വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
ഗൂഗിളിൽ 'അരിക്കൊമ്പൻ' എന്നൊന്ന് അടിച്ചാൽ കണ്ടകടിച്ചാണി പത്രം-ചാനൽ സൈറ്റുകളിൽനിന്നായി ഒറ്റയടിക്ക് നൂറിലേറെ പേജുകളും വീഡിയോകളും വരുമ്പോൾ, 'റേഷൻ പച്ചരി' എന്നോ 'പച്ചരി പട്ടിണി ' എന്നോ അടിച്ചാൽ കഷ്ടിച്ച് കൈവിരലിലെണ്ണാവുന്ന റിപ്പോർട്ട് മാത്രം വരുന്നത്. രണ്ടാമത്തേതിൽ ഒന്നോ രണ്ടോ ഒഴിച്ചാൽ ബാക്കിയെല്ലാം മുൻവർഷങ്ങളിലെ റിപ്പോർട്ടുകൾ.
ആന അരി തിന്നാൽ വാർത്ത; മനുഷ്യർ അരി കിട്ടാതെ പട്ടിണികിടന്നാൽ അവാർത്ത. അവാർത്ത വാർത്തയാകണമെങ്കിൽ പട്ടിണിക്കാർ ചാകണം.
സർവകലാശാലാ ജേണലിസം ഡിപ്പാർട്ട്മെന്റുകളും പ്രസ് ക്ലബ് ജേണലിസം സ്കൂളുകളും പഠിപ്പിച്ചിരുന്ന ജേണലിസം അങ്ങനെയായിരുന്നു. ആ ഡിപ്പാർട്ട്മെന്റുകളിലും സ്കൂളുകളിലും പോകാൻ കഴിയാഞ്ഞ പഴയ ജേണലിസ്റ്റുമാരെ, എഴുപതുകളിൽ തോംസൺ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത ഗുരുക്കന്മാർ എൺപതുകളിൽ പത്രപ്രവർത്തക യൂണിയന്റെ പ്ളാറ്റ്ഫോമിൽ അതേ ജേണലിസം പഠിപ്പിച്ചു. ആ ജേണലിസം പെറ്റുപെരുകി.
അങ്ങനെയാണ് ഇന്ന് ഗൂഗിളിൽ 'അരിക്കൊമ്പൻ' എന്നൊന്ന് അടിച്ചാൽ കണ്ടകടിച്ചാണി പത്രം-ചാനൽ സൈറ്റുകളിൽനിന്നായി ഒറ്റയടിക്ക് നൂറിലേറെ പേജുകളും വീഡിയോകളും വരുമ്പോൾ, 'റേഷൻ പച്ചരി' എന്നോ 'പച്ചരി പട്ടിണി ' എന്നോ അടിച്ചാൽ കഷ്ടിച്ച് കൈവിരലിലെണ്ണാവുന്ന റിപ്പോർട്ട് മാത്രം വരുന്നത്. രണ്ടാമത്തേതിൽ ഒന്നോ രണ്ടോ ഒഴിച്ചാൽ ബാക്കിയെല്ലാം മുൻവർഷങ്ങളിലെ റിപ്പോർട്ടുകൾ.

മലയാള വാർത്താമാധ്യമങ്ങളെ ആരെന്തു കുറ്റം പറഞ്ഞാലും, ഏതു സുപ്രധാന വിഷയത്തിലും മണിക്കൂറുകൾക്കകം കേരളത്തിന്റെ 38863 ചതുരശ്രകിലോമീറ്ററിൽനിന്നും വിവരം ശേഖരിക്കാനുള്ള വിപുലമായ നെറ്റ്‌വർക്ക് അവയിൽ ഏറ്റവും വിറ്റുവരവ് ഉള്ള മൂന്നു നാലു സ്ഥാപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഏതു സർവകലാശാലയെയും പിന്നിലാക്കുംവിധമുള്ള അടിസ്ഥാന വിവരശേഖരം അതിൽ ഒന്നുരണ്ട് എണ്ണത്തിനുണ്ട്. വിവരത്തിന്റെ ഈ സ്ഥാവരജംഗമങ്ങൾ എന്തിന് ഉപയോഗിക്കുന്നു എന്നിടത്താണ് മാധ്യമസ്വാതന്ത്രത്തിന്റെ പ്രശ്നം. അരിക്കൊമ്പനാനക്കഥകൾക്കുവേണ്ടിയോ, അതോ മാസങ്ങളായി റേഷൻ കുത്തരി കിട്ടാതെ പട്ടിണിയാവുന്ന ഗോത്രജനങ്ങൾക്കു വേണ്ടിയോ?
ഇതൊന്നും കൂടുതൽ പറഞ്ഞിട്ടു കാര്യമില്ല. കമ്പനിയെക്കാൾ കമ്പനിഭക്തി കാണിക്കുന്ന ഒരു ന്യൂനപക്ഷം ഒഴിച്ചാൽ, മിഡിൽ-ബോട്ടം ലെവൽ മാധ്യമപ്രവർത്തകരിൽ നല്ലൊരു പങ്കും നിസ്സഹായത പ്രകടിപ്പിക്കാറുള്ളതാണ്. അവരുടെ ഉപജീവന കാര്യം തൽക്കാലം അവർക്കു വിടാം. ഇഷ്യൂസ് നോൺഇഷ്യൂസും നോൺഇഷ്യൂസ് ഇഷ്യൂസും ആക്കുന്ന ജേണലിസത്തെക്കുറിച്ച് എഴുപതുകൾ മുതൽ ആരൊക്കെയോ എത്രയൊക്കെയോ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതാണ് ഈ മലയാളത്തിൽപ്പോലും. തിരിയേണ്ടവർക്കൊക്കെ തിരിഞ്ഞു. തിരിയാത്തവർക്കുവേണ്ടി ഊർജം പാഴാക്കുന്നതിൽ അർത്ഥമില്ല.

സമീപനം മാറാതെ പരസ്യ സപ്ളിമെന്റുകൾ കൊണ്ടും അഡ്വർട്ടോറിയലുകൾകൊണ്ടും ഈ വാർത്താമാധ്യമങ്ങൾ കുറേവർഷം കൂടി ഇതേപടി തുടരും. അവർക്കു ചെറുപ്പക്കാരെ ജോലിക്കു കൂട്ടിക്കൊടുക്കാൻ ഈ ജേണലിസം സ്കൂളുകളും തുടരും. അതുകഴിഞ്ഞും നമുക്കു വാർത്താമാധ്യമങ്ങൾ വേണ്ടേ?
സമയമെടുത്തായാലും പ്രശ്നങ്ങൾ ആഴത്തിലും സമഗ്രതയിലും പഠിക്കുന്ന ചെറുപ്പക്കാർ ഉണ്ടാവുക, അവരുടെ പഠനറിപ്പോർട്ടുകൾ പ്രകാശിപ്പിക്കുന്ന നവമാധ്യമങ്ങൾ സാവകാശം വളർന്നുവരിക - മാറ്റത്തിന്റെ ഒരു വഴി അതാണ്. നിലവിലെ മാധ്യമങ്ങളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി എഡിഷനുകളിൽനിന്നുള്ള നല്ല റിപ്പോർട്ടുകളുടെ അഖിലകേരള ക്യുറേഷൻ/ സങ്കലനം, കോളജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ നല്ല ഡെസർട്ടേഷനുകളുടെ പുനരവതരണം, സെമിനാറുകളിലെയും മറ്റും മികച്ച വിഷയാവതരണങ്ങളുടെ സംഗൃഹീത പുനരാഖ്യാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്താം. സാമൂഹിക പ്രാധാന്യമുള്ള ഏതു വിഷയവും സാഹിത്യവും കലയുംകൊണ്ട് കൈകാര്യം ചെയ്തുതീർക്കാം എന്ന മലയാളി മൂഢവിചാരം കൈവിടാം.
ഭീതിയും വിദ്വേഷവും നിരാശയും പരത്തുന്നതിൽക്കവിഞ്ഞ് സൃഷ്ടിപരമായി ഒന്നും ചെയ്യാത്ത ഉള്ളടക്കം വേണ്ടെന്നു വയ്ക്കാം. ബെസ്റ്റി തോമസ് പറഞ്ഞതുപോലെ( https://wtplive.in/Media-Criticism/besty-thomas--about-media-and-werther-effect-2513), പ്രകാശപൂർണമായ ഉള്ളടക്കം കൊണ്ടുവരാം. ഇരുട്ട് സംഭ്രമജനകം (സെൻസേഷണൽ) ആയി അവതരിപ്പിക്കുന്ന സ്ഥാനത്ത് പ്രകാശം ത്രില്ലിംഗ് ആയി വിന്യസിക്കാം.
ആദ്യമൊന്നും കൈയടി നോക്കിയിരിക്കരുത്. അത്രയേയുള്ളൂ. കൈയടി കാത്തിരിക്കുന്നവർ മാറ്റം കൊണ്ടുവരുംമുമ്പ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കും എന്നേ പറയാനുള്ളു.
ബെസ്റ്റി തോമസ്
ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കൂടുതൽ ചേരുന്നത് മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോഴാണ്. ആരോഗ്യം, വിദ്യാഭ്യാസം,...
ജോസ് ടി. തോമസ്
മനുഷ്യർ ആഗ്രഹിക്കുന്ന പൊതുനന്മ സാധിതമാകാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്, സിഗ്നലിന് (voice) നോയിസുമായുള്ള (noise) അനുപാതം ഉയർന്നുനിൽക്കുന്ന ആശയവിനിമയ പരിസ്ഥിതി:...
ജോസ് ടി. തോമസ്
"നിയമസഭയിൽ കുട്ടപ്പൻ തുണി പൊക്കി...... നാളത്തെ തനിനിറം. പത്തു പൈസ. പത്തു പൈസ" എന്നു തമ്പാനൂർ ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് ഉണ്ടായിരുന്ന കാലം വളരെ പിന്നിലല്ല. നാട്ടിലെ മുന്തിയ...
ബെസ്റ്റി തോമസ്
പ്രേക്ഷകർക്ക് അവരുടെ സാമൂഹികവും രാഷ്ട്രീയപരവുമായ വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ച് അവരവർക്ക് വേണ്ടതു മാത്രം തിരഞ്ഞെടുത്ത് കാണുവാനും കേൾക്കുവാനും വായിക്കുവാനും...
ബെസ്റ്റി തോമസ്
1880-കളിൽ ന്യൂയോർക്കിലെ പ്രമുഖരായ രണ്ട് പത്രങ്ങളും അവയുടെ എഡിറ്റർമാരും തമ്മിലുണ്ടായ മാധ്യമ യുദ്ധമാണ് യെല്ലോ ജേണലിസം അഥവാ മഞ്ഞ പത്ര സംസ്കാരത്തിന്റെ പിറവിക്ക് പിന്നിൽ. ജോസഫ്...
രാജേഷ് കെ. എരുമേലി
സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് ദാരിദ്രം, വിലക്കയറ്റം, രോഗങ്ങള്‍ എന്നിവ. ഈ വിഷയങ്ങളോട് നമ്മുടെ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന സമീപനം പരിശോധിച്ചാല്‍ അവരുടെ...
ബെസ്റ്റി തോമസ്
മുഖ്യധാരാ മാധ്യമങ്ങൾ മാത്രം ഉണ്ടായിരുന്ന കാലത്ത് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടണമെങ്കിൽ അതിനുമാത്രം താരമൂല്യമോ വാർത്താപ്രാധാന്യമോ വ്യക്തിഗതമായി ഉണ്ടാകണമായിരുന്നു. അച്ചടി...
ഷൂബ കെ.എസ്.
ജർമ്മൻ കമ്യൂണിസ്റ്റ് പ്രവർത്തകയായ ക്ലാരാസെത്കിൻ 1920 ലെ ഒരു ശരത്കാലത്ത് ലെനിനുമായി ദീർഘമായ അഭിമുഖ സംഭാഷണത്തിൽ ഏർപ്പെടുന്നുണ്ട്. ലെനിനോട് ക്ലാര ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല,...
രാജേഷ് കെ. എരുമേലി
ഭരണകൂട വിമര്‍ശനം എന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നിരിക്കെ അതിനെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ജുഡീഷ്യറിയില്‍നിന്നെങ്കിലും നീതി...
രാജേഷ് കെ. എരുമേലി
സുരക്ഷാകാരണങ്ങളുടെ പേരിൽ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി ലളിതമായ ഒന്നല്ല. ദേശസുരക്ഷ ഉള്‍പ്പെടെ അടിസ്ഥാനരഹിതമായ...
ബെസ്റ്റി തോമസ്
ഇംഗ്ലീഷ് നോവലിസ്റ്റും വിമർശകനും പത്രപ്രവർത്തകനുമായ ജോർജ് ഓർവെൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. " സത്യത്തിൽ നിന്ന് ഒരു സമൂഹം എത്രമാത്രം അകലുന്നുവോ അതിലുമധികം അത് സത്യം പറയുന്നവരെ...
ഡോ. സന്ധ്യ ജെ. നായർ
സാമൂഹികമാധ്യമങ്ങളിലെ സംവാദഭാഷയുടെ രീതി കടമെടുത്താൽ ഇപ്പോൾ എയറിൽ നില്ക്കുന്നത് ഒരു വ്യക്തിയല്ല. മലയാളത്തിലെ ഒരു മുഖ്യധാരാമാധ്യമമാണ്. കേരളത്തിലെ സ്ത്രീകൾക്കായി...
ബെസ്റ്റി തോമസ്
കേരളം രൂപീകരിക്കപ്പെട്ടപ്പോൾ മലയാള പത്രപ്രവർത്തനം നൂറു വർഷങ്ങൾ പിന്നിട്ടിരുന്നു. ആദ്യത്തെ മലയാള പത്രം എന്ന് ഇന്ന് ചരിത്രം പഠിപ്പിക്കുന്ന രാജ്യസമാചാരവും പശ്ചിമോദയവും തന്നെയാണ്...
രാജേഷ് കെ. എരുമേലി
റേറ്റിംഗിനായുള്ള ഓട്ടത്തിനിടയില്‍ ടെലിവിഷൻ ന്യൂസ് അവറുകൾക്ക് ലക്‌ഷ്യം തെറ്റിയിരിക്കുന്നു. ഇത് കാണുന്നവര്‍ക്ക് എന്തുതരം അറിവാണ് ലഭിക്കുന്നത്?. ധാര്‍മ്മികതയെ അട്ടിമറിക്കുന്ന...
ബെസ്റ്റി തോമസ്
സമീപകാല മാധ്യമ സംഭവവികാസങ്ങൾ നിർമ്മിച്ചെടുത്ത ചില പ്രതിച്ഛായകൾ ചോദിക്കുന്ന ചോദ്യമാണ്, 'സാധാരണ പൗരന്മാർക്കില്ലാത്ത എന്ത് പ്രിവിലേജാണ് മാധ്യമപ്രവർത്തകർക്ക് ഉള്ളത്' എന്നത്. ...
Well said. Now we have added Hanumankurangu also to responsible journalism