വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
സായുധ പോരാട്ടമാണ് ശരിയായ പ്രതിരോധമാര്‍ഗമെന്ന് അവസാനം പറഞ്ഞുവെയ്ക്കുന്നുണ്ടെങ്കിലും കനഫാനിയുടെ പൊതുനിലപാടുകളോടും കനഫാനിയന്‍ ശൈലിയായി പൊതുവെ ചിത്രീകരിക്കപ്പെടുന്ന പല ധാരണകളോടും പല രീതിയിലും വൈരുദ്ധ്യം പുലര്‍ത്തുന്നുണ്ട് ഹൈഫയിലേക്ക് തിരിച്ചുപോകുന്നവര്‍ എന്ന കൃതി എന്നത് ശ്രദ്ധേയമാണ്.
എന്താണ് മാതൃരാജ്യം ?. "ഇതൊന്നും സംഭവിക്കാതിരിക്കലാണ് മാതൃരാജ്യം".
ഇരകളെന്ന സ്ഥിതിവിശേഷത്തിൽ നിന്നും പ്രതിരോധത്തിന്റെ വിശാലമായ പ്രതലത്തിലേക്ക് പലസ്തീനിയൻ ജനതയെ കൈപിടിച്ചാനയിച്ചതിൽ കനഫാനിയുടേതടക്കമുള്ള പ്രതിരോധ സാഹിത്യങ്ങൾ വഹിച്ച പങ്ക് അനിഷേധ്യമാണ്. സായുധ പ്രതിരോധത്തിനും സ്നേഹസംവാദങ്ങൾക്കും വിമോചനാശയങ്ങൾക്കുമെല്ലാം വഴിയും ഊർജ്ജവും വെളിച്ചവും നൽകാൻ പലസ്തീനിയൻ പ്രതിരോധ സാഹിത്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പ്രതിരോധ സാഹിത്യം എന്ന അർത്ഥം വരുന്ന അദബുൽ മുഖാവമ എന്ന പദം തന്നെ അറബ് ലോകത്ത് ജനകീയമാകുന്നത് ഗസ്സാൻ കനഫാനിയുടെ സാഹിതീയ ഇടപെടലുകളിലൂടെയാണ്. പലസ്തീനികൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളും ദേഷ്യങ്ങളും വേവലാതികളുമെല്ലാം തന്റെ തീക്ഷ്ണാനുഭവങ്ങളുടെ അകമ്പടിയോടെ വാക്കുകളിലേക്ക് പകർത്തിയ കനഫാനി കൃതികൾ അനവധിയാണ്. ഇതിൽ രിജാലുൻ ഫിശ്ശംസ് നേരത്തെ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ കനഫാനിയുടെ മറ്റൊരു പ്രശസ്തമായ നോവല്ലയായ ആഇദുൻ ഇല ഹൈഫ യും ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ എന്ന ശീർഷകത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. ബുക്ക്പ്ലസ് പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വിവർത്തനം മുഹമ്മദലി വാഫിയാണ് നിർവഹിച്ചിരിക്കുന്നത്.
1948-ലെ നക്ബ ദുരന്ത വേളയിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചുഴിയിലകപ്പെട്ട് ആലോചിച്ചിരിക്കാനോ തിരിഞ്ഞുനോക്കാനോ സാധിക്കാതെ പ്രിയപ്പെട്ടതിനെയെല്ലാമുപേക്ഷിച്ച് മനുഷ്യപ്രളയത്തിലകപ്പെട്ട് ദുഃഖത്തിന്റെയും നൈരാശ്യത്തിന്റെയും ഇരുണ്ടകയങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന സഫിയ, സഈദ് ദമ്പതികളുടെ അസ്വസ്ഥപ്പെടുത്തുന്ന ഗൃഹാതുരത്വത്തിന്റെയും പ്രിയപ്പെട്ടവയെ തേടിയുള്ള ദീർഘകാല ഇടവേളക്ക് ശേഷമുള്ള വൈകാരികമായ മടക്കയാത്രയുടെയും ചലിക്കുന്ന ചിത്രമാണ് ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ എന്ന കൃതി. വൈകാരികമായ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കുന്ന പലസ്തീനിയൻ ദമ്പതികളുടെ സംഘർഷഭരിതമായ വിചാരപ്പെടലുകളെ ആഴത്തിൽ വരച്ചിടുന്നതിനപ്പുറം പ്രതിരോധത്തെ കുറിച്ചും മനുഷ്യാവസ്ഥകളെ കുറിച്ചുമുള്ള താത്വികമായ പുതിയ സംവാദങ്ങൾക്കുള്ള വാതായനങ്ങൾ കൂടി തുറന്നിടുണ്ട് കനഫാനിയുടെ ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ എന്ന ഇൗ കൃതി.

1962-ൽ പുറത്തിറങ്ങിയ രിജാലുൻ ഫി ശ്ശംസ് എന്ന തന്റെ അതിപ്രശസ്തമായ കൃതി അറബ് സാഹിത്യലോകത്ത് ചർച്ചയായി വർഷങ്ങൾക്കു ശേഷം 1969-ലാണ് കനഫാനി ആഇദുൻ ഇല ഹൈഫ എഴുതുന്നത്. പലസ്തീനിലെ കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും രക്ഷത്തേടി പുതിയ ജീവിതവും മോഹിച്ച് ട്രക്കിൽ കുവൈതിലേക്ക് ഒളിച്ചുകടക്കവേ അതിദാരുണമായി ശ്വാസംമുട്ടി മരിക്കാൻ വിധിക്കപ്പെടുന്ന മൂന്ന് യുവാക്കളുടെ കഥയാണ് രിജാലുൻ ഫിശ്ശംസ്. ശബ്ദമുയർത്തി പൊട്ടിക്കരയാൻ പോലും ശേഷി നഷ്ടപ്പെട്ട് അനശ്വര മൗനത്തിനടിമപ്പെട്ട പ്രതികരണ ശേഷിയും പ്രതിരോധ ശക്തിയും ശോഷിച്ച ഒരു ജനതയെയാണ് കനഫാനി ഈ കൃതിയിൽ വരച്ചിടുന്നത്. രിജാലുൻ ഫിശ്ശംസിൽ നിന്നും ആഇദുൻ ഇല ഹൈഫയിലേക്ക് എത്തുമ്പോൾ കനഫാനിയുടെ കഥാപാത്രങ്ങൾക്കും ചുറ്റുപാടുകൾക്കും കാതലായ മാറ്റങ്ങൾ തന്നെ സംഭവിക്കുന്നുണ്ട്. പ്രതിരോധത്തിന്റെയും പ്രതികരണങ്ങളുടെയും പുതിയ രീതിശാസ്ത്രത്തെ ഉയിർത്തെയുന്നേൽപ്പിച്ച് പലസ്തീനിയൻ ബോധമണ്ഡലത്തിൽ പ്രതിഷ്ഠിക്കാനുള്ള കനഫാനിയുടെ ക്രിയാത്മക ശ്രമമായി ഹൈഫയിലേക്ക് മടങ്ങുമ്പോൾ എന്ന കൃതിയെ വ്യാഖ്യാനിക്കാവുന്നതാണ്. നോവെല്ലയിലെ അവസാന ഭാഗത്തെത്തുമ്പോയേക്ക് ആയുധമെടുത്ത് പ്രതിരോധത്തിനിറങ്ങുകയാണ് മാതൃരാജ്യത്തിന്റെ വിമോചനത്തിലേക്കുള്ള ഏകമാർഗം എന്ന് സഈദിന്റെ മകനായ ഖാലിദിന്റെ കഥാപാത്രത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ട് കനഫാനി.
പുസ്തകത്തിന്റെ ആമുഖത്തിൽ വിവർത്തകൻ വ്യക്തമാക്കുന്നത് പോലെ പലസ്തീനിയൻ പ്രതിരോധത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച പിഎഫ്എൽപി പാർട്ടി അംഗമായിരുന്ന ഗസ്സാൻ കനഫാനി ചർച്ചകളിലൂടെയോ സംവാദങ്ങളിലൂടെയോ ഇസ്രായേൽ എന്ന സയണിസ്റ്റ് ശക്തിയെ എതിർക്കുന്നത് വ്യഥാ വേലയായിത്തീരുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും കഴുത്തും വാളും തമ്മിലുള്ള ഇടപാടായി ഇത്തരം ചർച്ചകളെ വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തികൂടിയാണ്. പകരം ആയുധമെടുത്തുള്ള സായുധപ്രതിരോധ പോരാട്ടങ്ങളിലൂടെ മാത്രമേ വിമോചനം സാധ്യമാകൂ എന്ന സന്ദേശം പത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും നിരന്തരം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സായുധ പോരാട്ടമാണ് ശരിയായ പ്രതിരോധമാർഗമെന്ന് അവസാനം പറഞ്ഞുവെയ്ക്കുന്നുണ്ടെങ്കിലും കനഫാനിയുടെ പൊതുനിലപാടുകളോടും കനഫാനിയൻ ശൈലിയായി പൊതുവെ ചിത്രീകരിക്കപ്പെടുന്ന പല ധാരണകളോടും പല രീതിയിലും വൈരുദ്ധ്യം പുലർത്തുന്നുണ്ട് ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ എന്ന കൃതി എന്നത് ശ്രദ്ധേയമാണ്.

ഒന്നാമതായി, പലസ്തീനിയൻ പ്രതിരോധത്തിൽ ക്രിയാത്മകവും സത്യസന്ധവുമായ മനുഷ്യർ തമ്മിലുള്ള സംവാദത്തിനുള്ള ഇടം നിലനിൽക്കുന്നുണ്ടെന്ന് സഈദും സഫിയയും ഹൈഫയിലേക്കുള്ള മടങ്ങിപ്പോക്കിൽ കണ്ടുമുട്ടുന്ന തങ്ങളുടെ വീട് കുടിയേറിയ സ്ത്രീയുമായുള്ള സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും കനഫാനി പറഞ്ഞുവെയ്ക്കുന്നുണ്ട്. അതിവൈകാരികതകളെയും അക്രമണോത്സുകതയെയും അന്യം നിർത്തി പച്ചമനുഷ്യർ തമ്മിലുള്ള ഈ മൃദു സംഭാഷണം സ്റ്റേറ്റിന്റെയും ഐഡിയോളജിയുടെയും പ്രതലത്തിൽ നിന്ന് മാറിക്കൊണ്ടുള്ള മനുഷ്യർ തമ്മിലുള്ള പരസ്പര ധാരണക്കും ചർച്ചകൾക്കുമുള്ള പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്.
സഈദും സഫിയയും വേരറുക്കപ്പെട്ട് മാതൃദേശത്തിൽ നിന്നും ആട്ടിയകറ്റപ്പെട്ട വ്യക്തികളാണെന്നത് പോലെ മറുഭാഗത്ത് കനഫാനി പുസ്തകത്തിൽ പ്രതിഷ്ഠിക്കുന്ന ജൂതകഥാപാത്രങ്ങളും, ഓഷ്വിറ്റ്സിൽ ഹിറ്റ്ലറുടെ ഹോളോകോസ്റ്റിന്റെ ദൃക്സാക്ഷികളായി, സ്വരാജ്യമായ പോളണ്ട് ഉപേക്ഷിച്ച് സയണിസ്റ്റ് പ്രൊജക്റ്റിന്റെ ഭാഗമായി പലസ്തീനിൽ അഭയം കണ്ടെത്തിയവരാണ്. ഇരുകൂട്ടരും തമ്മിലുള്ള ഭിന്നതകളെ സംഭാഷണങ്ങളിലൂടെ പുറത്തുകൊണ്ടുവരുന്ന കനഫാനി, പീഡിതർ തമ്മിലുള്ള സമാധാനപരമായ സംഭാഷാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നുവേണം കരുതാൻ. ഇതിലൂടെ സായുധ പോരാട്ടം മാത്രമല്ല, മനുഷ്യർ തമ്മിലുള്ള മുഖാമുഖ സംഭാഷണങ്ങളും പ്രതിരോധ മാർഗമായി കനഫാനി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്.

രണ്ടാമതായി, വെറും ശത്രുവെന്ന സംജ്ഞയിൽ മാത്രം പരിമതപ്പെടുത്തി അറബ് സാഹിത്യത്തിൽ ചിത്രീകരിക്കപ്പെട്ടിരുന്ന ജൂത കഥാപാത്രങ്ങളെ സെൻസിറ്റീവായ മനുഷ്യജീവിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തിയായി കനഫാനിയെ ആഇദുൻ ഇല ഹൈഫ പുറത്തിറങ്ങിയതോടെ പല നിരൂപകരും വിശേഷിപ്പുക്കുകയുണ്ടായി. ആഇദുൻ ഇല ഹൈഫയിൽ അത്തരത്തിലൊരു കഥാപാത്രമാണ് ഹൈഫയിലെ ജൂത സ്ത്രീ. പല നിരൂപകരും വിശേഷിപ്പിച്ചത് പോലെ അറബ് സാഹിത്യത്തിൽ ആദ്യമായി യുദ്ധഭൂമികകൾക്കു പുറത്ത് അറബിയും ജൂതനും ഒരു റൂമിൽ ഒരുമിച്ചിരുന്ന് തങ്ങളുടെ അഭിപ്രായങ്ങളും ഭിന്നതകളും ചർച്ചചെയ്തു തീർക്കുന്നത് കനഫാനിയുടെ ഹൈഫയിലേക്ക് മടങ്ങുമ്പോൾ എന്ന കൃതിയിലാണ്.
എന്നാൽ, നിഷ്കളങ്കരായ മനുഷ്യർ പരസ്പരം നടത്തുന്ന സത്യസന്ധമായ ചർച്ചകളെ പ്രൊത്സാഹിപ്പിക്കുന്ന കനഫാനിയുടെ നോവലിലെ ഇടപെടലുകൾ സായുധപോരാട്ടം മാത്രമാണ് പ്രതിരോധത്തിന്റെ മാർഗമെന്ന കനഫാനിയുടെ പൊതുനിലപാടിനോട് വൈരുദ്ധ്യമാകുന്നില്ല. കാരണം, ജൂത സയണിസ്റ്റ് അധികാര ശക്തിയോടുള്ള ചർച്ചകളെയും സംവാദങ്ങളെയുമാണ് പാഴ്ചെലവായി കനഫാനി വീക്ഷിക്കുന്നത്. അല്ലാതെ പച്ചമനുഷ്യർ തമ്മിലുള്ള സത്യസന്ധമായ ചർച്ചകളെയല്ല എന്നുവേണം അനുമാനിക്കാൻ. അതാകട്ടെ, സമാധാനപരമായ പ്രശ്നപരിഹാരത്തിനും എതിരാളിയെ മനസ്സിലാക്കാനും അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
ഗൃഹാതുരത്വം, സ്വദേശം, മാതൃരാജ്യം, രക്ഷാകർതൃത്വം തുടങ്ങി വിവിധങ്ങളായ പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്ന കൃതി മനുഷ്യാവസ്ഥയെക്കുറിച്ചും സ്വദേശത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ചില താത്വിക ചിന്തകളിലേക്ക് വഴിതുറന്നിടുന്നുണ്ട്. മനുഷ്യൻ ഒരു സമസ്യയാണെന്ന് പറഞ്ഞുവെയ്ക്കുന്ന കനഫാനി ചുറ്റുപാടുകൾ തീർത്ത സങ്കീർണതകളിൽ മനുഷ്യൻ എത്തിപ്പെടുന്ന ദുരവസ്ഥയെ കുറിച്ചുള്ള വിചാരങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. പലസ്തീനിനെ കുറിച്ചുള്ള പ്രതിരോധ വിചാരങ്ങളിൽ ഗൃഹാതുരത്വവും യാതനകളും നിറഞ്ഞ സഫിയയുടെയും സഈദിന്റെയും ഭൂതകാലമല്ല, മറിച്ച്, ആയുധമെടുത്ത് പോരാട്ടത്തനിറങ്ങിയ ഖാലിദിനെ പോലെയുള്ള ചെറുപ്പക്കാരുടെ ഭാവിയാണ് മാതൃരാജ്യമെന്ന് പറഞ്ഞുവെച്ചുകൊണ്ട് വിമോചനപ്രതീക്ഷകളുമായാണ് കനഫാനി തന്റെ കൃതി അവസാനിപ്പിക്കുന്നത്.
Such a great reading, the writer has minutely explored even the deep interpretations of the novel
ഇ കെ ദിനേശൻ
മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത് ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം. വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...
ആര്‍. ചന്ദ്രബോസ്
'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)
സിനിസിസത്തിന്റെ...
കെ.ടി. ബാബുരാജ്
ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി +
രവിശങ്കർ എസ്. നായർ
1.
വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...
പ്രശോഭ് കെ
'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...
അബു ഇരിങ്ങാട്ടിരി
വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....
ആര്‍. ചന്ദ്രബോസ്
നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...
ഇ കെ ദിനേശൻ
മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...
വി.കെ. ബാബു
ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...
ശിവകുമാർ ആർ.പി
റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...
ആര്‍. ചന്ദ്രബോസ്
'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...
ഡോ. അർഷാദ് അഹമ്മദ് എ
'ആത്മാദരം'
ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ വായിച്ച പദമാണ് ആത്മാദരം. ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...
ഷബ്‌ന മറിയം
ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...
രാമചന്ദ്രൻ കൊടുവള്ളി
നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...
വിനീഷ് കളത്തറ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...
വി. വിജയകുമാർ
സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...
ഇസ്രയേലിൻ്റെ ഹൈഫ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പിഞ്ചു പൈതലിനെ തൊട്ടിലിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ ദമ്പതികൾ രണ്ട് പതിറ്റാണ്ടുകളപ്പുറം ഹൈഫയിലേക്ക് നടത്തുന്ന ഉദ്വോഗജനകമായ കഥ . ഫലസ്തീൻ ദുരികത്തിൻ്റെ നേരടരുകൾ . A must readable novel