നെയ്യാറ്റിൻകരയിൽ, ഗോപൻ എന്ന വ്യക്തിയെ മക്കൾ ജീവനോടെ കല്ലറയിൽ അടച്ച...
രാത്രി ഗ്രാൻപ്പയുടെ കൃഷി നശിപ്പിക്കാൻ അവറ്റകള് വരും. ശർക്കരയുണ്ട തിന്നും. തിന്നതും പിന്നെ അവരുടെ അന്നനാളവും വയറും ഒട്ടിപ്പിടിച്ച് ഉറച്ചു വെപ്രാളപ്പെട്ടു ചാവും. ഗ്രാൻപ്പ മുമ്പൊരു ഒറ്റയാനെ കൊന്നിട്ടുണ്ട്. അതിന്റെ കൊമ്പ് എവിടെയോ ഒളിപ്പിച്ച് വച്ചിരിക്ക്യാ... ഉണ്ട തിന്നാലുള്ള അവറ്റകളുടെ കരച്ചിലും പാച്ചിലും ഭയങ്കര രസായിരിക്കും. ഹൗ ഇന്റലിജൻ്റ് ഹി ഈസ്. ഇന്ന് ചത്ത കാട്ടുപന്നി അങ്ങനെ കുടുങ്ങീതാ...
9.11 a. m
ഹായ് ശ്രുതി, ഹൗ ആർ യു? നിന്റെ വോയ്സ് ഇപ്പോഴാ ഡൗൺലോഡായത്. റേഞ്ച് പലസ്ഥലത്തും കമ്മിയാ... പപ്പയും പലപ്പോഴും റേഞ്ചിനു വേണ്ടി ദാഹിച്ച് നടക്ക്വാ... ഞാൻ മുമ്പ് പറഞ്ഞപോലെ സ്ക്കൂൾ ക്ലോസ് ചെയ്ത ശേഷം അടുത്ത ദിവസം തന്നെ മമ്മി പപ്പയേയും കൂട്ടി ഇങ്ങോട്ടു വെച്ചുപിടിച്ചു. ഇവിടെ വെയില് കുറച്ച് കുറവുണ്ട്. ഫുൾ മരങ്ങളും കാടും. ചില മൂവീസിലുള്ള പോലെ ഡാർക്കാ... സമയം പോന്നില്ല. അടുത്തൊന്നും വീടുകളില്ല. ഉണ്ടായിരുന്ന ടിവിയും കേടായിട്ട് കുറെയായെന്നാ ഗ്രാൻപ്പ പറയുന്നത്. അതിപ്പടുത്ത് ശരിയാക്കുന്ന ലക്ഷണമൊന്നുമില്ല. ആളെ വിളിച്ച് നന്നാക്കാന്ന് പപ്പ സമ്മതിച്ചിട്ട്ണ്ട്. എന്താ നിന്റെ പ്ലാൻസ്? ദുബായിലെ ആൻ്റിയുടെ അടുക്കൽ പോണ കാര്യം എന്തായി? നീ വോയ്സ് തന്നെ അയച്ചാൽ മതി. ശബ്ദം കേൾക്കാമല്ലോ... മെസ്സേജ് വായിക്കുന്നത് പോലും ബോറായി തുടങ്ങീട്ടുണ്ട്. നിന്റെ റൈറ്റിങ്ങ് പ്രൊജക്ട് എന്തായി? എല്ലാം ഡീറ്റെയിൽ ചെയ്യണേ... ടേക്ക് കേർ.... ബൈ
11.37 am
ശ്രുതി, നിന്റെ ഡാഡിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ഡാഡിക്ക് സുഖമായാൽ ദുബായ് പ്ലാൻ നടക്കില്ലേ, പിന്നെന്തിനാ ടെൻഷൻ. നീ വരച്ച പിക്ചർ ഞാൻ കണ്ടു. റിയലി വണ്ടർഫുൾ! ആ മരത്തിന്റെ ചില്ലയിൽ നിൽക്കുന്ന മംഗീസില്ലേ, അവരിവിടെയും ഉണ്ട്. അവറ്റകളെ കൊണ്ട് വല്ല്യ ഡിസ്കംഫേർട്ടാന്നാ ഗ്രാൻപ്പ പറയുന്നത്. ഞാൻ പറഞ്ഞത് കേട്ടാണോ വരയിലേക്ക് മാറിയത്. നമ്മുടെ മാത്ത്സിലെ തിയറം ല്ലേ, ഞാനത് ഇന്നലെ ഉറക്കത്തിൽ കണ്ടു. മുഖം കാണാൻ പറ്റാത്ത ഒരാൾ സ്റുഡന്റ്റ്സ് ഇല്ലാത്ത ക്ലാസ്ബോർഡിൽ അത് എഴുതിക്കൊണ്ടിരിക്കുന്നു. ഒരു ബ്രാക്കറ്റ് മിസ് ചെയ്തതിനാണ് എന്റെ ഫുൾ മാർക്ക് പോയത്. അന്ന് രാത്രി മുഴുവൻ ഞാൻ മത്ത്സ് ടീച്ചറോട് മനസ്സിൽ ഫക്ക് യു... ഫക്ക് യു എന്ന് തൗസൻഡ് ടൈംസ് പറഞ്ഞു. എന്നിട്ടാ എനിക്ക് ഉറങ്ങാൻ പറ്റിയത്. നീയെന്താ സാഡ് ആണെന്ന് പറഞ്ഞത്? ഡാഡിയുടെ പ്രശ്നം കൊണ്ടാണോ? ഇവിടെ ഒരു രക്ഷയുമില്ല. ഗ്രാന്റ്മ പുഴുക്ക് ഉണ്ടാക്കി കൊണ്ടു വെച്ചു. ഞാൻ ടേസ്റ്റ് നോക്കി. വൊമിറ്റ് ചെയ്ത് ഞാൻ തളർന്നു. യു ആർ ലക്കി. നിനക്ക് വീട്ടിൽ തന്നെ നിൽക്കാൻ പറ്റിയല്ലോ. ശരി, ഗ്രാൻപ്പ വിളിക്കുന്നുണ്ട്.
2. 20 പിഎം
ലഞ്ച് കഴിഞ്ഞോ? എന്തായിരുന്നു സ്പെഷൽ? ഇന്നിവിടെ ഒരു ഡെയിഞ്ചറസ് കറിയായിരുന്നു. പപ്പ നന്നായി കഴിച്ചു. വീട്ടിന്നൊന്നും ഇത്ര കഴിക്കുന്നത് ഐ ഡിഡിന്റ് സീ. എനിക്കതിന്റെ പുളി ഇഷ്ടപ്പെട്ടില്ല. ഗ്രാൻപ്പ പറഞ്ഞു, റിവർ പ്രോണാണെന്ന്. എന്നാ വലുപ്പമാ.... നീ എന്താ മമ്മിയുടെ കാര്യം പറഞ്ഞത് ?എനിക്കത് ക്ലിയർ ആയില്ല. എന്റെ മമ്മി രണ്ടു കിലോ കൂടീന്നാ പറയുന്നത്. വീട്ടിലെത്തിയാൽ വീണ്ടും കീറ്റോ ചെയ്യാനുള്ള പ്ലാനാ... എപ്പഴും ഗ്രാന്റ്മ എന്തെങ്കിലും ഉണ്ടാക്കി കൊണ്ടുവരും. ഇവിടെ സ്വിഗ്ഗി കിട്ടില്ലെന്നാ പപ്പ പറയുന്നത്. എനിക്ക് ശരിക്കും മടുത്തു.
7.45 pm
പ്ലാറ്റ്ഫോമാണോ കണ്ടത്? ഐ റിയലി ലൈക്ക് ദാറ്റ് മൂവി. ഒന്നാമത്തെ ലെവലിലെ ഫൂഡ് ഐറ്റംസ് എല്ലാം ഫേവറിറ്റാ... ഇവിടുന്ന് കുറെ സാക്രിഫൈസ് ചെയ്യുന്നത് കൊണ്ട് പപ്പ തിരിച്ചെത്തിയാൽ അങ്ങനെയൊരു ഡിന്നർ ഓഫർ ചെയ്യ്തിട്ടുണ്ട്. ഡൂ യൂ ഹിയർ... സന്ധ്യ ആയതു മുതൽ ഒരു പക്ഷിയുടെ കരച്ചിലാ... ഗ്രാൻപ്പ പറഞ്ഞു പീക്കോക്കാണെന്ന്. നമ്മുടെ നാഷണൽ ബേർഡിന് എന്ത് ഹൊറിബിൾ ആയ കരിച്ചിലാ... ഏതോ ഒറ്റയാൻ ഇറങ്ങിയിട്ടുണ്ടെന്നാ പപ്പ പറയുന്നത്. ഗ്രാൻപ്പയുടെ കൃഷി നശിപ്പിക്കലാ മെയിൻ ജോബ്. നിന്റെ വോയിസിലെന്താ ഒരു ഹാപ്പിനെസ് ഇല്ലാത്തത്? നിന്റെ ഡാഡി വഴക്ക് പറഞ്ഞോ? എനിവേ ഇവ്ട്ന്ന് രക്ഷപ്പെട്ടാ നമുക്ക് ഉടനെ മീറ്റ് ചെയ്യാം.
10.12 pm
ഗുഡ് നൈറ്റ് ശ്രുതി... സ്വീറ്റ് ഡ്രീംസ്...
8.15 am
ഗുഡ് മോർണിംഗ്. നീ എന്താ വോയിസ് അയക്കാത്തത്? വോട്ട് ഹാപ്പെൻഡ്? ഇന്നിവിടെ ഒരു കാര്യം നടന്നു. ഗ്രാൻപ്പ രാവിലെ വിളിച്ചെഴുന്നേൽപ്പിച്ചു. എന്നെയും കൂട്ടി കുറെ നടന്നു. ഗ്രാൻപ്പയുടെ കൃഷി സ്ഥലത്ത് ഒരിടത്ത് മൂന്നാല് ആളുകൾ കൂടിട്ടുണ്ടായിരുന്നു. നോക്കുമ്പം ഒരു മുട്ടൻ പിഗ് ചത്തു കെടക്കുന്നു. അവിടെ കൂടി നിക്കണ എല്ലാവരും പറയുന്നത് ഗ്രാൻപ്പയുടെ സൂത്രം ഏറ്റല്ലോ എന്നാണ്. ഞാൻ ആദ്യം ചോദിച്ചപ്പം ഗ്രാൻപ്പ പറഞ്ഞില്ല. ഞാൻ വലുതായാൽ ഒരു ഗൺ ഓഫറിയാന്ന് പറഞ്ഞപ്പം സീക്രറ്റ് പറഞ്ഞു തന്നു. ഗ്രാൻപ്പയുടെ കൃഷിയൊക്കെ ഒരു മുട്ടൻ പന്നിയും ഒറ്റയാനും പാർട്ണർഷിപ്പിൽ നശിപ്പിക്കും. ഗ്രാൻപ്പയ്ക്ക് വലിയ നഷ്ടമാണ് അതുകൊണ്ടുണ്ടാവുന്നത്. ദാറ്റ്സ് വൈ... നീ വിചാരിക്കുന്നുണ്ടാവും എന്ത് സൂത്രാന്ന്... ഗ്രാൻപ്പ എനിക്കത് കാണിച്ചു തന്നു. റിയലി ഇന്ററസ്റ്റിങ്ങ്... ആ പപ്പാ കമിങ്ങ്...
9.45 am
ഇറ്റ് ഈസ് ഓവർ ശ്രുതി.... നിന്റെ മമ്മിയല്ലേ വഴക്കു പറഞ്ഞത്. നീ അതിനെന്തിനാ സങ്കടപ്പെടുന്നത്? മമ്മീടെ ഇൻഡിവിജ്വാലിറ്റിയെ നീ ഇറിറ്റേറ്റ് ചെയ്തതെന്ന് തോന്നിയതുകൊണ്ടാവും. ഇറ്റ് ഈസ് ഓക്കെ. സാരമില്ല. നേരത്തെ പപ്പ വിളിച്ചു. അതുകൊണ്ടാ പറയാൻ പറ്റാതിരുന്നത്. ഇത് കേട്ടാൽ നീ ശരിക്കും റിലാക്സ്ഡ് ആവും. ഗ്രാൻപ്പ ഒരു കൂട്ടം മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. എന്താന്നല്ലേ? നീ ഇപ്പഴേ ക്യൂരിയസ് ആയിട്ടുണ്ടാവും. എനിക്കറിയാം. നമ്മുടെ തലയിണയിൽ നിറയ്ക്കുന്ന പഞ്ഞിയില്ലേ. നല്ല സോഫ്റ്റായിട്ടുള്ള പഞ്ഞി. ഉന്നക്കായയിൽ നിന്നാണ് ആ പഞ്ഞി എടുക്കുന്നത് എന്നാണ് ഗ്രാൻപ്പ പറയുന്നത്. ഉണങ്ങിയ ആ പഞ്ഞി എടുത്ത് വെയ്ക്കും. എന്നിട്ട് ശർക്കരയില്ലെ, അത് ഒന്നൊന്നര കിലോ എടുത്ത് ഇത്തിരി വെള്ളം ചേർത്ത് ബോയിൽ ചെയ്യും. ശർക്കര മുഴുവൻ വെള്ളം പോലെയായാൽ തണുപ്പിക്കും. എന്നിട്ട് കുറച്ച് സിമന്റ് കൂടി ചേർത്ത് പഞ്ഞി മുക്കി ഉരുട്ടി ഉണ്ടയാക്കും. ക്രിക്കറ്റ് പന്തിനോളം വലുപ്പമുണ്ടാവും. അത് ഒറ്റയാനും കാട്ടുപന്നിയും വരുന്ന വഴിക്ക് വെക്കും. രാത്രി ഗ്രാൻപ്പയുടെ കൃഷി നശിപ്പിക്കാൻ അവറ്റകള് വരും. ശർക്കരയുണ്ട തിന്നും. തിന്നതും പിന്നെ അവരുടെ അന്നനാളവും വയറും ഒട്ടിപ്പിടിച്ച് ഉറച്ചു വെപ്രാളപ്പെട്ടു ചാവും. ഗ്രാൻപ്പ മുമ്പൊരു ഒറ്റയാനെ കൊന്നിട്ടുണ്ട്. അതിന്റെ കൊമ്പ് എവിടെയോ ഒളിപ്പിച്ച് വച്ചിരിക്ക്യാ... ഉണ്ട തിന്നാലുള്ള അവറ്റകളുടെ കരച്ചിലും പാച്ചിലും ഭയങ്കര രസായിരിക്കും. ഹൗ ഇന്റലിജൻ്റ് ഹി ഈസ്. ഇന്ന് ചത്ത കാട്ടുപന്നി അങ്ങനെ കുടുങ്ങീതാ...
1.56 pm
ശ്രുതി, നീ റോങ്ങ് ആയി തിങ്ക് ചെയ്തിട്ടാ... അങ്ങനെയൊന്നുമുണ്ടാവില്ല. നിന്റെ മമ്മി എപ്പോഴും ഫോൺ ചെയ്യുന്നുണ്ടെന്ന് കരുതി ഇല്ലിസിറ്റ് അഫയർ ആണെന്ന് കരുതുന്നത് എന്തിനാണ് ? നീ എപ്പോഴും അത് തന്നെ വിചാരിച്ചിരിക്കുന്നത് എന്തിനാണ്? നിന്റെ ഡാഡിയും മമ്മിയും തമ്മിൽ ഇടക്ക് വഴക്കുണ്ടാകാറുള്ളതല്ലേ. അതുപോലെ തന്നെയാവും ഇത്. അതിനിടയ്ക്ക് നീ കേറി ചെന്നപ്പോ മമ്മി ദേഷ്യപ്പെട്ടതാവും. പിന്നെ നീ വരച്ച കാട്ടുപന്നിയുടെ പിക്ചർ നാച്ചുറലായി തോന്നി. ഞാൻ കണ്ട പന്നിയെ നീ എങ്ങനെയാ കണ്ടത്. അതിന്റെ പുറത്തേക്ക് തള്ളിയ കണ്ണ് വരെ നിനക്കെങ്ങനെയാ മനസ്സിലായത്. നീ ആനിമേഷൻ പ്ലാനറ്റിലോ യൂട്യൂബിലോ നോക്കിയിട്ടുണ്ടാവും. പിക്ച്ചറ് ശരിക്കും വണ്ടർഫുള്ളാണ്. ഞാനത് മമ്മിയെ കാണിച്ചു കൊടുത്തു. പപ്പയ്ക്കും. നീ നന്നായി വരച്ചൂ എന്നാണ് രണ്ടു പേരും പറഞ്ഞത്. പപ്പ എന്തോ മാഡായതുപോലാണ്. മമ്മി ഇവിടെ പിടിച്ചു നിൽപ്പിക്കുകയാണ്. മമ്മിക്കെന്തെങ്കിലും ഓഫർ കൊടുത്താലോ എന്ന് നോക്കാണ് ഞാൻ. എങ്കിൽ തിരിച്ച് വരാൻ പറ്റിയേക്കും. പിന്നെ ഞാനൊരു സൂത്രം കാണിച്ചിട്ടുണ്ട്. പിന്നെ പറയാം.... ബൈ... നീ ഹാപ്പിയല്ലേ
6.12 pm
ശ്രുതി, നിന്റെ പിക്ചറ് ഞാൻ ഗ്രാൻപ്പയേയും കാണിച്ചു. നിന്നെയും കൂട്ടായാരുന്നില്ലേന്ന് ഗ്രാൻപ്പ ചോദിച്ചു. വലുതായാൽ കൊണ്ടുവരാന്ന് പറഞ്ഞപ്പോൾ അപ്പൊഴൊക്കെ ഞാനിവിടുണ്ടാവില്ലല്ലോ എന്ന് പറഞ്ഞു. തൊട്ടുമുമ്പ് ഒരു സ്പെഷൽ ചായ കുടിച്ചു. ആദ്യം എനിക്ക് ഡിസ്കംഫേർട്ട് തോന്നി. പിന്നെ ടേസ്റ്റായി. എന്തൊക്കെയോ അതില് ഗ്രാന്റ്മ ചേർത്തിട്ടുണ്ടെന്ന് മമ്മി പറഞ്ഞു. മമ്മി പറഞ്ഞിട്ട് ഉണ്ടാക്കിയതാണ്... എനിക്ക് ബ്രോസ്റ്റ് തിന്നാൻ തോന്നുന്നു. ഒരു വഴിയുമില്ലെന്ന് പപ്പ പറഞ്ഞു. നിന്നോട് പറയാൻ മറന്നു. ഇന്ന് ഇവിടെ പോർക്ക് വരട്ടിയത് ഉണ്ടാക്കിട്ടുണ്ട്. ഗ്രാൻപ്പയും പപ്പയും കൂടി മുറിയിലിരുന്ന് ഹോട്ട് ഡ്രിങ്ക് സിപ്പ് ചെയ്യുന്നത് ഞാൻ കണ്ടു. നിന്റെ പിക്ചറിലെ പന്നിയുടെ ഇറച്ചി. നീ ഹാപ്പിയാണെന്ന് അറിഞ്ഞതിൽ സന്തേഷം. നിനക്ക് ഇന്ന് കോളടിച്ചല്ലോ! മമ്മിയുടെ കൂടെ കെടക്കാമല്ലോ... ശരി ഗ്രാന്റ്മ വിളിക്കുന്നു.
10.22 pm
ശ്രുതീ, നീയുറങ്ങിയോ? ഗുഡ്നൈറ്റ്. സ്വീറ്റ് ഡ്രീംസ്. ഇന്ന് ഒറ്റയാൻ വീടിൻ്റെ അടുത്ത് വരെ വന്നു. നാളെ രാവിലെ ഗ്രാൻപ്പയുടെ കൂടെ പോവണം.
6.45 am
ഗ്രാൻപ്പയുടെ കുറെ വാഴകൾ ഒറ്റയാൻ കുത്തിയിട്ടു. ഗ്രാൻപ്പ ശരിക്കും സാഡായിട്ടുണ്ട്. കുലക്കാനായ വാഴയാന്നാ പപ്പ പറഞ്ഞത്. പപ്പയും ഞങ്ങളുടെ കൂടെ വന്നിരുന്നു. ഇവിടെ പുലർച്ചെ നല്ല കോൾഡാണ്. ഇന്നലെ മുഴുവൻ പീക്കോക്കിന്റെ കരച്ചിലായിരുന്നു. ഞാനെടക്ക് ഞെട്ടി ഉണർന്നു. പിന്നെപ്പൊഴോ ഉറങ്ങി.
ശ്രുതീ, ഞാനിന്നലെ ഡ്രീമിൽ നിന്നെ കണ്ടു. പുലർച്ചെ ഗ്രാൻപ്പയുടെ കൂടെ നീയും വരുന്നുണ്ടായിരുന്നു. ദീപ ടീച്ചറുടെ റിസപ്ഷനു നീയിട്ട ഫ്രോക്കില്ലേ, അതായിരുന്നു നിന്റെ ഡ്രസ്സ്. ആദ്യം നിന്നെ ഇവിടെ കണ്ടപ്പോൾ ഞാൻ പേടിച്ചു. പക്ഷെ നിന്നെ എല്ലാവർക്കും നല്ല പരിചയമായിരുന്നു. ഗ്രാൻപ്പ വിളിച്ച് ആ ഡ്രീമ് ബ്ലോക്കായി.
9.16 am
ശ്രുതീ, നീയെന്താ പറയുന്നത് ? എനിക്ക് മനസ്സിലാകുന്നില്ല. ഐ കുഡിന്റ്. ഡിവോർസോ, എന്തിന്? ദുബായിൽ പോയിട്ട് പിന്നെ വരില്ലെ? നിന്റെ മമ്മിയുടെ ജോലി ഇവിടയല്ലേ? അവിടെ പുതിയ ജോലി കിട്ടിയോ ? ഇനി നാട്ടിലേക്ക് വരില്ലെന്നോ... അത് നീ തെറ്റി കേട്ടതാവും. നിന്റെ സ്കൂളൊക്കെ ഇവിടയല്ലേ? പിന്നെങ്ങനെയാ.... ശ്രുതി, ഇന്നലെ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ.അത് സക്സസ്സായി. ഗ്രാന്റ്മയ്ക്ക് ഇനി സമാധാനാവും. ഗ്രാന്റ്മയുടെ കുരുമുളകും ചക്കയും പറിച്ചിടുന്ന മംഗിയെ ഞാൻ കൊന്നു. ഗ്രാൻപ്പ ഉണ്ടാക്കി വെച്ച ഉണ്ടയിൽ നിന്ന് രണ്ടെണ്ണമെടുത്ത് മംഗി വരുന്ന വഴിക്ക് വെച്ചതാ... അത് ചത്തു. അതിന്റെ ശല്യം ഇനിയുണ്ടാവില്ല. അതിന്റെ പിക്ചറ് നീ വരക്ക്. നോക്കട്ടെ....
11.48 am
നീ പിക്ചറ് വരച്ചു കഴിഞ്ഞില്ലേ. ഞാൻ അത് കാത്തിരിക്കുകയാണ്. ഇന്ന് പൂളയും മുമ്പത്തെ ഡെയിഞ്ചറസ് കറിയുമായിരുന്നു. ഞാൻ ചമ്മന്തി കൂട്ടി അഡ്ജസ്റ്റ് ചെയ്തു. മമ്മി ഉണ്ടാക്കുന്നത് പോലല്ല, ഗ്രാന്റ്മ നല്ല എരുവിലാ ഉണ്ടാക്കാ... പപ്പ പരക്കം പായുന്നുണ്ട്. ഓഫീസിന്ന് എന്തോ മെയിൽ വന്നിട്ടുണ്ടെന്ന്. മമ്മിയോട് ചെറിയ ഒരു വഴക്കുണ്ടായി എന്ന് തോന്നുന്നു. നിന്റെ മമ്മി നിന്നോട് മിണ്ടിയില്ലേ... പിന്നെന്താ ... നീ തിങ്ക് ചെയ്യുന്ന പോലൊന്നുമാവില്ല. എപ്പഴും വിളിക്കുന്നത് നിന്റെ മമ്മിയുടെ ലവർ തന്നെയാണെന്ന് ആരാ നിന്നോട് പറഞ്ഞത്. നിന്റെ മമ്മിയുടെ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലുമാവും. നീ ഹാപ്പിയായിരിക്ക്.... നമ്മുടെ റിസൽട്ട് ഏപ്രിൽ ലാസ്റ്റ് വരുമോ? അടുത്ത വർഷം ണയൻതിൽ നമുക്ക് സെലിബ്രേറ്റ് ചെയ്യണം. ടെൻതിൽ അനങ്ങാൻ സമ്മതിക്കില്ലെന്നാ മമ്മി പറഞ്ഞത്.
2. 20pm
ശ്രുതീ, രക്ഷപ്പെട്ടു. ഹോ ഗോഡ്! ഞങ്ങൾ അങ്ങോട്ട് വരുകയാ. പപ്പയ്ക്ക് നാളെ ഓഫീസിൽ പോണം. ഒറ്റയ്ക്ക് മമ്മി ഇവിടെ നിൽക്കില്ലാന്ന് പറഞ്ഞു. ഞാനും. അതും ഹെൽപ് ചെയ്തു. ഹാവൂ! നാളെ നിന്നെ കാണാലോ. നീയെന്താ പറഞ്ഞത്... ദുബായിൽ പോന്ന കാര്യം ഉറപ്പിച്ചോ... മമ്മി എന്താണ് നിന്നോട് ചോദിച്ചത്? ആരുടെ കൂടെ നിൽക്കണന്നോ.. നീ എന്താ മറുപടി പറഞ്ഞത് .... നിന്റെ ഡാഡി എന്താ പറഞ്ഞത് ? നീ ഡാഡിയോട് കാര്യങ്ങൾ ചോദിക്ക് ... ഞാൻ ഉടനെ വരുമല്ലോ.... നാളെ നേരത്തെ വരാം. നിനക്ക് കാണിച്ചു തരാൻ ഒരു സാധനം കൊണ്ടു വരുന്നുണ്ട്....
4.10 pm
എന്തിനാ നിന്റെ ഡാഡി മമ്മിയെ അടിച്ചത്? നീ എന്തിനാ കരയുന്നത്? ഒക്കെ ശരിയാവും. ഞങ്ങൾ ഹൈവേയിലെത്തി. പപ്പ സിഗരറ്റ് വലിക്കാൻ അപ്പുറത്തുള്ള പീടികയിൽ പോയതാണ്. മമ്മി ടോയ്ലറ്റിൽ പോവാനും. ഞാൻ കാറിൽ തന്നെ ഇരിക്കയാണ്. നീ വിഷമിക്കണ്ട. നീ എന്ത് പറഞ്ഞു. ഡാഡി എന്തൊക്കെയാ നിന്നോട് ചോദിച്ചത് ? മമ്മി അപ്പോൾ അടുത്തുണ്ടായിരുന്നോ.. നീ കരയല്ലേ, നിന്റെ കരച്ചില് കേൾക്കുമ്പം എനിക്കെന്തോ ആവുന്നു.
4.15 pm
ശ്രുതീ, നീ കരയുന്നത് കേട്ടപ്പോൾ എനിക്ക് വല്യ സങ്കടം വന്നു. എനിക്കെന്തൊക്കെയോ തോന്നി. ഒരുമാതിരി ഇറിറ്റേഷൻ. ഞാൻ എന്താ ചെയ്യണ്ടത്....?
ഇപ്പോൾ ഒരു ബംഗാളി അമ്മയും രണ്ട് കുട്ടികളും കാറിന്റെ സൈഡില് വന്ന് കൈ നീട്ടി. ഒരു കുട്ടി അവരുടെ ഒക്കത്തായിരുന്നു. അതും കരഞ്ഞ് കൈനീട്ടി. ഞാൻ നിന്നെ കാണിക്കാൻ കൊണ്ടുവന്ന ഗ്രാൻപ്പ ഉണ്ടാക്കി വെച്ച അഞ്ചുണ്ടയിൽ രണ്ടെണ്ണം ആ രണ്ടു കുട്ടികൾക്കും എടുത്ത് കൊടുത്തു. ആ കുട്ടികൾ കിട്ടിയ പാടെ വലിച്ചുവാരി കഴിച്ച് തിരിച്ചു നടക്കുകയാണ്. ശ്രുതീ, നീ കരയാതിരിക്ക്. അവറ്റകള് നാശങ്ങള്... അന്നനാളം അടഞ്ഞ് ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ട് ചാവട്ടെ. എനിക്കെന്താ...
ശ്രുതീ... ശ്രുതീ....
നെയ്യാറ്റിൻകരയിൽ, ഗോപൻ എന്ന വ്യക്തിയെ മക്കൾ ജീവനോടെ കല്ലറയിൽ അടച്ച...
ചങ്ങമ്പുഴയുടെ രമണനു ശേഷം വലിപ്പച്ചെറുപ്പമില്ലാതെ കേരള സമൂഹം...
Don’t ask the trees for their namesDon’t ask the valleys who their mother is From my forehead bursts the sward of lightAnd from my hand springs the water of the river
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.