SUBSCRIBE


കവിതകൾ

or
Author


25th August | Issue 121

ക്രമേണ



സുജീഷ്



 

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്ന ആൾ ഞാനാണ്.

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിന്നതിന് എന്നോട്
അരിശം കൊണ്ടത് നിങ്ങളാണ്.

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിക്കുന്നത് ഞാനാണ്.

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിച്ചതിന് ആൾക്കൂട്ടത്തിന്റെ
അടിയേൽക്കുന്നത് എനിക്കാണ്.

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ്
കൊല്ലപ്പെടുന്ന ആൾ ഞാനാണ്. 

 

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിൽക്കുന്ന ആൾ നിങ്ങളാണ്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 2

  • അഭി തുമ്പൂർ

    13/Sep/2022 [01:44-pm]

    ആൾക്കൂട്ട അതിക്രമങ്ങൾ കൂടിവരുന്ന കാലത്ത്. നമ്മൾ ആൾക്കൂട്ടമോ ഇരയോ മാത്രമാണെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു പൊള്ളലാവുന്നു ഈ കവിത.

  • വിപീഷ്

    26/Aug/2022 [04:29-pm]

    നല്ല കവിത. രാഷ്ട്രീയമാനമുള്ള വേർഡ്പ്ലേ മാത്രമെന്ന് ആദ്യവായനയിൽ തോന്നിയെങ്കിലും പിന്നീട് ഒന്നിരുന്ന് ചിന്തിച്ചപ്പോൾ ആഴത്തിൽ സങ്കീർണ്ണമായ ഒരു തലം ഈ കവിതയ്ക്ക് ഉള്ളതായി തോന്നി.