വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
സോള്‍ട് ആന്‍ഡ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലെ അടുക്കളയല്ല നമ്മളെ കാണിക്കുന്നത്. എന്തിന്, ഈ സിനിമയുടെ തന്നെ ആദ്യം പെണ്ണുകാണാന്‍ വരുന്ന സമയത്തെ, പലഹാരങ്ങള്‍ അടുക്കിവെച്ചിട്ടുള്ള അടുക്കളയും തീന്മേശയുമല്ല. അവയ്ക്കൊക്കെ പ്രേമവും കല്യാണവും തമ്മിലുള്ള വ്യത്യാസമുണ്ട്. പെണ്‍സ്വപ്നങ്ങളും പെണ്‍ജീവിതവും തമ്മിലുള്ള അന്തരമുണ്ട്.
ഈ സിനിമ പുറത്തെത്തിയിരിക്കുന്നത് വളരെ സുപ്രധാനമായ ഒരു ചരിത്രനിമിഷത്തിലാണ്. ഇന്ത്യയില്‍ വീട്ടുജോലിയുടെ മൂല്യത്തെക്കുറിച്ചു ചര്‍ച്ച നടക്കുന്ന സമയം കൂടിയാണ്. വീടുപണിയെ കൂടുതല്‍ ദൃശ്യമാക്കാനും വിമര്‍ശിക്കാനും ഈ സിനിമ സഹായിച്ചിട്ടുണ്ട്. വികാരത്തോടെയല്ലാതെ പെണ്ണുങ്ങള്‍ക്ക് ഈ സിനിമ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒട്ടേറെ അനുഭവക്കുറിപ്പുകള്‍ ഈ സിനിമയ്ക്ക് ശേഷം വന്നുകഴിഞ്ഞു. സ്ഥിരമായി, വീടിനുള്ളിലെയും പുറത്തെയും പെണ്‍ജീവിതങ്ങളെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന സ്ത്രീകള്‍ (ആര്‍ രാജശ്രീ ഉള്‍പ്പെടെ ) കുറച്ചു നേരത്തേക്കെങ്കിലും ഈ സിനിമയേക്കുറിച്ചു എഴുതാതെ എല്ലാം നോക്കി കാണുന്നപോലെ തോന്നി. അടക്കി പിടിച്ച ശ്വാസം വിട്ടതുപോലെയോ, ഒറ്റയ്ക്ക് അലറിയ അലര്‍ച്ചകള്‍ സമൂഹത്തിലാകെ പരക്കുന്നത് കാണുമ്പോളുള്ള താല്‍ക്കാലിക ആശ്വാസമോ ഒക്കെ ആയിരുന്നു പല പെണ്ണുങ്ങള്‍ക്കും. ശെരിക്കും ഒരു കഥാര്‍സിസ് സംഭവിച്ചതുപോലെ. ഒറ്റക്കൊറ്റക്കുള്ള പെണ്ണുങ്ങളുടെ പ്രശ്‌നമല്ല ഇതെന്നും ഇതൊരു സമൂഹത്തിന്റെ തന്നെ ജീര്‍ണ്ണത പുറത്തുവന്നതുമാണെന്നുമുള്ള ഒരു അംഗീകാരം ഈ കലാസൃഷ്ടി നല്‍കി.
'ഒരു കുടം പാറ്
ഒളിയടുത്താല്‍ ചൊല്ലാം
ഒരു മിളിന്തിയില്‍ കളിയാക്ക് ഒരു മിളിന്തിയില്‍ മനമുട്ട്'
ഈ പാട്ടിലാണ് സിനിമ തുടങ്ങുന്നതും ഒടുങ്ങുന്നതും. ദളിത് സ്ത്രീ ചിന്തക മൃദുലാദേവി എഴുതിയ പാളുവ ഭാഷയിലെ വരികളാണിവ. പാളുവ ഭാഷ ദളിതരായ ജനങ്ങള്‍ അവരുടെ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷയാണ്. മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട, അതിലുപരി മുഖ്യധാരയെ പൊളിച്ചെഴുതാന്‍ കെല്‍പ്പുള്ള ജ്ഞാനമണ്ഡലത്തിലെ ഭാഷയ്ക്ക് തന്നെയാണ് ഈ സിനിമയ്ക്ക് ഒരു metatext നല്‍കാന്‍ പ്രാപ്തിയുള്ളത്.

പേരില്ലാത്ത ആളുകളാണ് ആ വീട്ടിലുള്ളത്. ഒരു പക്ഷെ പേരുള്ള ഒരു വ്യക്തി സിനിമയില്‍ തന്നെ ഉഷ ചേച്ചിയാണ്. അവരാണ് ഈ പാട്ടു പാടുന്നത് സിനിമയില്‍. 'പൊളി ആകാതെ ഒന്നും ജീവിക്കാന്‍ പറ്റില്ല മോളെ' എന്ന് പറയുന്ന ഉഷ ചേച്ചി. പാളുവ ഭാഷയിലെ പാട്ടു പാടുന്നതുകൊണ്ട് അവരെ ദളിത് സ്ത്രീ എന്നു വിളിക്കാമെന്ന് കരുതാം. അവരാണ് കൃത്യമായി വീട്ടുപണിയെക്കുറിച്ചു ആ സിനിമയില്‍ പറയുന്നത്. തീരാത്തതും, വിലകുറവായതുമായ ഒരു പണി. ചെയ്തില്ലെങ്കില്‍, അല്ലെങ്കില്‍ തെറ്റായി ചെയ്താല്‍ മാത്രം കാണാന്‍ കഴിയുന്ന പണി.
സിനിമയുടെ ആദ്യ കുറെ മിനിറ്റുകള്‍ അതാണല്ലോ നമ്മള്‍ കാണുന്നത്. വൃത്തികേടായ ഡൈനിങ് ടേബിള്‍, വിസിലടിക്കുന്ന കുക്കര്‍ തുടങ്ങിയ മോട്ടിഫുകള്‍, നമ്മള്‍ സിനിമയില്‍ പലപ്പോഴും കണ്ട അടുക്കള സീനില്‍ നിന്നും വളരെ വ്യത്യസ്തമാണ്. സോള്‍ട് ആന്‍ഡ് പെപ്പര്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലെ അടുക്കളയല്ല നമ്മളെ കാണിക്കുന്നത്. എന്തിന്, ഈ സിനിമയുടെ തന്നെ ആദ്യം പെണ്ണുകാണാന്‍ വരുന്ന സമയത്തെ, പലഹാരങ്ങള്‍ അടുക്കിവെച്ചിട്ടുള്ള അടുക്കളയും തീന്മേശയുമല്ല. അവയ്ക്കൊക്കെ പ്രേമവും കല്യാണവും തമ്മിലുള്ള വ്യത്യാസമുണ്ട്. പെണ്‍സ്വപ്നങ്ങളും പെണ്‍ജീവിതവും തമ്മിലുള്ള അന്തരമുണ്ട്.
കേരളത്തിലെ പെണ്ണുങ്ങളെല്ലാം ഒരുപോലെയല്ല എന്നും മഡോണ/ ഹോര്‍ ദ്വന്ദത്തില്‍ ഒതുങ്ങുന്നതല്ല പെണ്‍പ്രതിനിധ്യം എന്നതും നമുക്കറിയാം. ഏറ്റവുമൊടുവില്‍ ശബരിമല വിഷയം വന്നപ്പോള്‍ കണ്ടതാണ് കേരളത്തിലെ പെണ്ണുങ്ങളുടെ നാനാത്വം. ഈ സിനിമയിലെ പെണ്ണുങ്ങള്‍ വളരെ വ്യത്യസ്തമായി ജീവിതത്തെയും നീതിയെയും കാണുന്നവരാണ്. ഉഷചേച്ചി കൃത്യമായി തന്റെ ജീവിത പരിസരത്തെ മനസിലാക്കുന്ന സ്ത്രീയാണ്. മകളെ പഠിപ്പിക്കാന്‍ തീരുമാനിച്ച പെണ്ണാണ്. സ്വന്തമായി പണമിടപാടുകള്‍ നടത്താനും, തന്റെ ആര്‍ത്തവത്തെ മൈന്‍ഡ് ആക്കാതെ പണിയെടുക്കുന്ന പെണ്ണുമാണ്. ഇതൊന്നും അവരുടെ ജീവിതത്തെ ഗ്ലോറിഫൈ ചെയ്യാന്‍ പറയുന്നതല്ല.

ഇനി ആ വീട്ടിലെ അമ്മ കഥാപാത്രം ആ ജാതി-കുടുംബ വ്യവസ്ഥയുടെ ഇരയും എന്നാല്‍ അതിനെതിരെ പൂര്‍ണമായും തിരിയാത്ത പെണ്ണാണ്. അച്ഛനെപ്പോലെ മകനെ വളര്‍ത്തിയ പെണ്ണ്. മരുമകളോട് കുറച്ചൊക്കെ സ്‌നേഹമുണ്ട് എന്നാല്‍ ആ സ്‌നേഹത്തിന്റെ റിസ്‌ക് എടുക്കാന്‍ തയാറാകുന്നുമില്ല. യാതൊരു വിധത്തിലും വോയ്സ് ഇല്ലാത്ത, കുടുംബത്തിന്റെ ഇത്തരത്തിലെ തുടര്‍ച്ച ഉറപ്പു വരുത്തുന്ന പെണ്ണ്.
അടുത്തത് ഐഡിയല്‍ കുലസ്ത്രീ അമ്മായി ആണ്. വീട്ടുപണിയും ശുദ്ധി-അശുദ്ധി വ്യവഹാരങ്ങളും തന്റെ ജീവിത പുണ്യമായി കാണുന്ന പെണ്ണ്. ഈ പെണ്ണിനെ വെച്ചാണ് പുതുപെണ്ണിന്റെ കഴിവിനെ പൊതുവെ അളക്കുക. 'അവരിതൊക്കെ എന്ത് സന്തോഷത്തോടെയും സാമര്‍ഥ്യത്തോടെയും ചെയ്യുന്നു. പിന്നെ നിനക്ക് ചെയ്താലെന്താ' എന്ന് മറ്റു പെണ്ണുങ്ങളുടെ 'കഴിവ്'കേടിനെ കുത്താനുള്ള പുരുഷാധിപത്യത്തിന്റെ ആയുധം. കുടുംബവ്യവസ്ഥയില്‍ കൃത്യമായി സ്ഥാനം ഏറ്റെടുത്തു, അതിന്റെ എച്ചില്‍ കഷണങ്ങളില്‍ രമിക്കുന്ന പാവം കുടുംബവിളക്ക്. വിശേഷാല്‍, ദുബായ് കുടുംബത്തിലെ പെണ്ണുങ്ങള്‍ക്ക് അഥവാ പുതുപ്പണക്കാര്‍/ താണ നായന്മാര്‍ യഥാര്‍ത്ഥ നായന്മാര്‍ അല്ല എന്ന് പറയാതെ പറയുന്ന ജാതിമുഖം. കുലസ്ത്രീകള്‍ ജാതിയുടെ കാവലാളുകളാകുന്നത് ഇങ്ങനൊക്കെയുമായാണ്.
ഇനി ആ വീട്ടിലെ മകള്‍. അവരുടെ വീട് ആദ്യം കാണിക്കുന്നത് ടോസ്റ്ററില്‍ നിന്നും പൊങ്ങിവരുന്ന ബ്രെഡിലൂടെയാണ്. അവര്‍ പുറംനാട്ടിലെവിടെയോ ആണ് എന്നാണ് സിനിമ തരുന്ന ഹിന്റ്. അവര്‍ ഫ്രിഡ്ജില്‍ നിന്നുമെടുത്തു എന്തോ കഴിക്കുന്നതും കാണിക്കുന്നുണ്ട്. പണിയെടുക്കാന്‍ അമ്മയെ കൃത്യമായി ഇറക്കുമതി ചെയ്യുന്നുണ്ട്. 'അവിടെ ഇപ്പൊ വേറെ ആളുണ്ടല്ലോ' എന്ന് പറഞ്ഞു സ്വന്തം കാര്യം നടത്തുന്ന മറ്റൊരു കുലസ്ത്രീ. ഈ ന്യൂ ജനറേഷന്‍ കുലസ്ത്രീകള്‍ കുടുംബത്തിലെ പെണ്ണുങ്ങളെ നന്നായി ഉപയോഗിക്കാന്‍ അറിയുന്നവരാണ്. അവര്‍ക്കെന്നാല്‍ പുതു രാഷ്ട്രീയത്തിന്റെയൊക്കെ ഗുണങ്ങള്‍ കൈക്കലാക്കാനും അറിയാം. അവര്‍ കുലസ്ത്രീ അമ്മായിയില്‍ നിന്നും പുറമെ വ്യത്യസ്തരാണ്. അവരുടെ ഇന്‍സ്റ്റാഗ്രാം കണ്ടാല്‍ ചെലപ്പോ 'ഭര്‍ത്താവിനിഷ്ടപ്പെട്ട ജീന്‍സ്' ഇട്ടുള്ള വിദേശട്രിപ്പിലെ ഫോട്ടോസ് കാണാവുന്നതാണ്.
മൃദുലാദേവി
ഇനി നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രം പല കുടുംബമൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും പിന്നീട് തള്ളുകയും ചെയ്യുന്ന പെണ്ണാണ്. അച്ഛന്‍ ദുബായിയില്‍ ആയതുകൊണ്ടുള്ള ഗുണങ്ങള്‍, കാശിന്റെ കാര്യത്തിലും മൊബിലിറ്റിയുടെ കാര്യത്തിലും അവള്‍ക്കുണ്ട്. കൂടാതെ വീടുപണി ഇതിനു മുന്‍പ് അധികം ചെയ്യേണ്ടിവരാത്ത പെണ്ണ്. പല തരത്തിലും മുഖ്യധാരാ കേരളത്തിന്റെ സാംസ്‌കാരികമൂലധനം ലഭിച്ച പെണ്ണ്. അച്ചടക്കമുള്ള, വിട്ടുകാര്‍ കണ്ടുപിടിച്ച (അവരെക്കാള്‍ ജാതിമഹിമ ഉയര്‍ന്ന) പയ്യനെ കല്യാണം കഴിക്കുന്നത്തിലൂടെ കേരളത്തിലെ പല അടുക്കള രംഗങ്ങളിലേക്കും വഴുതിവീണവള്‍. ഈ സംഭവം കേരളത്തില്‍ സ്വജാതിയിലായാലും അന്യജാതിയില്‍ പ്രേമവിവാഹം ചെയ്താലും സംഭവിക്കാവുന്നതാണ് എന്നും ഇവിടെ കുറിക്കട്ടെ.
ഈ കഥാപാത്രം മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഈ പ്രത്യേക അടുക്കള സാഹചര്യത്തിന് പുറത്താണ്. അതുകൊണ്ടു മാത്രമാണ് തന്നില്‍ അടിച്ചേല്പിക്കപ്പെട്ട 'കടമ'കള്‍ അവള്‍ക്ക് ഒത്തുപോകാന്‍ ആകാത്തതും. ഈ പുറത്തുനില്‍ക്കുന്ന സ്വത്വം ആണ് പലതിനെയും വിമര്‍ശനത്തോടെ കാണാന്‍ സഹായിക്കുന്നത്. ഉഷച്ചേച്ചിയുടെ സവിശേഷ സ്ഥാനം അവരെ കൂടുതല്‍ 'പൊളി' ആക്കാന്‍ സഹായിക്കുന്നതും അത് കൊണ്ടാണ്. അതിലുപരി ഉഷച്ചേച്ചിക്കു ആ വീടോ വീട്ടുകാരുമായോ യാതൊരു കാല്പനികമായ ബന്ധമില്ല എന്നത് പ്രധാനമാണ്. കുറഞ്ഞതെങ്കിലും അവരെടുക്കുന്ന പണിക്ക് കൂലിയുണ്ട്. അത് അവരുടെ സ്ഥാനത്തെ കുടുംബം എന്ന കെട്ടുപാടിന് പുറത്തു കുറേക്കൂടി വിശാലമായ സാമൂഹ്യജീവി ആക്കുന്നു. ഭാര്യ, മരുമകള്‍ ഒക്കെ കാല്പനികമായ ഇടങ്ങള്‍ തന്നെയാണല്ലോ ഇപ്പോഴും. അത് കൊണ്ട് തന്നെയാണ് യാഥാര്‍ഥ്യം അവിടെ അത്രെയും കയ്‌പേറിയതാകുന്നത്.

ഈ സിനിമയിലെ ആണുങ്ങള്‍ പലതരത്തില്‍ കുടുംബമൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. പൊതുവെ ആണത്തത്തെ പഠിക്കുന്ന ഒരു പ്രമേയം ഹിംസയിലൂടെയാണ്. ഇന്ത്യയില്‍ പ്രത്യേകിച്ചും 2012-ലെ നിര്‍ഭയക്കെതിരായ ബലാല്‍സംഗം ചിലതരം ആണത്തവിമര്‍ശനത്തിലേക്ക് വഴിതിരിച്ചു. അതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജാത്യാടിസ്ഥാനത്തിലുള്ള ആധിപത്യ ആണത്തത്തെ ഇന്ത്യയിലെ പെണ്‍നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതൊക്കെയും കൂടുതലായും വീടിനു പുറത്തെ ഹിംസയെ അടിസ്ഥാനമാക്കിയായിരുന്നു. (വീട് എന്നത് തന്നെ വാസ്തുവിദ്യ അനുസരിച്ച് എങ്ങനെ പെണ്ണുങ്ങളെ അകത്തു തളച്ചിടുന്നു എന്ന് വേറെ പഠനങ്ങള്‍ ഉണ്ട്.) നിര്‍ഭയ കേസിനു ശേഷം ഹിംസ എന്നത് സവിശേഷമായി കീഴ്ജാതിആണത്തമായി, പെണ്ണുങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്ന ഒന്നായി, കാണപ്പെട്ടു. ഇന്ത്യാസ് ഡോട്ടര്‍ പോലുള്ള ഡോക്യുമെന്ററികള്‍ ആ സമവാക്യത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി വിമര്‍ശിക്കപ്പെട്ടു. അത്തരം ചര്‍ച്ചകള്‍ ഒക്കെ തന്നെ മറ്റൊരു തലത്തില്‍ സവര്‍ണ, കുടുംബ ഹിംസകളെ അദൃശ്യമാക്കുകയും, ദളിത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കാഴ്ചക്കപ്പുറമായും (ഒരു ദിവസത്തെ, ഒറ്റപ്പെട്ട വാര്‍ത്തയായും) മുഖ്യധാരയില്‍ തഴയപ്പെട്ടു.
ഈ സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്ന സവര്‍ണ ആണത്ത പ്രതിനിധാനങ്ങള്‍, മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍, തീര്‍ത്തും പ്രധാനമാണ്. ഹിംസ പലവകയും, ആണത്തം പല വിധത്തിലുമാണ് ആ ഹിംസയുടെ ബന്ധപ്പെട്ടുകിടക്കുന്നത്. ഹിംസിക്കുവാന്‍ ഒരാള്‍ അക്രമകാരി ആവേണ്ടതില്ല. അന്യായമായ വ്യവസ്ഥിതിയില്‍ ഒരാള്‍ വെറുതെ അധികാരസ്ഥാനത്തു ഇരുന്നുകൊടുത്താല്‍ മതി. സിനിമയിലെ അച്ഛനെപ്പോലെ. മൃദുവായി സംസാരിച്ചു ഒരാളുടെ വളര്‍ച്ചയെ മുരടിപ്പിക്കാം, സ്‌നേഹത്തോടെ സംസാരിച്ചു അനീതി പരത്താം. 'വാത്സല്യ'ത്തോടെ സിനിമയില്‍ വന്ന പല നായകന്മാരെയും പുനഃവായിച്ചാല്‍ ഈ അധികാരവ്യവസ്ഥ മനസിലാക്കാം.
'Personal is Political' എന്ന ഫെമിനിസ്റ്റ് വാചകം വളരെ കൃത്യമായി സിനിമയില്‍ കാണിക്കുന്നുണ്ട്. വീട്ടിലെ ഹിംസ, അനീതി നാടെങ്ങും പരക്കുന്നത് കാണാം. നല്ലതെന്നു കരുതുന്ന മൂല്യങ്ങള്‍ എങ്ങനെ അടിച്ചമര്‍ത്തലുകള്‍ ഉണ്ടാക്കുന്നുവെന്നും സഹജീവിയോട് കരുണ ഇല്ലാത്തവിധം ആളുകളെ മാറ്റുന്നു എന്നും നമുക്ക് കാണാം. കനകദുര്‍ഗയും, ബിന്ദുവും പിന്നെ രെഹ്ന ഫാത്തിമയുമൊക്കെ എങ്ങനെ നാട്/വീട് ദ്വന്ദത്തിനു പുറത്തു ഇത്തരം മൂല്യങ്ങളെ വെല്ലുവിളിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അത്തരം ഐകമത്യം കുറെകാലത്തിനു ശേഷമല്ലാതെ മുഖ്യധാരയില്‍, ഇങ്ങനെ ഒരു സിനിമയിലൂടെ വന്നു എന്നതിനെ പ്രശംസനീയമായി തന്നെ ഞാന്‍ കാണുന്നു.
സംവിധായകൻ ജിയോ ബേബി
ഇനിയെന്ത് എന്ന ചോദ്യമാണ് ഈ പടം കണ്ടു കഴിഞ്ഞു എന്റെയുള്ളില്‍ ഒട്ടും സുഖമില്ലാതെ വന്നത്. ഫെമിനിസ്റ്റ് ധാരയില്‍ കൃത്യമായി വഴികള്‍ പറയുന്നുണ്ടെങ്കിലും, സാര്‍വത്രികമായ ഒരു വാര്‍പ്പുമാതൃകയില്‍ ഒതുങ്ങുന്നതല്ല ദൈനംദിന ജീവിതങ്ങള്‍. എന്നിരുന്നാലും ഘടനാപരമായി ഒട്ടേറെ പൊളിച്ചെഴുതുക്കള്‍ നമുക്ക് ആവശ്യമാണ്. സോഷ്യലിസ്റ്റിക്കായ ചില പുനഃസൃഷ്ഠികളും കൂടിയേതീരൂ. സമൂഹ അടുക്കള കോവിഡ് കാലത്തു കേരളത്തില്‍ പരീക്ഷിച്ചതാണ്. എന്നാല്‍ ഇതിനു മുന്‍പ് കേരളത്തിലെ ചില കമ്മ്യുണുകളില്‍ സമൂഹഅടുക്കള നടത്തിയപ്പോള്‍ അത് കാലക്രമേണ പെണ്ണുങ്ങളുടെ പണിയായി അത് മാറി എന്ന് പഠനങ്ങളും അനുഭവക്കുറിപ്പുകളും പറയുന്നു. അതുപോലെ കുടുംബശ്രീയും അംഗനവാടികളും കൂലികുറഞ്ഞ 'പെണ്‍'പണികളെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. സോഷ്യലൈസ്ഡ് ചൈല്‍ഡ് കെയര്‍ അനിവാര്യമാണ്. പക്ഷെ അത് പെണ്‍തോളുകളുടെ മാത്രം ഭാരമാകരുത്. ഇതൊക്കെകൊണ്ട് തന്നെ ഒരു ഫെമിനിസ്റ്റ് സോഷ്യലിസ്റ്റ് വഴികളിലൂടെ വിപ്ലവകരമായി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉള്ളിലും പുറമെയും വലിയ മാറ്റങ്ങള്‍ വരുത്താതെ ദൈനംദിന ഹിംസകള്‍ക്കു അറുതി വരികയില്ല.
ഈ സിനിമയില്‍ എന്നെ സ്വാധീനിച്ച കുറെ സീനുകളുണ്ട്. ഒന്ന്, ചുവരിലെ പഴയ കുടുംബചിത്രങ്ങളുടെ മേല്‍ കാമറ പതിയുന്നതാണ്. ഒരു നിമിഷം കാമറ ചലിക്കാതെ ഓരോ ചിത്രത്തിലും ഒരു വേദന ബാക്കിവെച്ചു അടുത്തതിലേക്ക് പോകുന്നു. എങ്ങനെ നാമറിയുന്ന കുടുംബങ്ങളുണ്ടായി, നാം എന്തിന്റെ തുടര്‍ച്ചയാണ് എന്നോ മറ്റോ ചോദിക്കുന്നപോലെയായിരുന്നു എനിക്ക് ആ നിമിഷങ്ങള്‍. മറ്റൊരു ഷോട്ട്, നിമിഷയുടെ കഥാപാത്രം ഫോര്‍പ്ലേയെക്കുറിച്ചു പറയുന്നതാണ്. അതിനു ഭര്‍ത്താവ് പറയുന്നത് 'നിനക്കതൊക്കെ അറിയാമല്ലേ' എന്നുള്ള നാണംകെടുത്തലാണ്. അതിനൊപ്പമോ അതിലേറെയോ എന്നെ വേദനിപ്പിച്ചത്, 'അതൊക്കെ എനിക്കും തോന്നണ്ടേ' എന്ന ഭാവത്തിലുള്ള ഭര്‍ത്താവിന്റെ പ്രതികരണമാണ്. അംഗീകാരമില്ലാത്ത വീടുപണി ചെയ്തു സ്വയം വിലകണ്ടെത്താനാവാതെ, 'ദേഹം മൊത്തം ചേറാണ്' എന്ന് പറയുന്ന ഭാര്യയോടാണ് അയാള്‍ ഇത് പറയുന്നത്. അത് ഏല്‍പ്പിക്കുന്ന ആഘാതം ഒട്ടും ചെറുതല്ല. ആ നിമിഷത്തില്‍, അവരുടെ കിടപ്പറ കാമറയ്ക്കു മുന്നിലുള്ളപ്പോള്‍ തന്നെയാണ് മൃദുലാദേവി എഴുതിയ മറ്റൊരു പാട്ടു നമ്മള്‍ കേള്‍ക്കുന്നത്. ആ പാട്ടാണ് പെണ്ണുങ്ങളുടെ സ്‌നേഹയും, കരുതലും. ഏറ്റവും തീവ്രമായ ഐക്യമത്യം. ഒരു തലോടലായി, ഏറ്റവും ഇറോട്ടിക്കായി, പെണ്ണാവിഷ്‌കാരത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ വരികള്‍,
'ചെമ്‌റാന്തമേറെയാണ്
പെണ്ണിന്റെ ചെരപ്പ ചേലാണ്
തുറ്റാവ് നീണ്ടതാണ്
മിളിന്തി മാന്‍പേട ചേലാണ്'.
പെണ്ണിന്റെ ഭംഗി പെണ്ണ് പാടുകയാണ്. പാളുവ ഭാഷയില്‍. അത് സഹോദര്യത്തിന്റെയോ കാമുകിയുടേതോ അല്ലെങ്കില്‍ സ്വയം കണ്ടെത്തലിന്റെയോ ഒക്കെ സ്വരമായി മാറുന്നു. വിപ്ലവം അവിടെ തുടങ്ങട്ടെ.
സുധീശ് രാഘവൻ
ഇ മാധവന്റെ 'സ്വതന്ത്ര സമുദായം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 90 വർഷം കഴിയുന്നു. ഈഴവർ ഹിന്ദുക്കളായിരുന്നില്ല എന്ന വസ്തുത ഈ പുസ്തകത്തിൽ ചരിത്രത്തെ മുൻനിർത്തി സമർത്ഥിക്കുന്നു ഈഴവർ...
വിസ്മയ വി.കെ.
ജീവിതത്തിൻ്റെ വിവിധ തലങ്ങൾ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ജനങ്ങളെ സൈബർ ഇടങ്ങളിലേക്ക് കൂടുതലായി ആകർഷിച്ചതിൽ കോവിഡ് കാലത്തിൻ്റെ നിശ്ചലതയ്ക്കും പങ്കുണ്ട്. ഈ കാലഘട്ടത്തിൽ...
എ.വി. സന്തോഷ് കുമാർ
അധ്യാപനം ഇന്ന് പലവിധ വെല്ലുവിളികൾക്കിടയിലൂടെയാണ് കടന്നുപോകുന്നത്. അത് ആന്തരികമായി നവീകരിക്കാനുള്ള ശ്രമങ്ങൾ എമ്പാടും നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഗുണം ചെയ്യുന്നുണ്ടോ എന്ന...
ജൂലി ഡി.എം.
സാമ്പ്രദായിക നിർവചനങ്ങൾ മാറ്റി നിർത്തിയാൽ, സാഹിത്യ വിമർശനം യുക്തിയുടെ, നിലപാടിന്റെ, വ്യക്തതയുടെയും കൃത്യതയുടെയും കലയാണ്. ഉന്നയിക്കുന്ന വിഷയത്തിന്മേൽ വ്യക്തമായ അവബോധവും അറിവും...
ഷൂബ കെ.എസ്.
പാഠം സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന എം. എൻ. വിജയൻ അനുസ്മരണത്തിന്റെ നോട്ടീസ് ഷയർ ചെയ്തപ്പോൾ ഒരു കവി സുഹൃത്ത് എനിക്ക് മെസേജ് അയച്ചത് എം. എൻ. വിജയനെ ഡോക്ടറേറ്റ് ഉള്ളവർ...
ജൂലി ഡി.എം.
എറണാകുളത്ത് ജോലി ചെയ്തിരുന്ന സമയത്ത് സ്റ്റാഫ് ടൂറായാലും കുട്ടികൾക്കുള്ള വൺഡേ ടൂറായാലും പറ്റിയ സ്ഥലം ഇടുക്കി ആയതിനാൽ അങ്ങോട്ടാണ് പോകാറ്.ഒട്ടും വെയിലടിക്കാത്ത തണുത്ത പ്രദേശങ്ങളിൽ...
മുഹമ്മദ് അൽത്താഫ് എം പി
വൺ പീസ് അനിമേയിലെ സ്ട്രോ ഹാറ്റ് കടൽക്കൊള്ളക്കാരുടെ പതാക ഇത് രണ്ടാം പ്രാവിശ്യമാണ് വിവാദമായി അന്താരാഷ്ട്ര വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനു മുന്നേ ഇന്തോനേഷ്യയുടെ...
ടി.ടി. ശ്രീകുമാർ
The privatization of the impulse means compulsive self-critique: being an individual de jure means having no one to blame for one’s own misery, seeking causes of one’s own defeats nowhere except in one’s own indolence and sloth, and looking for no remedies other than trying harder and harder still. Living daily with the risk of self-reprobation and self-contempt is not an easy matter. It generates ever greater supplies of the painful feeling of Unsicherheit...
സംഗീത ജി
കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകത്തെയാകെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുവ വിളയാട്ടത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയാകുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ...
സിയര്‍ മനുരാജ്
ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കേരളത്തിൽ ഈയടുത്ത് നടന്ന സിനിമാ കോൺക്ലേവിൽ വെച്ച് നടത്തിയ രണ്ടു പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായി. പട്ടികജാതി-പട്ടിക വർഗ്ഗക്കാർ ആയ...
അനിൽകുമാർ എ.വി.
ലോകപ്രശസ്‌ത ബ്രസീലിയൻ നോവലിസ്‌റ്റാണ് പൗലോ കൊയ്‌ലോയെന്ന് വിഖ്യാതനായ പൗലോ കൊയ്‌ലോ ഡി സൂസ. 1968 ൽ പുരോഗമന രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും സൈനിക ഭരണത്തിനെതിരെ പ്രവർത്തിച്ച...
അനിൽകുമാർ എ.വി.
ലോകമാകെയുള്ള കുട്ടികൾ കൊതിയോടെ നുണയുന്ന ഓരോ നുള്ള് ഐസ്ക്രീമിലും കേക്കിന്റെ കഷ്ണത്തിലും ഓരോയിറ്റ് പെർഫ്യൂമിലും വാനില അടങ്ങിയിട്ടുണ്ട്. കുങ്കുമപ്പൂവിന് ശേഷം ലോകം കഴെണ്ടത്തിയ...
അനിൽകുമാർ എ.വി.
വി എസ് അച്യുതാനന്ദന്റെ പ്രകൃതത്തിലെയും ഇടപെടലുകളിലെയും നിലപാടുകളിലെയും സാർവദേശീയ മാനങ്ങൾ ആരും അന്വേഷിച്ച് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. മാർക്‌സിസ്‌റ്റ് സമീപനത്തിന്റെ...
അനിൽകുമാർ എ.വി.
ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾ മാർക്‌സിന്റെ ശവകുടീരത്തിൽ സ്ഥിരകാല സുഹൃത്തും സഹവിപ്ലവകാരിയുമായ ഫ്രെഡറിക് എംഗൽസ് 1883 മാർച്ച് 17 നടത്തിയ പ്രസംഗത്തിന്റെ തുടക്കം ജീവിച്ചിരുന്ന...
ഷീജ വിവേകാനന്ദൻ
ചെറിപ്പഴത്തിന് ചവർപ്പ് കലർന്ന പുളിപ്പും മധുരവും അല്ലേ സ്വാദ്? അതായത് ഒരു ശരാശരി മനുഷ്യജീവിതത്തിന്റെ സ്വാദ്. മനുഷ്യനെ, അവളുടെ/ അവന്റെ സങ്കീർണമായ ഭാവവൈചിത്ര്യങ്ങളെ ഏറ്റവും...
ഷറഫ് വി എം
ഇരുട്ടിൽ ആയിരുന്നു ഞങ്ങളുടെയൊക്കെ ജീവിതം. മണ്ണെണ്ണ ഇല്ലാത്തതിനാൽ കരിന്തിരികത്തിയ ജീവിതം. എൻറ അമ്മവീട്ടിൽവെച്ച് ചൂട്ടുകത്തിച്ച് ഞാൻ കഞ്ഞികുടിച്ചിട്ടുണ്ട്. ശരിക്കും...
Penned brilliantly, veena Can be associated with many of US