വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
നോവല്‍ ആരംഭിക്കുന്നത് ലാഹോറിലെ ഒരു കഫെയില്‍ ജെങ്കിസ് ഒരു അമേരിക്കകാരനെ കണ്ടുമുട്ടുന്നിടത്താണ്. താന്‍ എങ്ങനെ അമേരിക്കയില്‍ നിന്നും പാകിസ്താനില്‍ തിരിച്ചെത്തിയെന്ന് ചെറിയ ഓരോ കഥകളിലൂടെ ജെങ്കിസ് തന്റെ എതിര്‍വശം ഇരിക്കുന്ന വെള്ളക്കാരനോട് പറയുന്നതിലൂടെയാണ് നോവല്‍ മുന്നോട്ട് നീങ്ങുന്നത്. തന്റെ പ്രണയം എങ്ങനെ നഷ്ടപ്പെട്ടു, താന്‍ എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചു എന്നെല്ലാം ഈ ആഖ്യാനത്തിലൂടെ വായനക്കാർ മെല്ലെ അറിയുന്നു
മൊഹ്സിന്‍ ഹമീദ് എഴുതി 2007ല്‍ പ്രസിദ്ധീകരിച്ച നോവലാണ് ദി റില്ക്ടന്റ് ഫണ്ടമെന്റലിസ്റ്റ്. അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടുകൂടി പഠനം പൂര്‍ത്തിയാക്കി ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുകയും എന്നാല്‍ തന്റെ അമേരിക്കന്‍ സ്വത്വം ഉപേക്ഷിച്ച് പാകിസ്താനിൽ തന്നെ തിരിച്ചു വരുന്ന ജെങ്കിസിന്റെ കഥയാണ് ഈ നോവല്‍.
നോവല്‍ ആരംഭിക്കുന്നത് ലാഹോറിലെ ഒരു കഫെയില്‍ ജെങ്കിസ് ഒരു അമേരിക്കകാരനെ കണ്ടുമുട്ടുന്നിടത്താണ്. താന്‍ എങ്ങനെ അമേരിക്കയില്‍ നിന്നും പാകിസ്താനില്‍ തിരിച്ചെത്തിയെന്ന് ചെറിയ ഓരോ കഥകളിലൂടെ ജെങ്കിസ് തന്റെ എതിര്‍വശം ഇരിക്കുന്ന വെള്ളക്കാരനോട് പറയുന്നതിലൂടെയാണ് നോവല്‍ മുന്നോട്ട് നീങ്ങുന്നത്. തന്റെ പ്രണയം എങ്ങനെ നഷ്ടപ്പെട്ടു, താന്‍ എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചു എന്നെല്ലാം ഈ ആഖ്യാനത്തിലൂടെ വായനക്കാർ മെല്ലെ അറിയുന്നു. ഒരു വെള്ളക്കാരനോട് സംവാദിക്കുന്ന വിധത്തിലാണ് നോവല്‍ വായനക്കാരോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്. ഒരുപക്ഷെ ദി റില്ക്ടന്റ് ഫണ്ടമെന്റലിസ്റ്റ് എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഒരു പാകിസ്താന്‍കാരനോട് ഒരു വെള്ളക്കാരന് ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ മുന്‍വിധികളും വായനക്കാരനും ഇത്തരത്തില്‍ മനസ്സില്‍ രൂപപ്പെടുന്നു.

പതിനെട്ടാം വയസ്സിലാണ് ജെങ്കിസ് സ്കോളര്‍ഷിപ്പോടുകൂടെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തുന്നത്. തന്റെ ഇച്ഛാശക്തികൊണ്ടും പ്രയത്നം കൊണ്ടും യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായിരുന്ന ജെങ്കിസ് ക്യാമ്പസ് പ്ലേസ്മെന്‍റിലൂടെ അണ്ടര്‍വുഡ് സാംസണ്‍ ആന്‍ഡ് കമ്പനിയില്‍ ജോലിക്കു പ്രവേശിക്കുന്നു. പഠനം പൂര്‍ത്തിയാക്കി ഗ്രീസില്‍ അവധി ആഘോഷിക്കുന്ന വേളയിലാണ് ജെങ്കിസ് എറിക്കയെ കണ്ടുമുട്ടുന്നത്. എറിക്കയുടെ കാമുകന്‍ മരിച്ചു പോയതാണ്. ആ സ്ഥാനത്തേക്ക് അവള്‍ക്ക് ജെങ്കിസിനെ കാണുവാൻ സാധിക്കുന്നില്ല. ഒട്ടും തിടുക്കം കാട്ടുന്നില്ലെങ്കിലും ഇത് ഒരുതരം നിരാശ അവനില്‍ ജനിപ്പിക്കുന്നുണ്ട്. പാകിസ്താന്‍ വംശജനായിട്ടു കൂടി തന്റെ പെരുമാറ്റത്തിലും ജീവിത ശൈലിയുമൊക്കെ ഒരു മാതൃകാ അമേരിക്കന്‍ പൗരനായിട്ടാണ് ജെങ്കിസ് കഴിഞ്ഞു കൂടിയത്. ഒരുതരത്തില്‍ തന്റെ പാക്സിതാന്‍ സ്വത്വത്തെ മറക്കുവാന്‍ ജെങ്കിസ് അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്. ഇത് കേവലം അപകര്‍ഷത ബോധം അല്ല, കാരണം എറിക്കയോട് തന്റെ പാകിസ്താനിലെ കഥകള്‍ പറയുമ്പോഴുള്ള ആവേശം ഇതിനു തെളിവാണ്.
ജെങ്കിസ്, വെളുത്ത വര്‍ഗ്ഗക്കാരല്ലാത്ത ലോകത്തിലെ എല്ലാ വംശജരുടെയും ഒരു പൊതു പ്രതീകമാണ്. ലോക മുതലാളിത്തം വളര്‍ന്നു പന്തലിച്ച ഈ കാലഘട്ടത്തില്‍ 'അമേരിക്കന്‍ ഡ്രീം' എന്നത് ഏഷ്യ/ആഫ്രിക്ക/ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ യുവ തലമുറ സ്വപനം കാണുന്ന ഒന്നാണ്. അത് കേവല സുഖലോപങ്ങളോടുള്ള ഭ്രമം കൊണ്ട് മാത്രമല്ല. ആത്മാഭിമനം വർധിപ്പിക്കുന്ന ഒന്നായി അവർ ധരിച്ചിരിക്കുന്നതുകൊണ്ടു കൂടിയാണ്. ജെങ്കിസ് ഒരു അമേരിക്കക്കാരൻ ആകാനാണ് ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. തന്റെ തനി സ്വത്വത്തെ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കാന്‍ അവന്‍ ശ്രമിക്കുന്നു. ഈ സമയത്താണ് 9 /11 ഭീകരാക്രമണം നടക്കുന്നത്. എന്തുകൊണ്ടോ അമേരിക്കയുടെ തകര്‍ച്ച ജെങ്കിസില്‍ സന്തോഷം ഉണര്‍ത്തി, അഥവാ മറ്റു അമേരിക്കക്കാരുടെ പോലെ ജെങ്കിസിന് അതില്‍ വിഷമം വരുന്നില്ല. ഇത് തീവ്രമായ സംഘര്‍ഷങ്ങളിലേക്കാണ് ജെങ്കിസിനെ തള്ളി വിടുന്നത്. ഒരു വെള്ളക്കാരന്‍ അല്ലാത്തവന് തോന്നാവുന്ന ഒരു സ്വാഭാവിക തോന്നല്‍ മാത്രമാണ് ഇത്. ജെങ്കിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആപ്ത വാക്യം ഫോക്കസ് ഓണ്‍ ഫണ്ടമെന്റല്‍സ് എന്നാണ്. അടിസ്ഥാനകാര്യങ്ങളാണ് ഫണ്ടമെന്റൽസ് എന്നാൽ ഫൗണ്ടമെന്റലിസം മൗലിക വാദമാണ്. ഈ രണ്ടു വാക്കുകളും ജെങ്കിസിനെ തകിടം മറിക്കുന്നു. 9 /11 നു ശേഷം അമേരിക്ക തന്നെ മാറിയിരുന്നു. തന്റെ പാക്സിതാന്‍ സ്വത്വത്തെ ആളുകള്‍ സംശയത്തോടും ഭീതിയോടും കൂടെയാണ് കാണുന്നത് എന്ന് ജെങ്കിസ് മനസിലാക്കുന്നു. ആഗോളതയുടെ പര്യായം എന്ന വിശ്വസിച്ചിരുന്ന ന്യൂയോര്‍ക്കും ഇപ്പോള്‍ അമേരിക്കന്‍ കൊടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, അപ്രതീക്ഷിതമായിരുന്നു ആ പ്രതികരണം.

9 /11 നു ശേഷം നടപ്പിലാക്കിയ വാര്‍ ഓണ്‍ ടെറര്‍ എന്ന അമേരിക്കന്‍ നയത്തിനോടുള്ള ശക്തമായ രാഷ്ട്രീയ പ്രതിഷേധം എന്ന നിലയിൽ നോവലിനെ കാണാന്‍ സാധിക്കും. അഫ്ഘാനിസ്ഥാന്‍, ഇറാന്‍, സിറിയ അങ്ങനെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങള്‍ ചില്ലറയല്ല. കഴിഞ്ഞ അന്‍പത് കൊല്ല കാലയളവില്‍ ഏറ്റവും കൂടുതല്‍ യുദ്ധങ്ങളില്‍ പങ്കെടുത്തതും എന്നാല്‍ അതില്‍ ഒരെണ്ണം പോലും സ്വന്തം നാട്ടില്‍ ഏര്‍പ്പെടാതെ യുദ്ധം ചെയ്യുകയും ചെയ്ത രാജ്യമാണ് അമേരിക്ക. കോര്‍പ്പറേറ്റിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏറ്റവും മലീമസമായ ഉദാഹരണമാണ് അമേരിക്കന്‍ നയങ്ങള്‍. വാര്‍ ഓണ്‍ ടെററിനെ മറയാക്കി അമേരിക്കന്‍ സര്‍ക്കാരുകള്‍ തങ്ങളുടെ ഈ നയം നടപ്പിലാക്കുന്നത് ഇന്നത്തെ ആഗോള യാഥാര്‍ത്ഥ്യമാണ്. അമേരിക്കന്‍ മുതലാളിത്തവും സാമ്രാജ്യത്വം കെട്ടിപടുത്തിരിക്കുന്നത് ഏഷ്യന്‍/ആഫ്രിക്കന്‍/ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വിഭവങ്ങളെയും മനുഷ്യരെയും അടിമകളാക്കികൊണ്ടാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഇന്നും അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഉക്രൈൻ- റഷ്യ യുദ്ധം ആയാലും ഇന്ത്യ - പാകിസ്താൻ തര്‍ക്കങ്ങളായാലും അമേരിക്കന്‍ സ്വാര്‍ത്ഥ ഇടപെടലുകള്‍ വ്യക്തമാണ്.
പാകിസ്ഥാനില്‍ തിരിച്ചെത്തുന്ന ജെങ്കിസ് അവിടെയൊരു യൂണിവേഴ്സിറ്റിയില്‍ അധ്യാപകനാവുകയും അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അവിടെ അയാളുടെ 'ഫണ്ടമെന്റല്‍' അക്രമരാഹിത്യമാണ്. പ്രതിഷേധ കൂട്ടായ്മകളും ചര്‍ച്ചകളുമാണ് അവരുടെ മാര്‍ഗ്ഗം. വായനക്കാരന്റെ വ്യാഖ്യാനത്തിനു വിട്ടു കൊടുത്തുകൊണ്ട്, ജെങ്കിസിന് എന്ത് സംഭവിച്ചു എന്ന് വ്യക്തത വരുത്താതെയാണ് നോവല്‍ അവസാനിക്കുന്നത്.
ഇ കെ ദിനേശൻ
മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത് ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം. വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...
ആര്‍. ചന്ദ്രബോസ്
'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)
സിനിസിസത്തിന്റെ...
കെ.ടി. ബാബുരാജ്
ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി +
രവിശങ്കർ എസ്. നായർ
1.
വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...
പ്രശോഭ് കെ
'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...
അബു ഇരിങ്ങാട്ടിരി
വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....
ആര്‍. ചന്ദ്രബോസ്
നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...
ഇ കെ ദിനേശൻ
മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...
വി.കെ. ബാബു
ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...
ശിവകുമാർ ആർ.പി
റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...
ആര്‍. ചന്ദ്രബോസ്
'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...
ഡോ. അർഷാദ് അഹമ്മദ് എ
'ആത്മാദരം'
ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ വായിച്ച പദമാണ് ആത്മാദരം. ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...
ഷബ്‌ന മറിയം
ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...
രാമചന്ദ്രൻ കൊടുവള്ളി
നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...
വിനീഷ് കളത്തറ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...
വി. വിജയകുമാർ
സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...
മികച്ച വായനാനുഭവം.