SUBSCRIBE


നിരൂപണം / വിമർശനം

or
Author


28th July | Issue 117

അനുസരണയുള്ള കഥകൾ


മനോജ് വീട്ടിക്കാട്

പഴയ സദാചാര / സാമൂഹ്യ ബോധ്യങ്ങളിലും ജാതി, വർണസങ്കൽപ്പനങ്ങളിലും ഊന്നിയാണ് സമകാല കഥകളിൽ പലതും എഴുതപ്പെടുന്നത് എന്നത് ദയനീയമാണ്. പറഞ്ഞു പഴകിയ അതിസാധാരണമായ പ്രമേയങ്ങളാണ് ഇപ്പോഴും കഥകൾക്കു വിഷയമാകുന്നത് എന്നത് - ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച് വരുന്ന ചെറുകഥകൾ വിശകലനം ചെയ്യുന്ന പംക്തി


മലയാള കഥ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രമേയ ദാരിദ്ര്യമാണെന്നു തോന്നുന്നുണ്ട്. ഭൗതിക / അതിഭൗതിക ജീവിതമപ്പാടെ സാങ്കേതികവൽക്കരിക്കപ്പെടുകയും മുൻകാലങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമാകുകയും ചെയ്തിട്ടും കഥകളിപ്പോഴും പഴഞ്ചൻ പ്രമേയങ്ങളിൽ തന്നെ കെട്ടി നിൽക്കുകയാണ്. പഴയ സദാചാര / സാമൂഹ്യ ബോധ്യങ്ങളിലും ജാതി, വർണസങ്കൽപ്പനങ്ങളിലും ഊന്നി നിന്നുകൊണ്ടു മാത്രമാണ് സമകാല കഥകളിൽ പലതും  എഴുതപ്പെടുന്നത് എന്നത് ദയനീയമാണ്. മനുഷ്യബന്ധങ്ങളിലെ വിഹിതാവിഹിതങ്ങൾ, അവയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന പിതൃപുത്ര, മാതൃപുത്ര സംഘർഷങ്ങൾ, പക തുടങ്ങി അതിസാധാരണമായ പ്രമേയങ്ങൾ ഇeപ്പാഴും കഥകൾക്കു വിഷയമാകുന്നു എന്നത് എഴുത്ത് സാമൂഹ്യ ജീവിതത്തിന്റെ നവീകരണത്തിനു ശ്രമിക്കുന്നതിനു പകരം അതിന്റെ സ്ഥിര സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണ്. മാറ്റങ്ങളുടെ പതാകവാഹകരാവുന്നതിനു പകരം പാരമ്പര്യത്തിന്റെ വക്താക്കളാകാനാണ് എഴുത്തുകാർക്ക് ഇഷ്ടം.


മനോജ് വെള്ളനാട്

മാതൃഭൂമിയിൽ മനോജ് വെള്ളനാട് എഴുതിയ വല്യപ്പൂപ്പന്റെ പോസ്റ്റ്മോർട്ടം മലയാളത്തിലെ നടപ്പു കഥകളിൽ നിന്ന് വ്യത്യസ്തമാണ്. രതീഷ് എന്ന ചെറുപ്പക്കാരൻ വല്യപ്പൂപ്പന് എലിയെ കൊല്ലാൻ വിഷം വാങ്ങിക്കൊടുക്കുക മാത്രമേ ചെയ്തുള്ളൂ. അപ്പൂപ്പൻ അതു കഴിച്ച് ആത്മഹത്യ ചെയ്യുമെന്നൊന്നും അവൻ വിചാരിച്ചിട്ടേയില്ല. അപ്പൂപ്പൻ മരിച്ചത് അവനെ ബാധിക്കുന്ന പ്രശ്നമാവുന്നത് മറ്റൊരു വിധത്തിലാണ്. നാളെ അവൻ കാമുകിയോടൊത്ത് നാടു വിടാൻ തീരുമാനിച്ച ദിവസമാണ്. അപ്പൂപ്പൻ്റെ പോസ്റ്റ്മോർട്ടം ഒഴിവാക്കിക്കിട്ടിയാലേ അതു നടക്കൂ. ഈ കഥയത്രയും കേട്ട പോലീസുകാരൻ അവന് പോസ്റ്റ്മോർട്ടം ചെയ്യാതെ ശവം വിട്ടുകൊടുക്കുന്നതിലാണ് കഥയുടെ ട്വിസ്റ്റ് . സാധാരണ/ യഥാർഥ സ്ഥിതിയിൽ നമ്മുടെ വ്യവസ്ഥ രതീഷിനെ പ്രതിയാക്കി കേസെടുക്കുകയും വല്യപ്പൂപ്പൻ്റെ മരണം ചുരുങ്ങിയത് അവൻ ചെയ്ത കൊലപാതകമാക്കി മാറ്റുകയും ചെയ്യലാണ് പതിവ്. ഇവിടെ അതിന് മാറ്റം വരികയും പോലീസ് / ഭരണകൂട / നിയമ വ്യവസ്ഥകൾ അസാധാരണമായി പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ കഥ, സാമൂഹ്യ യഥാതഥ കഥ എന്ന പതിവിനെ ഉല്ലംഘിക്കുകയും പൂർണമായും ഫിക്ഷൻ ആയിത്തീരുകയും ചെയ്യുന്നു. അതേ സമയം രതീഷ് പോലീസുകാരനോട് / നമ്മളോട് പറഞ്ഞ കഥ മുഴുവൻ ശരിയാണെന്ന് വിശ്വസിക്കാമോ എന്നൊരു ചോദ്യം കൂടി കഥയോടൊപ്പം വളരുന്നുണ്ട്. എന്തു കൊണ്ടോ വായനക്കാരൻ രതീഷിനെ പൂർണമായും ഉപാധിരഹിതമായി വിശ്വസിക്കുകയാണ്. അങ്ങനെ വിശ്വസിക്കാമോ വായനക്കാരാ എന്ന കഥാകൃത്തിന്റെ ചോദ്യം കേട്ടില്ലെന്നു നടിക്കരുത്. ആഖ്യാനത്തിൽ പുലർത്തുന്ന സൂക്ഷ്മത അഭിനന്ദനീയമാണ്. നേർത്ത ഒരു കഥാതന്തുവിനെ കഥയോളം വലുതാക്കാൻ ചേർത്തിട്ടുള്ള വച്ചു കെട്ടുകൾ ഒഴിവാക്കാമായിരുന്നു. കൊറോണപ്പാഠങ്ങളും പാഠഭേദങ്ങളുമൊക്കെ കഥയിലെന്തിനാണ് വെറുതെ ചേർക്കുന്നത്!


മുണ്ടൂർ സേതുമാധവൻ

മുണ്ടൂർ സേതുമാധവന്റെ പോയവൾ എന്ന കഥയുമുണ്ട് മാതൃഭൂമിയിൽ. ആധുനികതാ പ്രസ്ഥാനത്തിൻ്റെ അഴകളവുകൾ കൃത്യമായി ചേർത്തുവച്ചു നിർമിച്ചിട്ടുള്ള കഥയാണ് പോയവൾ. ഒരു കുഞ്ഞുലക്ഷ്മിയല്ല, ഒട്ടനവധി കുഞ്ഞുലക്ഷ്മിമാർ ഉണ്ടെന്നതും അവനവനാരാണ് എന്ന സ്വത്വ പ്രതിസന്ധിയുമാണ് കഥയുടെ കേന്ദ്രബിന്ദു. ഒരിക്കലും എത്തിച്ചേരാനാവാത്ത ലക്ഷ്യങ്ങളെക്കുറിച്ചുള്ള കാഫ്കയുടെ സങ്കല്പനങ്ങളും കഥയിൽ ദൃശ്യമാണ്. പാലക്കാടൻ ഗ്രാമക്കാഴ്ചകളുടെ പശ്ചാത്തലവും പാലക്കാടിൻ്റേതെന്ന് പറയപ്പെടുന്ന അടയാളങ്ങളും കഥയുടെ വലിയ ഭാഗം അപഹരിക്കുന്നുണ്ടെങ്കിലും നല്ല കഥയാണ് പോയവൾ. ആധുനികതയുടെ രൂപഘടനക്കുള്ള ഒരു നല്ല ഉദാഹരണം.


ഇ.സന്തോഷ് കുമാർ

ദേശാഭിമാനിയിൽ ഇ.സന്തോഷ് കുമാർ എഴുതിയ മഞ്ഞച്ചേരയുടെ പകൽ ഒരു മഞ്ഞച്ചേരയെപ്പോലെ ഇഴഞ്ഞും വലിഞ്ഞും ഇടക്ക് ഉള്ളിലേക്ക് നുഴഞ്ഞു കയറിയും പൂർത്തിയാകുന്ന ജീവിതത്തെക്കുറിച്ചുള്ള കഥയാണ്. കള്ളനായിരുന്ന പിതാവിന്റെ ഹൃദയം കൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യനെ കാണാൻ പോകുന്ന രണ്ടു പെൺമക്കളാണ് രാഗിണിയും പത്മിനിയും. അവരെ അങ്ങനെയൊരു കൂടിക്കാഴ്ചക്ക് കൊണ്ടു പോകുന്നത് പത്രക്കാരാണ്. അതിന് പ്രതിഫലവും കിട്ടുന്നുണ്ട്. ജീവിച്ചിരിക്കുന്ന അച്ഛനിൽ നിന്ന് കിട്ടാത്ത നേട്ടം. കള്ളന്റെ ഹൃദയവുമായി ജീവിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം ബഹിരാകാശത്തു പോകാനായിരുന്നു. പക്ഷേ അയാൾക്കതു സാധിച്ചില്ല. ആഗ്രഹിച്ചതു നടക്കാതെ, മറ്റെന്തൊക്കെയോ സംഭവിച്ച് ഒടുങ്ങിപ്പോകുന്ന നിസ്സഹായ മനുഷ്യജീവിതങ്ങൾ. സിനിമപ്പ്രാന്തനായിരുന്ന അച്ഛന്റെ ജനിതക ഓർമയാവണം കിട്ടിയ പണം കൊണ്ട് രാഗിണി പത്മിനിമാർ ഒരു സൗണ്ട് ബാർ വാങ്ങിച്ചത്. രാവിലെ കണ്ട മഞ്ഞച്ചേരയെക്കുറിച്ചുള്ള ഭീതി നിലനിൽക്കെ അകത്തു പാടിക്കൊണ്ടിരുന്ന പാട്ട് പെട്ടെന്ന് നിലക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ദൂരെയൊരിടത്ത് അപ്പോൾ തന്നെയാവാം അവരുടെ അച്ഛന്റെ ഹൃദയവും നിലച്ചു പോയത്. ഉള്ളിൽ നുഴഞ്ഞു കയറുന്ന കഥയാണ് മഞ്ഞച്ചേരയുടെ പകൽ.


എസ് അനിലാൽ

മലയാളം വാരികയിൽ എസ് അനിലാൽ എഴുതിയ ദുഷ്ടവ്രണം ഋജുവായി പറഞ്ഞ കഥയാണ്. പ്രമേയത്തിലോ കഥാ പരിസരങ്ങളിലോ പുതുമയൊന്നും അവകാശപ്പെടാനില്ല കഥക്ക്. അമ്മയുടെ ജാരനോടുള്ള പക, കാലങ്ങൾക്കു ശേഷം അത് പുർത്തിയാക്കാനുള്ള അവസരം ലഭിക്കുമ്പോൾ ശത്രു നിസ്സഹായനും നിരാലംബനുമാണെന്ന് തിരിച്ചറിയുക തുടങ്ങിയ സ്ഥിരം ഫോർമുല തന്നെയാണ് ഈ കഥയിലും. എന്നാൽ കഥയുടെ നിർമിതിയിലും സാങ്കേതികതയിലും പുലർത്തുന്ന ശ്രദ്ധ കഥയെ വ്യത്യസ്തമാക്കുന്നു. ദുഷ്ടവ്രണം എന്ന പേരു മുതൽ ഈ സൂക്ഷ്മത ദൃശ്യമാണ്. അയാളുടെ കാലിൽ ഒരു വ്രണമുണ്ട്. അത് ഇടക്ക് സുഖപ്പെടുമെങ്കിലും പിന്നെയും പഴുക്കും. ഒടുവിൽ തൻ്റെ ആജന്മശത്രുവിന്റെയടുത്തെത്തുമ്പോൾ അയാൾ ചോദിക്കുന്നത് നിനക്കൊരു വ്രണമുണ്ടായിരുന്നല്ലോ എന്നാണ്. അതിപ്പോഴും പോയിട്ടില്ല എന്ന് കഥാനായകൻ പറയുകയും ചെയ്യുന്നുണ്ട്. പ്രതികാരത്തിനു വന്നയാളുടെ മുന്നിൽ ശത്രു തളർന്നുവീണു മരിച്ചു പോകുമ്പോൾ ആ മൃതദേഹത്തിന്റെ കാലുകൾ കട്ടിലിലേക്ക് എടുത്തു വക്കുകയും ശരീരം നേരെ വക്കുകയും ചെയ്യുന്നു അയാൾ. ലീനിയർ നരേഷനിലാണ് കഥ പറയുന്നത് എന്നത് കഥയുടെ അന്ത്യം എന്താവും എന്ന് പ്രവചിക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്നു എന്നത് കഥയുടെ ബലഹീനതയാണ്. കൂടുതൽ മികച്ച കഥകളെഴുതാൻ അനിലാലിന് കഴിയട്ടെ.

wtplive -ൽ വിനു എഴുതിയ ഫോട്ട് നൈറ്റ് സ്റ്റോറീസ് ചെറിയ കഥകളുടെ കൂട്ടമാണ്. ദുർമേദസില്ലാതെ വളരെ ചെറുതാക്കി പറയുന്ന കുറിക്കു കൊള്ളുന്ന കഥകളാണിവ, കാലദേശങ്ങൾക്കതീതമായ മാനവിക ദർശനങ്ങൾ ചെറുചെപ്പിലൊതുക്കിയ സുന്ദരമായ രചനകൾ.


വിനു

മാതൃഭൂമിയിൽ ശ്യാം കൃഷ്ണൻ ആർ എഴുതിയ മഹേഷിൻ്റെ പ്രതികാരം ഫാൻ ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന കഥയാണ്. തങ്ങൾക്കു പ്രിയപ്പെട്ട സിനിമയിലെ / സീരീസിലെ  കഥക്കും കഥാപാത്രങ്ങൾക്കും തുടർച്ചയോ പരിണാമമോ മറ്റൊരു ക്ലൈമാക്സോ ചമക്കലാണ് ഫാൻ ഫിക്ഷൻ്റെ സ്വഭാവം. ഒരു സമാന്തര രചന എന്നതിനപ്പുറം ഇത്തരം കഥകൾക്കു വലിയ പ്രസക്തിയൊന്നുമില്ല. ഈ കഥയിൽ മഹേഷ് എന്ന നായകൻ ലിംഗം നഷ്ടപ്പെട്ട പുരുഷനാണ്. അവന്റെ ഏകലക്ഷ്യം അതിനു കാരണക്കാരനായവനെ കൊല്ലുക എന്നതാണ്. പുരുഷത്വം തെളിയിക്കാൻ അവനങ്ങനെ ചെയ്യേണ്ടതുണ്ട്. ആ അർഥത്തിൽ പുരുഷ കേന്ദ്രിത സാമൂഹ്യ വ്യവസ്ഥയുടെ ഇരയാണ് മഹേഷ്. ജിംസിയാകട്ടെ രണ്ടു മുലകളും നീക്കം ചെയ്യപ്പെട്ടതിനാൽ ഇപ്പോൾ നീ പെണ്ണു പോലുമല്ലാതായി എന്ന് ഭർത്താവിനാൽ പഴിക്കപ്പെട്ടവളാണ്. അതിനാൽ അവളും പുരുഷകേന്ദ്രിത സമൂഹത്തിന്റെ ഇര തന്നെ. പക്ഷേ ഒരു സ്വതന്ത്ര കഥയായി വികസിക്കുന്നതിനോ പരിണമിക്കുന്നതിനോ കഥ ശ്രമിക്കുന്നില്ല. മികച്ചതായിത്തീരേണ്ട ഒരു കഥ കേവലം പൈങ്കിളിക്കഥയായി പര്യവസാനിക്കുന്നു എന്നതാണ് സിനിമാനുകരണത്തിന്റെ പരിണതഫലം.

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച പി.മുരളീധരന്റെ ചാട്ടവാർ എന്ന കഥ പുത്രന്റെ മുമ്പാകെ കുമ്പസാരിക്കാനെത്തുന്ന പിതാവിന്റെ കഥയാണ്. പുത്രൻ പീറ്റർ തന്റെ ചെറുപ്പത്തിലേറ്റ മർദ്ദനമത്രയും തന്റെ പീഡാനുഭവമായി ഉൾക്കൊള്ളുകയും അപരന്റെ പാപമുക്തിക്കായി സ്വയം പീഡയനുഭവിച്ച മനുഷ്യപുത്രന്റെ സന്ദേശം ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുന്നു. കുറ്റബോധത്താൽ നീറുന്ന പുന്നൂസിന് മാപ്പു നൽകാൻ പക്ഷേ അയാൾ തയ്യാറാകാതിരിക്കുകയും സ്വയം പീഡിപ്പിക്കുന്നതിലൂടെ പിതാവിനോടുള്ള പ്രതികാരം പൂർത്തിയാക്കുകയും ചെയ്യുന്നു. പീറ്ററിന്റെ സങ്കീർണമായ മാനസികാവസ്ഥയെ ചിത്രീകരിക്കുന്നതിൽ കഥാകൃത്ത് സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ട്. കഥ വായനക്കാരനെ ആഴത്തിൽ സ്പർശിക്കുന്നു.

മാധ്യമത്തിൽ സുനു എ.വി എഴുതിയ മൈക്കിൾ ലൂയീസിന്റെ രണ്ട് അധ്യായങ്ങൾ എന്ന കഥ സുനുവിന്റെ മറ്റു കഥകളെ അപേക്ഷിച്ച് നിരാശപ്പെടുത്തി. മൈക്കിൾ ഒരധ്യായത്തിൽ തെങ്ങുകയറ്റക്കാരനായിരുന്നു. പിന്നീട് അവന് പോലീസിൽ ജോലി കിട്ടി. അപ്പോഴും അവിടുത്തെ സവർണ ഏമാൻമാർ അവനെ തെങ്ങുകയറ്റക്കാരനായിത്തന്നെ പരിഗണിക്കുകയും കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ അവനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു പുതിയ പ്രമേയമോ പുതിയ ആഖ്യാനമോ അല്ല എന്നതാണ് കഥയുടെ ബലഹീനത. തെങ്ങുകയറാൻ മൈക്കിളുണ്ടല്ലോ എന്ന മറ്റു പോലീസുകാരുടെ പരാമർശം പരിഹാസമാണ് എന്നത് ഒരു സാമൂഹ്യ യാഥാർഥ്യമാണ്. പക്ഷേ തെങ്ങുകയറാനറിയുന്നത് ഒരു കഴിവാണ് എന്നു ചിന്തിക്കാൻ കഥാകൃത്തിന് കഴിയുന്നില്ല എന്നതാണ് കഥയില്ലായ്മ (Lack of fiction). ജാതി / പാർശ്വവൽക്കരണത്തിനെതിരെയുള്ള നിലപാട് എന്ന നിലക്ക് മുഴക്കുന്ന മുദ്രാവാക്യങ്ങളൊക്കെയും ആ വ്യവസ്ഥയെ അംഗീകരിക്കലാവുന്ന വിചിത്രമായ പ്രതിസന്ധി കഥാകൃത്ത് ശ്രദ്ധിക്കാതെ വിട്ടു കളഞ്ഞു.


മൈന ഉമൈബാൻ

ദേശാഭിമാനിയിൽ മൈന ഉമൈബാൻ എഴുതിയ നാം വയലിലേക്ക് പോക എന്ന കഥ ദളിത് ദരിദ്ര മനുഷ്യരുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത് എന്ന് കഥാകൃത്ത് കരുതുന്നുണ്ടെന്ന് തോന്നുന്നു. പക്ഷേ അവർ ആദിവാസികളാണെന്ന് വരുത്താൻ വീട്ടുമുറ്റത്ത് കഞ്ചാവു ചെടി വളർത്തുന്നതൊക്കെ അൽപം കടന്ന കൈയായിപ്പോയി. അണ്ണച്ചിയെ തല്ലി എല്ലു വെള്ളമാക്കുന്നത് ഒരു ജലാലായതും സ്വാഭാവികമെന്ന് നമുക്കു കരുതാം !. ചർവ്വിത ചർവ്വണമാണ് കഥ. ആദ്യ സോദരൻമാരായ ആബേലും കായേനും തമ്മിലുള്ള പകയെ സുചിപ്പിക്കാനാണ് നാം വയലിലേക്ക് പോക എന്ന പേരിട്ടതെന്ന് കഥയുടെ അവസാനം നൽകിയ പിൻകുറിപ്പിൽ നിന്ന് മനസിലാകുന്നു. പക്ഷേ കഥ അവിടെയൊന്നും എത്തിയതേയില്ല.


ശ്രീകണ്ഠൻ കരിക്കകം

മാധ്യമത്തിൽ ശ്രീകണ്ഠൻ കരിക്കകം എഴുതിയ സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസുകൾ പഴയ പുസ്തകങ്ങൾ തുക്കി വിൽക്കാറുണ്ടായിരുന്ന, അതേ സമയം കൊടുക്കൽ വാങ്ങലുകൾക്ക് കണക്കു സൂക്ഷിക്കാറില്ലാത്ത പഴയ ആൾക്കാരിൽ നിന്ന് ഓരോ കടലാസു കഷ്ണത്തിനും കൃത്യമായി വില നൽകുന്ന പുതിയ തലമുറയിലേക്കുള്ള മാറ്റത്തെ സംബന്ധിച്ച രചനയാണ്. പ്രത്യേകിച്ച് കഥയൊന്നുമില്ല. വെറും വാചകക്കസർത്ത്.

കലാശം: അനുസരിക്കലും സാമൂഹ്യദൃഷ്ടിയിൽ നല്ല പൗരനാകലുമല്ല എഴുത്തുകാരന്റെ ദൗത്യം, കുതറുകയും ചോദ്യം ചെയ്യുകയുമാണ്.



മഹാ - ഭാരത കാഴ്ച്ചകളിലെ ബഷീറിയൻ സാന്നിധ്യം, ഹ്യുഗോവിന്റെയും


സുരേഷ് പനങ്ങാട്

ദേശാഭിമാനി വാരികയിൽ ഈയിടെ പ്രസിദ്ധീകരിച്ച, ഷീല ടോമിയുടെ കഥയുടെ പേര് മഹാ-ഭാരതവും കുറേ തസ്കരന്മാരും എന്നാണ്. മഹാ - ഭാരതം എന്ന പ്രയോഗത്തിനു തന്നെ ഐറണിക്കായ ഒരു പരിവേഷമുണ്ട്. ഒരു...

+


വാക്കിന്റെയുള്ളിലെ വാസ്തവത്തിന്റെ ചോര


ആര്‍. ചന്ദ്രബോസ്

"തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽ നിന്ന് മലരു വറുക്കുന്നതുപോലെ വാക്കുൾ പൊട്ടിയടരുന്നുണ്ട് പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറുപ്പിക്കുകയും...

+


ഇരീച്ചാൽകാപ്പ്: ജനസഞ്ചയത്തിന്റെ ജീവിതഗാഥ


ജയശ്രീ ശ്രീനിവാസൻ

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം മനുഷ്യർ - അവരുടെ കൂട്ടുജീവിതത്തിന്റെ ഉള്ളുണർവുകളും സ്നേഹപ്രവാഹത്തിന്റെ തുടർച്ചകളും ഇടർച്ചകളുമാണ് ഷംസുദ്ദീൻ കുട്ടോത്തിന്റെ...

+


ബഹുസ്വര ജീവിതത്തിന്റെ പ്രതിനിധാനങ്ങൾ


രാജേഷ് കരിപ്പാൽ

"Man is an ensemble of social relations" (സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ) - കാൾ മാർക്സ്  

പൂർവ്വനിർണീതമോ അന്തരികമോ ആയ പ്രകൃതമല്ല, സാമൂഹ്യ ഘടനകളിലൂടെയുള്ള ഇടപെടലുകളാണ് ഒരു...

+


സൂഫിയാന: സഫലജീവിതത്തിന്റെ സർഗസാക്ഷ്യങ്ങൾ


പ്രസാദ് കാക്കശ്ശേരി

ഇസ്ലാമിലെ ആത്മീയ ധാരയായ സൂഫിസത്തിന്റെ ആന്തരിക ദർശനങ്ങളും കലാവബോധവും സ്വാംശീകരിച്ച സർഗരചനകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് കരീം കരിയന്നൂർ എഴുതിയ...

+


കാട്ടൂർ കടവ്: വായനകളാൽ പൂർത്തിയാവേണ്ട രാഷ്ട്രീയ ഭൂപടം


ഷിബിൻ കെ

‘ചരിത്രം അവസാനിച്ച ഒരു  കഥയല്ല, അവസാനിക്കാത്ത തുടർച്ചയാണ്‘ - വില്യം ഫോക്ക്നർ 

’കാട്ടൂർ കടവ്’ ഒറ്റ നോട്ടത്തിൽ ഒരു ദേശത്തിന്റെ പേരാണെന്നു തോന്നുമെങ്കിലും...

+


ആനന്ദ സുരയ്യ: ആധിയിലായ കമലയുടെ സ്നേഹിതയായ കവിത


കെ.ടി. അനസ് മൊയ്തീൻ

"സ്നേഹിക്കപ്പെടുക" എന്ന പരമാർത്ഥമാണ് പലരെയും ധാർമിക ജീവിതത്തിന് വിധേയരാക്കുന്നത്. തങ്ങൾ ഇടപെടുന്ന പ്രവർത്തനമേഖലകളിലെല്ലാം അത്തരമൊരു ആവശ്യം അവർ സ്ഥിരപ്പെടുത്തുന്നുവെന്ന്,...

+


അധികാരം, പ്രണയപൂർവം


ഡോ. ഉമർ തറമേൽ

പത്തമ്പത് വർഷം മുമ്പു മുതൽക്കിങ്ങോട്ടുള്ള ഒരു നാടിന്റെ കഥ പറയുക. 'ചേറുമ്പ് അംശം ദേശ'ത്തിന്റെ പിൽക്കാല കഥ. മനുഷ്യ സഹജമായ ജീവിതത്തിന്റെ തേനും വയമ്പും പോലെ. പരിണാമഗുപ്തിയൊന്നുമില്ലാതെ...

+


9mm ബരേറ്റ: ഹിംസയുടെ വംശാവലിചരിതം


ഡോ. സിന്ധു പി

“ഏതൊരു കാലഘട്ടത്തിന്റെയും ചരിത്രം   പുനർവായിക്കുകയും പുനർരചിക്കുകയും ചെയ്യേണ്ടത് ചരിത്രകാരൻമാർ തന്നെയാകണമെന്നില്ല” എന്ന നിരീക്ഷണം അവതരിപ്പിച്ചത് ചരിത്രകാരനായ കെ. എൻ പണിക്കരാണ്....

+


ആകസ്മിക ജീവിതാനുഭവങ്ങളുടെ കലവറ


സനുഷ് മനിയേരി

നവജാത ശിശുവിന്റെ ചെവിയിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ചുള്ള വാക്കുകൾക്ക് പകരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങൾ പറയുന്ന പിതാവിനെ സങ്കൽപ്പിക്കാൻ സാധിക്കുമോ ?...

+


കാകപുരം: മറവിയോടുള്ള കലഹങ്ങൾ


മാർഷാനൗഫൽ

"വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' ഡോ. ബി ആർ അംബേദ്കറുടെ...

+


ജീവിതപ്പെരുവഴിയിലൂടെ ഒരു കാവ്യയാത്ര


ഡോ. പി.കെ തിലക്

ആത്മകഥനത്തിന്റെ മലകയറ്റം കവിതകൊണ്ട് എത്രത്തോളം അനായാസമാക്കാം എന്ന അന്വേഷണമാണ് ദേശമംഗലം രാമകൃഷ്ണന്റെ 'ആത്മകഥ: ഒരു ജീവിതത്തിന്റെ ഓർമകൾ' എന്ന കാവ്യം. പത്ത് അധ്യായങ്ങളുള്ള ഒരു ആത്മകഥ...

+


ബ്രഹ്മം മിഥ്യ ജിജി സത്യം


ദേവേശൻ പേരൂർ

ഉടന്തടിയുള്ള ഫലപ്രാപ്തിയോ പൊടുന്നനെ യുള്ള വിവാദങ്ങളിൽ വസ്തുപ്രതീതി സൃഷ്ടിക്കലോ യഥാർത്ഥസാഹിത്യത്തിന്റെ ലക്ഷ്യമാവാൻ ഇടയില്ല.  അത്തരമൊരു ആകാരമോ പ്രകാരമോ അല്ല നല്ല...

+


കഥയും കവിതയും തമ്മില്‍ അതിരുകള്‍ മാഞ്ഞുപോകുന്നു


വി. വിജയകുമാർ

ലോകത്തിന്റെ അനിശ്ചിതത്വങ്ങളെയും മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകളെയും അതേ അനിര്‍ണ്ണീതത്വങ്ങളോടെ എഴുതുന്ന കഥാകാരനാണ് സി.സന്തോഷ് കുമാര്‍. എല്ലാം...

+


‘മരിയ വെറും മരിയ’യല്ല; പൂർവ്വ ആഖ്യാനമാതൃകകളെ ചിരിച്ചുതള്ളുന്ന നോവൽ


ശ്രീജയ സി.എം

സന്ധ്യാമേരിയുടെ  ‘മരിയ വെറും മരിയ’ എന്ന നോവലിന്റെ ആഖ്യാനപരിസരം മലയാള നോവലുകളുടെ പൂർവ്വധാരണകളെ,അവയുടെ ഭാവുകത്വപരിസരത്തെ ചിരിച്ച് പുറന്തള്ളുകയാണ് ചെയ്യുന്നത്.മരിയയെന്ന...

+


തായംതൊടിക്കാരുടെ കളപ്പുരയും ചെമ്മാനംതൊടിയിലെ വീടും


കെ. ബാലകൃഷ്ണൻ

രേഖ കെ.യുടെ വള്ളുവനാട് എന്ന കഥയുടെ തലക്കെട്ട് തായംതൊടിക്കാരുടെ കളപ്പുര എന്നോ ചെമ്മാനംതൊടിയെന്നോ ആയിരുന്നില്ലേ വേണ്ടത്. ആദ്യവായനയിലെ ആ തോന്നൽ ഇന്നും പൂർണമായും അങ്ങ് മാറിയിട്ടില്ല....

+