ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളുമായി യോജിച്ചു പോകുന്നതല്ല...
തീട്ടത്തിന്റെ നാറ്റം രാഷ്ട്രീയ ജീവിത്തിൽ നിറഞ്ഞു കവിഞ്ഞപ്പോൾ ഭാസ്കരൻ പൊതു മണ്ഡലത്തിൽ നിന്നും വീട്ടിലേക്കൊതുങ്ങി. കൃഷിയും മറ്റുമായി ഒതുങ്ങിയ ഭാസ്കരന്റെ ശരീരം കുറച്ചു കൂടി ഉറച്ചിരിക്കുന്നുവെന്ന പരാമർശത്തിലൂടെ അദ്ധ്വാനരഹിത ജീവിതത്തിന്റെ ദുർമേദസ്സിനെക്കുറിച്ച് വ്യംഗ്യന്തരേണ സൂചന നൽകുകയാണ് കഥാകാരൻ. ചന്ദനക്കൊള്ളക്കാരനായ മോഹനൻ തന്റെ ഗുരുവിന്റെ വീട്ടിലെ ചന്ദനമരം നോട്ടമിടുന്നതോടുകൂടി സംഘർഷ നിമിഷങ്ങളിലൂടെ കഥാഗതി അത്യന്തം രസകരമായി കടന്നു പോകുന്നു. സടകുടഞ്ഞെണീറ്റു കൊണ്ട് രൗദ്രഭാവം ആടിത്തുടങ്ങുന്ന ഭാസ്കരന്റെ മുന്നിൽ കൊള്ളക്കാരനായ മോഹനൻ ആന്തരിക സംഘർഷങ്ങളെ ശാന്തഭാവത്തിൽ അവതരിപ്പിക്കുമ്പോൾ കാഴ്ചയുടെ ദാർശനികതലത്തിലൂടെ കഥാകാരൻ കൗശലത്തോടെ ഗമിക്കുന്നു.
ആടയാഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ ലളിതമായ ഭാഷയിൽ ഇമ്പമോടെ കഥപറയുകയാണ് ജി ആർ ഇന്ദുഗോപൻ. കഥപറച്ചിലിന്റെ അടിസ്ഥാന ഘടനയ്ക്കപ്പുറം യാതൊരുവിധ ഏച്ചുകെട്ടലുകളുമില്ലാതെ ഏതൊരു സാധാരണക്കാരനും രസനാ മുകുളങ്ങളിൽ ലാലസരസത്തിന്റെ തേരോട്ടം ജനിപ്പിക്കുന്ന വിഭവം പോലെ ജീവിതത്തിന്റെ മാനസിക മാത്സര്യങ്ങളെ ഭാവനയുടേയും സാഹിത്യത്തിന്റേയും അതിപ്രസരമില്ലാതെ യഥാതഥാ അവതരിപ്പിക്കുന്ന മാന്ത്രികതയാണ് ജി ആറി നെ വേറിട്ട് നിർത്തുന്നത്. കൗതുകവും ജിജ്ഞാസയും ഒളിപ്പിച്ചു വെച്ചുകൊണ്ട് വായനക്കാരനെ കൃതിയിലേക്കടുപ്പിക്കാൻ കാണിക്കുന്ന രചനാതന്ത്രം വിലായത്ത് ബുദ്ധ എന്ന നോവലിൽ കാണാം. വായിച്ചു തുടങ്ങിയാൽപ്പിന്നെ ഒടുക്കം വരെ എത്താതെ നിർത്താൻ പറ്റാത്ത വിധം പിടിച്ചിരുത്തുന്ന രചനാചാതുര്യം ഈ കൃതിയെ വായനാ സുഖത്തിന്റെ അസുലഭ നിമിഷങ്ങളിലൂടെ കൊണ്ടുപോകുന്നു. ഇക്രൂരൻ പാക്കരനിൽ നിന്നും തൂവെള്ളയിലേക്കും അവിടെ നിന്നും തീട്ടം ഭാസ്കരനിലേക്കും ഉള്ള വളർച്ചയും തളർച്ചയും ആരേയും കൂസാത്ത പത്താം തരത്തിലെ മോഹനനിൽ നിന്നും സാൻഡൽ മോഹനനായും ഡബിൾ മോഹനനായും ഉള്ള വളർച്ചയും തടസ്സമേതുമില്ലാത്ത സൗകുമാര്യത്തോടുകൂടി വായനക്കാരന്റെ ഹൃദയസരസ്സിലേക്കൊഴുകിപ്പരക്കുന്നു വിലായത്ത് ബുദ്ധയിലൂടെ.
ലക്ഷണമൊത്ത ദിവ്യമായ ചന്ദനമരത്തിൽ നിന്നും അഹിംസാരൂപിയായ ബുദ്ധൻ പരിണമിക്കുമ്പോൾ പണത്തിന്റെ ഉന്മാദ ഗന്ധം പരക്കും. ഗോചരത്തിൽ ദിവ്യവും സുഗന്ധപൂരിതവും പീതസ്വർണ്ണവുമായ ചന്ദനം അഗോചരത്തിൽ ഒരു പരാഹ്നഭോജിയാണ്. മറ്റൊരു സസ്യത്തിന്റെ ഭക്ഷണം ലജ്ജയില്ലാതെ ഊറ്റിയെടുത്തുകൊണ്ട് ദിവ്യത്വ പദവിയിലേക്കുയരുമ്പോൾ കാമ്പുള്ള അകക്കാഴ്ചകൾ ഗോപ്യമാക്കപ്പെടുന്നു. ഈ ദിവ്യ മരത്തിൽ നിന്നും രൂപം കൊള്ളുന്ന ബുദ്ധന് ആഗോള ചന്തയിൽ ലക്ഷക്കണക്കിന് രൂപയുടെ മൂല്യം കൈവരികയും ചെയ്യുന്നു. ജീർണ്ണ ഭാവങ്ങളെ തൂവെള്ളയുടേയും ചന്ദനത്തിന്റേയും സുഗന്ധവും നിറവും കൊണ്ട് മനുഷ്യൻ ഗുപ്തമാക്കുന്നു.
അപനിർമ്മിതിയിലൂടേയും സാഹചര്യങ്ങളുടെ കുടിലമായ ചൂഷണത്തിലൂടേയും ഒരുവന്റെ ജീവിതത്തെ അടിമുടി കീഴ്മേൽ മറിച്ചു കൊണ്ട് അധികാര പരാദങ്ങൾ തഴച്ചു വളരുന്ന ജനാധിപത്യത്തിന്റെ തീട്ടക്കഥ വിലായത്ത് ബുദ്ധയിലൂടെ അനാവരണം ചെയ്യപ്പെടുന്നു. വെളുത്ത അകിൽ മരങ്ങളുടെ വേരിൽ നിന്നും ചാറൂറ്റിക്കുടിച്ച് മഞ്ഞ നിറമുള്ള ദിവ്യ ചന്ദനം തഴച്ചു വളരുന്ന പോലെ രാഷ്ട്രീയ പരാഹ്ന ഭോജികൾ ബാഹ്യ സുഗന്ധവും ആന്തരിക ദുർഗന്ധവും പേറുന്ന കാഴ്ചയാണ് വിഭാര്യനായ ഭാസ്കരന്റേയും മകൻ അനിയുടേയും ജീവിതത്തിലൂടെ മുറ്റി വളരുന്നത്. അദ്ധ്യാപകനായ തൂവെള്ള ഭാസ്കരൻ കുറുക്ക് വഴിയിലൂടെ തയ്യൽക്കാരൻ ഉതുപ്പാന്റെ വീട്ടിലേക്ക് ശുഭ്ര വസ്ത്രം വാങ്ങാൻ, പൗരപ്രമുഖർ വേശ്യയായി ചാപ്പകുത്തിയ ചോലയ്ക്കലെ ചെമ്പകത്തിന്റെ അടുക്കള ഭാഗത്തുകൂടി പോയപ്പോഴാണ് സെപ്റ്റിക് ടാങ്കിൽ വീണതും തീട്ടത്തിന്റെ അറപ്പു നിറഞ്ഞ മഞ്ഞയിൽ ജ്ഞാനസ്നാനം ചെയ്തതും. ഈ സന്ദർഭം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ രാഷ്ട്രീയനേതാവ് കാക്കിപ്പാപ്പു ഉതുപ്പാനെ മുൻനിർത്തി അമേധ്യലിപ്തമായ അധികാര രാഷ്ട്രീയത്തിന്റെ തിരക്കഥ തയ്യാറാക്കുകയായിരുന്നു. മഞ്ഞ നിറമുള്ള ചന്ദനം ദിവ്യവും സുഗന്ധം നിറഞ്ഞതുമാകുമ്പോൾ മഞ്ഞ നിറമുള്ള തീട്ടം അറപ്പുളവാക്കുന്നതും ദുർഗന്ധപൂരിതവുമാകുന്നു എന്നതു തന്നെയാണ് ജീവിതത്തിന്റെ വൈരുദ്ധ്യവും. ഈ വൈരുദ്ധ്യങ്ങളുടെ ഹിംസയും അഹംബോധവും ഗുരു ശിഷ്യ ദ്വന്ദങ്ങളിലൂടെ അനാവരണം ചെയ്യുമ്പോൾ ത്രസിപ്പിക്കുന്ന കഥാബുദ്ധൻ ജന്മമെടുക്കുന്നു.
മറ്റുള്ളവരുടെ ജീവിത്തിലെ വീഴ്ചകളേയും സങ്കടങ്ങളേയും ആഘോഷമാക്കുമ്പോൾ അതിലുള്ള സത്യത്തെ ആരും അറിയാൻ ശ്രമിക്കാറില്ല. ആൾക്കൂട്ടത്തിന്റെ മനസ് ക്രൂരമായ ആനന്ദത്തിന്റെ രതിമൂർച്ഛയിലായിരിക്കും എപ്പോഴും. ഇത്തരത്തിൽ ക്രൂരമായ ആനന്ദത്തിന്റെ ഇരയാണ് ടി. ഭാസ്കരൻ എന്ന തീട്ടം ഭാസ്കരന്റെ മകൻ അനിൽ ഭാസ്കരൻ. അപമാനത്തിന്റെ ഉപ്പുതേച്ച കൂരമ്പുകൾ തുളഞ്ഞു കയറിയപ്പോഴൊന്നും തന്റെ അച്ഛനെ വെറുക്കാത്ത സത്യം അറിയുന്ന മകനായി തന്നെ അനിൽ നിലകൊള്ളുന്നു. അദ്ധ്യാപകൻ വിദ്യാർത്ഥിയെ രക്ഷിക്കേണ്ടവനാണെന്ന് വിദ്യാർത്ഥിയായ മോഹനൻ മുഖത്തു നോക്കി പറഞ്ഞിട്ടു പോകുമ്പോൾ ഇക്രൂരൻ ഭാസ്കരൻ ഒന്നു ചൂളിപ്പോകുന്നുണ്ട്. തല്ലി ആരേയും നന്നാക്കാൻ പറ്റില്ല എന്നത് അദ്ധ്യാപകക്കുപ്പായത്തിലേക്ക് കയറുന്ന കണ്ടീഷൻഡ് ആയ ഏതൊരാളും തിരിച്ചറിയേണ്ടതാണ്. ചൂരൽക്കഷായത്തിന്റെ മേനി പറയുന്നത് കേട്ട് ആത്മരതിയടയുന്ന അദ്ധ്യാപകർ സ്നേഹമസൃണമായ സമീപനത്തിലൂടെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി പെരുമാറാനുള്ള വകതിരിവ് കാണിക്കാതെ തല്ലി നന്നാക്കാം എന്നു ഊറ്റം കൊള്ളുന്ന അധികാര ഗർവ്വിന്റെ എല്ലാ പ്രിവിലിജും പ്രയോഗിക്കുന്നത് ഒരു വിദ്യാർത്ഥിയെ എപ്രകാരം ബാധിക്കുന്നുവെന്നത് ഡബിൾ മോഹനനിലൂടെ അനാവരണം ചെയ്യുമ്പോൾ വായനക്കാരന്റെ മനസ്സിൽ അനുതാപത്തിന്റേയും അമർഷത്തിന്റേയും ഉറുമ്പുകൾ മിന്തിത്തുടങ്ങുന്നു. അക്കാദമിക വൈഭവത്തിന്റെ ചന്ദനമരങ്ങളുടെ തഴച്ചു വളരലിനപ്പുറം സ്വജീവിതം പരാദജീവിതമാകാതെ നിർവിഘ്നം വളരുന്നതിനുതകുന്നതാകണം വിദ്യാഭ്യാസം.
പ്രിവിലിജ്ഡ് വർഗ്ഗത്തിലുള്ള ഭാസ്കരൻ സാർ ഉൾപ്പെടെ പെശക് സ്ത്രീ എന്ന് മുദ്ര കുത്തിയ സ്ത്രീയുടെ പേര് ചെമ്പകവും മകളുടെ പേര് ചൈതന്യം എന്നായതും യാദൃച്ഛികമല്ല. സുഗന്ധപൂരിതവും ജീവസ്സുറ്റതുമായ പേരുകളാണെങ്കിലും ജീവിതം എത്രമാത്രം ദുരിതപൂർണ്ണമെന്നത് അകം കാഴ്ചയിലൂടെ മാത്രം ബോധ്യപ്പെടുന്ന ഒന്നാണ്. അടിസ്ഥാന വർഗ്ഗമെന്ന് പ്രതിപക്ഷ രാഷ്ട്രീയനേതാവ് പറയുന്ന ചെമ്പകത്തിന്റേയും മകളുടേയും ജോലി ശർക്കരയുണ്ടാക്കി വിൽക്കലാണ്. ചൈതന്യത്തിന്റെ പുരുഷൻ ചന്ദനക്കൊള്ളക്കാരനായ ഡബിൾ മോഹനനാണ്. സമൂഹം ചാപ്പകുത്തിയ ചീത്തപ്പേര് മായ്ച്ചു കളഞ്ഞ് ജീവിതത്തിൽ ചെമ്പക സുഗന്ധവും ചൈതന്യവും പരത്താൻ ചെങ്കുത്തായ മലമുകളിലേക്ക് ജീപ്പ് ഓടിച്ചു കയറ്റാൻ പറ്റുന്ന വഴിവെട്ടി മലയുടെ പേര് ചൈതന്യമല എന്ന് പുനർ നാമകരണം ചെയ്യുന്നതിനുള്ള സൃഷ്ടിപരവും സാഹസികവുമായ കഠിനാദ്ധ്വാനത്തിലാണ് മോഹനൻ. അതേ സമയം തീട്ടം എന്ന നാറിയ പേരിനെ തന്റെ ശവശരീരം ചന്ദനമരം കൊണ്ട് ദഹിപ്പിക്കുന്നതു വഴി സുഗന്ധം ആക്കാൻ ശ്രമിക്കുകയാണ് ഭാസ്കരൻ. സമൂഹം കല്പിച്ചു ചാർത്തിയ കളങ്കിതയുടയാടകൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന അദ്ധ്യാപകനും ശിഷ്യനും വായനക്കാരന്റെ മുന്നിൽ ദാർശനിക ജീവിതത്തിന്റെ ദർപ്പണമായി വർത്തിക്കുന്നു.
തീട്ടത്തിന്റെ നാറ്റം രാഷ്ട്രീയ ജീവിത്തിൽ നിറഞ്ഞു കവിഞ്ഞപ്പോൾ ഭാസ്കരൻ പൊതു മണ്ഡലത്തിൽ നിന്നും വീട്ടിലേക്കൊതുങ്ങി. കൃഷിയും മറ്റുമായി ഒതുങ്ങിയ ഭാസ്കരന്റെ ശരീരം കുറച്ചു കൂടി ഉറച്ചിരിക്കുന്നുവെന്ന പരാമർശത്തിലൂടെ അദ്ധ്വാനരഹിത ജീവിതത്തിന്റെ ദുർമേദസ്സിനെക്കുറിച്ച് വ്യംഗ്യന്തരേണ സൂചന നൽകുകയാണ് കഥാകാരൻ. ചന്ദനക്കൊള്ളക്കാരനായ മോഹനൻ തന്റെ ഗുരുവിന്റെ വീട്ടിലെ ചന്ദനമരം നോട്ടമിടുന്നതോടുകൂടി സംഘർഷ നിമിഷങ്ങളിലൂടെ കഥാഗതി അത്യന്തം രസകരമായി കടന്നു പോകുന്നു. സടകുടഞ്ഞെണീറ്റു കൊണ്ട് രൗദ്രഭാവം ആടിത്തുടങ്ങുന്ന ഭാസ്കരന്റെ മുന്നിൽ കൊള്ളക്കാരനായ മോഹനൻ ആന്തരിക സംഘർഷങ്ങളെ ശാന്തഭാവത്തിൽ അവതരിപ്പിക്കുമ്പോൾ കാഴ്ചയുടെ ദാർശനികതലത്തിലൂടെ കഥാകാരൻ കൗശലത്തോടെ ഗമിക്കുന്നു.
തുണയില്ലാത്ത ചെമ്പകത്തിന്റെ ശരീരം വില്പനച്ചരക്കായി മാറുന്ന സമൂഹത്തിലെ മാന്യന്മാർ എത്ര മാത്രം അവജ്ഞയോടും പുച്ഛത്തോടും കൂടിയാണ് കണക്കാക്കുന്നതെന്ന് കാക്കിപ്പാപ്പുവിന്റെ രാഷ്ട്രീയ വിശദീകരണ യോഗം സാക്ഷ്യം. ചെമ്പകത്തിന്റെ മകൾ ചൈതന്യവും അമ്മയുടെ വഴിയിലാണെന്നാണ് സൂചനയും. ചെമ്പകം ശരീരവില്പന നടത്തുന്നതിന്റെ കാരണമെന്തെന്ന് സുരക്ഷാ കവചത്തിനുള്ളിലിരുന്നുകൊണ്ട് ചിക്കിച്ചികയുന്നത് ഒട്ടും ഉചിതമല്ല. വേശ്യയുടെ മകൾ വേശ്യയായി തന്നെ ജീവിച്ചാൽ മതിയെന്ന തിട്ടൂരം സമൂഹം അടിച്ചേല്പിക്കുമ്പോൾ കുറ്റം ആരുടേതെന്ന ചോദ്യം മുഴച്ചു നിൽക്കും. ചൈതന്യം വെച്ചോണ്ടിരിക്കുന്നത് മോഹനനെയാണെന്നാണ് നാട്ടുകാരുടെ മതം. അമ്മയുടേയും മോളുടേയും സ്വഭാവത്തിന് അങ്ങനെയേ പറയാൻ പറ്റൂ എന്നാണ് നാട്ടുകാരുടെ പൊതു അഭിപ്രായം. ആരേയും കൂസാത്ത മോഹനൻ കൂടെയുള്ളതു കൊണ്ടാണ് പകൽ മാന്യന്മാർ കയറിയിറങ്ങാത്തതെന്ന് തന്റേടിയായ ചൈതന്യത്തെ കൊണ്ട് പറയിക്കുന്നതു വഴി പെണ്ണിന്റെ സംരക്ഷകൻ തന്റേടമുള്ള ആണാണെന്ന ധ്വനി മുഴങ്ങുന്നതു കേൾക്കാം.
ആറ്റുനോറ്റു വളർത്തിയ ലക്ഷണമൊത്ത ഗുണനിലവാരം കൂടിയ ചന്ദനമരം ശിഷ്യൻ മോഷ്ടിക്കുമോയെന്ന ആശങ്കയിൽ തോക്കുമായി കാവൽ കിടക്കുന്ന പക്വത നഷ്ടപ്പെട്ട ഭാസ്കരൻ എന്ന അദ്ധ്യാപകന്റെ ശിഷ്യൻ മോഹനൻ പക്വതയോടും ബോധത്തോടും കൂടി പെരുമാറുമ്പോൾ ഒരുവന്റെ ജോലിയല്ല മറിച്ച് പ്രവൃത്തിയാണ് അവന്റെ മഹത്വം അടയാളപ്പെടുത്തുന്നതെന്ന മഹത്തായ ആശയം കൂടി കഥാകാരൻ മുന്നോട്ടു വെക്കുന്നു. രുചിഭേദങ്ങളുടെ വൈവിധ്യങ്ങളിൽ നിന്നും എല്ലാമൂറ്റിയെടുത്ത് നാറുന്ന മഞ്ഞ നിറത്തിലുള്ള തീട്ടം പരിണമിക്കുന്ന പോലെ പരാഹ്നഭോജിയായ ചന്ദനം ബുദ്ധ രൂപം നിർമ്മിക്കാൻ പറ്റുന്ന ഉന്നത നിലവാരമുള്ള വിലായത്ത് ബുദ്ധയായി തഴച്ചു വളരുമ്പോൾ രണ്ടു മഞ്ഞയും അലിഞ്ഞു ചേരുന്ന പ്രപഞ്ച സത്യത്തിലേക്കുള്ള ചൂണ്ടുപലകയായി വായനക്കാരുടെ ദൃഷ്ടി പഥത്തിൽ നിൽക്കുന്നു.
സ്നേഹാമൃതത്തിന്റെ മാധുര്യം നിറഞ്ഞ ജീവിതക്കാഴ്ചകളുടെ അലങ്കാരരഹിതമായ ആഖ്യാനം കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന ജി ആർ പ്രചാരവേലകളുടെ മനംമടുപ്പിക്കുന്ന സാഹചര്യങ്ങൾ സ്വയമേവ ഒഴിവാക്കിക്കൊണ്ട് ജീവസ്സുറ്റ കൃതികൾ കഥാകാരനെക്കുറിച്ച് സംസാരിക്കുന്ന തരത്തിൽ എഴുത്തു വഴിയിലൂടെ ഓരം പറ്റി നടന്നു പോകുന്ന കാഴ്ച സുന്ദരം തന്നെ. ലളിതസുന്ദര കഥകളുമായി ഇനിയും വായനക്കാരുടെ രസനാമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന എഴുത്തുകാരനായി ജി ആർ സാഹിത്യ വിഹായസ്സിൽ പാറിപ്പറക്കട്ടെ..
ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല എങ്കിലും വായനയുടെ അനുഭൂതി ഒട്ടും കുറയാത്ത നിരൂപണം എനിക്ക് ഒത്തിരി ഇഷ്ടമായി.....
ഡോ. ജി വിശാഖ് വർമ്മ
മാർക്വേസിന്റെ മാക്കൊണ്ട എന്ന സാങ്കല്പിക ദേശം ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ ജീവിതമായി മാറും പോലെയാണ് എം.എ റഹ്മാന്റെ "പൊസങ്കടി " എന്ന ദേശം കാസർകോടൻ ബഹു സാംസ്ക്കാരികതയുടെ, അവിടത്തെ...
സുരേഷ് പനങ്ങാട്
ദേശാഭിമാനി വാരികയിൽ ഈയിടെ പ്രസിദ്ധീകരിച്ച, ഷീല ടോമിയുടെ കഥയുടെ പേര് മഹാ-ഭാരതവും കുറേ തസ്കരന്മാരും എന്നാണ്. മഹാ - ഭാരതം എന്ന പ്രയോഗത്തിനു തന്നെ ഐറണിക്കായ ഒരു പരിവേഷമുണ്ട്. ഒരു...
ആര്‍. ചന്ദ്രബോസ്
"തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽ നിന്ന് മലരു വറുക്കുന്നതുപോലെ വാക്കുൾ പൊട്ടിയടരുന്നുണ്ട് പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറുപ്പിക്കുകയും...
ജയശ്രീ ശ്രീനിവാസൻ
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം മനുഷ്യർ - അവരുടെ കൂട്ടുജീവിതത്തിന്റെ ഉള്ളുണർവുകളും സ്നേഹപ്രവാഹത്തിന്റെ തുടർച്ചകളും ഇടർച്ചകളുമാണ് ഷംസുദ്ദീൻ കുട്ടോത്തിന്റെ...
രാജേഷ് കരിപ്പാൽ
"Man is an ensemble of social relations" (സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ) - കാൾ മാർക്സ്
പൂർവ്വനിർണീതമോ അന്തരികമോ ആയ പ്രകൃതമല്ല, സാമൂഹ്യ ഘടനകളിലൂടെയുള്ള ഇടപെടലുകളാണ് ഒരു...
പ്രസാദ് കാക്കശ്ശേരി
ഇസ്ലാമിലെ ആത്മീയ ധാരയായ സൂഫിസത്തിന്റെ ആന്തരിക ദർശനങ്ങളും കലാവബോധവും സ്വാംശീകരിച്ച സർഗരചനകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് കരീം കരിയന്നൂർ എഴുതിയ...
ഷിബിൻ കെ
‘ചരിത്രം അവസാനിച്ച ഒരു കഥയല്ല, അവസാനിക്കാത്ത തുടർച്ചയാണ്‘ - വില്യം ഫോക്ക്നർ
’കാട്ടൂർ കടവ്’ ഒറ്റ നോട്ടത്തിൽ ഒരു ദേശത്തിന്റെ പേരാണെന്നു തോന്നുമെങ്കിലും...
കെ.ടി. അനസ് മൊയ്തീൻ
"സ്നേഹിക്കപ്പെടുക" എന്ന പരമാർത്ഥമാണ് പലരെയും ധാർമിക ജീവിതത്തിന് വിധേയരാക്കുന്നത്. തങ്ങൾ ഇടപെടുന്ന പ്രവർത്തനമേഖലകളിലെല്ലാം അത്തരമൊരു ആവശ്യം അവർ സ്ഥിരപ്പെടുത്തുന്നുവെന്ന്,...
ഡോ. ഉമർ തറമേൽ
പത്തമ്പത് വർഷം മുമ്പു മുതൽക്കിങ്ങോട്ടുള്ള ഒരു നാടിന്റെ കഥ പറയുക. 'ചേറുമ്പ് അംശം ദേശ'ത്തിന്റെ പിൽക്കാല കഥ. മനുഷ്യ സഹജമായ ജീവിതത്തിന്റെ തേനും വയമ്പും പോലെ. പരിണാമഗുപ്തിയൊന്നുമില്ലാതെ...
ഡോ. സിന്ധു പി
“ഏതൊരു കാലഘട്ടത്തിന്റെയും ചരിത്രം പുനർവായിക്കുകയും പുനർരചിക്കുകയും ചെയ്യേണ്ടത് ചരിത്രകാരൻമാർ തന്നെയാകണമെന്നില്ല” എന്ന നിരീക്ഷണം അവതരിപ്പിച്ചത് ചരിത്രകാരനായ കെ. എൻ പണിക്കരാണ്....
സനുഷ് മനിയേരി
നവജാത ശിശുവിന്റെ ചെവിയിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ചുള്ള വാക്കുകൾക്ക് പകരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങൾ പറയുന്ന പിതാവിനെ സങ്കൽപ്പിക്കാൻ സാധിക്കുമോ ?...
മാർഷാനൗഫൽ
"വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' ഡോ. ബി ആർ അംബേദ്കറുടെ...
ഡോ. പി.കെ തിലക്
ആത്മകഥനത്തിന്റെ മലകയറ്റം കവിതകൊണ്ട് എത്രത്തോളം അനായാസമാക്കാം എന്ന അന്വേഷണമാണ് ദേശമംഗലം രാമകൃഷ്ണന്റെ 'ആത്മകഥ: ഒരു ജീവിതത്തിന്റെ ഓർമകൾ' എന്ന കാവ്യം. പത്ത് അധ്യായങ്ങളുള്ള ഒരു ആത്മകഥ...
ദേവേശൻ പേരൂർ
ഉടന്തടിയുള്ള ഫലപ്രാപ്തിയോ പൊടുന്നനെ യുള്ള വിവാദങ്ങളിൽ വസ്തുപ്രതീതി സൃഷ്ടിക്കലോ യഥാർത്ഥസാഹിത്യത്തിന്റെ ലക്ഷ്യമാവാൻ ഇടയില്ല. അത്തരമൊരു ആകാരമോ പ്രകാരമോ അല്ല നല്ല...
വി. വിജയകുമാർ
ലോകത്തിന്റെ അനിശ്ചിതത്വങ്ങളെയും മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകളെയും അതേ അനിര്‍ണ്ണീതത്വങ്ങളോടെ എഴുതുന്ന കഥാകാരനാണ് സി.സന്തോഷ് കുമാര്‍. എല്ലാം...
ശ്രീജയ സി.എം
സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിന്റെ ആഖ്യാനപരിസരം മലയാള നോവലുകളുടെ പൂർവ്വധാരണകളെ,അവയുടെ ഭാവുകത്വപരിസരത്തെ ചിരിച്ച് പുറന്തള്ളുകയാണ് ചെയ്യുന്നത്.മരിയയെന്ന...
വളരെ കാലമായി വായനയിൽ നിന്നും എഴുത്തിൽ നിന്നും വിട്ടുമാറി നില്കുന്നു വീണ്ടും അതിലേക് മനസിനെ അടുപ്പിക്കുന്ന മനോഹരം aaya ഒരു നിരൂപണം... എന്ന് സമ്മതിക്കാതെ വയ്യ