇടതുകാലും വലതുകാലും


എസ്.വി. ഷൈൻലാൽ

നിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനം വരെ അല്ലെങ്കിൽ പുതിയ ശിലായുഗം വരെ മനുഷ്യർക്ക് അറിയാവുന്ന ഒരേയൊരു ഗതാഗത മാർഗ്ഗം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള നടത്തമായിരുന്നു....

+


നടത്തത്തെ സങ്കീർത്തനമാക്കിയ നഴ്സ്


എസ്.വി. ഷൈൻലാൽ

ജീവിതം യാത്രയാണെങ്കിൽ നമ്മിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ ശക്തമായ യാത്രാവിവരണങ്ങളാണ്. സ്വന്തം സൗഖ്യം അന്യരുടെ ദുരിതം കാണുമ്പോഴാണ് ബോധ്യമാകുന്നത്. രോഗവും വാർദ്ധക്യവും ശാപമായി...

+


മോണലിസ മുതൽ ഗ്ലാസ് പിരമിഡ് വരെ നടന്ന് കാണാം


എസ്.വി. ഷൈൻലാൽ

"നാം വായിക്കാൻ പഠിക്കുന്ന പുസ്തകമാണ് ലൂവ്രെ. എന്നിരുന്നാലും, നമ്മുടെ മുൻഗാമികളുടെ മനോഹരമായ സൂത്രവാക്യങ്ങൾ നിലനിർത്തുന്നതിൽ നാം സംതൃപ്തരാകരുത്. മനോഹരമായ പ്രകൃതിയെ പഠിക്കാൻ നമുക്ക്...

+


നടന്നു നടന്ന് പഠിപ്പിക്കുന്ന അധ്യാപിക


എസ്.വി. ഷൈൻലാൽ

ലോകചരിത്രത്തിന്റെ പ്രാരംഭത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അദ്ധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൗരോഹിത്യവും...

+


ഉത്രാട നടത്തം


എസ്.വി. ഷൈൻലാൽ

21-ാം നൂറ്റാണ്ടിൽ നാം ആഘോഷിക്കേണ്ട വലിയ നേട്ടങ്ങളിലൊന്ന് മനുഷ്യന്റെ അസ്തിത്വത്തിന്റെ തുടക്കം മുതലേ നടന്നു വരുന്ന ശാരീരികക്ഷമതയ്‌ക്കുവേണ്ടിയുള്ള തുടർച്ചയായ പരിശ്രമമാണ്....

+


നടന്ന് നടന്ന് ആകാശത്തെ തൊടാം


എസ്.വി. ഷൈൻലാൽ

"19,710 അടി ഉയരമുള്ള മഞ്ഞുമൂടിയ പർവതമാണ് കിളിമഞ്ചാരോ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണിത്. അതിന്റെ പടിഞ്ഞാറൻ കൊടുമുടിയെ ദൈവത്തിന്റെ ഭവനം എന്ന് വിളിക്കുന്നു. പടിഞ്ഞാറൻ...

+


നൃത്തത്തിൽ നിന്ന് നടത്തത്തിലേക്ക്


എസ്.വി. ഷൈൻലാൽ

ധാതു വിഭവങ്ങളുടെ വലിയ തോതിലുള്ള ചൂഷണം, തോട്ടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ആധിക്യം, വമ്പിച്ച അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ കോർപറേറ്റ് പദ്ധതികൾ 3...

+


അഗസ്ത്യമലയിലേക്ക് ഒരു യാത്ര


ദീപിക വി.പി

അഗസ്ത്യ മലയിലെ ജൈവവൈവിധ്യം നിരീക്ഷിക്കാനും അടുത്തറിയാനും വേണ്ടിയാണ് വോക് വിത് വീസീ (Walk with VC ) കുടുബം 2023 ജനുവരിയിലെ അഗസ്ത്യാർകൂടം യാത്ര ആസൂത്രണം ചെയ്തത്. ഞാന്‍ ഉള്‍പ്പടെ എട്ടു പേർക്കാണ്...

+


മഴ ഭൂമിയുടെ കവിതയാണ്


എസ്.വി. ഷൈൻലാൽ

എന്റെ കണ്ണുനീർ ആരും കാണാതിരിക്കാൻ   എനിക്ക് മഴയത്ത് നടക്കാൻ ഇഷ്ടമാണ്ചാർളി ചാപ്ലിൻ

 

1

"മിഥുനം–കർക്കിടകം കാലത്തെ മഴ...

+


നടത്തത്തിന്റെ ചന്ദ്രകാന്തം


എസ്.വി. ഷൈൻലാൽ

ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത നമുക്കുള്ളിലെ യാത്രയാണ്.ജീവിതം ഒരു തീവണ്ടി യാത്ര പോലെയാണ്. തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് തങ്ങൾക്ക് ഒരിക്കലും ഉറപ്പാക്കാൻ കഴിയില്ല,...

+


ലോകം നടന്നു തീർത്ത ഒരു നായ


എസ്.വി. ഷൈൻലാൽ

"സ്വർഗത്തിലേക്കുള്ള നമ്മുടെ കണ്ണിയാണ് നായ്ക്കൾ. അവർക്ക് തിന്മയോ അസൂയയോ അതൃപ്തിയോ അറിയില്ല. മഹത്തായ ഒരു സായാഹ്നത്തിൽ ഒരു മലഞ്ചെരുവിൽ ഒരു നായയോടൊപ്പം ഇരിക്കുക എന്നത് ഏദനിലേക്ക്...

+