ആ ചീനക്കവിതകൾ, പെണ്ണുങ്ങൾ
അനന്തമായി അവരുടെ മുടി മിനുക്കിക്കൊണ്ടിരിക്കുന്നതും ,
അവരുടെ പുരികങ്ങളിൽ വില്ലോമരങ്ങൾ കണക്ക്
നിറം പിടിപ്പിച്ചുകൊണ്ടിരിക്കുന്നതും,
കാത്തിരിക്കുന്നു
ചിത്രപട്ടാംബരമില്ലാതെ,
വക്കുകളിൽ രത്നം പതിപ്പിച്ച മുഖകണ്ണാടിയില്ലാതെ,
നാളെ കാലത്തേക്കുള്ള കവിതയില്ലാതെ, പ്രത്യാശരഹിതയായി,
അനന്തമായി, ഈ സ്ത്രീ |
കാത്തിരിക്കുന്നു.
ഒരു നേട്ടം, ഒരു കോട്ടം,
എന്ത് തന്നെ പറഞ്ഞോളൂ.
വെനീഷ്യൻ ജനാല വിടവിലൂടെ
വെളിച്ചം ഉള്ളിലേക്ക് പ്രവഹിക്കുന്നു
ഈ മുറി, ഏത് മുറിയുമാവാം,
ഈ വാക്കുകൾ ഏത് വാക്കുകളും
ഒരു തടാകത്തിന്റെ നിർമ്മലത
ഒരു പ്രഭാത സ്നാനത്തിലെന്നോണം
അസാധ്യമായി ചേർന്നുനിൽക്കുന്നു:
നീയല്ലാത്തത് എല്ലാം
ചില നേരങ്ങളിൽ
നിന്നെ ഞാനെന്റെ ഉടലിലേക്കെടുക്കുമ്പോൾ
ഏറെക്കുറെ എനിക്കവയെ കാണാനാവും - ക്ഷമയോടെ ചുറ്റിവളഞ്ഞവരെ,
ഏറെക്കുറെ കാണാം, ചലിച്ചുകൊണ്ടിരിക്കുന്ന വാലിനെ, നിഴലിനെ,
ഏറെക്കുറെ കേൾക്കാം, നഖങ്ങൾ പാദത്തിലേക്ക് നിശ്ശബ്ദം പിൻവലിയുന്ന ഒച്ച,
ആ നിമിഷമാണ് - അതിൽ എനിക്ക് ഉറപ്പുണ്ട് -
അവർക്ക് അവരെത്തന്നെ ഒട്ടും ഉറപ്പില്ലാത്ത സമയം-
ആ നിമിഷത്തിൽ അവർ
ഏറെക്കുറെ നമ്മളെ സ്വതന്ത്രരാക്കി വിട്ടേക്കാം.
These Poems are from EACH HAPPINESS RINGED BY LIONS: SELECTED POEMS (c) Jane Hirshfield (Newcastle, UK: Bloodaxe Books, 2005)
Thank you WptLive
Superb