വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
പ്രതിസന്ധിഘട്ടത്തിലെ അതിജീവനത്തെപ്പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നു എന്നതാണ് ഇതിന് അടിസ്ഥാനം. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങൾക്ക് അത്തരം വാർത്തകൾ വെറും ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറികളും നെഗറ്റീവ് വാർത്തകൾ പ്രധാന തലക്കെട്ടുകളുമാണ്.
1774 - ൽ പുറത്തിറങ്ങിയ ഗൊയ്ഥെയുടെ നോവലാണ് 'ദി സോറോസ് ഓഫ് യങ് വെർതർ'. നോവലിലെ പ്രധാനകഥാപാത്രമായ വെർതറിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. എന്നാൽ, പല പല കാരണങ്ങൾ കൊണ്ട് അയാൾക്ക് അവരെ വിവാഹം കഴിക്കാൻ സാധിക്കാതെ വരികയും ആ നൈരാശ്യത്തിൽ വെർതർ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നതായാണ് നോവലിലെ ഇതിവൃത്തം. യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയശേഷം ആത്മഹത്യകളുടെ പരമ്പര തന്നെയുണ്ടായി. ഈ പുസ്തകത്തിൽ നിന്ന് ആകൃഷ്ടരായാണ് പലരും ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായ തെളിവുകളും ഉണ്ടായിരുന്നു. ചിലർ നോവലിൽ പറഞ്ഞിരുന്നതുപോലെ വെർതർ എങ്ങനെ വസ്ത്രം ധരിച്ചുവോ അങ്ങനെതന്നെ കാണപ്പെട്ടു. ചിലർ വെർതർ ആത്മഹത്യചെയ്യാൻ പിസ്റ്റൾ ഉപയോഗിച്ചത് പോലെ ചെയ്തു. മറ്റു ചിലർ മരണസമയത്ത് പുസ്തകത്തിന്റെ പകർപ്പ് കയ്യിൽ കരുതി. അങ്ങനെ കുറെയേറെ ആത്മഹത്യാ പരമ്പരയ്ക്ക് ശേഷം ആ പുസ്തകം നിരോധിക്കപ്പെട്ടു. നോവൽ ഒരു മാധ്യമമാണ്. മാധ്യമങ്ങൾക്ക് സമൂഹത്തിൽ ശക്തമായ (ദു)സ്വാധീനം നടത്താനാകുമെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

ഈ സംഭവത്തിനു ശേഷം മാധ്യമങ്ങളുടെ സ്വാധീനത്തെയും വാർത്തകളുടെ സെൻസേഷണലൈസേഷൻ ഉണ്ടാക്കുന്ന സാമൂഹിക പ്രതികരണങ്ങളെയും പറ്റി ഡേവിഡ് ഫിലിപ്സ് നടത്തിയ പഠനങ്ങളിലാണ് ആദ്യമായി വെർതർ ഇഫെക്ട് എന്ന പദം ഉപയോഗിക്കപ്പെട്ടത്. 'ദി സോറോസ് ഓഫ് യങ് വെർതർ' എന്ന നോവലിനെയും മാധ്യമ സ്വാധീനത്താൽ ഉണ്ടാകുന്ന ആത്മഹത്യകളെയും ബന്ധപ്പെടുത്തിയാണ് വെർതർ ഇഫെക്ട് എന്ന പദം പ്രയോഗത്തിൽ വന്നതെങ്കിലും സമാന രീതിയിൽ വാർത്തകൾ സ്വാധീനം ചെയ്ത് സൃഷ്ടിക്കുന്ന ഇഫക്ടുകൾ പലതുണ്ട്.
ഡേവിഡ് ഫിലിപ്സ് യൂറോപ്പിലെ പ്രമുഖ പത്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് ആത്മഹത്യയെക്കുറിച്ച് ലേഖനമോ വാർത്തയോ പ്രാധാന്യവൽക്കരിച്ച് വരുന്ന ദിവസങ്ങൾക്കടുപ്പിച്ച് സംഭവിക്കുന്ന ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്നാണ്. ജീവിതത്തിലെ ഏറ്റവും നല്ല പ്രായം എന്ന് കരുതുന്ന 20 നും 40 നും ഇടയ്ക്ക് ഉള്ളവരിലാണ് ഈ പ്രവണത ഏറ്റവും കൂടുതൽ കാണുന്നതും. ലോകാരോഗ്യ സംഘടന ഒരു സൈലന്റ് എപ്പിഡമിക് ആയി കരുതുന്ന ആത്മഹത്യയെ പലപ്പോഴും നിരുത്തരവാദപരമായ അതിവൈകാരിക മാധ്യമപ്രവർത്തനം ഒരു കാറ്റലിസ്റ്റ് രൂപത്തിൽ ത്വരിതപ്പെടുത്താറുണ്ട്. ജീവിതത്തിന്റെ വിളുമ്പിൽ നിരാശയിൽ മുഴുകി നിൽക്കുന്നവർക്ക് ഈ അതിവൈകാരിക മാധ്യമപ്രവർത്തനം ഒരു ഉന്തായി മാറിയേക്കാം. അമിത പ്രാധാന്യം നൽകിയും കാല്പനിക വൽക്കരിച്ചുമുള്ള ആത്മഹത്യാ വാർത്തകളുടെ റിപ്പോർട്ടിംഗ് ആത്മഹത്യകളുടെ എണ്ണം കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു.

1991 -ൽ ഡെറിക് ഹംഫ്രി എഴുതിയ പുസ്തകമാണ് 'ഫൈനൽ എക്സിറ്റ്.' വിവിധ ആത്മഹത്യാ രീതികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം പ്രചരിച്ചപ്പോൾ ന്യൂയോർക്കിലെ ആത്മഹത്യാനിരക്ക് ഉയർന്നു. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണമാണ് ഹോളിവുഡ് നടി മെർലിൻ മൺറോയുടെ ആത്മഹത്യാ വാർത്ത ടെലിവിഷനിൽ കണ്ട അനേകം പേർ ആത്മഹത്യ ചെയ്തത്. 19 വയസ്സുള്ള നായകൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ള ഒരു സീരിയൽ ആദ്യമായി സംപ്രേഷണം ചെയ്തപ്പോഴും പിന്നീട് പുനസംപ്രേഷണം ചെയ്തപ്പോഴും ജർമനിയിയിൽ വളരെയധികം ചെറുപ്പക്കാർ ആത്മഹത്യ ചെയ്യുകയുണ്ടായി. മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ച് അനുകരിക്കാൻ ശ്രമിക്കുന്ന സോഷ്യൽ ലേണിംഗിന്റെ ഭാഗം മാത്രമല്ല വെർതർ ഇഫെക്ട്, സമാന ചിന്താഗതിയൊ ജീവിതസാഹചര്യങ്ങളോ ഉള്ളവരെ അതിന് പ്രേരിപ്പിക്കുക കൂടിയാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ '13 റീസൺസ് വൈ' എന്ന സീരീസിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതിനുണ്ടായിരുന്ന 13 കാരണങ്ങളെക്കുറിച്ചും ആണ് പറയുന്നത്. ഈ സീരീസ് കണ്ടതിനുശേഷം യൂറോപ്പിൽ 10നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യാനിരക്ക് 28 ശതമാനത്തിലധികം ഉയർന്നതായി കണ്ടെത്തി. ഇത്തരത്തിൽ ആത്മഹത്യാ വാർത്തകളിലൂടെ സൂയിസൈഡ് ക്ലസ്റ്റേഴ്സ് ഉണ്ടായ നിരവധി സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് കൊറിയൻ നടിയായ Choi Jin-Sil ന്റെ മരണം 162.3% ആത്മഹത്യാ വർദ്ധനവാണ് സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയെ പൊളിറ്റിക്കൽ ടൂൾ ആയി ഉപയോഗിച്ച ടുണീഷ്യൻ റവല്യൂഷനുമുണ്ട് ഒരു വെർതർ ഇഫക്ട് സ്റ്റോറി. Mohamed Bouazizi സ്വയം അഗ്നിയിൽ ജ്വലിച്ചു കാട്ടിക്കൊടുത്ത മാതൃക ഒരുപാടുപേർ ആവർത്തിച്ചു. മാധ്യമങ്ങൾക്ക് ജനങ്ങളിൽ ആത്മഹത്യ സ്വഭാവം (Suicidal behavior) സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് പ്രൊഫസർ സോണിയാ ലിവിങ്സ്റ്റൺ അഭിപ്രായപ്പെടുന്നു. ആത്മഹത്യക്കു ലഭിക്കുന്ന മീഡിയ കവറേജ്കളാണ് ഇത്തരം സാമൂഹിക സ്വഭാവ രൂപീകരണത്തിന് പിന്നിൽ.

പത്ര ദൃശ്യ മാധ്യമങ്ങളോടൊപ്പം നവ മാധ്യമങ്ങളും പ്രതാപത്തിൽ ആയതോടെ അതിവൈകാരിക മാധ്യമപ്രവർത്തനം മൂർധന്യത്തിൽ ആയിരിക്കുന്നു. ഈ അടുത്ത കാലത്ത് സംഭവിച്ച സ്ത്രീധന- ഗാർഹിക പീഡന ആത്മഹത്യകളുടെ ട്രിഗർ ആയി ഒരു ആത്മഹത്യാ വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുകയുണ്ടായി. വിസ്മയ എന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ. അതുമായി ബന്ധപ്പെട്ട അനുബന്ധ വാർത്തകൾ തീവ്ര വൈകാരികതയോടെ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും സെൻസേഷണലൈസ് ചെയ്തപ്പോൾ അതിനടുത്ത ദിവസങ്ങളിൽ കുറെയേറെ ആത്മഹത്യാ വാർത്തകൾക്ക് കേരളം സാക്ഷ്യം വഹിച്ചു. പത്രത്തിലെ ഒന്നാം പേജിൽ ഫോട്ടോ അടക്കം വിശദവിവരങ്ങൾ കൊടുക്കുന്നതോ ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും ദേഹത്തേറ്റ മുറിപ്പാടുകളും ആത്മഹത്യ ചെയ്ത വിധവും മുൻകാല ജീവിതവും മെസ്സേജുകളും tiktok വീഡിയോകളും ഒക്കെ എടുത്ത് വീണ്ടും വീണ്ടും വാർത്തയാകുന്നതിലൂടെയൊ ടി ആർ പി റേറ്റിംഗ് ന്റെയോ ഒരു മൗസ് ക്ലിക്കിന്റെയോ നേട്ടമാണ് മാധ്യമങ്ങൾ നേടുന്നതെങ്കിൽ എത്തിക്സ് മറന്നുള്ള ആ പ്രവൃത്തിയിലൂടെ സമൂഹത്തിലേക്ക് ഒരു നാർക്കോട്ടയിസിങ് സന്ദേശമാണ് കൈമാറപ്പെടുന്നത്.
വെർതർ ഇഫെക്ട് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള പലരാജ്യങ്ങളും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിന് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിച്ചു. ചില പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

ആത്മഹത്യയെ ലളിതവൽക്കരിക്കുന്നതോ, കാല്പനികവൽക്കരിക്കുന്നതോ ആയ വാക്കുകളും അവതരണ രീതികളും ഉപേക്ഷിക്കണം. ആത്മഹത്യാ വാർത്തകൾ പ്രധാന തലക്കെട്ട് ആയി കൊടുക്കുന്നതും ഒഴിവാക്കാം. Unsuccessful suicide (പരാജയപ്പെട്ട ആത്മഹത്യാ ശ്രമം) committed suicide തുടങ്ങിയ പദപ്രയോഗങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും.
ഇത്തരം വാർത്തകൾ പത്രത്തിന്റെ ഒന്നാമത്തെ പേജിലോ, പ്രധാന വാർത്തയായോ നൽകുന്നത്, അനുകരിക്കനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് പത്രത്തിന്റെ അകത്തെ താളുകളിലോ, ടിവി വാർത്തകളിൽ പ്രധാന വാർത്തകൾക്ക് ശേഷമോ നൽകുന്നതാണ് ഉത്തമം. ഒരേ വാർത്ത തന്നെ വീണ്ടും വീണ്ടും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതും ഒഴിവാക്കാം. മരണത്തിനായി ഉപയോഗിച്ച രീതിയെക്കുറിച്ചും സന്ദർഭത്തെ കുറിച്ചും വളരെ വിശദമായി എഴുതുന്നതും പറയുന്നതും ഒഴിവാക്കണം.
മരണത്തെക്കുറിച്ചുള്ള ചിത്രങ്ങളോ വീഡിയോയോ നൽകുമ്പോൾ കൂടുതൽ കരുതൽ വേണം. മരിച്ച ആളുടെ ഐഡന്റിറ്റി പുറത്ത് വരുന്ന രീതിയിലുള്ള വാർത്തകൾ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ആത്മഹത്യാ കുറിപ്പുകളും വാർത്തയായി നൽകാൻ പാടില്ല. മരിച്ച വ്യക്തിയുടെ ചിത്രം വലിയ പ്രാധാന്യത്തോടെ/മുൻപേജിൽ പബ്ലിഷ് ചെയ്യുന്നത് ഒഴിവാക്കണം.

മരിച്ച ആളുകളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആവശ്യമായ സ്വകാര്യതയും പരിഗണനയും നൽകണം. മരണത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ തേടുന്നതും, മാധ്യമ ചർച്ചകളിൽ അവരെ വിളിക്കുന്നതും ഒഴിവാക്കാം.
ആത്മഹത്യ ഒരു പരിഹാരമാണെന്ന് ചിന്തിക്കാൻ ഇടയുള്ളതിനാൽ ഇത്തരം അവസരങ്ങൾ ആളുകളെ ബോധവൽക്കരിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കണം. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ആത്മഹത്യാചിന്തകൾ ഉള്ളവർക്കും സഹായം എങ്ങനെ ലഭ്യമാകുമെന്നും, എവിടെനിന്ന് ലഭ്യമാകുമെന്നും വാർത്തകൾ നൽകുന്നത് ഉചിതമാണ്.

ഇതിൽ ഒന്നുപോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ നവ മാധ്യമങ്ങളോ പാലിച്ചു കാണാറില്ല. സാമൂഹിക മാനസികാരോഗ്യം ഒരു ചോദ്യചിഹ്നമാക്കുന്നതിൽ കുറ്റകൃത്യങ്ങളെ യും ആത്മഹത്യകളെയും പ്രാധാന്യ വൽക്കരിച്ച് ആഘോഷിക്കുന്ന മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുന്ന 'ദൃശ്യം മോഡൽ / ദൃശ്യം ഇഫക്ട്' ഇതിന്റെ മറ്റൊരു രൂപാന്തരണമാണ്.
മൊസാർട്ടിന്റെ 'ദി മാജിക് ഫ്‌ളൂട്ടി'ലെ ഒരു കഥാപാത്രമാണ്, പ്രണയം നഷ്ടപ്പെടുന്ന ഘട്ടത്തിൽ ആത്മഹത്യയുടെ വക്കിലെത്തി തിരിച്ചുവരുന്ന പാപ്പജനോ. വെർതറിനെപ്പോലെ ഈ കഥാപാത്രത്തെ ആധാരമാക്കി വന്ന പഠനങ്ങളിലാണ് പാപ്പജനോ ഇഫക്ട് എന്ന പോസിറ്റീവ് പ്രതിഭാസം സൂചിപ്പിക്കപ്പെട്ടത്. പ്രതിസന്ധിഘട്ടത്തിലെ അതിജീവനത്തെപ്പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നു എന്നതാണ് ഇതിന് അടിസ്ഥാനം. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങൾക്ക് അത്തരം വാർത്തകൾ വെറും ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറികളും നെഗറ്റീവ് വാർത്തകൾ പ്രധാന തലക്കെട്ടുകളുമാണ്.

ഒരു റെസ്പോൺസിബിൾ മീഡിയ വക്താവായിരിക്കാൻ ഇത്തരം സന്ദർഭങ്ങളിൽ ഒരല്പം മിതത്വം പാലിക്കുന്നത് നന്നായിരിക്കും.
ബെസ്റ്റി തോമസ്
ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കൂടുതൽ ചേരുന്നത് മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോഴാണ്. ആരോഗ്യം, വിദ്യാഭ്യാസം,...
ജോസ് ടി. തോമസ്
മനുഷ്യർ ആഗ്രഹിക്കുന്ന പൊതുനന്മ സാധിതമാകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്, സിഗ്നലിന് (voice) നോയിസുമായുള്ള (noise) അനുപാതം ഉയർന്നുനിൽക്കുന്ന ആശയവിനിമയ പരിസ്ഥിതി:...
ജോസ് ടി. തോമസ്
ആന അരി തിന്നാൽ വാർത്ത; മനുഷ്യർ അരി കിട്ടാതെ പട്ടിണികിടന്നാൽ അവാർത്ത. അവാർത്ത വാർത്തയാകണമെങ്കിൽ പട്ടിണിക്കാർ ചാകണം.
സർവകലാശാലാ ജേണലിസം ഡിപ്പാർട്ട്മെന്റുകളും പ്രസ് ക്ലബ് ജേണലിസം...
ജോസ് ടി. തോമസ്
"നിയമസഭയിൽ കുട്ടപ്പൻ തുണി പൊക്കി...... നാളത്തെ തനിനിറം. പത്തു പൈസ. പത്തു പൈസ" എന്നു തമ്പാനൂർ ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്ന കാലം വളരെ പിന്നിലല്ല. നാട്ടിലെ മുന്തിയ...
ബെസ്റ്റി തോമസ്
പ്രേക്ഷകർക്ക് അവരുടെ സാമൂഹികവും രാഷ്ട്രീയപരവുമായ വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ച് അവരവർക്ക് വേണ്ടതു മാത്രം തിരഞ്ഞെടുത്ത് കാണുവാനും കേൾക്കുവാനും വായിക്കുവാനും...
ബെസ്റ്റി തോമസ്
1880-കളിൽ ന്യൂയോർക്കിലെ പ്രമുഖരായ രണ്ട് പത്രങ്ങളും അവയുടെ എഡിറ്റർമാരും തമ്മിലുണ്ടായ മാധ്യമ യുദ്ധമാണ് യെല്ലോ ജേണലിസം അഥവാ മഞ്ഞ പത്ര സംസ്കാരത്തിന്റെ പിറവിക്ക് പിന്നിൽ. ജോസഫ്...
രാജേഷ് കെ. എരുമേലി
സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് ദാരിദ്രം, വിലക്കയറ്റം, രോഗങ്ങള്‍ എന്നിവ. ഈ വിഷയങ്ങളോട് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനം പരിശോധിച്ചാല്‍ അവരുടെ...
ബെസ്റ്റി തോമസ്
മുഖ്യധാരാ മാധ്യമങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടണമെങ്കിൽ അതിനുമാത്രം താരമൂല്യമോ വാർത്താപ്രാധാന്യമോ വ്യക്തിഗതമായി ഉണ്ടാകണമായിരുന്നു. അച്ചടി...
ഷൂബ കെ.എസ്.
ജർമ്മൻ കമ്യൂണിസ്റ്റ് പ്രവർത്തകയായ ക്ലാരാസെത്കിൻ 1920 ലെ ഒരു ശരത്കാലത്ത് ലെനിനുമായി ദീർഘമായ അഭിമുഖ സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. ലെനിനോട് ക്ലാര ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല,...
രാജേഷ് കെ. എരുമേലി
ഭരണകൂട വിമര്‍ശനം എന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നിരിക്കെ അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ജുഡീഷ്യറിയില്‍നിന്നെങ്കിലും നീതി...
രാജേഷ് കെ. എരുമേലി
സുരക്ഷാകാരണങ്ങളുടെ പേരിൽ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി ലളിതമായ ഒന്നല്ല. ദേശസുരക്ഷ ഉള്‍പ്പെടെ അടിസ്ഥാനരഹിതമായ...
ബെസ്റ്റി തോമസ്
ഇംഗ്ലീഷ് നോവലിസ്റ്റും വിമർശകനും പത്രപ്രവർത്തകനുമായ ജോർജ് ഓർവെൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. " സത്യത്തിൽ നിന്ന് ഒരു സമൂഹം എത്രമാത്രം അകലുന്നുവോ അതിലുമധികം അത് സത്യം പറയുന്നവരെ...
ഡോ. സന്ധ്യ ജെ. നായർ
സാമൂഹികമാധ്യമങ്ങളിലെ സംവാദഭാഷയുടെ രീതി കടമെടുത്താൽ ഇപ്പോൾ എയറിൽ നില്ക്കുന്നത് ഒരു വ്യക്തിയല്ല. മലയാളത്തിലെ ഒരു മുഖ്യധാരാമാധ്യമമാണ്. കേരളത്തിലെ സ്ത്രീകൾക്കായി...
ബെസ്റ്റി തോമസ്
കേരളം രൂപീകരിക്കപ്പെട്ടപ്പോൾ മലയാള പത്രപ്രവർത്തനം നൂറു വർഷങ്ങൾ പിന്നിട്ടിരുന്നു. ആദ്യത്തെ മലയാള പത്രം എന്ന് ഇന്ന് ചരിത്രം പഠിപ്പിക്കുന്ന രാജ്യസമാചാരവും പശ്ചിമോദയവും തന്നെയാണ്...
രാജേഷ് കെ. എരുമേലി
റേറ്റിംഗിനായുള്ള ഓട്ടത്തിനിടയില്‍ ടെലിവിഷൻ ന്യൂസ് അവറുകൾക്ക് ലക്‌ഷ്യം തെറ്റിയിരിക്കുന്നു. ഇത് കാണുന്നവര്‍ക്ക് എന്തുതരം അറിവാണ് ലഭിക്കുന്നത്?. ധാര്‍മ്മികതയെ അട്ടിമറിക്കുന്ന...
ബെസ്റ്റി തോമസ്
സമീപകാല മാധ്യമ സംഭവവികാസങ്ങൾ നിർമ്മിച്ചെടുത്ത ചില പ്രതിച്ഛായകൾ ചോദിക്കുന്ന ചോദ്യമാണ്, 'സാധാരണ പൗരന്മാർക്കില്ലാത്ത എന്ത് പ്രിവിലേജാണ് മാധ്യമപ്രവർത്തകർക്ക് ഉള്ളത്' എന്നത്. ...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.