ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളുമായി യോജിച്ചു പോകുന്നതല്ല...
"കേരള നിയമസഭ ഇന്ന് കുടിയിറക്ക് നിരോധന നിയമം ഒരു ഓർഡിനൻസിലൂടെ പാസാക്കിയിരിക്കുന്നു."വാർത്ത കേട്ട പാടെ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഒരു നിപ്പെരങ്ങ് കിട്ടാതെ തുറന്ന് വെച്ചിരിക്കുന്ന പീടികയിൽ നിന്നും അയാൾ പുറത്തേക്ക് ഇറങ്ങി. ആനക്കോൾ പൊട്ടി ചിറവെള്ളം കുത്തിയൊലിച്ച് പുഞ്ചപ്പാടങ്ങളിൽ പടരുന്ന പോലെ അയാളുടെ വെന്തുനീറിയ ഖൽബിലേക്കും ആ നനവ് പടർന്നിറങ്ങി, സാധനങ്ങൾ എടുത്തു കൊടുക്കുന്നതൊക്കെ തെറ്റി. രണ്ട് കിലോ മത്തോക്ക് തൂക്കിക്കൊടുക്കേണ്ട ആൾക്ക് രണ്ട് കിലോ ഉണക്കമുള്ളൻ തൂക്കിക്കൊടുത്തു. അറവുകാരൻ കുഞ്ഞു തെറി പറഞ്ഞതൊന്നും വകവെക്കാതെ അയാൾ അപ്പുറത്തെ ബാർബർ കുമാരന്റെ കടയിലേക്ക് എത്തിനോക്കി. നേരെ അയ്യപ്പപ്പ വിലാസം ഹോട്ടലിലേക്ക് കയറിച്ചെന്നു. അവിടെ വാർത്ത കേൾക്കുന്നവർ ധാരാളമുണ്ട്. മാമുണ്ണി പ്രധാന വാർത്തക്ക് പിന്നേയും ചെവിയോർത്തു. സന്തോഷം കൊണ്ട് അയാൾക്ക് കരച്ചിൽ വന്നു.
ആ പ്രാവശ്യം ഉപ്പ തിരിച്ചു പോകാൻ കുറച്ചു സമയമെടുത്തു. മണ്ണൂപാടത്ത് ചെറ്റകുത്തിവെച്ച് ഒരു ചായ പീടിക തുടങ്ങി. അങ്ങനെ ബോംബെ യിൽ നിന്ന് മണ്ണൂരയിൽ മൊയ്തുവിന്റെ കത്ത് വന്നപ്പോൾ പെട്ടെന്ന് യാത്ര തീരുമാനിച്ച് പെരയിറങ്ങി. ഉമ്മ മൂന്നാമതും ഗർഭിണിയായിരുന്നു.
തിരിച്ചുപോക്ക് ബോംബെയിൽനിന്ന് എളുപ്പമായിരുന്നില്ല. ദീർഘമായ കാത്തിരിപ്പിനൊടുവിൽ കള്ളപ്പാസിൽ കപ്പലിലായിരുന്നത്രേ! യാത്ര.
കപ്പൽ ദുബായ് തീരത്ത് വെച്ച് തൂഫാനിൽ പെട്ടു. 2 മാസം പുറങ്കടലിൽ കുടുങ്ങി. ആ സമയങ്ങളിലായിരുന്നത്രേ! ഉമ്മാക്ക് നൊമ്പലം പിടിച്ചതും പ്രസവിച്ചതും. ആ പൈതലിന്റെ നാളിന്റെ ബർകത്ത് കൊണ്ടായിരുന്നത്രേ! ഉപ്പയും കപ്പലും ആൾക്കാരും തൂഫാനിൽ നിന്നും രക്ഷപ്പെട്ടത്.
മുഹമ്മദ് ഉസ്മാൻ എന്ന് ആ കുട്ടിക്ക് പേരിട്ടു. കാര്യങ്ങൾ പിന്നെയും കുഴമറിഞ്ഞു. കമ്യൂണിസ്റ്റുകാർ നാട്ടിൽ മുളച്ച് 'പൊന്താൻ തുടങ്ങിയിരുന്നു.
മര്യാദപ്പാട്ടം ആവശ്യപ്പെട്ട് കർഷക സംഘത്തിന് യോഗം കൂടാൻ ചായക്കാരൻ മാമുണ്ണി ചായപീടികയുടെ ഒഴിഞ്ഞ മൂൻ ഭാഗം അനുവദിച്ച് കൊടുത്തതിനും പാർട്ടിക്കാർക്ക് സൗജന്യമായി ചായ കൊടുത്ത വിവരവും ഞങ്ങടെ ജന്മിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുവുമായ അധികാരി അറിഞ്ഞു.
വിവരമറിഞ്ഞ ഉമ്മ കൂടുതൽ പ്രശ്നങ്ങൾക്കൊന്നും നില്ക്കാതെ മുളാനുള്ളി പറമ്പിലേക്ക് മൂന്ന് കുട്ടികളേയും കൂട്ടി ഒന്നിനെ ഒക്കത്തും വെച്ച് യാത്ര തിരിച്ചു. നിവൃത്തിയൊന്നമില്ല! ഇനി എന്തു ചെയ്യും?. മൂന്നു കൊല്ലം ആശ്വാസത്തോടെ, പാർത്ത ഇരിക്കക്കൂരയാണ് ഇല്ലാതാവുന്നത്. നട്ടുനനച്ച് വളർത്തിയ മാവും പിലാവും തെങ്ങിൻ തൈയുമൊക്കെ ഒന്ന് തെളിഞ്ഞു വന്നതായിരുന്നു. ഉമ്മാടെ ഉമ്മയായ പെറ്റമ്മയും ആങ്ങളയും അനിയത്തി കദിയുവും അവിടെ താമസിച്ചോട്ടെ!. അധികാരി കുടിയിറക്കാൻ പോക്കിരികളുമായി എപ്പോഴാണ് വരുന്നത് എന്നറിയില്ല. എവിടെയെങ്കിലും കെട്ക്കേണ്ടേ?'രാതിയായാൽ
ഈ മൂന്ന് പൈതമ്മക്കളേയും കൂട്ടിപ്പിടിച്ച് എവിടെയെങ്കിലും, അന്തിയുറങ്ങേണ്ടേ?. ഇതിനിടയിൽ മുളാനുള്ളിപറമ്പിൽ ഒരു പത്ത് സെന്റ് പുഴക്കര ചേന്നാസിൽ നിന്ന് മേൽച്ചാർത്ത് വാങ്ങി അതിൽ ചെറിയ ഒരു മൺ കൂര വെച്ചു. പിന്നെ 1961 ലാ യി രു ന്നു ഉപ്പാടെ വരവ്. നീണ്ട ആറ് കൊല്ലങ്ങൾക്ക് ശേഷംകൈയിലുണ്ടായിരുന്ന ആയിരം ഉറുപ്പിക കൊണ്ട് മേൽച്ചാർത്തിന്റെ പണവും മൺപുര കെട്ടിയതിലുള്ള കടവും വീട്ടി.. സ്വസ്ഥമായി ആ ദമ്പതികൾ അവിടെ കഴിഞ്ഞു.
അഞ്ചാമത്തെ പാർപ്പിടമായിരുന്ന 'അത്. മക്കളൊക്കെ വലുതായി. മൂത്ത പുത്രൻ എട്ടാം ക്ലാസിൽവന്നേരി ഹൈസ്കൂളിൽ .രണ്ടാമത്തെ 'പെൺകുട്ടി ഫാത്തിമ മൂന്നാം ക്ലാസ് വരെ പഠിച്ച് പിന്നെ പഠിപ്പ് നിർത്തി."തായാദി ക ളെ നോക്കണ്ടേ"എന്നതായിരുന്നു പഠിപ്പ് നിർത്താനുള്ള ഉമ്മ ന്യായം.മുളാനുള്ളീപ്പറമ്പിൽ ചേന്നാസിൽ നിന്നു വാങ്ങിയ സ്ഥലത്ത് വെച്ച് ഉസ്മാന്റെ താഴെ നാലാമത് ഒരുപെൺകുട്ടിയെ കൂടി ഉമ്മ പ്രസവിച്ചി രുന്നു.അവളായിരുന്നു കുഞ്ഞു ആസ്യ. ഉസ്മാൻ നാലാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നത്.
അത്ക്കും മുന്നേ മറ്റു ചില സംഭവങ്ങളും നടന്നിരുന്നു.ഒന്നാമത്തെ സംഭവം ചപ്പയിലെ പറമ്പും വീടും ഉപ്പയുടെ നിർദ്ദേശപ്രകാരം അമ്മാവനെ ഏല്പിച്ചാണ് ഉമ്മയും മൂന്നു കുട്ടികളും അവിടെ നിന്ന് പോന്നത്. അധികാരിയുടെ പണത്തിൽ കുറച്ച് കൂടി ബാക്കിയുണ്ട്. കമ്മ്യൂണിസ്റ്റ് കാർക്കെതിരെയും മര്യാദ പാട്ട സംഭവത്തിലും അധികാരി കലിതുള്ളി ഇരിക്കുകയാണ്. ഉമ്മയുടെ ആങ്ങളയും പെറ്റമ്മയും അവിടെ തീരെ പൊറുതിയില്ലെങ്കിലും പാർപ്പ് തുടങ്ങി. ഇതിനിടയിൽ അമ്മാവന്റെ കല്യാണം കഴിഞ്ഞു. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി .
"ഞാൻ പേർഷ്യക്കാരൻ മൊയ്തുണ്ണിക്കാണ് സ്ഥലം കൊടുത്തത് ., ഞാനറിയാതെ മറ്റൊരാളെ എങ്ങിനെയാണ് ഓൻ അവിടെ താമസിപ്പിക്കുക." ഓൻക്ക് ഈ അധികാരി ആരാണെന്ന് ഞാൻ പഠിപ്പിക്കും". ഉപ്പ എണ്ണിക്കൊടുത്ത പണത്തിന് രേഖയില്ലത്രേ! അധികാരി ആ പറമ്പിലെ ഇപ്പോഴത്തെ കുടികിടപ്പുകാരനായ അമ്മാവനെതിരെ പൊന്നാനി കോടതിയിൽ കേസ് കൊടുത്തു.
ചെവിടിലെ എഴുന്ന് നില്ക്കുന്ന രോമം വിറപ്പിച്ച് അയാളുടെ രോഷാകുലമായ 'ഉറഞ്ഞു തുള്ളൽ ' നേവി ഔക്കർ വഴി ഉമ്മയുടെ ചെവിട്ടിലുമെത്തി.
"അധികാരിക്ക് കൊടുത്ത പണവും പോയല്ലോ? ആ 'മനിസൻ കണ്ണെത്താ ദൂരത്ത് കൊട്ടും ചൂടിൽ, തിന്നാനും കുടിക്കാനും ഇല്ലാതെ കട്ട കാറി ഉണ്ടാക്കിയ കായി അല്ലേ അന്യാധീനമായി പോകുന്നത്."അങ്ങിനെയിരിക്കെയാണ് 1957 ൽ ഏപ്രിൽ 11ന് റേഡിയോവിലൂടെ ആ അറിയിപ്പ് വന്നത്.
കുടിയിറക്ക് നിരോധന നിയമം.
1957 ഏപ്രിൽ11 രാത്രി അങ്ങിനെ നീണ്ടു നിവർന്നു കിടക്കുകയാണ് അങ്ങാടിയിൽ .അവിടെ മൂന്നു മുറി നിരപ്പകയുള്ള തന്റെ പീടികയിൽ, ചിമ്മിനി വിളക്കിന്റെ പേടിച്ചരണ്ട വെളിച്ചത്തിലിരുന്ന് കച്ചവടം ചെയ്യുകയാണ് ചായക്കാരൻ മാമുണ്ണി .മൂന്നു മുറിയിൽ രണ്ട് മുറിയിൽ നെറച്ചും വിവിധ തരത്തിലുള്ള കളിമൺ പാത്രങ്ങളാണ്. ഒരു മുറിയിൽ ചായക്കച്ചവടവും. സമോവറിൽ വെള്ളം തിളച്ചു കിടക്കുന്നുണ്ട്. ചെറിയ ചില്ലലമാരിയിൽ ഒന്നു രണ്ടു പഴംപൊരിയുണ്ട്. ബാക്കി വന്ന സുഖിയന്റ പൊരികളും.
ഇനി ചായ കുടിക്കാൻ വരുന്നവർ കുറവായിരിക്കും. പാത്രം വാങ്ങാനോ ഉണക്കമീൻ, ചൂടിക്കയർ, വള്ളിക്കൊട്ട, മത്തോക്ക്, പറങ്കിക്കിഴങ്ങ് എന്നിവയൊക്കെ വാങ്ങാൻ വരുന്ന ആരെങ്കിലും വന്നാലായി. അയാൾ തന്റെ നാല് കട്ട ബാറ്ററിയുടെ രണ്ട് ബാൻറുള്ള ചെറിയ മർഫി റേഡിയോ ഓൺ ചെയ്തു. അളിയൻ മൊയ്തുണ്ണി 'കഴിഞ്ഞ വരവിന് പേർഷ്യ രാജ്യത്ത് നിന്ന് വന്നപ്പോൾ കൊടുത്തതാണ് ഈ റേഡിയോ. വാർത്ത വായിക്കുന്ന നേരമായി. എരമംഗലം ' അങ്ങാടിയിലെ തന്റെ നിരപ്പലകയിട്ട മൂന്നു മുറി പീടികയിലിരുന്ന് സ്റ്റേഷൻ പിടിച്ച് 'പ്രാദേശിക വാർത്തകൾ കേട്ടുകൊണ്ടിരിക്കുകയാണ് ഇരുപത്തേഴുകാരനായ ചായക്കാരൻ മാമുണ്ണി.
"കേരള നിയമസഭ ഇന്ന് കുടിയിറക്ക് നിരോധന നിയമം ഒരു ഓർഡിനൻസിലൂടെ പാസാക്കിയിരിക്കുന്നു."വാർത്ത കേട്ട പാടെ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഒരു നിപ്പെരങ്ങ് കിട്ടാതെ തുറന്ന് വെച്ചിരിക്കുന്ന പീടികയിൽ നിന്നും അയാൾ പുറത്തേക്ക് ഇറങ്ങി. ആനക്കോൾ പൊട്ടി ചിറവെള്ളം കുത്തിയൊലിച്ച് പുഞ്ചപ്പാടങ്ങളിൽ പടരുന്ന പോലെ അയാളുടെ വെന്തുനീറിയ ഖൽബിലേക്കും ആ നനവ് പടർന്നിറങ്ങി, സാധനങ്ങൾ എടുത്തു കൊടുക്കുന്നതൊക്കെ തെറ്റി. രണ്ട് കിലോ മത്തോക്ക് തൂക്കിക്കൊടുക്കേണ്ട ആൾക്ക് രണ്ട് കിലോ ഉണക്കമുള്ളൻ തൂക്കിക്കൊടുത്തു. അറവുകാരൻ കുഞ്ഞു തെറി പറഞ്ഞതൊന്നും വകവെക്കാതെ അയാൾ അപ്പുറത്തെ ബാർബർ കുമാരന്റെ കടയിലേക്ക് എത്തിനോക്കി. നേരെ അയ്യപ്പപ്പ വിലാസം ഹോട്ടലിലേക്ക് കയറിച്ചെന്നു. അവിടെ വാർത്ത കേൾക്കുന്നവർ ധാരാളമുണ്ട്. മാമുണ്ണി പ്രധാന വാർത്തക്ക് പിന്നേയും ചെവിയോർത്തു. സന്തോഷം കൊണ്ട് അയാൾക്ക് കരച്ചിൽ വന്നു.
അയാൾ മൺപാത്രങ്ങളും ഉണക്കമീനും ഉണക്കത്തോക്കും നിരന്നിരിക്കുന്ന പീടികയിലെ ചിമ്മിനി വെട്ടത്തിലേക്ക് നോക്കി.. എന്തൊരു പ്രകാശമാണ് ഇപ്പോൾ തന്റെ പീടികക്ക് ഉള്ളത്. ഈ സന്തോഷവർത്തമാനം തന്റെ ഉറ്റ ചങ്ങാതിയായ അച്ചുണ്ണിയോട് പറയാൻ അയാളുടെ മനസ്സ് വെമ്പി. ചിമ്മിനി വിളക്ക് ഊതിക്കടുത്തി. നിരപ്പലകയിട്ട് ഓടാമ്പല യിട്ട് പീടിക പൂട്ടി അയാൾ വീട്ടിലേക്ക് നടന്നു.
നാളെയാണ് അധികാരിയുമായി ഉള്ള കേസ് ' അവസാന അവധിക്ക് വെച്ച് വിധി പറയാനായി വെച്ചിരുന്നത്, ഏപ്രിൽ പന്ത്രണ്ടിന്. കുടികിടപ്പ് ഒഴിഞ്ഞ് കൊടുക്കാൻ വേണ്ടിയുള്ള കേസ്. കേസ് ജന്മിക്ക് അനുകൂലമായി വിധി വരും എന്നാണ് മേനോൻ വക്കീല് പറഞ്ഞത്. ആ ദുരന്തവിധി
പ്രതീക്ഷിച്ചിരിക്കവേയാണ് തലേ ദിവസം ഏപ്രിൽ 11ന് ഇന്നത്തെ റേഡിയോ വാർത്തയിൽ കുടിയൊഴിക്കൽ നിരോധlച്ച് ഉള്ള നിയമം പാസായ അറിയിപ്പ് കേൾക്കുന്നത്.
ചപ്പയിൽ പറമ്പിലെ പെരയിലെത്തിയപ്പോഴേക്കും കേസിന്റെ കാര്യങ്ങളറിയാവുന്ന അച്ചുണ്ണിയും നാട്ടിലെ നാലഞ്ച് സഖാക്കളും മുറ്റത്ത് നില്പുണ്ടായിരുന്നു. വിളക്കിൽ നിന്നും ഒരു സിംഹം ബീഡി കത്തിച്ച് സഖാവ് സി.കെ പറഞ്ഞു. "അല്ല മാമുണ്ണി... വിവരമറിഞ്ഞില്ലേ?"
റേഡിയോ വിൽ വാർത്ത കേട്ടിരുന്നോ? കുടിയിറക്കിനെതിരെ നിയമം വന്നു .!! ഇനി കേസിനൊന്നും വിലയില്ല. അധികാരി വടി പിടിച്ചു.
സഖാക്കൾ യാത്ര പറഞ്ഞു. അടുത്ത കുടിയിരിപ്പായ കൈതവളപ്പിൽ വേലായിയുടെ പുരയിലേക്ക് നടന്നു.
ചിങ്ങം, കന്നി, മകരം എന്നിങ്ങനെയുള്ള മലയാള മാസങ്ങൾ മാത്രം അറിയുന്ന ചായക്കാരൻ 'മാമുണ്ണിക്ക് ആകെപ്പാടെ ഒരു ഇംഗ്ലീഷ് മാസവും തീയതിയുമേ ജീവിതാവസാനം വരെ അറിയാമായിരുന്നുള്ളൂ. അത് ഏപ്രിൽ പതിനൊന്ന് എന്ന ആ ഒറ്റ തീയതിയാണ്. എരമംഗലത്ത് എപ്രിൽ 11 ന്റെ അനുഗ്രഹം കിട്ടാത്തവർ വലിയ വലിയ തറവാട്ടുകാരും ഭൂസ്വാമിമാരും പിന്നെ എട്ടു തവണ 36 വർഷം മാറിമാറി താമസിച്ച തവയിൽ ബീവുമ്മയും പേർഷ്യക്കാരൻ മൊയ്തുണ്ണിയും മാത്രമാണ്. പിന്നെ നിയമം വരുമെന്നറിഞ്ഞ് ജന്മിയുടെ 'ബിനാമിയായ ഭൂമി രജിസ്റ്ററാക്കിയ ചില കാര്യസ്ഥന്മാരുമായിരുന്നു. തെക്കാമലെ പറമ്പിൽ 4 പേർക്കും അറക്കപ്പറമ്പിൽ ബാപ്പുട്ടി ഹാജി 13 പേർക്കും മുളാനുള്ളീ പറമ്പിൽ 7 പേർക്കും വടക്കത്തേലെ പറമ്പിൽ 8 പേർക്കും ചെമ്പേല കായിൽ11പേർക്കും ഞങ്ങളുടെ ഇട്ടാവട്ടങ്ങളിൽ കുടിയൊഴിക്കൽ നിരോധനത്തിന്റെ അനുഗ്രഹം കിട്ടിയ ചില 'കാട്ടുപുല്ലുകളാ'യിരുന്നു.
സത്യൻ മാടാക്കര
നാടിന്റെ ആഘോഷമാണ് ഉത്സവം. കാർണിവൽ എന്ന വാക്ക് എത്തുന്നതിനു മുമ്പെ നാട്ടുംപുറങ്ങൾ അതിന്റെ സത്ത സ്വാംശീകരിച്ചിരുന്നു. ഉത്സവപ്പറമ്പിൽ ചെന്നാൽ അത് നേരിട്ടറിയാൻ കഴിയും. അമ്പലമുറ്റത്ത്...
സത്യൻ മാടാക്കര
അവനവനെ തിരിച്ചറിയാനുള്ള ശേഷിപ്പാണ് ഈ കുറിപ്പുകൾ. വായനശാല, കൈയെഴുത്തു മാസിക, നാടകം, ഗാനമേള, സ്ക്കൂൾ സാഹിത്യ സമാജം എന്നിങ്ങനെയുള്ള പാഠശാലയിൽ നിന്നാണ് കവിതയുമായി എന്നിലെ എഴുത്ത്...
സത്യൻ മാടാക്കര
മാടാക്കര ഒരു കടൽത്തീര ഗ്രാമം. കോഴിക്കോട് ജില്ലയിൽ വടകരയിലെ ഒഞ്ചിയം പഞ്ചായത്ത് അരയസമുദായ ഗ്രാമം. ഇവർക്ക് അവരുടേതായ ജീവിതചര്യകളുണ്ട്, കൂട്ടുകുടുംബചിട്ടകളുണ്ട്, ദൈവമുണ്ട്,...
ഷൗക്കത്തലിഖാൻ
എരമംഗലം എൽ.പി.സ്കൂളിൽ നാലാം ക്ലാസിലാണ് ഇപ്പോ പഠിപ്പ്. പെൻസിലിൽ നിന്ന് മഷിപ്പേനയിലേക്ക് കയറ്റം കിട്ടിയിട്ടില്ല.. അച്ചുതൻ മാഷാണ് ക്ലാസ് മാഷ്. പോർട്സിനുള്ള തെരെഞ്ഞെടുപ്പ് നടക്കുന്നു....
ആസ്യ യൂസഫ്
ഈശ്വര മുല്ല.. പച്ചനിറത്തിലുള്ള വേരു പോലെ നാരുകളുള്ള ചെടി. എവിടെ കണ്ടാലും അതെന്നെ ആകർഷിക്കും. നുള്ളിയെടുത്ത് തിരുമ്മി മണപ്പിച്ചാൽ, ഹായ്! പറഞ്ഞറിയിക്കാൻ ആവില്ല ആ ഉന്മാദം. ക്ഷണനേരം...
ഷീബ ഇ.കെ.
ഒരു വലിയ ദൗത്യം പൂർത്തിയാക്കിയ ആശ്വാസത്തോടെ എന്നെ വീട്ടുമുറ്റത്തെത്തിച്ച് അവൾ ചിരിച്ചു. വേനൽക്കാലത്തിന്റെ തുടക്കമായിരുന്നു അത്. വരണ്ട തൊടിയിലാകമാനം പുല്ലും കരിയിലകളും...
ശിവപ്രസാദ് പി.
ജനു. 9 ന് കാലിക്കറ്റ് സർവകലാശാലയിലെ നാടകക്കൂട്ടവും മലയാള-കേരളപഠനവിഭാഗവും ചേർന്നാണ് രാമചന്ദ്രൻ മൊകേരി അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചത്. നടൻ ജോയ്മാത്യു അനുസ്മരണഭാഷണം നടത്തി....
സ്വാലിഹ് കുഴിഞ്ഞോളം
പ്രിയപ്പെട്ട തിയോഡോർ റൂസ്വെൽറ്റ്,
"നിങ്ങൾ കാറ്റു പോലെയാണ്, എന്നാൽ സിംഹത്തെ പോലെയാണ് ഞാൻ. കാറ്റ് ചിലപ്പോൾ കൊടുങ്കാറ്റായി ആഞ്ഞു വീശും. വരണ്ടുണങ്ങിയ ഭൂമിയിൽ എന്റെ കണ്ണിലേക്ക്...
ഡോ. പി.എൻ ഗംഗാധരൻ നായർ
ആവശ്യത്തിന് വേണ്ടതെല്ലാം ഉണ്ടെങ്കിലും വീണ്ടും സമ്പാദിക്കുകയും പട്ടിണി പാവങ്ങളെക്കുറിച്ച് ചിന്തിക്കാതെ വിഭവങ്ങൾ പാഴാക്കി കളയുകയും ചെയ്യുന്നത് ഇന്നത്തെ പൊതുവായ ഒരു ജീവിത രീതി...
ഡോ. പി.എൻ ഗംഗാധരൻ നായർ
സി പി രാമസ്വാമി അയ്യർ കുറേക്കാലം മദിരാശി ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. അക്കാലത്തുണ്ടായ ഒരു സംഭവം:
സി പി, ചീഫ് ജസ്റ്റിസിന് മുമ്പാകെ ഒരു കേസിന്റെ വാദം...
ഡോ. പി.എൻ ഗംഗാധരൻ നായർ
പൊതുജനങ്ങൾക്കായി ആദ്യമായി സിനിമ പ്രദർശിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയവരാണ് ഫ്രഞ്ചുകാരായ ലൂമിയർ സഹോദരന്മാർ.1895 ഡിസംബർ 28 നാണ് പാരീസിൽ വച്ച് ലൂമിയർ സഹോദരന്മാർ തങ്ങളുടെ 10 ഹൃസ്വ...
ഡോ. പി.എൻ ഗംഗാധരൻ നായർ
അന്ത്യപ്രവാചകനായ മുഹമ്മദ് ഒരു നിരക്ഷരനായിരുന്നു. ജനനത്തിനു മുമ്പ് തന്നെ പിതാവും ആറാം വയസ്സിൽ മാതാവും നഷ്ടപ്പെട്ടു. അനാഥനായ ആ ബാലൻ അന്നത്തെ സമ്പ്രദായത്തിലുള്ള ഒരു വിദ്യാലയത്തിലും...
ഡോ. പി.എൻ ഗംഗാധരൻ നായർ
മിത്തുകൾ സത്യമോ അസത്യമോ എന്നത് പ്രസക്തമല്ല. അതിലെ മാതൃകകളാണ് ശ്രദ്ധിക്കപ്പെടേണ്ടത്. പുതിയ കാലത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്കും അത് സഫലമാകാനുള്ള പ്രവർത്തനങ്ങൾക്കും നൽകുന്ന ഒരു...
ഡോ. പി.എൻ ഗംഗാധരൻ നായർ
ഒരിക്കൽ ഒരു സുഹൃത്ത് സൗഹൃദസംഭാഷണമധ്യേ 'മൈക്രോസോഫ്റ്റ്' ന്റെ ചെയർമാനും ലോകത്തെ ധനികരുടെ പട്ടികയിലെ മുൻനിരക്കാരനുമായ ബിൽഗേറ്റ്സിനോട് പറഞ്ഞു, ലോകത്തിൽ നിങ്ങളെക്കാൾ വലിയ ധനികൻ...
റീന പി.ജി
ഇഷ്ടപ്പെട്ട് കിട്ടുന്ന ജോലിയും കഷ്ടപ്പെട്ടിഷ്ടപ്പെടേണ്ട അവസ്ഥയിലുള്ള ജോലിയും തമ്മിൽ വലിയ അന്തരമുണ്ട്. ഇഷ്ടപ്പെട്ടതാണെങ്കിലും അല്ലെങ്കിലും കഷ്ടപ്പെടാതെ ഒരു ജോലി കിട്ടുന്നത് വലിയ...
റീന പി.ജി
ഒരു ദിവസം ഒൻപതാം ക്ലാസ് ബിയിൽ ചെന്നപ്പോൾ ബാക്ക് ബഞ്ചിലിരുന്ന് ഡസ്കിലേക്ക് തലവച്ച് ഒരുത്തൻ നല്ല ഉറക്കം. അന്നൊക്കെ ഗവ.സ്കൂളുകളിൽ ഓരോ ക്ലാസുകളും അഞ്ചോ ആറോ ഡിവിഷൻ ഒക്കെയേ ഉള്ളൂ. 98 -99...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.