ആഫ്രിക്കൻ സ്ത്രീകൾ അമേരിക്കയിൽ എത്തപ്പെട്ടതുമുതൽ മുതൽ അറുപതുകളുടെ...
എന്ത് ലളിതസുന്ദരമായാണ് പാട്ടിന്റെ പല്ലവി എന്ന് നോക്കുക. ‘നാ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വരികൾ. അതിൽ നാളികേരമുണ്ട്, നാടൻ അളവുകളായ നാഴിയും ഇടങ്ങഴിയുമുണ്ട്. അന്ന് നാട്ടിൽ സാധാരണമായിരുന്ന ഓലപ്പുരയും. വീടിനെ ‘നാരായണക്കിളി കൂടു പോലെ’ എന്നാണ് മാഷ് എഴുതുന്നത്. നേരത്തെ പറഞ്ഞ പാട്ടിലെ ‘കിളിക്കൂടിനെ’ മാഷ് ഒന്നുകൂടി പൊലിപ്പിച്ചിരിക്കുന്നു. ഭാസ്കരൻ മാഷുടെ പാട്ടുകൾ ഹൃദ്യമാവുന്നത് ഇത്തരം നാടൻ പ്രയോഗങ്ങൾ കൊണ്ടാണ്.
നമ്മുടെ സ്വത്വത്തെ നിർണ്ണയിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഭാഷയാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടു തന്നെയാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടത്. പ്രഥമികമായി മലയാളി ആയതിനുശേഷമാണ് നമ്മൾ ജാതി മതം തുടങ്ങിയ കാര്യങ്ങളിലേക്ക് നോക്കുന്നതുപോലും. കേരളത്തിന് പുറത്ത് ജീവിക്കുമ്പോഴാണ് മലയാളി എന്ന വികാരം എത്ര ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാനാവുക. പ്രവാസികളുടെ ഓണാഘോഷത്തിന്റെ ആവേശത്തിമിർപ്പുകൾ കേരളത്തിൽ പോലും കാണുമോ എന്ന് സംശയമാണ്. മണ്ണിനോടും സംസ്കാരത്തോടുമുള്ള ഈ പൊക്കിൽക്കൊടി ബന്ധം നമ്മുടെ സിനിമാ പാട്ടുകളിൽ ഇല്ലാതിരിക്കാൻ തരമില്ലല്ലോ. ഒരു കേരള പിറവി ദിനം കൂടി നമ്മൾ ആഘോഷിക്കുമ്പോൾ ഈ വിഷയത്തിലുണ്ടായ പാട്ടുകളെ കുറിച്ച് അന്വേഷിക്കുകയാണ് ഇവിടെ.
കവികൾ മിക്കപ്പോഴും യുക്തിഭദ്രമായ വസ്തുതകളുടെ ഉറച്ച ഭൂമികയേക്കാൾ ഭാവനയുടെ നീലാകാശത്തെ പ്രണയിക്കുന്നവരായിരിക്കും. എന്നാൽ വയലാർ ഈ പാട്ടിലെഴുതിയത് ഇതിന് വിരുദ്ധമായിട്ടാണ്. പാട്ടിന്റെ ആദ്യവരിയിൽ തന്നെ കേരളത്തെ കുറിച്ചുള്ള ഐതിഹ്യത്തെ നിരാകരിക്കുകയാണ് അദ്ദേഹം.
"പരശുരാമൻ മഴുവെറിഞ്ഞ് നേടിയതല്ല
തിരകൾ വന്ന് തിരുമുൽക്കാഴ്ച നൽകിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലി പാട്ട് പാടുമീ മലയാളം..."
‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ പാട്ട് ജി. ദേവരാജൻ ഈണമിട്ട് പി. സുശീലയും സംഘവും ചെർന്ന് ആലപിച്ചിരിക്കുന്നു.
ജി ദേവരാജനും പി സുശീലയും - ഫോട്ടോ കടപ്പാട് : P.Susheela - blogger
പരശുരാമൻ മഴുവെറിഞ്ഞതിനാൽ ഉണ്ടായതോ അറബിക്കടൽ തിരുമുൽക്കാഴ്ചയായി തന്നതോ അല്ല എന്റെ കേരളം എന്നാണ് വയലാർ എഴുതുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആരുടേയും ഔദാര്യമില്ലാതെ തന്നെ നിലനിൽക്കാൻ അർഹതയുള്ളതാണ് എന്റെ നാട് എന്ന്. എന്തൊക്കെയാണ് കേരളം ഒരു ദേശമായി നിലനിൽക്കാനുള്ള കാരണങ്ങൾ എന്നാണ് ചരണങ്ങളിൽ അദ്ദേഹം എഴുതുന്നത്.
"...പറയി പെറ്റ പന്തിരുകുലമിവിടെ വളർന്നു
നിറകതിരും നിലവിളക്കും ഇവിടെ വിടർന്നു
മുത്തുമുലക്കച്ച കെട്ടി കൂന്തലിൽ പൂതിരുകി
നൃത്തമാടി വളർന്നതാണീ മലയാളം..."
അടുത്ത ചരണത്തിൽ കേരളത്തിന്റെ കലാ സാംസ്കാരിക മഹത്വത്തെ കുറിച്ച് വയലാർ എഴുതുന്നു. തുഞ്ചന്റെ പൈങ്കിളിയും ഓട്ടൻ തുള്ളലും "...കഥകളിയും മാമാങ്കവുമെല്ലാം.
തുഞ്ചൻ പറമ്പിലെ പൈങ്കിളിപ്പാട്ടിലെ
പഞ്ചാമൃതമുണ്ട മലയാളം
തുള്ളൽ കഥ പാടി കഥകളി പദമാടി
തിരുനാവായ് മണൽപ്പുറത്തങ്കമാടി
മാമാങ്കമാടി..."
ഒടുവിൽ പുതിയ പുലരി വിടർന്ന, കതിര് കൊയ്തു ഉയർന്ന പൊന്നരിവാളിനേയും സൂചിപ്പിച്ചുകൊണ്ടാണ് പാട്ടവസാനിക്കുന്നത്.
ശ്രീകുമാരൻ തമ്പി രചിച്ച് ജി. ദേവരാജൻ ഈണമിട്ട് യേശുദാസ് പാടിയ ഒരു പാട്ടുണ്ട് ‘മിനിമോൾ’ എന്ന സിനിമയിൽ. കേരളത്തിന്റെ ഗ്രാമ്യ ഭംഗിയും ഓണക്കാലത്തെ പൂവിളികളും ഒക്കെ കടന്നുവരുന്ന പാട്ട്.
"കേരളം കേരളം
കേളി കൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേരകേളീ സദനമാം എൻ കേരളം..."
പല്ലവിയിലെ നാല് വരികളും ‘കേ’ എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നത്. ഒരു പക്ഷെ കേരളത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ കാഴ്ചകളുടെ വാങ്മയ ചിത്രങ്ങളാണ് ചരണങ്ങളിൽ. പൂവിളി കേട്ടുണരുന്ന പുന്നെല്ലിൻ പാടവും മാവേലി മന്നന്റെ മാണിക്യ തേരും ഒക്കെ ആണ് ആദ്യചരണത്തിൽ. അടുത്ത ചരണം ഇങ്ങനെ.
"...നീരദ മാലകളാൽ പൂവിടും മാനം കണ്ട്
നീളാ നദീ ഹൃദയം പാടും
തോണി പാട്ടലിയുന്ന കാറ്റത്ത് തുള്ളുമോളം
കൈകൊട്ടി പാട്ടുകൾ തൻ മേളം..."
ശ്രീകുമാരൻ തമ്പി
യൂസഫലി കേച്ചേരി എഴുതി മോഹൻ സിതാര ഈണമിട്ട് യേശുദാസ് പാടിയ മനോഹരമായ ഒരു ഗാനമുണ്ട് ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിൽ. ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങ് ആണിത്.
"സഹ്യസാനു ശ്രുതി ചേർത്ത് വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയിൽ
ഉണർത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയിൽ
അലയിടുന്ന കളനിസ്വനം..."
യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവിന്റെ ഉള്ളിലെ കവി പുറത്തുവരുന്ന വരികളാണിത്. സഹ്യ മലനിരകൾ ശ്രുതി ചേർത്ത മണിവീണയും അതിന്റെ തന്ത്രിയിൽ സ്വരങ്ങൾ ഉണർത്തുന്ന സാഗരവും. കേരളത്തെ കുറിച്ചുള്ള ഭാവനാപൂർണമായ വരികൾ.
"...ഹരിത ഭംഗി കളിയാടിടുന്ന
വയലേലകൾക്ക് നീർക്കുടവുമായ്
നാട്ടിലാകെ നടമാടിടുന്നിതാ
പാട്ടുകാരികൾ ചോലകൾ
ഓ ശ്യാമ കേര കേദാരമേ
ശാന്തി നിലയമായ് വെൽക നീ.."
‘വയലേലകൾക്ക് നീർക്കുടവുമായ് നൃത്തം ചെയ്ത് പോകുന്ന ചോലകൾ’ എത്ര സുന്ദരമായ സങ്കൽപം! പഴയകാല കേരളത്തെ കുറിച്ചുള്ള നല്ല ഓർമകൾ തന്നെയാണീ വരികളിൽ. അടുത്ത ചരണത്തിലും സമാനമായ വരികൾ.
"...പീലിനീട്ടി നടമാടിടുന്നു
തൈത്തെങ്ങുകൾ കുളിർ തെന്നലിൽ
കേളികെട്ടിലുയരുന്നു കഥകളി
കേളി ദേശാന്തരങ്ങളിൽ..."
ഇവിടെ കേളി എന്ന വാക്ക് രണ്ടർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. കേളികെട്ടിലുയരുന്ന കഥകളിയുടെ കേളി ദേശാന്തരങ്ങളിൽ എത്തുന്നു എന്ന് കവി.
‘ദർശനം’ എന്ന സിനിമയിൽ വയലാർ ദേവരാജൻ യേശുദാസ് ടീമിന്റെ ഒരു പാട്ടുണ്ട്.
"പേരാറ്റിൻ കരയിലേക്കൊരു തീർത്ഥയാത്ര
കേരളത്തിലെ മണ്ണിലേക്കൊരു തീർത്ഥയാത്ര
കാലമാദി ശങ്കരന് കളിത്തൊട്ടിൽ നിർമ്മിച്ച
കാലടിപ്പുഴക്കടവിലേക്കൊരു തീർത്ഥയാത്ര..."
പാട്ടിൽ പറയുന്നത് ആദി ശങ്കരന്റെ മാഹാത്മ്യവും ആദി ശങ്കരനെ സൃഷ്ടിച്ച കേരളത്തിന്റെ മഹിമയും. സിന്ധുഗംഗാ പ്രദേശങ്ങളും ദണ്ഡകാരണ്യങ്ങളും ശൃംഗേരി മഠവും ബോധിവൃക്ഷത്തണലും താണ്ടി കേരളത്തിലേക്ക് നടത്തുന്ന ഒരു യാത്രയെ പറ്റി.
"...സർവമത പൊയ്മുഖങ്ങളും നീക്കി
സത്യമാം തേജസ്സിന്റെ ഉറവ തേടി
ശൃംഗാരക്കറ തൊടാത്ത കാലടിയിലെ മണ്ണിലേയ്ക്ക്
സൗന്ദര്യലഹരി പാടി ഞങ്ങൾ വരുന്നു..."
‘ശൃംഗാരക്കറ തൊടാത്ത കാലടി’ എന്ന് വയലാർ പറയുന്നത് ശ്രീശങ്കരന്റെ ബ്രഹ്മചര്യത്തിന്റെ സൂചിപ്പിച്ചായിരിക്കും. പാട്ടിന്റെ അടുത്ത ചരണത്തിൽ പറയുന്നത് ഹിന്ദു നവോത്ഥാനത്തിന് വഴിപാകിയ പുതിയ വേദാന്തസാരം പഠിപ്പിച്ച ആദി ശങ്കരനെ പറ്റി.
"...പൂണൂലിൻ ചുറ്റഴിച്ചുമാറ്റി
പൂർവവേദാന്തങ്ങളെ കടപുഴക്കി
അദ്വൈതദർശനമീ ഭാരതത്തെ പഠിപ്പിച്ചൊ
രാദ്യത്തെ ഗുരുകുലത്തിൽ ഞങ്ങൾ വരുന്നു..."
കേരളത്തിന്റെ അദ്ധ്യാത്മചരിത്രത്തിലെ ഏറ്റവും പ്രബലനായ ശങ്കരാചാര്യരുടെ സ്തുതിയാണീ പാട്ട്. ഒരു പക്ഷെ വയലാറിന്റെ എഴുത്തു ജീവിതത്തിലെ ഒരു വൈരുദ്ധ്യം കൂടി ഈ പാട്ട് വെളിവാക്കുന്നുണ്ട്. മതങ്ങളേയും ദൈവത്തിനേയും ഏറ്റവും നിശിതമായി വിമർശിച്ച മലയാളഗാനരചയിതാവും വയലാർ ആയിരുന്നല്ലോ.
"...കാവ്യനർത്തകീ ചിലമ്പൊലി ചാർത്തിയ
കലയുടെ നാടേ മലനാടേ
കല്പനതൻ കളിവഞ്ചിപ്പാട്ടുകൾ
കല്ലോലിനികളായ് ഒഴുകും നാടേ..."
പി. ലീല
ശ്രീകുമാരൻ തമ്പി ‘ലോട്ടറി ടിക്കറ്റ്’ എന്ന ചിത്രത്തിനുവേണ്ടി എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട പാട്ടാണിത്. പാടിയിരിക്കുന്നത് യേശുദാസും പി. ലീലയും സംഘവും ചേർന്ന്. കേരളത്തിന്റെ സംഭാവനയായ വിവിധ നൃത്ത നൃത്യങ്ങളെ കുറിച്ചാണ് പാട്ടിൽ പറയുന്നത്.
"മോഹമുണർത്തും മോഹിനിയാട്ടം
മോടിയിലാടും ദേവദാസികൾ
അമ്പലനടയിൽ തംബുരു മീട്ടി
അവിടെ വളർന്നൂ കൂടിയാട്ടവും കൂത്തും
കൈരളി ഉണർന്നു കൈരളി ഉണർന്നു
കൈരളി ഉണർന്നുണർന്നു"
ശ്രീകുമാരൻ തമ്പിയുടെ ഉള്ളിലുള്ള കവിതയും സംഗീതവും സുന്ദരമായി സമന്വയിക്കുന്നുണ്ടിവിടെ. ഈണമിടുക എന്ന ദക്ഷിണാമൂർത്തിയുടെ ജോലി എഴുത്തുകാരൻ തന്നെ ലഘൂകരിച്ചിരിക്കുന്നു.
കൃഷ്ണനാട്ടവും രാമനാട്ടവും കഥകളിയായി വളർന്നതും കേരളവർമ്മയും ഇരയിമ്മൻ തമ്പിയും പാടിയ ഗാഥകൾ കടൽ കടന്ന് ലോകത്തിന്റെ ഹൃദയം കവർന്നതും ഒക്കെയാണ് അടുത്ത ചരണത്തിൽ.
"...തിരുവാതിരയുടെ തിരമാലകളിൽ
മലയാളത്തിൻ മണിച്ചിരി പൊങ്ങി
പരിഹാസത്തിൻ മധുരത്തിൽ കഥ
പാടി തുള്ളീ കുഞ്ചൻ നമ്പ്യാർ
പ്രിയതരമാം കിളിമൊഴിയിൽ"
ഇങ്ങനെയാണ് പാട്ടവസാനിക്കുന്നത്. ഒരു പക്ഷെ കേരളത്തിന്റെ വിവിധ നൃത്തകലാരൂപങ്ങളെ കോർത്തിണക്കിയ പാട്ട് വേറെയില്ല.
‘അഗ്നിപരീക്ഷ’ എന്ന സിനിമയിൽ ഒരു പാട്ടുണ്ട്. വയലാർ എഴുതി ദേവരാജൻ ഈണമിട്ട് പി. സുശീലയും രേണുകയും കൂട്ടുകാരും ചേർന്ന് പാടിയ പാട്ട്.
"കൈരളീ കൈരളീ കാവ്യകൈരളീ
വടക്കൻ പാട്ടിലെ അമൃതുണ്ടോ
വയനാടൻ കാട്ടിലെ തേനുണ്ടോ..."
തുടർന്ന് പറയുന്നത് കേരളത്തിലെ വിവിധ കലാരൂപങ്ങളെ പറ്റിയാണ്. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ പാരമ്പര്യത്തിന് നൽകാൻ കേരളത്തിലെന്തുണ്ട് എന്നാണ് പാട്ടിൽ പറയുന്നത്.
തിരുവള്ളുവരുടെ നാട്ടിലെ
തങ്കമുളം കൂട്ടിലെ
കന്നി തമിഴ് കിളിയ്ക്ക് നൽകാൻ
കഥകളി പന്തലിലെ ചിലമ്പുണ്ടോ
ഇതുപോലെ ത്യാഗരാജ സംഗീതത്തിന് ശ്രുതിയിടുവാൻ സ്വാതി തിരുനാളിൽ രാജസദസ്സിലെ തംബുരുവുണ്ടോ എന്നും പുരന്ദരദാസന്റെ നാട്ടിലെ സപ്തസ്വരക്കിളിയ്ക്ക് നൽകാൻ സോപാന നടയിലെ ഇടയ്ക്കയുണ്ടോ എന്നും തുടർന്നുള്ള വരികളിൽ. തിരുവള്ളുവരുടെ നാട്ടിനും ത്യാഗരാജ സ്വാമികളുടേയും പുരന്ദരദാസന്റേയും സംഗീതത്തിന് നൽകാൻ നമുക്ക് കഥകളിയുടെ ചിലമ്പും സ്വാതിതിരുനാളിന്റെ തമ്പുരുവും ഇടയ്ക്കയും ഉണ്ട് എന്നാണ് വയലാർ എഴുതുന്നത്.
ബാബുരാജ്, യേശുദാസ്, പി ഭാസ്കരൻ എന്നിവർ ഒരു ഗാനത്തിന്റെ റെക്കോഡിങ് വേളയിൽ - ഒരു ഫേസ്ബുക് ഫോട്ടോ
കേരളം എന്ന വികാരം അതിന്റെ പാരമ്യത്തിൽ അനുഭവിക്കുന്നത് കേരളത്തിന് പുറത്ത് താമസിക്കുമ്പോഴാണ്. എൺപതുകളിൽ ബോംബേ സാന്താക്രൂസ് വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോൾ യാത്രക്കാരിൽ മലയാളികളെ കാണുമ്പോഴുണ്ടായിരുന്ന സന്തോഷം ഇപ്പോഴും ഉള്ളിലുണ്ട്. അന്ന് ചർച്ച്ഗേറ്റ് വി. ടി. പരിസരത്ത് പോകുമ്പോൾ കാണുന്ന തെരുവ് കച്ചവടക്കാരിൽ നല്ലൊരു ശതമാനം മലയാളികളായിരുന്നു. അവരോട് മലയാളത്തിൽ സംസാരിക്കുമ്പോൾ അനുഭവിച്ചിരുന്നതും ഈ മലയാളിയെന്ന വികാരം തന്നെ. ഒരു പക്ഷേ മറ്റെല്ലാ ദേശക്കാരും സമാനമായ അനുഭവം ഉള്ളിൽ പേറുന്നവരായിരിക്കും.
കേരളത്തിന് പുറത്തിരുന്നുകൊണ്ട് നാടിനെ ഓർക്കുന്ന രണ്ട് പാട്ടെങ്കിലും വളരെ ജനപ്രിയമായുണ്ട്. ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി എം. എസ്. ബാബുരാജ് ഈണമിട്ട് പി. ബി. ശ്രീനിവാസ് പാടിയ പാട്ടാണ് ആദ്യത്തേത്.
മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനക നിലാവത്ത്
കൈകൊട്ടി കളിക്കുന്ന നാടുണ്ട്
ഇന്ത്യാ ചൈനാ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയിൽ ടെന്റിലിരുന്ന് പട്ടാളക്കാരനായ തങ്കച്ചൻ (പ്രേം നസീർ) ആയിരക്കണക്കിന് നാഴിക ദൂരെയുള്ള നാടിനെ ഓർത്ത് പാടുന്ന പാട്ടാണിത്. അത് കൊണ്ട് തന്നെ കേരളത്തിന്റെ പച്ചപ്പും നിലാവത്ത് കൈകൊട്ടി കളിക്കുന്ന കാടും തൊടികളുമൊക്കെയാണ് വരികളിൽ.
കായലും പുഴകളും കതിരണി വയലിന്
കസവിട്ട് ചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിൻ തണലത്ത് താമരക്കടവത്ത്
കിളിക്കൂട് പോലൊരു വീടുണ്ട്
അന്ന് കേരളത്തിലെ വീടുകളെല്ലാം കിളിക്കൂട് പോലെയായിരുന്നു. ആ പ്രയോഗത്തിൽ തെളിയുന്നത് ലാളിത്യത്തിന്റെ സൗന്ദര്യം തന്നെ. അടുത്ത വരികളിൽ പറയുന്നത് ആ വീടിന്റെ ഉമ്മറത്ത് തന്നെ കാത്തിരിക്കുന്ന പെൺകുട്ടിയെ പറ്റിയാണ്. തന്നെ കാത്ത് കരഞ്ഞിരിക്കുന്ന പെൺകുട്ടിയുടെ അടുത്തെത്താൻ കഴിയാതെ ഇത്ര ദൂരെ ഇരിക്കുന്ന തന്നെ പറ്റി തന്നെയാണ്. ഒടുവിലത്തെ വരി മനോഹരമാണ്. കേരളത്തെ പറ്റിയല്ലെങ്കിലും ആ വരിയെ പരാമർശിക്കാതെ ആ പാട്ടിന്റെ വരികളെ കുറിച്ചെഴുതാൻ സാദ്ധ്യമല്ല.
മധുരക്കിനാവിന്റെ മായാവിമാനത്തിന്
മനുഷ്യനെ കൊണ്ട് പോവാൻ കഴിവില്ലല്ലോ
തന്റെ പെണ്ണിനെ കിനാവ് കണ്ട് ആയിരം കാതമകലെയിരിക്കുന്ന നായകന് പറയാൻ ഇതില്പരം കാൽപനികമായ വരികൾ ആർക്കെഴുതാനാവും?
ഏറെക്കുറെ ഇതേ കാര്യം തന്നെയാണ് ‘തുറക്കാത്ത വാതിൽ’ എന്ന ചിത്രത്തിനു വേണ്ടി ഭാസ്കരൻ മാഷ് എഴുതിയിരിക്കുന്നത്.
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ
നാരായണക്കിളി കൂടുപോലുള്ളൊരു
നാലുകാലോല പുരയുണ്ട്
എന്ത് ലളിതസുന്ദരമായാണ് പാട്ടിന്റെ പല്ലവി എന്ന് നോക്കുക. ‘നാ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വരികൾ. അതിൽ നാളികേരമുണ്ട്, നാടൻ അളവുകളായ നാഴിയും ഇടങ്ങഴിയുമുണ്ട്. അന്ന് നാട്ടിൽ സാധാരണമായിരുന്ന ഓലപ്പുരയും. വീടിനെ ‘നാരായണക്കിളി കൂടു പോലെ’ എന്നാണ് മാഷ് എഴുതുന്നത്. നേരത്തെ പറഞ്ഞ പാട്ടിലെ ‘കിളിക്കൂടിനെ’ മാഷ് ഒന്നുകൂടി പൊലിപ്പിച്ചിരിക്കുന്നു. ഭാസ്കരൻ മാഷുടെ പാട്ടുകൾ ഹൃദ്യമാവുന്നത് ഇത്തരം നാടൻ പ്രയോഗങ്ങൾ കൊണ്ടാണ്.
അന്നം തേടി അന്യനാട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവാവിന്റെ മനോഗതമാണ് പാട്ടിൽ. കൂട്ടുകാരന്റെ ബുൾ ബുൾ വായനയ്ക്കൊപ്പമാണ് ഈ പാട്ട്. ശരിക്കും ഒരു പ്രവാസിയുടെ ചിന്തകൾ തന്നെ. പാട്ടിന്റെ അടുത്ത വരികളിൽ ഓരോ തീവണ്ടി എത്തുമ്പോഴും മുറ്റത്തോടി ചെന്ന് നോക്കുന്ന പെൺകുട്ടിയും ആ തീവണ്ടികളിലൊന്നിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്ന പുരുഷനും.
ജീവിതം തേടി ലോകത്തിന്റെ ഏതറ്റം വരെയും പോകാൻ മലയാളി എന്നും തയ്യാറായിരുന്നു. എവിടെയിരിക്കുമ്പോഴും തന്റെ ഗ്രാമം അവൻ ഉള്ളിൽ കൊണ്ട് നടന്നു. ഗ്രാമത്തിന്റെ നിഷ്കളങ്ക നൈർമ്മല്യവും ഭൂപ്രകൃതിയും മാറി മറഞ്ഞിട്ടും അവന്റെ ഉള്ളിലെ ഗ്രാമം മാറിയില്ല.
പൂക്കൾ വിരിയാത്ത പൂഞ്ചോലകൾ ഒഴുകാത്ത സമകാലിക കേരളത്തിൽ പാട്ടെഴുത്തുകാരനെ സഹായിക്കുന്നതൊന്നും കാര്യമായിട്ടില്ല. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ പാട്ടിന് വിഷയമാക്കാൻ എഴുത്തുകാർ ഇനിയും തുടങ്ങിയിട്ടില്ല. ചുരുക്കം ചില നാടൻ പാട്ടുകളും പടപ്പാട്ടുകളും ഇത്തരം വിഷയങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നത് ശരി തന്നെ. എങ്കിലും മുഖ്യധാരാ സിനിമകൾ ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയാൽ പാട്ടെഴുത്തുകാരും എഴുതി തുടങ്ങുമെന്ന് ആശിക്കാം.
കന്യാകുമാരിക്ഷിഥി ആദിയായി ഗോകർണാന്തമായി അന്യോന്യമംബാശിവർ "പാടിവിട്ട" മലയാണ്മയെ... തൂലിക തുമ്പിൽ ആവാഹിച്ചെടുത്ത അനുഗ്രഹീത അവലോകനങ്ങൾ.. അനുഗ്രഹീത കാഴ്ചപാടുകൾക്ക് ഹൃദ്യമായ ആശംസകൾ.
പുഴയ്ക്കക്കരെ വീട്ടിൽ നിന്ന് രണ്ടുമൂന്നു കിലോമീറ്ററകലെ ഒരു ക്ഷേത്രമുണ്ട്. മുണ്ടയാംപറമ്പ് ദേവീക്ഷേത്രം. വളരെ പുരാതനമായ കാളിക്ഷേത്രമാണത്. നേരത്തെ വലിയ സ്വത്തുള്ള ദേവസ്വമായിരുന്നു....
They wanted facts. Facts! They demanded facts from him, as if facts could explain anything! - Joseph Conrad
" നേരിന്റെയും യുക്തിയുടെയും ചതുരങ്ങളിൽ മനം മടുത്ത ഞങ്ങൾ നാട്ടുകാർക്ക് കടപ്പുറത്തൊരു ജാറം പൊന്തിയതറിഞ്ഞ് വലിയ...
'സാന്താക്രൂസില്‍ മജീദേ, നിനക്കൊരു ചുക്കും സംഭവിക്കില്ല. വേണ്ടതൊക്കെ ഞങ്ങള്‍ ചെയ്യും. പക്ഷെ, ദുബൈ എയര്‍പോട്ടില്‍ അതീവശ്രദ്ധ വേണം. അവിടെ നിയ്യും നിന്റെ റബ്ബും മാത്രം....
1.
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് വായിച്ചു തീർന്ന അന്നാണ് അനാർക്കലിയുടെ വീട്ടിലെ പൂച്ച പെറ്റത്. പ്രസവത്തിൽ മൂന്നെണ്ണം മരിക്കുകയും നാലാമത്തെ പൂച്ചകുഞ്ഞു...
ഒന്ന്
ഞാൻ കുറച്ചു ദിവങ്ങളായി എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു. പലതരം അനുഭവങ്ങളുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളുടെയും (സിനിമ, നാടകം,...
I never paint dreams or nightmares. I paint my own reality. - Frida Kahlo
"ആകാശത്തേക്കു നീണ്ടുനില്ക്കുന്ന ഇലവുമരത്തിന്റെ സൂചിത്തലപ്പിൽനിന്നു കായകൾ പൊട്ടിച്ചിതറി വീണുതുടങ്ങി. മേഘം അടർന്നുവീണതുപോലെ...
കടലറിവ് ഉള്ളവനേ വെള്ളത്തിന്റെ (നീരൊഴുക്ക്) ഗതി തിരിച്ചറിയാനാവൂ. അതിന് നല്ല കടൽ പരിചയം വേണം. അതനുസരിച്ച് മീൻ വരുന്നയിടത്ത് (GPS ഇല്ലാത്ത കാലം) വലയിട്ടാലേ മീൻ കിട്ടൂ. വല...
The slum is the measure of civilization - Jacob Riis
"എണ്ണപ്പാടം ചെറിയൊരു രാജ്യമാവുന്നു. ഇവിടെ എണ്ണയില്ല, പാടവുമില്ല. ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്. പേരിന് മൂന്ന് ഓടിട്ട വീടുകളും ഉണ്ട്....
ബ്യൂട്ടി പാർലറിൽനിന്ന് പുറത്തേക്ക് വന്നപ്പോൾ താൻ മറ്റൊരാളായതുപോലെ പഞ്ചമിക്ക് തോന്നി. പീക്കോക്ക് ഡിസൈനിൽ ത്രെഡ് വർക്കുള്ള ഖാദി സിൽക്ക് കുർത്തയും ബോട്ടവും. അതിന്...
പലർക്കും പല മണങ്ങളോടാണ് ഇഷ്ടം. എനിക്ക് കുട്ടിക്കാലം മുതലേ പുതിയ പുസ്തകങ്ങളുടെ മണം ഇഷ്ടമായിരുന്നു. സ്ക്കൂളിലേക്കുള്ള പാഠപുസ്തകങ്ങൾ കിട്ടിയാൽ മണത്തു ആസ്വദിക്കും. അച്ഛൻ സോവിയറ്റ്...
Language is power, life and the instrument of culture, the instrument of domination and liberation. - Angela Carter
"മെറ്റ്കാഫ് ഹൗസിലെ വലിയ ഹാളിൽ തരുൺബോസ് ഐ.സി.എസ്. ആവേശഭരിതനായി ഐ.എ.എസ്. പ്രൊബേഷനർമാരോടു സംസാരിക്കുകയായിരുന്നു: "ഒരു...
In the country, there are unseen eyes and ears everywhere. They may not be many in number, but they are highly perceptive. That’s what happens when you live in a quiet environment. You notice everything. - Donna Goddard
" ആർപ്പും വിളിയും കേൾക്കായി. ഇതെന്ത് എന്ന് അത്ഭുതപ്പെട്ടു. മനയ്ക്കൽ...
" ഇനി കുന്നുകളും മലകളും നദികളും ജലവുമില്ല. വരണ്ട; കറുത്തുറഞ്ഞ ഒരു സമതലം മാത്രം. ഏതുനേരവും കത്തിയുയരുന്ന കരിമ്പുകയിലേക്ക് ചില ദേശാടനപ്പറവകൾ മാത്രം വഴിതെറ്റിയെത്തിപ്പെടാറുണ്ട്,...
കുറ്റാക്കൂരിരുട്ടാണ്.
ക്ഷീണിപ്പിച്ച പകലിന്റെ ആയാസങ്ങളെല്ലാം ഇറക്കി വച്ച് ആളുകൾ ഉറക്കത്തിലാണ്. ആകാശത്ത് ഒന്നോ രണ്ടോ നക്ഷത്രങ്ങൾ മാത്രം ഇടക്കിടെ കണ്ണ് മിഴിച്ച് തങ്ങളുടെ...
My work comes ( from ) how I perceive the world around me. I write from a point of empathy, free from judgement, to greater understanding of my finite existence and to help others navigate through theirs. My stories are testimonials of my emotional experiences and discoveries intertwined with ever-present mysteries." - Ernest Langston
" ശ്രീധരൻ, റോഡരുകിലെ ആ...
എന്റെ നിയമോപദേശകയായ അഡ്വ. സെറീനാ തോമസ് എന്നെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ, പട്ടണത്തിലേക്കു ചെല്ലാൻ ഞാൻ നിർബന്ധിതനായി. വേനൽ പൊഴിക്കുന്ന ചുടുകാറ്റിൽ, ചുവപ്പണിഞ്ഞ വാകകൾക്കും, പിങ്ക്...
കേരളവും മലയാളവും നിറഞ്ഞ പാട്ടുകൾ. കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗിയെ വിട്ടുപോയതെന്തേ?