SUBSCRIBE


സ്പെഷ്യൽ സ്റ്റോറി

or
Author


12th May | Issue 2

ഷാനെൽ മില്ലർ ജീവിതം പുനർരചിക്കുന്നത് എങ്ങനെ?


വീണ മണി

ലൈംഗികഅതിക്രമങ്ങൾ ചർച്ച ചെയ്യുമ്പോൾ പൊതുവെ പറഞ്ഞു കേൾക്കാത്തതാണ്, ഇരയുടെ അവസ്ഥയും വിശദാംശങ്ങളും,അവളുടെ മാനസികമായ ഇടപെടലുകളും. ഷാനെല്ലിൻറെ പ്രസ്താവന വായിച്ചത്  ഞാൻ ഓർത്ത് വെക്കുന്നതിന് കാരണവും മറ്റൊന്നല്ല. ഇരകളുടെ, പ്രത്യേകിച്ചു ലൈംഗിക അതിക്രമങ്ങൾക്കിരയായവരുടെ, ശബ്ദം പൊതുധാരയിൽ കേൾക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ആ ശബ്ദം എന്നുമുണ്ടായിരുന്നു. ഇന്ന് അതിനു പുതിയ വഴികൾ ഉണ്ടെന്നേ ഉള്ളു. തരാനാ ബർക്ക് തുടങ്ങി വെച്ച മിറ്റൂ മൂവ്മെന്റും ഇതിനു പ്രധാന ഇടമൊരുക്കി. പുതിയ വായനാനുഭവങ്ങൾ നമുക്ക് തന്നു. പല കൂട്ടായ്മകൾക്കും അത് വഴി ഒരുക്കി. ഷാനെൽ  മില്ലർ 2019-ൽ "നോ മൈ നെയിം" എന്ന പുസ്തകം എഴുതി.


മുൻകുറിപ്പ്: 2015- ലെ ജനുവരി രാത്രിയിൽ സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളായ അറെന്റും ജോൺസണും ക്യാമ്പസിൽ ഒരു അതിക്രമം നടന്നതിന് സാക്ഷികളാകുന്നു. ചവറ്റുകുട്ടയ്ക്കു പിറകിൽ, ബോധം നഷ്ട്ടപെട്ട്, അർധനഗ്നയായി കിടക്കുന്ന സ്ത്രീയുടെ മേൽ ഒന്നാം വർഷ വിദ്യാർത്ഥി ലൈംഗികാതിക്രമം നടത്തുന്നു. അവരെ കണ്ടതും അക്രമിയായ ബ്രോക്ടർനർ ഓടി. രണ്ടുപേരും - അറെന്റും ജോൺസണും- അവനെ ഓടിച്ചു വീഴ്ത്തിയിട്ട് ചോദിച്ചു: 'ബോധം നഷ്ടമായ അവളോട് നീ എന്താണ് ചെയ്യുന്നത്?'

അന്ന് ആക്രമിക്കപ്പെട്ട പെണ്ണ്, ഷാനെൽ മില്ലർ, പിന്നീട് അറിയുന്നു  അറെന്റും ജോൺസണും ബ്രോക്കിനെ പിടികൂടുംമുന്നേ, അവൾ ഗുരുതരാവസ്ഥയിലാണോ എന്ന കരുതലോടെ നോക്കിയിരുന്നുവെന്ന്. അവരെ അവൾ ഹീറോസ് എന്ന് വിളിച്ചു. അവൾ ആക്രമിക്കപ്പെട്ട സംഭവത്തിനെക്കുറിച്ച്  പലതും പോലീസും ഡോക്ടേഴ്‌സും പറഞ്ഞാണ് അവൾ അറിയുന്നതും  ഓർമകളിൽ സംഭവിച്ച വിള്ളലുകളെ നികത്തുന്നതും. മാസങ്ങൾ നീണ്ട അതികഠിനമായ കോടതി അനുഭവങ്ങൾക്കൊടുവിൽ, ബ്രോക്ക് തെറ്റുകാരനാണെന്ന്  തെളിഞ്ഞതിനു ശേഷം, ഷാനെൽ ഇരയ്‌ക്കേറ്റ ആഘാതം സംബന്ധിച്ച  പ്രസ്താവന (victim impact statement) വായിച്ചു. വളരെ ശക്തമായ ആ എഴുത്തു buzzfeed 2016ൽ പ്രസിദ്ധീകരിച്ചു.

ലൈംഗിക അതിക്രമങ്ങൾ  ചർച്ച ചെയ്യുമ്പോൾ പൊതുവെ പറഞ്ഞു കേൾക്കാത്തതാണ്,  ഇരയുടെ അവസ്ഥയും വിശദാംശങ്ങളും,അവളുടെ മാനസികമായ ഇടപെടലുകളും. ഷാനെല്ലിൻറെ പ്രസ്താവന വായിച്ചത്  ഞാൻ ഓർത്ത് വെക്കുന്നതിന് കാരണവും മറ്റൊന്നല്ല. ഇരകളുടെ, പ്രത്യേകിച്ചു ലൈംഗിക അതിക്രമങ്ങൾക്കിരയായവരുടെ, ശബ്ദം പൊതുധാരയിൽ കേൾക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ആ ശബ്ദം എന്നുമുണ്ടായിരുന്നു. ഇന്ന് അതിനു പുതിയ വഴികൾ ഉണ്ടെന്നേ ഉള്ളു. തരാനാ ബർക്ക് തുടങ്ങി വെച്ച മിറ്റൂ മൂവ്മെന്റും ഇതിനു പ്രധാന ഇടമൊരുക്കി. പുതിയ വായനാനുഭവങ്ങൾ നമുക്ക് തന്നു. പല കൂട്ടായ്മകൾക്കും അത് വഴി ഒരുക്കി. ഷാനെൽ  മില്ലർ 2019-ൽ "നോ മൈ നെയിം" എന്ന പുസ്തകം എഴുതി.

അതിജീവനത്തെക്കുറിച്ച്  ഒരുപാട് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സമയമാണല്ലോ ഇത്. വ്യക്തിജീവിതവും സാമൂഹികജീവിതവും തമ്മിലുള്ള ബന്ധം തട്ടിമാറ്റാൻ കഴിയാതെ, മുന്നിൽ നിൽക്കുന്ന സമയവുമാണല്ലോ. ഷാനെൽ തൻറെ ആദ്യപുസ്തകത്തിൻറെ പുറം ചട്ടയിൽ   "എൻറെ പേര് അറിയൂ" എന്ന് പ്രസ്താവിക്കുന്നത്, അവരുടെ പേരും സ്വത്വവും ഒരു ഇരയുടേതായി ചുരുക്കപ്പെട്ടതിനാലാണ്.

പേരിൻറെ  രാഷ്ട്രീയം

പുസ്തകത്തിന്റെ പേര് പ്രഖ്യാപിതമായ ഒന്നാകണമെന്ന് ഷാനെലിനു നിർബന്ധമുണ്ടായിരുന്നു. "മദ്യപിച്ചു ബോധംകെട്ട സ്ത്രീ" എന്ന് മാധ്യമങ്ങൾ ചുരുട്ടിക്കൂട്ടിയ, "എമിലി ടോ" എന്ന് കോടതി ഭാഷ്യങ്ങളിൽ വിശേഷിപ്പിച്ച ഷാനെൽ  ഈ വിളികൾക്കിടയിൽനിന്നും തന്നെ വീണ്ടെടുത്ത കഥയാണ് ഈ പുസ്തകത്തിൽ പറയുന്നത്. ഇര എന്ന സ്വത്വം പ്രധാനസ്ഥാനം വഹിക്കുകയും എന്നാൽ അതിനുമപ്പുറമാണ് താൻ എന്ന് തുടരെ സ്ഥാപിക്കേണ്ടിവരികയും ചെയ്യുന്ന  കാലയളവാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. മുൾക്കിരീടം അണിയുന്നതുപോലെയാണ് ഇരയുടെ സ്വത്വം. ദൃശ്യതയും, വേദനയും, നീതിയുടെ ഭാരവും അവൾക്കാണ്. താൻ മറ്റൊരാളുടെ അതിക്രമത്തിന്റെ ഇരയാണ് എന്ന് കോടതിയിലും സമൂഹത്തിലും തെളിയിക്കേണ്ടിവരികയും എന്നാൽ ആ മുൾക്കിരീടം ഊരിവെക്കാൻ പാടുപെടുകയും ചെയ്യുന്നൊരു  ഷാനെലിനേയും നമ്മൾ കാണുന്നു. ഇരയുടെ ശബ്ദം മനസിലാക്കി, അത് കേൾക്കുവാൻ കോടതിയെ നിർബന്ധിക്കുന്ന ഒരു എഴുത്തവകാശമാണ് അമേരിക്കയിൽ നിലവിൽ വരുത്തിയിട്ടുള്ള വിക്‌ടിം ഇമ്പാക്ട് സ്റ്റേറ്റ്മെന്റ്. ഷാനെലിൻറെ  വിക്‌ടിം ഇമ്പാക്ട് സ്റ്റേറ്റ്മെന്റ് ഇൻറർനെറ്റിൽ വൈറൽ ആകുകയും  പല പുനഃരാവിഷ്ക്കാരങ്ങളിലേക്ക്  സഞ്ചരിക്കുകയും ചെയ്തു. ജഡ്ജിനെയല്ലാതെ ബ്രോക്കിനെ നേരിട്ട് അഭിസംബോധന ചെയ്യുന്ന, വളരെ ശക്തവും, സത്യസന്ധവുമായ കുറിപ്പായിരുന്നു അത്. ബ്രോക്കിൻറെ അതിക്രമം തൻറെ  ജീവിതത്തിൽ ഇങ്ങനെയൊക്കെ ആഘാതം ഉണ്ടാക്കി എന്ന് ഒരു എഴുത്തുകാരിയുടെ മികവോടെ ഷാനെൽ എഴുതി വായിച്ചു.

വിഷയങ്ങൾ, വിശേഷങ്ങൾ

ചൈനീസ് അമ്മയ്ക്കും അമേരിക്കൻ അച്ഛനും ജനിച്ച രണ്ടു പെൺകുട്ടികളിൽ മൂത്തവൾ. അനിയത്തിയായ ടിഫാനിയെ എന്നും ചേച്ചിയായും   പലപ്പോഴും അമ്മയായും സംരക്ഷിക്കണമെന്ന് ഷാനെലിന് തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ടിഫാനിയുടെ ജീവിതവും കോടതിവ്യവസ്ഥകളിൽ കുടുങ്ങിപ്പോയതിൻറെ പേരിൽ ഷാനെലിന് കുറ്റബോധം ഉണ്ടായി. കുട്ടിക്കാലത്തുതന്നെ ഷാനെൽ എഴുതാനും, ചിത്രം വരയ്ക്കാനും ഇഷ്ടം കാണിച്ചിരുന്നു. ഷാനെൽ തൻറെ കുട്ടിക്കാലം വിവരിക്കുമ്പോൾ സ്നേഹവും, സംരക്ഷണവും നിറഞ്ഞ  ഒരു കുടുംബാന്തരീക്ഷമാണ് വായനക്കാർക്ക് ലഭിക്കുന്നത്. അക്രമം നടന്ന രാത്രിയിൽ അച്ഛൻ പാകം ചെയ്ത  ചോറും ബ്രോക്കോളിയും കഴിച്ചു ഷാനെൽ പാർട്ടിക്ക് ഇറങ്ങിയ ഭാഗം വിശദീകരിക്കുമ്പോൾ വളരെ സ്വാഭാവികമായ ഒരു ഇടത്തരം കുടുംബചിത്രമാണ് കാണാനാവുന്നത്. എന്താണ് അന്ന് ഷാനെൽ  കഴിച്ചിരുന്നത് എന്ന് വീണ്ടും വീണ്ടും എതിർഭാഗം വക്കീൽ ചോദിക്കുന്നുണ്ട്. ഈയൊരു സാധാരണ സംഭവം,അതും   ഒരു വർഷം  കഴിഞ്ഞിട്ടും ലഭിക്കുന്ന  മറുപടിയിലുണ്ടാകാവുന്ന  ചെറിയ വ്യത്യാസം  പോലും അവളുടെ വിശ്വാസ്യതയിൽ കോടതിക്കും ജൂറിക്കും സംശയം തോന്നാം. അത്തരത്തിലാണ് കോടതി വ്യവഹാരങ്ങൾ ക്രമീകരിക്കപ്പെട്ടിരുന്നത്.ആ ക്രമീകരങ്ങൾക്കുള്ളിൽ നിന്നാണ് അവളുടെ മിടുക്കികളായ അഭിഭാഷകർ-ആലിലഹ്-യും മൈയേഴ്സും- അവൾക്കു വേണ്ടി പോരാടിയത്. സ്ത്രീപക്ഷ അഭിഭാഷകർക്കുള്ള ഒരു കയ്യടി കൂടിയാണ് ഈ പുസ്തകം.

വസ്തുത: ബോധമില്ലാതെ കിടന്ന ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ചു എന്നുള്ളതായിരുന്നു ബ്രോക്ക്ടർനർ ചെയ്ത തെറ്റ്. അവൻ അവളെ ഒരു കുപ്പത്തൊട്ടിയുടെ പുറകിൽ കുറെയേറെ പൈൻമുള്ളുകൾ  ചിതറിക്കിടന്ന നിലത്തിട്ടു ആക്രമിച്ചു. (ഈ പൈൻമുള്ളുകൾ  പുസ്തകത്തിൽ ഒരു മോട്ടിഫ് രൂപത്തിൽ ആവർത്തിക്കുന്നുണ്ട്). എന്നാൽ കോടതിമുറിയിൽ എതിർഭാഗം ചർച്ചയ്ക്കു വെച്ച 'വസ്തുതകൾ' ഇവയാണ്.

- ബ്രോക്ക്,സ്റ്റാൻഫോർഡ് നീന്തൽടീമിലെ അംഗമാണ്. ദേശീയതലത്തിൽ തുടർച്ചയായി മെഡലുകൾ കിട്ടിയിട്ടുണ്ട്.

- അവനുമായി ഇടപെട്ട ആളുകൾ (അച്ഛൻ, സ്‌കൂൾ ടീച്ചർ, മുൻകാ മുകി) പറയുന്നത് അവൻ നിയമലംഘി  ച്ചുള്ള ഒരു പ്രവർത്തിയിലും ഏർപ്പെടില്ല എന്നും  വളരെ സൽസ്വഭാവി ആണെന്നുമാണ്.

- അവൻ കായിക സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് മുൻപേ സ്റ്റാൻഫോർഡിൽ അവൻറെ  മെറിറ്റ് കൊണ്ട് അഡ്മിഷൻ കിട്ടിയിരുന്നു.

-അവൻ അമേരിക്കയുടെ ഭാവി ഒളിമ്പിക്സ് മെഡൽ പ്രതീക്ഷയാണ്.

- ഈ കേസ് അവൻറെ ശോഭനമായ ഭാവി തകർക്കും.

- ഷാനെൽ മദ്യപിച്ച് സ്വബോധം ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു എങ്കിലും അവൾക്കു ലൈംഗികബന്ധത്തിന് സമ്മതം നൽകാൻ കെൽപ്പുണ്ടായിരുന്നു.

- അവൾ സമ്മതം നൽകിയിരുന്നു എന്നാണ് ബ്രോക് മനസിലാക്കുന്നത്.

- പാർട്ടിക്ക് പോയപ്പോൾ കളിതമാശ ഉദ്ദേശിച്ചിരുന്നു എന്ന് അവൾ തന്നെ സമ്മതിച്ചതാണല്ലോ.

പ്രതിഭാഗം വക്കീൽ വരച്ചിടുന്നത് കുറ്റകൃത്യം ചെയ്ത ആളുടെയും ഇരയുടെയും വ്യക്തിചിത്രങ്ങളാണ്. ഷാനെലിൻറെ വിക്‌ടിം ഇമ്പാക്ട് സ്റ്റേറ്റ്മെന്റി ൽ വളരെ നിശിതമായി പറയുന്ന കാര്യം, കൃത്യം നടക്കുമ്പോൾ സ്വബോധത്തിലല്ലായിരുന്നതിനാൽ സ്വന്തംകഥ വിവരിക്കാൻ തനിക്ക് ആകാത്ത സാഹചര്യത്തിൽ, ആ ഭാഗങ്ങൾ ബ്രോക്ക് പൂർത്തിയാക്കും എന്ന പ്രതിഭാഗത്തിൻറെ ഏകപക്ഷീയമായ വാദം ഒരു ഇരയിൽ എത്രത്തോളം ആഘാതം ഉണ്ടാക്കുന്നു എന്നുള്ളതാണ്. താൻ മദ്യപിച്ചു ബോധം കെട്ടതല്ല നിയമലംഘനമെന്നും , മറിച്ചു ബ്രോക്ക് ചെയ്ത അതിക്രമമാണ് നിയമ നടപടിയിലേക്ക് നയിച്ചതെന്നും കൃത്യമായി ഷാനെൽ പറയുന്നു." നിനക്കെന്നെ അറിയില്ല, പക്ഷെ നീ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു" (You don't know me, but you were inside me). അതുകൊണ്ടാണ് നമ്മൾ എല്ലാവരും ഇവിടെ എത്തിയത് എന്ന് കോടതിയിൽ ഷാനെൽ വായിക്കുന്നു. കെട്ടിച്ചമച്ച വ്യക്തിഹത്യാകഥകളെയും, തൻറെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത എല്ലാ കോടതിവ്യവഹാരങ്ങളെയും അവൾ  എഴുത്തിലൂടെ കുടഞ്ഞെറിയുന്നുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുശേഷവും, എന്നാൽ കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനും മുൻപാണിത്. ഇരയ്ക്കേറ്റ ആഘാതം കണക്കിലെടുത്താണ് കുറ്റത്തിനുള്ള ശിക്ഷ കല്പിക്കേണ്ടത്. എന്നാൽവെറും ആറു  മാസത്തെ ജയിൽവാസത്തിനാണ്  ജഡ്ജി വിധിച്ചത്. എന്ത് അളവുകോൽ വെച്ച് നോക്കിയാലും പത്തു വർഷത്തിലധികം കാലം ശിക്ഷ അനുഭവിക്കേണ്ട കുറ്റത്തിൽ നിന്ന് ബ്രോക്കിനെ ഒഴിവാക്കിയതിന് ജഡ്ജി കണ്ടെത്തിയ വിശദീകരണം അയാൾ  മനസാന്തരപ്പെട്ടിരിക്കുന്നു എന്നും, ഇത്രയും കഴിവുള്ള ഒരാളുടെ  ഭാവി നശിപ്പിക്കരുത് എന്ന് കരുതിയാണെന്നും പറഞ്ഞാണ്. ഷാനെലിൻറെ വിക്ടിം ഇമ്പാക്ട് സ്റ്റേറ്റ്മെന്റ്  വൈറൽ ആയതോടെ ആ ജഡ്ജിക്കെതിരെ പരക്കെ പ്രതിഷേധമുയർന്നു. അയാൾ പിന്നീട് ഔദ്യോഗിക പദവിയിൽ നിന്നും തിരികെ വിളിക്കപ്പെട്ടു .

പുതിയ ലോകങ്ങൾ നിർമ്മിക്കുമ്പോൾ

ഇര എന്ന് തനിക്കുമേൽ അടിച്ചേൽപ്പിച്ച  സ്വത്വത്തിനു പുറത്ത് തന്നെ അവതരിപ്പിക്കാനും തൻറെ അതിജീവനത്തിന് നിർണായകമായ കാലത്തെയും, അപ്പോൾ കൂട്ടുനിന്നവരെയും കുറിച്ച് പറയാനും ഷാനെൽ എഴുതുന്ന രണ്ടു ഭാഗങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് . ബോയ്‌ഫ്രണ്ട്‌ ലുക്കാസിനോപ്പോം ഫിലാഡൽഫിയയിൽ പോയി കുറച്ച്  ആഴ്ചകൾ ഷാനെൽ ചെലവഴിക്കുന്നുണ്ട്. ആ സമയത്ത് അവൾ തനിക്കേറ്റ ആഘാതത്താലും  കോടതിനടപടികളുടെ  സമ്മർദ്ദത്താലും ഏറെ പ്രയാസമനുഭവിക്കുന്ന സമയമായിരുന്നു. ലൂക്കാസ് അതീവ ശ്രദ്ധാലുവായ കൂട്ടുകാരനായിരുന്നു. വളരെ സ്നേഹമുള്ളവനായിരുന്നു. എങ്കിലും ഷാനെലി ന് പൂർണ്ണമായി അവനെ ആശ്രയിക്കാൻ ആയില്ല. അവൻ എന്തെങ്കിലും ചോദിക്കുകയോ മറ്റോ ചെയ്‌താൽ വളരെ ക്ഷോഭിക്കുകയും, സങ്കടപ്പെടുകയും  ചെയ്യുമായിരുന്നു. ലൂക്കാസ് അവൻറെ നിത്യവൃത്തിക്ക് പുറത്തു പോകുമ്പോൾ, പല ദിവസങ്ങളിലും അവൾ സോഫയിൽ തന്നെ ഇരുന്നും ഉറങ്ങിയും സമയം ചെലവഴിക്കുമായിരുന്നു. ലൂക്കാസ് വൈകുന്നേരം തിരികെ വരുന്ന സമയത് അവൾ നല്ല വസ്ത്രംധരിച്ചു ഇരിയ്ക്കും. അങ്ങനെ കാണുമ്പോൾ, അവൾ അന്ന് പുറത്തുപോയി എന്നവൻ ആശ്വസിച്ചോട്ടെ എന്ന്  കരുതി. ആ കാലഘട്ടത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ചിത്രം ലുക്കാസിൻറെ  സ്റ്റേറ്റ്മെന്റിൽ പറയുന്നുണ്ട്. ഷാനെൽ ഷവറിന് കീഴെ കരഞ്ഞുകരഞ്ഞു പുറത്തുവരാതെ കുറേനേരം ഇരിയ്ക്കുമായിരുന്നു. ഷവർ ഗ്ലാസിനിപ്പുറം, ലൂക്കാസ് അവളോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടുമിരുന്നു. അങ്ങനെ സംസാരിക്കാൻ കഴിയാതെ, ഒപ്പം ഇരിക്കാൻ കഴിയാതെയുള്ള ഒട്ടേറെ ദിനങ്ങൾ. പിന്നീട് കുറെ മാസങ്ങൾക്കു ശേഷം അവർ ഒരുമിച്ച്‌  ഇന്തോനേഷ്യ-യിൽ യാത്രയ്ക്ക് പോകുന്നുണ്ട്. വായനക്കാർക്കും ആ ഇടവേള ഒരു വലിയ ആശ്വാസമാണ്.

ആ സമയത്തെ ഒരു അനുഭവം എന്ത് ഭംഗിയായാണ് ഷാനെൽ എഴുതുന്നത്! സ്‌കൂബാ ഡൈവിങ് ചെയ്യുമ്പോൾ ഷാനെലും ലൂക്കാസും കടല്പരപ്പിനു താഴെ നിൽക്കുമ്പോൾ, ഒരാളുടെ ഓക്സിജൻ ടാങ്ക് തീരുകയോ, ഓക്‌സിജനിലോട്ടുള്ള വഴി തടയുകയോ ചെയ്താൽ, മറ്റേയാളുടെ ഓക്സിജൻ ടാങ്ക് പങ്കിടാം. അത് പരിശീലകൻ പറയുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. കടലിനുള്ളിൽ ലോകവും, അവിടുത്തെ മീനുകളെയും, സസ്യങ്ങളെയും കണ്ടാസ്വദിക്കുന്ന ഷാനെൽ എനിക്ക് നൽകിയ ചെറുചിരി കുറച്ചു നേരം തങ്ങി നിന്നു. കൂടാതെ, അന്യോന്യം പിന്തുണച്ചു കൊണ്ട് ഓക്സിജൻ പങ്കിടാം എന്ന സാധ്യതയെക്കുറിച്ചും ജീവിതത്തിൽ പരസ്പരം ആശ്രയിച്ചു ജീവിക്കാനുള്ള  സ്വാതന്ത്രത്തെക്കുറിച്ചും അവൾ ചിന്തിച്ചു എഴുതുന്നുണ്ട്. ആ ഭാഗം വായിച്ചു, ഒരു ദീർഘനിശ്വാസം വിട്ട് ഞാൻ കുറച്ചുനേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവൾ സുഖപ്പെടുകയാണ്.

ലുക്കാസിൻറെ  കൂടെ താമസിക്കുന്ന സമയത്തു  മറ്റൊരു രസകരമായ പരീക്ഷണം ഷാനെൽ നടത്തുന്നുണ്ട്. അവൾ അവൻറെ കാമ്പസിലെ സ്റ്റാൻഡ് അപ്പ് കോമഡി ക്ളബ്ബിലേക്കുള്ള ഒഡിഷനിൽ പങ്കെടുക്കുകയും അതിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവൾക്കു ഇവന്റിൽ ഒടുവിലത്തെ, ഏറ്റവും നല്ല സ്ലോട്ട് ലഭിക്കുന്നു. ഒരേസമയം ട്രോമയുമായി മല്ലിടുകയും എന്നാൽ കലാവിഷ്കാരത്തിൽ അവൾ ഏർപ്പെട്ട് ആളുകളെ ചിരിപ്പിക്കുകയും ചെയ്യുന്നു. പരിപാടി അതിഗംഭീരമായി അവൾ അവതരിപ്പിക്കുന്നു. അതിനുതൊട്ടു മുൻപുവരെ അതിൽ നിന്നും പിന്മാറാൻ ശ്രമിച്ചതായി അവൾ പറയുന്നു. അവൾ ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്യാനോ ആളുകളുടെ മുൻപിൽ ആത്മവിശ്വാസത്തോടെ നിൽക്കുവാനോ അവൾക്കു ബുദ്ധിമുട്ടുണ്ടാകുന്നു. ഓരോ ഘട്ടത്തിലും ആ ഭയങ്ങളെ അവൾ നേരിടുകയായിരുന്നു.

ഷാനെൽ കുറച്ചുകാലം ഇതിനിടയിൽ ഒറ്റയ്ക്കും ജീവിക്കുന്നുണ്ട്. അത് അവളുടെ തീരുമാനമായിരുന്നു. അവൾക്ക്  ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് സ്വയം ബോധ്യപ്പെടുത്തണമായിരുന്നു. അങ്ങനെ അവൾ റോഡ് ഐലൻണ്ടിലേക്കു താമസം മാറി, പ്രിന്റ് മേക്കിങ് കോഴ്‌സിനു ചേർന്നു. ഔട്ട്ഡേറ്റഡ് ആകാൻ തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യയാണ്‌ അതെന്നു ഷാനെൽ എഴുതുന്നുണ്ട്. അവൾ ആ കോഴ്സിന് കുറച്ച് താമസിച്ചാണ് ചേർന്നത്. അത് കൊണ്ട്  കൂടി ആദ്യഘട്ടത്തിൽ അവൾ കുറേ കഷ്ടപ്പെട്ടു. അവൾ ആ ദിവസങ്ങളെക്കുറിച്ചു എഴുതുമ്പോൾ പ്രത്യേകമായി കോടതിവ്യവഹാരങ്ങൾ എങ്ങനെ അവളുടെ ചിന്തകളെ കോളനൈസ് ചെയ്തു എന്ന് പറയുന്നുണ്ട്. അവളുടെ മേൽ അവൾ തന്നെ പലപ്പോഴും വിധി പറയുന്ന കണ്ണുകളെ നട്ടുവയ്ക്കുമായിരുന്നു. കൂടാതെ, അവൾ പൊതുനിരത്തിൽ സഞ്ചരിക്കുമ്പോൾ ഒരു 'സാക്ഷി' ഉണ്ടോ എന്ന് ചുറ്റും നോക്കും. എന്തെങ്കിലും സംഭവിച്ചാൽ അത് അവൾ ചോദിച്ചു വാങ്ങിയതാണ് എന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം അവളിൽ അപ്പോഴേക്കും കോടതി അടിച്ചേൽപ്പിച്ചിരുന്നു.

എഴുത്തും അതിജീവനവും

എഴുത്ത്  ഷാനെലിൻറെ  ജീവിതത്തെ സ്ലോമോഷനിൽ, ചില നിമിഷങ്ങളെയും, ചില ദിവസങ്ങളെയും സസൂക്ഷ്മം കാണാനും വീണ്ടും സന്ദർശിക്കുന്നതിനും വഴിയൊരുക്കുന്നു. മാനസികാഘാതത്തെ കൈകാര്യം ചെയ്യുന്നതിൽ ഈ പുനഃസന്ദർശനത്തിന് വലിയ പങ്കുണ്ട്. അധികാര പ്രയോഗങ്ങളില്ലാത്ത , അതിരില്ലാത്ത  സ്വാതന്ത്ര്യത്തിൽ വീണ്ടും തൻറെ ജീവിതത്തെ അവൾ പുനർരചിക്കുകയാണ്. ഓർമകളെ നമ്മൾ തുലനമായ രീതിയിൽ അടുക്കിവെയ്ക്കുകയാണ്. അങ്ങനെ നമ്മൾ നമ്മുടെ ജീവിതത്തിൻറെ, ഓർമകളുടെ രചയിതാക്കളാകുന്നു. അങ്ങനെ ഈ പുസ്തകത്തിലൂടെ ഷാനെൽ അവരുടെ ആദ്യപുസ്തകത്തിൻറെ മാത്രമല്ല, അതിലുപരി, തന്നിൽ നിന്നും പറിച്ചെടുത്ത ജീവിതത്തിൻറെ ഭാഗങ്ങളുടെ കൂടെ കർത്താവാകുന്നു. കോടതിയും സമൂഹവും കേൾക്കാത്ത ശബ്ദം വായനക്കാരിൽ എത്തിക്കുന്നു.

ഈ എഴുത്ത്  അവരുടെ ജീവിതത്തിലെ നിർണ്ണായകസന്ദർഭത്തെ പ്രകീര്‍ത്തിക്കുന്നില്ല., ഈ പുസ്തകം എഴുതാനുള്ള പ്രേരകമാകുന്നുമില്ല. ഷാനെൽ വ്യക്തമായി പറയുന്നത്, താൻ എഴുത്തുകാരിയാകാൻ എന്നും ആഗ്രഹിച്ചിരുന്നു എന്നും, ഈ പുസ്തകമല്ലെങ്കിൽ മറ്റൊരു പുസ്തകം എഴുതുമായിരുന്നുവെന്നും ആണ്. ഒരു കലാകാരിക്ക്, ഒരു കലാസൃഷ്ടിക്ക് ദുരനുഭവങ്ങൾ അത്യാവശ്യമല്ല. ഒരു ആവശ്യവുമില്ല, ജീവിതത്തിനും എഴുത്തിനും!



മനുഷ്യരാശി എന്ന സ്വതന്ത്രസമുദായം; ഇ മാധവന്റെ വിമോചന സങ്കൽപം


സുധീശ് രാഘവൻ

ഇ മാധവന്റെ 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 90 വർഷം കഴിയുന്നു. ഈഴവർ ഹിന്ദുക്കളായിരുന്നില്ല എന്ന വസ്തുത ഈ പുസ്തകത്തിൽ ചരിത്രത്തെ മുൻനിർത്തി സമർത്ഥിക്കുന്നു ഈഴവർ...

+


ഒ.ടി.ടി.; ആസ്വാദനത്തിൻ്റെ പുതിയ പരിസരം


വിസ്മയ വി.കെ.

ജീവിതത്തിൻ്റെ വിവിധ തലങ്ങൾ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ജനങ്ങളെ സൈബർ ഇടങ്ങളിലേക്ക് കൂടുതലായി ആകർഷിച്ചതിൽ കോവിഡ് കാലത്തിൻ്റെ നിശ്ചലതയ്ക്കും പങ്കുണ്ട്. ഈ കാലഘട്ടത്തിൽ...

+


പാരമ്പര്യങ്ങളിൽ നിന്നുള്ള പിന്മാറ്റം, പഠിച്ചവ മറക്കുന്നതിൻ്റെ ആവശ്യം


എ.വി. സന്തോഷ് കുമാർ

അധ്യാപനം ഇന്ന് പലവിധ വെല്ലുവിളികൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്. അത് ആന്തരികമായി നവീകരിക്കാനുള്ള ശ്രമങ്ങൾ എമ്പാടും നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഗുണം ചെയ്യുന്നുണ്ടോ എന്ന...

+


പുല്ലിംഗകലയുടെ അപ്പൻ


ജൂലി ഡി.എം.

സാമ്പ്രദായിക നിർവചനങ്ങൾ മാറ്റി നിർത്തിയാൽ, സാഹിത്യ വിമർശനം യുക്തിയുടെ, നിലപാടിന്റെ, വ്യക്തതയുടെയും കൃത്യതയുടെയും കലയാണ്. ഉന്നയിക്കുന്ന വിഷയത്തിന്മേൽ വ്യക്തമായ അവബോധവും അറിവും...

+


ഡോക്ടറേറ്റ് ഉള്ളവർക്ക് എം. എൻ. വിജയനെ സ്നേഹിക്കാൻ കഴിയുമോ? - എം. എൻ. വിജയന്റെ സാംസ്കാരികചരിത്രദർശനം


ഷൂബ കെ.എസ്.

പാഠം സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന എം. എൻ. വിജയൻ അനുസ്മരണത്തിന്റെ നോട്ടീസ് ഷയർ ചെയ്തപ്പോൾ ഒരു കവി സുഹൃത്ത് എനിക്ക് മെസേജ് അയച്ചത് എം. എൻ. വിജയനെ ഡോക്ടറേറ്റ് ഉള്ളവർ...

+


‘സംക്രമണ’ വിമർശനം: എഴുത്തും അനുഭവവും


ജൂലി ഡി.എം.

എറണാകുളത്ത് ജോലി ചെയ്തിരുന്ന സമയത്ത് സ്റ്റാഫ് ടൂറായാലും കുട്ടികൾക്കുള്ള വൺഡേ ടൂറായാലും പറ്റിയ സ്ഥലം ഇടുക്കി ആയതിനാൽ അങ്ങോട്ടാണ് പോകാറ്.ഒട്ടും വെയിലടിക്കാത്ത തണുത്ത പ്രദേശങ്ങളിൽ...

+


വൺ പീസ്; സമരപതാകയും സാഹിത്യവും


മുഹമ്മദ് അൽത്താഫ് എം പി

വൺ പീസ് അനിമേയിലെ സ്ട്രോ ഹാറ്റ് കടൽക്കൊള്ളക്കാരുടെ പതാക ഇത് രണ്ടാം പ്രാവിശ്യമാണ് വിവാദമായി അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനു മുന്നേ ഇന്തോനേഷ്യയുടെ...

+


നവലിബറൽ സ്വാതന്ത്ര്യം എന്ന പ്രത്യയശാസ്ത്ര ഉപകരണം


ടി.ടി. ശ്രീകുമാർ

The privatization of the impulse means compulsive self-critique: being an individual de jure means having no one to blame for one’s own misery, seeking causes of one’s own defeats nowhere except in one’s own indolence and sloth, and looking for no remedies other than trying harder and harder still. Living daily with the risk of self-reprobation and self-contempt is not an easy matter. It generates ever greater supplies of the painful feeling of Unsicherheit...

+


അമേരിക്കൻ തീരുവ യുദ്ധത്തിൽ ഇന്ത്യ മുഖ്യഇരയാകുമ്പോൾ


സംഗീത ജി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകത്തെയാകെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുവ വിളയാട്ടത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയാകുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ...

+


മതിലുകൾക്കു പുറത്തേറിയേണ്ടതുണ്ട്, ഇത്തരം സാംസ്‌കാരിക എലിപ്പത്തായങ്ങള്‍


സിയര്‍ മനുരാജ്

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ,  കേരളത്തിൽ ഈയടുത്ത് നടന്ന സിനിമാ കോൺക്ലേവിൽ വെച്ച് നടത്തിയ രണ്ടു പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായി. പട്ടികജാതി-പട്ടിക വർഗ്ഗക്കാർ ആയ...

+


പെൺപോരാട്ടങ്ങൾക്ക്‌ തുറന്ന ഐക്യദാർഢ്യം


അനിൽകുമാർ എ.വി.

ലോകപ്രശസ്‌ത ബ്രസീലിയൻ നോവലിസ്‌റ്റാണ്‌ പൗലോ കൊയ്‌ലോയെന്ന്‌ വിഖ്യാതനായ പൗലോ കൊയ്‌ലോ ഡി സൂസ. 1968 ൽ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും സൈനിക ഭരണത്തിനെതിരെ പ്രവർത്തിച്ച...

+


പ്രക്ഷോഭങ്ങളുടെ തീക്കൊടുങ്കാറ്റ്‌


അനിൽകുമാർ എ.വി.

ലോകമാകെയുള്ള കുട്ടികൾ കൊതിയോടെ നുണയുന്ന ഓരോ നുള്ള്‌ ഐസ്ക്രീമിലും കേക്കിന്റെ കഷ്ണത്തിലും ഓരോയിറ്റ്‌ പെർഫ്യൂമിലും വാനില അടങ്ങിയിട്ടുണ്ട്‌. കുങ്കുമപ്പൂവിന് ശേഷം ലോകം കഴെണ്ടത്തിയ...

+


കേരളത്തിന്റെ ഫിദൽ കാസ്‌ട്രോ


അനിൽകുമാർ എ.വി.

വി എസ്‌ അച്യുതാനന്ദന്റെ പ്രകൃതത്തിലെയും ഇടപെടലുകളിലെയും നിലപാടുകളിലെയും സാർവദേശീയ മാനങ്ങൾ ആരും അന്വേഷിച്ച്‌ രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. മാർക്‌സിസ്‌റ്റ്‌ സമീപനത്തിന്റെ...

+


നിറവസന്തമായി പൂത്തുലഞ്ഞ്‌ നിലാവായി പൊലിഞ്ഞയാൾ


അനിൽകുമാർ എ.വി.

ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾ മാർക്‌സിന്റെ ശവകുടീരത്തിൽ സ്ഥിരകാല സുഹൃത്തും സഹവിപ്ലവകാരിയുമായ ഫ്രെഡറിക് എംഗൽസ്‌ 1883 മാർച്ച് 17 നടത്തിയ പ്രസംഗത്തിന്റെ തുടക്കം ജീവിച്ചിരുന്ന...

+


ചെറിപ്പഴത്തിന്റെ സ്വാദ് - അബ്ബാസ് കിയരോസ്തമി


ഷീജ വിവേകാനന്ദൻ

ചെറിപ്പഴത്തിന് ചവർപ്പ് കലർന്ന പുളിപ്പും മധുരവും അല്ലേ സ്വാദ്? അതായത് ഒരു ശരാശരി മനുഷ്യജീവിതത്തിന്റെ സ്വാദ്. മനുഷ്യനെ, അവളുടെ/ അവന്റെ സങ്കീർണമായ ഭാവവൈചിത്ര്യങ്ങളെ ഏറ്റവും...

+


കാപ്പിപ്പൂക്കളിലും കുടപ്പനകളിലും കുടഞ്ഞിട്ട ജീവിതം


ഷറഫ് വി എം

ഇരുട്ടിൽ ആയിരുന്നു ഞങ്ങളുടെയൊക്കെ ജീവിതം. മണ്ണെണ്ണ ഇല്ലാത്തതിനാൽ കരിന്തിരികത്തിയ ജീവിതം. എൻറ അമ്മവീട്ടിൽവെച്ച് ചൂട്ടുകത്തിച്ച് ഞാൻ കഞ്ഞികുടിച്ചിട്ടുണ്ട്. ശരിക്കും...

+