പിടിച്ചെടുത്ത മരവണ്ടി
പിലാക്കാവിൽ പോയപ്പോൾ
പെണങ്ങിയ ചിതലെല്ലാം
വഴികളിലോരോന്നായി വീണു .
തിരി തിരിക്കും തീവെട്ടി
കരി കരിക്കും കരിവെട്ടി
തരി തരിക്കും കരിയീട്ടി
തീപ്പെട്ടി ഉരിക്കത്തി
കുഞ്ഞന്റെ പുരയ്‌ക്കെത്തി
പുഴവക്കിൽ വാക്കത്തി
കൊത്തിയ വഴക്കാളി
ഓടുന്നേ ഓടുന്നേ ഓലപ്പറമ്പിലെ
ഇടിവെട്ടി സോമന്റെ വീട്ടിൽ.
പിടിക്കെടാ കൈയ്യേല്
വലിക്കെടാ കാലേല്
നെറ്റിമേൽമുട്ടിയ മുട്ടിയോ കാതല്
അമ്പമ്പോ അമ്പമ്പോ
ഓടിയ കൊമ്പന്റെ കൊമ്പെല്ലാം
ചുള്ളിയാ തോട്ടത്തിൽ കുത്തിയ
മുള്ളെല്ലാം പൊള്ളയാ...
വേഗംവിടുയെന്റെ നടുവള്ളി നിവരട്ടെ
നനവുള്ള മണ്ണിന്റെ കഥ പറയാം
കുളമുള്ള കാട്ടിലെ കാട്ടിക്കുളം
പുഴയുള്ള നാട്ടിലെ നിരവിൽപ്പുഴ
നൂലുള്ള തോട്ടിലെ കബനിപ്പുഴ
പനമരം കുന്നിലെ തോറ്റവാഴ .
മലയുണ്ട് മരമുണ്ട് വയലുണ്ട് ഞണ്ടേ
മാവിന്റെ കൊമ്പത്തൊരുഞ്ഞാലുക്കണ്ടേ
മഴയെത്തും വെയിലെത്തും
ആട്ടം നിറുത്താതെ വൈത്തിരി
വെട്ടത്തിൽ ഓടിയൊളിക്കാം
കമ്പളക്കാട്ടിലെ കമ്പളംപാട്ടിൽ
മാനോടിപോയെത്തി മാനന്തവാടി.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.