ഒരു മഞ്ഞുപാളിയിൽ
വഴുതുന്നു
ഞാൻ നക്ഷത്രങ്ങളെ കാണുന്നു.
*
ഒരു പൂച്ചക്കുട്ടി കടന്നുവരുന്നു
വേനൽക്കാലം പുറപ്പെട്ടുപോവുന്നു.
*
ഒരു കൂന ആപ്പിൾനുറുക്കുകൾ
പാതിരാനേരത്ത്
പതുങ്ങി നിൽക്കുന്നു
*
ഉള്ളിലെ വെയിൽ
സങ്കടമേ വിട
യാത്രാവന്ദനം
*
ശോണകലകൾ
അവളുടെ കീറിയ ഉടൽ
*
കഴിയണം
അവന്റെ പേരുച്ചരിക്കാൻ
ഭയലേശമന്യേ
*
ക്രിസ്മസ് ട്രീയിൽ
ഒരു നക്ഷത്രം തൂക്കുക
യുദ്ധത്തിന്റെ ഭീകരതകളിൽ നിന്നും
നമ്മുടെ ബന്ധുക്കളിൽ നിന്നും
എന്നെ അകറ്റി നിർത്തുക.
*
ധ്രുവനക്ഷത്രം മൂന്ന് ജ്ഞാനികളെ
നയിച്ചത് കണക്കെ
ഈ വെളുത്ത ഓർക്കിഡ്
ആനന്ദത്തിന്റെയും പ്രശംസയുടെയും
സന്ദേശം വഹിക്കുന്നു.
*
കറുകപ്പട്ട ചായ
ജീവിതത്തിലേക്ക്
ഭൂതകാലത്തിന്റെ പുനരാഗമനം
*
ഭക്ഷണശാലകൾ
പുരസ്കൃതരായ പാചകക്കാർ
മദോന്മത്തരായി.
ബാർബറ അന്ന ഗായർദൊന:
ഇറ്റലിയിൽ (വെറോണ) നിന്നുള്ള കവിയാണ്. ഒരു സ്വതന്ത്ര അദ്ധ്യാപനശാസ്ത്രവിദഗ്ദ, എഴുത്തുകാരി, ചിത്രകാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇറ്റാലിയൻ ഭാഷയിൽ കുട്ടികൾക്കായുള്ള നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ജാപ്പനീസ് കവിതകൾ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്
Rajesh Chithira Thank you very much, also for your professionalism. May luck be with you!
Beautiful